വിയോഗിനി
മന്ദഹസിതാർദ്രമാം വിൺമുഖത്തിൽ
ചന്ദ്രകല മിന്നിത്തെളിഞ്ഞിരുന്നു.
തങ്കരുചി തങ്കിന താരകകൾ
പുഞ്ചിരിയിട്ടങ്ങിങ്ങു നിന്നിരുന്നു,
സഞ്ജനിതസൗരഭസാന്ദ്രമാകും
തെന്നലല തല്ലിത്തളർന്നിരുന്നു.
അമ്മധുരരംഗത്തിൽപ്പോലു,മന്നെൻ-
കൺമുനകൾ രണ്ടും നനഞ്ഞിരുന്നു!
å അന്നുഭവാനേകിയ രാഗലേഖ-
മുൺമയിലെൻ മാറോടണച്ചു പുൽകി,
ഉൾപ്പുളകമാർന്നു ഞാനാ നിശയൊ-
രുത്സവമായ്ത്തന്നെ കഴിച്ചുകൂട്ടി.
സ്നേഹമയചിന്തതന്നിർവൃതി, വ-
ന്നോമനയെക്കണ്ണീരിൽ മുക്കി മന്ദം.
ഭൂവിതി,ലാവത്തർനകാമ്യമാകു
മീ മധുരശോകാദ്രർമായ ജന്മം,
ആമരണം മോദാലടുത്തണഞ്ഞൊ-
രാവരണം കൊണ്ടു പൊതിഞ്ഞിടുമ്പോൾ-
ശൂന്യതയില്ത്തൂവുമെൻ പ്രേമഗാനം
പൂർണ്ണതയിൽ മാറ്റൊലിക്കൊണ്ടിടുമ്പോൾ-
ആ നിമിഷമ്പോലും ഭവൽസ്വരൂപ-
ധ്യാനപരമാകിൽ കൃതാർത്ഥയായ് ഞാൻ.
åå*åå*åå*
å സുന്ദരമീ രാഗാദയത്തിൽ,ഞാനി-
ന്നെന്തു നിരഘാനന്ദമാസ്വദിപ്പൂ!
എത്രയുഗം മുൻപേതന്നീവിധ,മെൻ-
ചിത്തമിതിനായിക്കൊതിച്ചിരുന്നു!
കൂരിരുളിൽ ഘോരവിജനതയിൽ
ജീവനുണർന്നെത്ര വാവിട്ടു കേണു!
മൽക്ഷണികസ്വപ്നങ്ങളൊക്കെയു,മീ-
യക്ഷയ നിർവ്വാണത്തെ ലക്ഷ്യമാക്കി,
ഭൂവിൽ ബഹുജനങ്ങൾ താണ്ടിവന്ന-
തീ വിരഹയാതനയ്ക്കായിരുന്നോ!
åå*åå*åå*
å ഉന്നതകൗതൂഹലമന്നൊരുനാ-
ളെന്നരികിലെത്തുമെന്നോർത്തു, കഷ്ടം,
ഇന്നുവരെയെത്ര നിശീഥിനികൾ
കണ്ണിണ കൂട്ടാതെ ഞാൻ കത്തിരുന്നു!
നിഷ്ഫലമായ് നിത്യവുമെന്തിനോ ഞാൻ
പുഷ്പസുഖതൽപങ്ങൾ സജ്ജമാക്കി.
ഹാ,നിമിഷംതോറും ഞാൻ മാറിമാറി
ക്കോമളമാം സാരിയെടുത്തു ചാർത്തി.
അല്ലെതിർവാർകൂന്തലഴിച്ചു കെട്ടി
മുല്ലമലർ മാല കൊരുത്തുചൂടി.
മഞ്ജൂതരസിന്ദൂരചിത്രകത്താ-
ലെന്മൃദലഫാലം സുരമ്യമാക്കി.
നൽകനകഭൂഷതൻകാന്തിയിങ്കൽ
മൽതനു ഞാൻ മുക്കിയൊരുങ്ങിനിൽപായ്
-ഹന്ത, ഭവദാഗമമില്ലയെങ്കി-
ലെന്തിനു ഞാനീവിധം പാടുപെട്ടു!
എങ്കിലു,മസ്സാന്നിധ്യശൂന്യതയു-
മെങ്കരളിനാശ്വാസമായിരുന്നു.
എന്നൊരു നാളെങ്കിലു;മെന്നരികിൽ
വന്നിടുകി,ലന്നെൻവസന്തമായി!
ആ മഹിതരംഗമണയുവോളം
ഞാനിനിയുമീവിധം കാത്തിരിക്കും.
അന്നുവരെക്കൊച്ചുകിടാവിളക്കൊ-
ന്നെന്റെ മുറിയിൽക്കൂട്ടിനു കാത്തിരിക്കും!åå 11-7-1108

മമ ജീവമാധുരിക്കെന്നൊടൊട്ടും
പരിഭവം തോന്നുവാനില്ല മാർഗ്ഗം,
അനഘനിർവ്വാണദമാണെനിയി-
ന്നവളെക്കുറിച്ചുള്ള ചിന്തപോലും!åå24-4-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/വിയോഗിനി&oldid=52376" എന്ന താളിൽനിന്ന് ശേഖരിച്ചത്