രാഗിണി
അന്ധകാരത്തിന്റെ പിന്നിലൊളിച്ചുനി-
ന്നന്തരാത്മാവിനെപ്പുൽകും വെളിച്ചമേ!
എങ്ങു നീ യെങ്ങു നീ?- നിൻമൗനമംഗള-
സംഗീതമെപ്പൊഴും കേൾക്കുന്നതുണ്ടു ഞാൻ.
വാടുവാനുള്ളൊരിജ്ജീവിതപ്പൂവിലും
പാടലച്ഛായ നീ വീശുന്നതെന്തിനോ?
താവകാലിംഗനമേകുന്നു നിത്യമെൻ-
ജീവനാളത്തിനും രോമാഞ്ച കഞ്ചുകം.
അൽപപ്രഭയിൽനിന്നെന്നെ ക്ഷണത്തിലോ-
രത്ഭുതചൈതന്യമാക്കിച്ചമച്ചു നീ!
åå *åå *åå *
å ഈ ലോകഗാളമിമ്മട്ടമ്മാനമാടുന്ന
കാലത്തിനോടിന്നസൂയാലുവല്ല ഞാൻ.
നിൻ മുഖദർശന ധ്യാനലഹരിയാൽ
നിർമ്മലരാഗപരവശയാകവെ;
മൽപ്രാണനായക, മാമകചിത്തത്തിൽ
മറ്റൊരുചിന്തയ്ക്കിടമില്ലൊരിക്കലും.
വിണ്ണിൻ വെളിച്ചമേ, വ്യർത്ഥമായുള്ളൊരി
കണ്ണുനീരിന്നു നീ മാപ്പു നൽകേണമേ!
åå *åå *åå *
å ആരാലണഞ്ഞു നീ നിന്നിടും നേര, മൊ-
രാനന്ദമൂർച്ഛയിൽ ഞാനടിഞ്ഞെങ്കിലോ!
നിന്നെക്കുറിച്ചുള്ള ഗാനങ്ങളല്ലാതെ
മന്നിൽമറ്റൊന്നുമറിഞ്ഞുകൂടെങ്കിലും
ആരോമൽ നിന്മുഖം കാണുമ്പോളൊറ്റ വാ-
ക്കോതുവാൻപോലുമശക്തയാണിന്നിവൾ!
åå *åå *åå *
തഞ്ചും മധുരരസം വാർന്നവസാന, മി-
ത്തങ്കച്ചഷകം തകർന്നുപോമെങ്കിലും,
സത്യപ്രകാശമേ, നിന്മടിത്തട്ടിലെൻ-
നിത്യസുഷുപ്തി ലയിക്കാതിരിക്കുമോ?ååå 9-9-1108

ഓരോരോ സന്ദേശമേകുന്നതുണ്ടെനി-
ക്കോരോ ലതയിലെപ്പൂങ്കുലയും!åååå 14-6-1106

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/രാഗിണി&oldid=52372" എന്ന താളിൽനിന്ന് ശേഖരിച്ചത്