അന്നും ഇന്നും
അനഘമാകുമപ്പൂവനം കാണുവാ-
നിനിയുമെത്ര ഞാൻ പിന്നോട്ടു പോകണം!
പരമനിമ്മർലസ്നേഹസമന്വിത-
സരളലോല വികാരതരളിതം,
വിവിധചിത്രസമാകുലശ്രീമയ-
വിജനരംഗമാ മംഗള ശൈശവം.
å നിഹിതനായൊരെൻജീവിതവാടിതൻ-
കുസുമകാലമേ, നീയിനിയെത്തുമോ?
തവമനോഹരമനുസ്മിതോജ്ജ്വല-
വദനദർശനം സാധ്യമല്ലെങ്കിലും-
സ്മരണയെന്നെത്തടുക്കുംവരേയ്ക്കു,നി-
ന്നരികിലെന്നും പറന്നെത്തുമെന്മനം!
å നവസുഷമകൾ തിങ്ങിത്തുളുമ്പിയി-
ബ്ഭുവനമന്നെത്ര കാമ്യമായ്ത്തോന്നി മേ!
പരമശൂന്യമിതെന്നാ,ലിതിനിദ-
മിരുളുവന്നു നിറഞ്ഞതിന്നെങ്ങനെ?
å സഖികളോടു ചേർന്നാടിയും പാടിയും
സമയമന്നു കഴിച്ചു ഞാൻ സസ്പൃഹം.
അപരചിന്തകളില്ലന്നു ഞങ്ങളി-
ലമലകേളികളാടുകയെന്നിയേ.
അമരസൗഖ്യങ്ങളാസ്വദിച്ചാസ്വദി-
ച്ചമിതസംതൃപ്തരായുല്ലസിക്കവെ,
ഭരിതവാത്സല്യമന്നാളിലേവനു-
മരുളി ഞങ്ങൾക്കനുഗഹാശംസകൾ!
å അപജയത്തിനടിത്തറകെട്ടുമി-
ച്ചപലയൗവനമാശിപ്പതില്ല ഞാൻ!
മധുരശൈശവം വീണ്ടും ലഭിക്കിലീ
മഹിയിലെന്തിലുമ്മീതെ ഞാൻ മിന്നുവൻ;
ഇടവിടാതിരുന്നെത്ര ഭജിക്കിലെ-
ന്തിനി വരികയില്ലാ വസന്തോത്സവം!
å സതതമന്നൊരു കൊച്ചുപൂഞ്ചോലപോൽ
മൃദുലഹാസം പൊഴിച്ചു സുഖിച്ചു ഞാൻ.
ചിറകടിച്ചുചിലച്ചു ചരിച്ചിടും
കുരുവിപോലെ പറന്നു കളിച്ചുഞാൻ.
പരിചിതമല്ലെനിക്കൊരു താപവും,
പരവശനല്ല ഞാനൊരു നേരവും.
കപടമെന്തെന്നറിയാത്തകാരണം
കവിതയാണന്നു കാണുന്നതൊക്കയും!-
ഇനിയതോരോന്നുമോത്തേർാത്തർു തപ്തനായ്-
ക്കഴികയല്ലാതെയില്ലൊരു മാർഗ്ഗവും!
å മഴമുകിലിൻ മണിമേട തീർക്കുവാൻ
മനമുഴറി മരുവുന്നതിൽപ്പരം,
ഒരു ചെറിയ പൂമ്പാറ്റതൻ പിന്നിലൂ-
ടനുഗമിക്കുന്നതാണെനിക്കുത്സവം!
å ചെറുതരംഗച്ചുരുളുകൾ ചിന്നുമീ
ഹൃദയഹാരിയാം നൈതലാമ്പൽക്കുളം,
സദയമെന്നെ ക്ഷണിപ്പതുണ്ടിപ്പൊഴും
സലിലകേളിക്കു സാക്ഷ്യം വഹിക്കുവാൻ,
പുളകമേകിയില്ലെത്ര, യന്നൊക്കെ,യ-
പ്പുളിനഭൂവിനെൻ കാലടിപ്പാടുകൾ!
å അലരണിത്തോപ്പിലിന്നും ലസിപ്പതു-
ണ്ടരിയ ചന്ദനശീതളച്ഛായകൾ
എവിടെയിന്നു മറഞ്ഞുപോയ്, ക്കഷ്ട ,മ-
ന്നവിടെ വന്നെത്തുമെൻകൂട്ടുകാരികൾ?
മൃദുലമഞ്ജുളമഞ്ജീരശിഞ്ജിത-
മുഖരിതമാണവിടമന്നൊക്കയും.
തകരുകയാണു, വാടിക്കരിഞ്ഞൊരീ
ബകുളപുഷ്പങ്ങൾ കാണുമ്പോളെൻ മനം!
അവ പെറുക്കുവാനെന്തു കോലാഹല-
മവിടെ ഞങ്ങൾ നടത്തീല നിത്യവും!
å സ്മരണയെത്തട്ടി വീണ്ടുമുണർത്തുമി-
ശ്ശിശിരവായുവിൻ ശീതളാലിംഗനം;
അശുഭഭാവിയെനിക്കണച്ചീടുമെ-
ന്നണുവുമന്നൊന്നുമോർത്തിരുന്നില്ല ഞാൻ.
ഇരുളിനുള്ള മുഖവുരമാത്രമാ-
ണുദയരശ്മിതൻ മന്ദസ്മിതാങ്കുരം!
å അതുലമായൊരാ രംഗങ്ങളോർത്തിനി
മതി കരഞ്ഞതെൻ മന്ദഹൃദയമേ!
സുദിനമൊക്കെക്കഴിഞ്ഞു-ഹാ, ദുസ്സഹ-
കദനപൂർണ്ണമിനി മമ ജീവിതം.
ചിരസമാർജ്ജിതപുസ്തകജ്ഞാനമേ,
കരിയിലപോലെ ശുഷ്കമല്ലല്ലി നീ?
എരിയുമാത്മാവിനാശ്വാസമേകുവാ-
നുതകുമെന്നു ഭ്രമിച്ചുപോയ് നിന്നെ ഞാൻ!
å ഉലകിനെത്ര രുചിക്കുമെൻ ജീവിത-
ചലനചിത്രം, കഠിനശോകാത്മകം?
മതി,-യിതെങ്ങാനുമീവിധം നീണ്ടുനീ-
ണ്ടൊടുവി,ലത്യന്ത ശോകമായെങ്കിലോ!
ഇതിനു പൂർണ്ണവിരാമമിട്ടീടുവാ-
നിനി വിളംബമരുതരുതൽപവും!
å വിജയലക്ഷ്മി വന്നെന്നെത്തലോടുവാൻ
ഭജനലോലനായെത്ര നാൾ കാത്തു ഞാൻ!
അവളനുകൂലയല്ലെനി,ക്കാകയാ-
ലവനതാസ്യനായ് പിന്മടങ്ങട്ടെ ഞാൻ!
åå *åå *åå *
å ഒരുമരതകപ്പച്ചിലക്കാട്ടിലെൻ-
മരണശയ്യ വിരിക്കൂ സഖാക്കളേ!
വസുധയോടൊരു വാക്കു ചൊന്നിട്ടിതാ
വരികയായി ഞാൻ-അൽപം ക്ഷമിക്കണേ!!å 23-5-1109