ഭ്രമരഗീതി

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 90 ]
ഭ്രമരഗീതി


പുലർകാലം പതിവുപോൽപ്പുതുതായി വിതാനിച്ച
മലർവനികയായിയിടും മണിയറയിൽ,
മിളിതാഭമിടയ്ക്കിടയ്ക്കിളകിക്കൊണ്ടിരിക്കുമ-
ക്കുളിരണിത്തെന്നലാകും കളിമഞ്ചത്തിൽ
തളിരാകും തനിപ്പട്ടാമുടയാടയുടുതിട്ട-
ഗ്ലളംതന്നിൽ ഹിമമണിപ്പതക്കം ചാർത്തി,
ക്രമമായ കായകാന്തി ചിതറികൊണ്ടേറ്റം ലജ്ജാ-
നമ്രമായ ശിരസ്സോത്തു പരിലസിക്കും
വസന്തലക്ഷ്മിയാൾ തൻറെ വരസുതയായ്‌ വിരിഞ്ഞി
വസുന്ധര വിളക്കുന്ന കുസുമത്തോത്തെ!
പലപലവേഷം കെട്ടിപ്പറന്നെതീടുന്ന ചിത്ര-
ശലഭത്തിൻ പുറംപൂച്ചിൽ മയങ്ങിയോ നീ?
അനുരാഗപത്രം വീശീട്ടനുദിനമാടുത്തെത്തു-
മവിവേകിയവൻ നിനക്കനുചിതൻതാൻ;
മഴവില്ലിന്നോളി കണ്ടു മയങ്ങുംമ്പോളപ്പുറത്തു
മഴക്കാറണ്ടെന്ന തത്ത്വം മറക്കയോ നീ?
അപ്രമേയപ്രഭാവശ്രീ തിരളുന്നോരമൂല്ല്യമാം
സുപ്രഭാതമാവൻ നിന്നെ വരച്ചുകാട്ടും.
ഒടുവിലങ്ങതു ഘോരമിടിയുംമാരിയും ചേർന്നു
കിടുകിടിപ്പിക്കും കൊടുംനിശീഥമാക്കും!
എരിതീയിൻപ്രഭകണ്ടിട്ടിരയെന്നോർത്തടുത്തെത്തും
മവിവേകിയവൻ നിനക്കനുചിതൻതാൻ !

[ 91 ]

അനുരാഗഗാനം പാടീട്ടണയുമീ ഭ്രമരത്തിൻ
മനതാരിൻ മഹിമ നീയറിയുന്നില്ലാ!
കുലീനല്ലിവനോട്ടും കുബെരനുമല്ലാ, പിന്നെ-
ക്കുസുമാസ്ത്രസമനൽപ്പം സുമുഘനല്ലോ;
തുടുപ്പേറ്റമിയലും നിൻ കവിൾത്തടം ച്ചുംബിക്കുവോ-
നടുത്തീടും മമ ചിത്തം തുടിച്ചിടുന്നു !
പരിമൃദുമലരേ, നീയൊരു മോട്ടായിരിക്കെ നിൻ -
പരിസാരെ പറന്നു ഞാൻ കളിച്ചിരുന്നു;
മദനമെന്നകതാരു കുളിർപ്പിക്കുവാനായന്നു
മന്ദഹാസനിലാവു നീ ചൊരിഞ്ഞിരുന്നു;
താരാട്ടായിട്ടിവനന്നു പാടും പാട്ടിൽ, പ്രേമമധ്വീ -
സാരമേറ്റമോളിച്ചന്നു ലസിച്ചിരുന്നു;
നിരവധി സുമനിര നിരന്തരം വിരിഞ്ഞിട്ടു
മരന്ദമാരുതിയെന്നാൾ ചൊരിഞ്ഞിരുന്നു
അണപോലുമതുകളിലനുരുക്തനാകാതെ ഞാൻ
പ്രണയഗാനങ്ങൾ പാടിപ്പരന്നിരുന്നു;
വിരിഞ്ഞ നിന്നതിരിറ്റ് സുഷമയെ നുകരുവാ-
നിരുളിങ്കലിരുന്നു ഞാൻ ഭാജിച്ചിരുന്നു;
ഇമ്പത്തോടിചെറുചില്ലക്കൊമ്പത്താടികളിക്കും നിൻ--
സാമ്പത്തിതധം വ്യഥാ പുല്ലിൽ പോഴിചിടുമ്പോൾ
തോന്നീടുന്നുണ്ടെനിക്കു നീയിനിയുമക്കോരകമായ്‌
തീർന്നീടുവാൻ, ഫലമെന്തു? ഫലിക്കല്ലല്ലി !

"https://ml.wikisource.org/w/index.php?title=ഭ്രമരഗീതി&oldid=62762" എന്ന താളിൽനിന്ന് ശേഖരിച്ചത്