നിർവൃതി

തിങ്ങിനിറയുന്ന കൂരിരുളിൽ
നിന്നുഞാൻ തേങ്ങിക്കരഞ്ഞിരുന്നു.
ആനന്ദച്ഛായയിലുല്ലസിക്കും
മാമകസങ്കേതമെത്തുവാനായ്,
ആരുമില്ലെന്നെനയിച്ചുകൊൾവാ-
നാതങ്കഭീരു ഞാനെന്തു ചെയ്യും?
å താന്തനായ് നിൽക്കുമൊരെന്നെനോക്കി-
ത്താരാകുമാരികൾ കണ്ണുചിമ്മി,
ഞാനുമൊരിക്കലാ മാനനീയ-
സ്ഥാനത്തിരുന്നവനായിരുന്നു.
കണ്ണുനീരെന്തെന്നറിയുവാനായ്
വിണ്ണിൽനിന്നും ഞാനിറങ്ങിപ്പോന്നു.
താഴെവന്നെത്തിയോരെന്നെ, മോദാൽ
സ്വാഗതംചെയ്തു നിരാശവേഗം.
പിന്നെയും, കഷ്ട;മവിടെയൊന്നു
ചെന്നുചേർന്നീടുവാൻ ഞാൻ കൊതിപ്പൂ!
å *å *å *
å ആശയാം നൂലിൽപ്പിടിച്ചുതൂങ്ങി-
യാകാശത്തോളമിഴഞ്ഞു കേറി.
എന്നാൽ ഞാനങ്ങെങ്ങുമെത്തിയി,ല്ലെൻ-
കണ്ണുനീരൽപവും വറ്റിയില്ല.
വാനിലേയ്ക്കെന്നെ വലിച്ചുയത്തർു-
മാനൂലിടയ്ക്കു മുറിഞ്ഞുപോയി.
മുന്നേപ്പോൽത്താഴത്തെക്കൂരിരുളിൽ
പിന്നെയും ഞാനതാ വന്നടിഞ്ഞു.
å കല്ലിന്മേലൊന്നിലലച്ചുവീണെ-
ന്നെല്ലുകളൊക്കെത്തകന്നർിരുന്നു.
മാമകാത്മാവിൻ മുറിവിലെല്ലാം
ജീവരക്തം വാർന്നൊലിച്ചിരുന്നു.
ആവിധം ഘോരവിജനതയിൽ
ബോധരഹിതനായ് ഞാൻ കിടന്നു
അന്നിമേഷത്തിലുമശ്രുപോലും
കണ്മുന നിന്നോടിടഞ്ഞിരുന്നു.
സത്യപ്രകാശമേ, നിന്നെയോത്തെർൻ-
ചിത്തമപ്പോഴും മടിച്ചിരുന്നു.
å *å *å *
å സ്വർണ്ണസിംഹാസനം വിട്ടുവേഗ-
മെന്നരികത്തു നീ വന്നണഞ്ഞു;
ആനന്ദദായിനിയായിടും നിൻ-
വേണുഗാനം കേട്ടു ഞാനുണർന്നു.
എന്തൊരുവിസ്മയം!- ചുറ്റുമാന്നേർാ-
രന്ധതാമിസ്രമതെങ്ങു പോയി?
ഇത്രയും വേഗത്തിലെങ്ങുനിന്നി-
ങ്ങെത്തി, യിദ്ദിവ്യമാം വിൺവെളിച്ചം?
മാമകമേനിയിലാകമാനം
രോമഞ്ചപൂരമിതാരു ചാർത്തി?
å ആനിമിഷംവരെ, മന്നിലയേ്യാ
ഞാനൊരു പാഴ്നിഴലായിരുന്നു;
ഏതോകരാംഗുലിസ്പർശനത്തിൻ-
മായയാൽ ഞാനൊരു ദീപമായി!
തഞ്ചുമെൻകണ്ണീർക്കണങ്ങളെല്ലാം
പുഞ്ചിരിപ്പൂവുകളായി മാറി!
åå*åå*åå*
å സുന്ദരമായിടുമാ വെളിച്ച-
മെന്നെയെടുത്തോരു ദേവനാക്കി.
മാനവദൃഷ്ടിക്കതീതമാകു-
മോമൽച്ചിറകു വിടത്തർിമന്ദം,
മന്നിൽനിന്നിഷ്ടം പോൽ വിണ്ണിലേയ്ക്കും
വിണ്ണിൽനിന്നിഷ്ടം പോൽ മന്നിലേയ്ക്കും
ആരുമൊരാളുമറിഞ്ഞിടാതെ
പാറിപ്പറന്നിന്നു ഞാൻ കളിപ്പൂ!åå24-1-1110

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/നിർവൃതി&oldid=36036" എന്ന താളിൽനിന്ന് ശേഖരിച്ചത്