വാടാവിളക്ക്
കുസുമ:-
കനലൊളിയെഴുമൊരു കനകദീപം
കാണുന്നില്ലേ, നീയാപ്പച്ചക്കാട്ടിൽ?
അവിടെയാണവിടെയാണറികതോഴി
മാമകസ്വപ്നംകിടപ്പതിന്നും.
ഒരു കണ്ണീക്കർണംകൂടി തുടച്ചശേഷം
ഓതാമതിൻ കഥയൊക്കെയുംഞാൻ....
å നിരവധി മൃതദിനയവനികകൾ
നീക്കി ഞാൻ പിന്നോട്ടു പോകുമെങ്കിൽ
മമ ബാല്യ മധുമയമലത്തെർാടിതൻ-
മാധവമാസം തെളിഞ്ഞുകാണാം.
കളരുചികിളന്നെർാരക്കഴിഞ്ഞ കാലം
കാമദകോമളമായിരുന്നു.
ഒരുമിച്ചെന്നോടു കളിച്ചിരിപ്പാനന്നാ-
ളോമനത്തോഴനന്നുല്ലസിച്ചു.
ഒരു വിനാഴിക നേരം പിരിഞ്ഞിടാത-
ന്നാനന്ദചിത്തരായ് വാണു ഞങ്ങൾ.
å സ്മരണയിലനവധി മധുരചിത്രം
മാനസനേത്രങ്ങളിന്നും കാണ്മു.
മതിമോദമണയ്ക്കുമാറൊരിക്കലന്നാൾ
മാവുകൾ പൂത്തു മണം പരന്നു.
മധുകരകലഗീതമുഖരിതമായ്
മാമരത്തോപ്പുകളാകമാനം
പരഭൂതതതിയതികുതുകപൂവ്വർം
പാടിപ്പറക്കയായങ്ങുമിങ്ങും!
å ഒരുകുളിർ ബകുളത്തിൻ തണലിൽ ഞങ്ങൾ
ഓടക്കുഴലൂതിയുല്ലസിച്ചു.
പല ചിത്രശലഭങ്ങൾ പരിവേഷംപോൽ
പാറിക്കളിച്ചു തലയ്ക്കുചുറ്റും.
ദിനകരമൃദുകരഞെറിയുലയെ-
പ്പൂങ്കുല തെന്നലിലൂഞ്ഞാലാടി.
കുരവകതരുനിര തല കുലുക്കി-
ക്കൂകും കുരുവികൾക്കുള്ളുണത്തർി.
å കുതുകദമിവ നോക്കിക്കരൾ കുളുർത്തെൻ-
കൂട്ടുകാരൻ തിരിഞ്ഞെന്നോടോതി:-
"കുസുമേ, നാമിതുവിധം മരിക്കുവോളം
കൂട്ടുകാരായിക്കഴിഞ്ഞുവെങ്കിൽ!"
åå*åå*åå*
å പഴകിയ കടങ്കഥയിനിയുമീ ഞാൻ
പാരം ദീർഘിപ്പിച്ചിട്ടെന്തു കാര്യം?
ഇരു ചിറകുകളെഴും മദീയബാല്യം
വേഗത്തിലെങ്ങോ പറന്നുപോയി.
അയി, സഖി, യതുവിധം സുഖിച്ചോരെന്നെ-
ത്താരുണ്യലക്ഷ്മിയണച്ചുപുൽകി.
അതുവരെക്കഴിഞ്ഞുള്ള കഥകളെല്ലാം
നീരിൽ വരച്ച വരകളായി!
സരസ്സങ്ങളവയിലെസ്സുഖങ്ങളെല്ലാം
സായന്തനാംബരരാഗമായി!
å കരിമുകിൽ കരളിലെ രജതരേഖ
കാണിച്ചിടാത്തതു കുറ്റമെങ്കിൽ,
ശരി, ശരി,യനുരാഗം മറച്ചമൂലം
ഘോരാപരാധിനിതന്നെ ഞാനും!
മലർ പക്ഷേ വിനോദമായടുത്തുകൂടും
മാലേയമരുത്തിനെത്തട്ടിമാറ്റാം;
അതുമൂല,മനുകൂലയല്ലവളെ-
ന്നാശങ്കയേന്തുമെന്നാരറിയും?
å മമ ചപലത കണ്ടു നിരാശനായി-
ട്ടോതാനരുതെനിക്കാത്മനാഥൻ....
....................................
കനലൊളിയെഴുമൊരു കനകദീപം
കാണുന്നില്ലേ, നീയാപ്പച്ചക്കാട്ടിൽ
അവിടെയാ,ണവിടെയാണറിക തോഴി,
മാമക സ്വപ്നം കിടപ്പതിന്നും!
å അനുരാഗപരവശഹൃദയമേകം
ആറടിമണ്ണിൽ ഞാൻ ശൂന്യമാക്കി.
പ്രണയവഞ്ചകിയായിട്ടിവളെയെണ്ണി
പ്രാണേശൻ...നിൽക്കുകെൻകണ്ണുനീരേ!
ഒരു വാടാവിളക്കുഞാനവിടെക്കത്തി-
ച്ചാദരാൽ വെച്ചു ഭജിപ്പൂ തോഴി!
å അനുദിനം രജനിയിലതിനെ നോക്കി-
യാതങ്കസിസ്നുവിൽ മുങ്ങിമുങ്ങി,
അനുശയമയ ബാഷ്പകണങ്ങൾ തൂകി-
യായുരന്ത്യം നോക്കി വാഴ്വു ഞാനും!
നിയതിതൻ വീർപ്പിൽ വേഗമുലഞ്ഞുലഞ്ഞീ
നീർപ്പോളകൂടിത്തകർന്നിടാവൂ!....å 18-4-1108

അടുത്തടുത്തു ഞാനണഞ്ഞിടുംതോറു-
മകന്നകന്നേവമൊളിപ്പതെങ്ങുനീ?å 15-7-1109