ബേതിലഹേമിലെ കാലമേ
ബേതിലഹേമിലെ കാലമേ പാർത്ഥനിശ്ശായി മേവിനാൻ
ശൗൽ മഹാരാജാവിൻ കാലത്തിശ്ശായിയെന്നൊരു വൃദ്ധൻ
എട്ടുമക്കളിൽ മൂവരും പുറപ്പെട്ടുശൗലിന്നു പോർ ചെയ്‌വാൻ
മൂത്തപുത്രനേലിയാവും പിന്നെത്തവനമ്മീനാദാവും
മൂന്നാമത്തവൻ ശമ്മയുമാണെന്നു പോരിന്നു പോയത്
ദാവീദെന്നുപേരുള്ളവൻ എല്ലാവരിലുമിളയവൻ
ആടുമേച്ചീടുന്ന തൊഴിലേറ്റിടയനായ് ബാല്യത്തിലെ
തന്റെ സുശീലനായ പിതാവിന്റെയജങ്ങളെ നോക്കി