മംഗളാശംസ
മംഗളാശംസകൾ രചന: |
മാവേലിക്കരനിന്നും 1101 (1926) മീനം മുതൽ കെ. പത്മനാഭപ്പണിക്കരുടെ പത്രാധിപത്യത്തിൽ മഹാകവി കുമാരനാശാന്റെ സ്മാരകാർത്ഥം പ്രസിദ്ധപ്പെടുത്തി വന്ന ധർമ്മകുമാരൻ മാസികയ്ക്ക് ഗുരുദേവൻ നല്കിയ മംഗളാശംസ.
- കർമ്മം പരോപകാരം
- ധർമ്മോപേതം പരത്തി ലോകത്തിൽ
- ശർമ്മമമർന്നു വളർന്നീ-
- ധർമ്മകുമാരൻ ജയിക്ക ജനതയ്ക്കായ്!
മൂലൂരിന് ആശംസ
- ഗാനാമൃതം പത്മനാഭ-
- കവേരാസ്യേന്ദുനിർഗതം
- പീത്വൈതദിഹ ഭദ്രാണി
- കുർവ്വന്ത്വവിരതം ബുധാഃ
- ഹരിശ്ചന്ദ്രയശോ ഗാതു-
- സദ്വൃത്തൈസ്തവശോഭിതം
- സമുത്സുകസ്യ ഭദ്രാണി
- സന്തു ശീഘ്രസമാപ്തയേ.
ധർമ്മം പത്രത്തിനാശംസ
- നിർമത്സരപ്രമോദായ
- ജീയാന്നിത്യമിദം ഭുവി
- പത്രമശ്വത്ഥജമിവ
- സുപ്രസംഗൈരലംകൃതം
വിദ്യാനന്ദസ്വാമിക്കാശംസ
- മമാന്തേവാസിനോ വിദ്യാ-
- നന്ദസ്യാസ്യോദ്ഗതാ ബുധൈഃ
- ദൃശ്യതാം ബാലകസ്യേവ
- വ്യാഖ്യേയം ദീധിതിർ മുദാ.