മതം മയക്കുന്നു മനുഷ്യൻ മയങ്ങുന്നില്ല
മതം മയക്കുന്നു മനുഷ്യൻ മയങ്ങുന്നില്ല രചന: (2004) |
ആമുഖം
തിരുത്തുക“മതം മനുഷ്യന്റെ മയക്കുമരുന്നാണ്” എന്നത് പ്രസിദ്ധമായ ഒരു കമ്മ്യൂണിസ്റ്റ് ശ്ലോഗനാണ്. മതം മനുഷ്യനെ അധഃപതിപ്പിക്കുന്നു; മതമില്ലാത്ത മനുഷ്യനാണ് ഉത്തമൻ എന്നൊക്കെയുള്ള ആശയമാണ് ആ ശ്ലോഗൻ ഉൾക്കൊള്ളുന്നത്. എന്നാൽ മതവിശ്വാസമില്ലാത്ത ആ മനുഷ്യൻ ഒരിക്കലും ഉത്തമനാകുകയില്ലെന്നും മനുഷ്യൻ "മനുഷ്യത്വ'ത്തോടുകൂടി സമൂഹത്തിൽ ജീവിക്കാൻ മതം അനുപേക്ഷണീയമാണെന്നും കാര്യകാരണസഹിതം സ്ഥാപിക്കാനുള്ള ഒരെളിയ ശ്രമമാണ് ഈ കൊച്ചു പുസ്തകം. ആ തത്വം വായനക്കാരന് ബോദ്ധ്യമായാൽ രചയിതാവ് കൃതാർത്ഥനായി.
ഗ്രന്ഥകാരൻ
വി.വി.അബ്ദുല്ല സാഹിബ്
മതം മയക്കുന്നു മനുഷ്യൻ മയങ്ങുന്നില്ല
തിരുത്തുകഒരു ചായകുടിക്കാൻ കടയിൽ കയറി. അപ്പോൾ കേട്ടു “നിങ്ങൾ എവിടെപോകുന്നു?” മറുപടി “പള്ളിയിൽ” വീണ്ടും “നിങ്ങളും ഒരു പള്ളിയും. വേഗം വാ, ഞാനിവിടെ ഇരിക്കാം”
ഇത്രയും കേട്ടപ്പോൾ എനിക്കുതോന്നി, പള്ളിയിൽ പോകുന്ന ആളും പോകാത്ത ആളും തമ്മിൽ ഒരു കൂടിക്കാഴ്ച നടക്കാൻ പോകുന്നുവെന്ന്. തലച്ചോർ നിറയ്ക്കാൻ വേണ്ടത്രയും വിഭവങ്ങൾ ഇന്ന് കിട്ടുമെന്ന്. ഞാൻ ആശ്വാസത്തിൽ ചായ കഴിച്ചു പുറത്തിറങ്ങി. ചായക്കടയുടെ തൊട്ടടുത്തുതന്നെ അടഞ്ഞുകിടക്കുന്ന കടയുടെ വരാന്തയിൽ ബഞ്ചിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നത് കണ്ടു. ഞാൻ കേട്ട സംഭാഷണത്തിലെ ഒരു വക്താവ് ഇയാൾ തന്നെയെന്നുറച്ചു. ബെഞ്ചിൽ നിന്നും അല്പം അകലെയായി ഞാനും ഇരിപ്പുറപ്പിച്ചു. ഒരു ദേശാടകനെന്ന നിലയിൽ സഞ്ചിയിൽ കയ്യിട്ടു ഒരു പരിശോധന നടത്തി ദൂരത്തേക്ക് കണ്ണുംനട്ട് അവിടെ ചടഞ്ഞുകൂടി.
അഞ്ചെട്ടുമിനുട്ട് കഴിഞ്ഞപ്പോൾ പള്ളിയിൽപോയ ആൾ മടങ്ങിവന്ന്, കാത്തിരിക്കുന്ന ആളുടെ സമീപം ഇരുന്നു. തുടർന്ന് അവർ" കുറെനേരം രസകരമായ സംഭാഷണത്തിലേർപ്പെടുകയുണ്ടായി. ആ സംഭാഷണം എനിക്ക് സുഖമായി കേൾക്കാനും കഴിഞ്ഞു. അത് അതേപടി നിവേദനം ചെയ്യുന്നതിന് മുമ്പായി, അവരെ ആസ്തികനെന്നും നാസ്തികനെന്നും നാമകരണം ചെയ്യുന്നുവെന്ന് എന്റെ കേൾവിക്കാരായ അനുവാചകരെ ആദ്യമായി ഉണർത്തിക്കൊള്ളട്ടെ. പള്ളിയിൽ പോയിവന്ന മുസ്ലിമാണ് ആസ്തികനെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നാസ്തികൻ : ഇങ്ങോട്ട് വരൂ സായ്‌വേ എപ്പോഴും നിങ്ങൾക്കൊരു പള്ളിയിൽ പോക്കാണ്. ഇതൊക്കെയൊന്ന് “ചുരുക്കിക്കുടെ നിറുത്തിക്കുടെ?
ആസ്തികൻ ; മുസൽമാനായി ജനിച്ചുവളർന്നില്ലേ? ഇതൊക്കെ നിറുത്താനും ചുരുക്കാനും പറ്റുമോ?
നാ: എന്താ നിറുത്തിയാലും ചുരുക്കിയാലും? നിങ്ങളുടെ
നിസ്ക്കാരമില്ലെങ്കിൽ നിങ്ങളുടെ ദൈവത്തിനെന്ത് കുറവും പോരായ്മയുമാണ് അനുഭവപ്പെടുക? നിങ്ങളുടെ കൃത്യനിഷ്ഠ കാണുമ്പോൾ തോന്നും നിങ്ങളുടെയൊക്കെ നമസ്ക്കാരം കൃത്യമായി ദൈവസന്നിധിയിലെത്തിയില്ലെങ്കിൽ ദേവലോകത്ത് എന്തോ പ്രളയവും കുഴപ്പവും ഉണ്ടായേക്കുമെന്ന്.
ആ: നമ്മുടെ നിസ്‌ക്കാരം മുതലായ കർമ്മങ്ങളെക്കൊണ്ട്
ദൈവത്തിനൊന്നും കിട്ടാനില്ല. ആരും ദൈവത്തിൽ വിശ്വസിച്ചില്ല, ദൈവിക കർമ്മങ്ങൾ ചെയ്തില്ല എന്നുവന്നാൽ ദൈവത്തിനൊരു ദോഷവും വരാനില്ല.
നാ: പിന്നെന്തിനാണിത്ര കണിശമായി നിഷ്ഠ കാണിക്കുന്നത്? നിത്യവും
തൊഴിലിനിടയിൽ അതെല്ലാം വലിച്ചെറിഞ്ഞു പള്ളിയിലേ ക്കോടുന്നു. റമദാനിലാവട്ടെ ഒരു മാസം മുഴുവൻ വിശപ്പും ദാഹവും സഹിച്ച് പട്ടിണി കിടക്കുന്നു. അതുകണ്ട് ദൈവം സംതൃപ്തി യടയുന്നു. ക്രൂരനായ ദൈവം! റംസാൻ പിറന്നാൽ അദ്ധ്വാനിച്ചുണ്ടാക്കിയ ധനം സക്കാത്ത് എന്നും പറഞ്ഞ് തുലച്ചു കളയുന്നു. ഈ തഞ്ചം നോക്കി സമർത്ഥരായ ജനങ്ങൾ ആണും പെണ്ണും ചെറുതും വലുതും ധനസ്ഥിതിയും കഴിവും ഉള്ളവർപോലും നാടുനീളെ ഭിക്ഷാടനത്തിനിറങ്ങുന്നു. എവിടെനോക്കിയാലും കാണാം; ഈ സക്കാത്ത് പിരിവുകാർ. അടങ്ങിയൊതുങ്ങി കുടുംബത്തിൽ കഴിയേണ്ട പെൺകുട്ടികൾ പോലും നാടുനീളെ നടന്നു ഭിക്ഷയെടുക്കുന്നു. ജനങ്ങളെ ഭിക്ഷാടനം പഠിപ്പിക്കാനും ആ കർമ്മം ചെയ്യുന്നതിൽ ലജ്ജ തോന്നാതിരിക്കാനും പൊതുപരിശീലന കാലമാണ് നിങ്ങളുടെ റമദാൻ. ആത്മാഭിമാനം ഇല്ലാത്ത വർഗ്ഗം. സക്കാത്ത് ജനോപകാര പ്രദമാണ്, സാധുക്കൾക്ക് സഹായമാണ് എന്ന് മനസ്സിലാക്കാം. പക്ഷെ, ഈ പട്ടിണിയും ദൈനംദിന കസർത്തും സർക്കസ്സും എന്തിനാണ്? ഇതൊക്കെ നിർത്തിക്കൂടെ? ദൈവത്തിന് ഒന്നും സംഭവിക്കാനില്ലെന്ന് നിങ്ങൾ തന്നെ പറയുന്നല്ലോ?
ആ: ആ പറഞ്ഞതിൽ കുറേ കാര്യമുണ്ട്, സത്യമുണ്ട്. അതിന് മറുപടിയും
ഉണ്ട്. മുസ്ലിമായി കഴിയുന്നേടത്തോളം ഈ കർമ്മങ്ങൾ നിർവ്വഹിക്കാതെ വയ്യ. ദൈവകല്പനയാണ്. ലംഘിക്കാൻ പാടില്ല. ദൈവത്തിന്റെ നന്മക്കല്ല, നമ്മുടെ തന്നെ നന്മക്കാണ് ഇതെല്ലാം അനുഷ്ഠിക്കുന്നത്.
നാ: ആചാരാനുഷ്ഠാനങ്ങൾ നിറവേറ്റാത്തവർക്ക് ഒരു നന്മയും ഇല്ലേ?
അവരെന്നും നിത്യ ദാരിദ്ര്യത്തിലോ, മാറാ രോഗത്തിലോ അകപ്പെട്ട് നരകിക്കുന്നില്ലല്ലോ?
ആ: മനുഷ്യനെ അളക്കുന്നത് അവന്റെ സമ്പത്തുകൊണ്ടും ആരോഗ്യം
കൊണ്ടും മാത്രം അല്ല. അവ ഉണ്ടാകുവാനും ഇല്ലാതാകുവാനും അവയുടേതായ ഭൗതികബന്ധങ്ങളും സാഹചര്യങ്ങളും ഉണ്ട്.
നാ: പക്ഷെ, ഇവയുടെ ഏറ്റക്കുറച്ചിൽ വളരെ വ്യക്തമായിതന്നെ
സമുഹത്തിൽ കാണുന്നുണ്ടല്ലോ. ദൈവാനുഗ്രഹമിതാണെങ്കിൽ സമത്വം പാലിക്കപ്പെടുന്നില്ല എന്നല്ലേ ഇതിനർത്ഥം. അനേകവർണ്ണം ദൈവസൃഷ്ടമാണല്ലോ-
ആ: ദുഷ്ടനും ക്രൂരനും ധിക്കാരിയുമായ മകനോട് മാതാപിതാക്കൾക്ക്
സ്‌നേഹമില്ലാതിരിക്കുകയില്ലല്ലോ. ഉള്ളഴിഞ്ഞ് വാത്സല്യ പൂർണ്ണമായും അനുസരണയുള്ള സത്സ്വഭാവികളായി സന്താനങ്ങളോടറിയിക്കുമെന്ന് മാത്രം.ദൈവം എല്ലാ സൃഷ്ടികളോടും കാരുണ്യം കാണിക്കുന്നു. പിന്നെ ജീവിത സാഹചര്യങ്ങളിൽ കാണുന്ന വൈവിദ്ധ്യങ്ങൾ ദൈവകാരുണ്യം നിഷ്പക്ഷമായി വിതരണം ചെയ്യപ്പെടുന്നില്ല എന്നതിലേക്ക് തെളിവായി എടുക്കുവാൻ പറ്റില്ല. ധാരാളം വിസ്തരിക്കേണ്ടുന്ന വിഷയമാണിത്. മാനുഷിക സ്നേഹവികാരാദി ഗുണങ്ങളുടെ പ്രവർത്തന രീതിയിലേക്ക് ദൈവിക നിയന്ത്രണ സ്വഭാവത്തെ താഴ്ത്തിക്കൊണ്ടുവന്ന് താരതമ്യപ്പെടുത്തുന്നത് അയുക്തവും അനുചിതവുമാണ്. ഒന്നുമനസ്സിലാക്കണം ഭൗതികവും ലൗകികവുമായ കാര്യലാഭം ലക്ഷ്യമാക്കിയല്ല ഈ കർമ്മങ്ങൾ അനുഷ്ടിക്കുന്നത്. ദൈവീക കല്പന അനുസരിക്കുകയെന്നത് മാത്രമാണ്. അത് മുസ്ലിമിന്റെ കർത്തവ്യമാണ്.
നാ: നിങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും എല്ലാ മുസ്ലിംകളും
പള്ളിയിൽ തന്നെയാണെന്ന്. നിങ്ങളെപ്പോലെ ചില മൂരാച്ചി മതമൗലിക വാദികൾ നമസ്ക്കാരാദികളിൽ ഒരു വിട്ടുവീഴ്ച യുമില്ലാതെ കണിശമായ കൃത്യനിഷ്ഠ പാലിക്കുന്നവരുണ്ടെന്നത് സത്യമാണ്. എന്നാൽ അങ്ങിനെയുള്ളവരേക്കാൾ കൂടുതൽ ആളുകൾ ഒരു കർമ്മവുമില്ലാതെ കഴിയുന്നവരാണ്. വെള്ളിയാഴ്ച പോലും പള്ളിയിൽ പോകാതെയും ഒരു നോമ്പ് വായിൽ വെക്കാതെയും കഴിയുന്ന എത്രയോ മുസ്ലിമുകളുണ്ട്. അവരൊക്കെ സമൂഹത്തിൽ മാന്യൻമാരായിത്തന്നെ സുഖമായി കഴിയുന്നുണ്ട്, വാഴുന്നുണ്ട്.
ആ: നമസ്ക്കാരം, നോമ്പ് മുതലായവ മുസൽമാൻ ഒഴിച്ചുകൂടാത്ത
നിർബന്ധ കർമ്മങ്ങളാണ്. അത് ഒഴിവാക്കുന്നവർ യഥാർത്ഥ മുസ്ലിമല്ല എന്നതാണ് സത്യം. മുസ്ലിം മാതാപിതാക്കളുടെ സന്താന ങ്ങളായി പിറന്ന് മുസ്ലിം നാമധാരികളായി കഴിയുന്ന അനേകം കാനേഷുമാരി മുസ്ലിംകളുണ്ടെന്നത് സത്യമാണ്. അവരെ മുസ്ലിം എന്നല്ലാതെ ഹിന്ദു, ക്രിസ്ത്യൻ, ജൂതൻ എന്നുപറയാനും പറ്റില്ല.
നാ: അക്കൂട്ടത്തിൽ നിങ്ങൾക്കും ആകാമല്ലോ, എന്തുമാത്രം
അസൗകര്യങ്ങൾ സഹിച്ചുകൊണ്ടാണ് നിങ്ങൾ ദൈനംദിന പ്രാർത്ഥനകളും വാർഷികോപവാസവും നിർവ്വഹിക്കുന്നത്. സ്വയം കൃതാനർത്ഥങ്ങൾ.
ആ: ഈ കാര്യങ്ങൾ ചെയ്യാത്തവർ യഥാർത്ഥത്തിൽ മുസ്ലിം അല്ല.
ഇസ്ലാമിക വിശ്വാസവും കർമ്മവും ഇല്ലാത്തവരെ മുസ്ലിമായി എണ്ണാൻ ഇസ്ലാം അനുവദിക്കുന്നില്ല.
നാ: ഞാൻ നിങ്ങളുടെ ഇടയിൽ ജീവിക്കുന്ന ആളാണ്.പത്രം
വായിക്കുന്ന ആളാണ്. ഞാൻ മുസ്ലിമല്ല എന്ന കാരണത്താൽ എന്തെങ്കിലും പറഞ്ഞ് എന്നെ ബോദ്ധ്യപ്പെടുത്താമെന്ന് കരുതരുത്. എനിക്കറിയാം ആരാണ് കാഫിർ ആരാണ് മുസ്ലിം എന്ന്. നിങ്ങളുടെ മതപണ്ഡിതന്മാരാണ് നിങ്ങളുടെ മതകാര്യങ്ങളിൽ തീരുമാനമെടു ക്കുന്നത്. കാഫിറല്ലാത്തവർ ആരാണെന്ന് അവർ പറഞ്ഞ കാര്യം എനിക്കറിയാം. ഖാദിയാനികൾ മുസ്ലിംകളല്ലെന്ന് പാകിസ്ഥാൻ ഗവൺമെന്റ് ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യയിൽ ഖാദിയാനികളുടെ കാര്യത്തിൽ ഗവൺമെന്റ് ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ മുസ്ലിം പണ്ഡിതന്മാർ രണ്ടുകൂട്ടരെ കാഫിറാക്കിയിട്ടുണ്ട്. മുജാഹിദുകളും ജമാഅത്തുകാരും. അവരല്ലാത്തവർ ഒക്കെ സുന്നികളാണ്. സുന്നികളൊക്കെ മുസ്ലിംകളാണ്. അതിൽ നിങ്ങളെപ്പോലെ നമസ്കാരവും നോമ്പും അനുഷ്ഠിക്കുന്നവരുമുണ്ട്. അല്ലാത്ത വരുമുണ്ട്. മാത്രമല്ല, മദ്യപാനം, വ്യഭിചാരം, കൊലപാതകം, മയക്കുമരുന്ന് വ്യാപാരം, കള്ളക്കടത്ത്, വഞ്ചന, ചതി, കളവ്, ചൂതാട്ടം, കള്ളസാക്ഷി, തട്ടിപ്പറി, ഇത്തരം വൃത്തികേടുകൾ ചെയ്യുന്ന എത്രയോ പേരുണ്ട്. അവരും സുന്നികളാണ് - മുസ്ലിംകളാണ്. പണ്ഡിതന്മാരാരും ഇത്തരം ആളുകൾ കാഫിറാ ണെന്ന് പറഞ്ഞിട്ടില്ല. മുജാഹിദും ജമാഅത്തുകാരും മാത്രമാണ് കാഫിറ്. ശരിയാണോ പണ്ഡിതന്മാരുടെ ഈ കാഫിറാക്കൽ? സത്യമല്ലേ ഞാൻ പറഞ്ഞത്? ഇനിയും ചില അറിവുകൾ എന്റെ വശമുണ്ട്.
ആ: ഈ മതപണ്ഡിതന്മാർക്ക് മുസ്ലിം ബഹുജനങ്ങളെ കാഫിറാക്കാനും
മുസ്ലിമാക്കാനും അധികാരമില്ല. അവർ കാഫിറാക്കിയാൽ ആവുകയുമില്ല. ഇസ്ലാമിക തത്വങ്ങളുടെ അടിസ്ഥാനത്തിലല്ല ഇപ്പോഴത്തെ മുസ്ലിം പണ്ഡിതന്മാരുടെ പ്രസംഗങ്ങളും വിധികളും. അവർക്ക് അന്യോന്യം ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസ ങ്ങളുണ്ട്. അതിന്റെ പേരിൽ അവർ ചേരിതിരിഞ്ഞു പാർട്ടികളായി. ഇപ്പോൾ പണ്ഡിതന്മാർ അവരുടെ പാർട്ടികൾക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. പാർട്ടിയുടെ പക്ഷം പിടിച്ചാണ് അവർ വാദിക്കുന്നതും വിധിക്കുന്നതും. യാഥാസ്ഥിതികരാണ് സുന്നികൾ. സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അനിസ്ലാമികതകളും നിലനിൽക്കുന്നുണ്ട്. മുൻ പണ്ഡിതന്മാർ അത് മുളയിലേ നുള്ളേണ്ടിയിരുന്നു. അവരത് ചെയ്തില്ല. അത് നൂറ്റാണ്ടുകളായി നിലനിന്നു വേരുറച്ചുവ്യാപിച്ചു വിശ്വാസത്തിന്റെ അംശമായിത്തീർന്നു. ഈ അന്തരീക്ഷത്തിൽ ജനിച്ചുവളർന്ന വരെല്ലാം ഈ വിശ്വാസാചാരങ്ങളെല്ലാം അംഗീകരിച്ച് അനുഷ്ഠിച്ചു പോന്നു. തലമുറതലമുറയായി ഇത് കൈമാറി നൂറ്റാണ്ടുകൾ കഴിഞ്ഞു. പണ്ഡിതന്മാരാകട്ടെ, മിണ്ടിയില്ല, എതിർത്തില്ല, അവർ പിന്നെ അനുകൂലിച്ചു. പിന്നെ പിന്തുണച്ചു, ഇപ്പോൾ പ്രോത്സാഹിപ്പി ക്കുന്നു. അതിന്റെ പിന്നിൽ സ്വാർത്ഥത്തിന്റ അംശമുണ്ട്. ഇവരാണ് യാഥാസ്ഥിതികരായ സുന്നികൾ. യഥാർത്ഥത്തിൽ പരിശുദ്ധമായ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കി മുഹമ്മദ് നബിയും അക്കാലത്തെ മുസ്ലിംകളും എന്തെല്ലാം അനുഷ്ഠാനങ്ങളാണ് അനുവർത്തിച്ചിരുന്നതെന്ന് പഠിച്ച് തദനുസാരം മുസ്ലിം സമൂഹ ത്തെ ശുദ്ധീകരിച്ച് യഥാർത്ഥ മുസ്ലിംകളാക്കി മാറ്റിയെടുക്കാൻ ഉത്പതിഷ്ണുക്കളായ പണ്ഡിതന്മാർ ആഗ്രഹിച്ചു. അതിന്നായി പ്രയത്‌നിച്ചു. അപ്പോൾ നിലവിലുള്ള അനാചാരങ്ങളെ എടുത്തുകാണിക്കേണ്ടത് ആവശ്യമായിത്തീർന്നു. നിലവിലുള്ള പലതും തെറ്റാണെന്ന് അവർക്ക് പരസ്യമായി പ്രഖ്യാപിക്കേ ണ്ടിവന്നു. ഈ കാലമത്രയും ഇതുകേട്ട് വായടച്ച് കണ്ണടച്ചു കാതടച്ചു കഴിഞ്ഞുകൂടിയ യാഥാസ്ഥിതികർക്ക് അത് ഒരിക്കലും രുചികരമായിരിക്കുകയില്ലല്ലോ. അവർക്ക് ഒരു രക്ഷാമാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. നിലവിലുള്ളതെല്ലാം യഥാർത്ഥത്തിൽ ഇസ്ലാമികമാണെന്നും അതിനെ എതിർത്തുസംസാരിക്കുന്ന പണ്ഡിതന്മാർ ഇസ്ലാമിന്റെ വൈരികളാണെന്നും സ്ഥാപിക്കുക. അപ്പോൾ വിജ്ഞാനമില്ലാത്ത ബഹുജനങ്ങൾ പഴയതിൽ തന്നെ ഒട്ടിനിന്നു. അൽപ്പം ഉത്‌പതിഷ്ണുക്കൾ, ബുദ്ധിജീവികൾ, ചിന്താശീലമുള്ളവർ - അവർക്ക് കാര്യം മനസ്സിലായി. തെറ്റുതിരുത്തി. നവീനപണ്ഡിതന്മാരുടെ പ്രസ്‌താവനകൾ ശരിയെന്ന് ബോദ്ധ്യപ്പെട്ട ആ ന്യൂനപക്ഷം അവരുടെ വിശ്വാസവും കർമ്മങ്ങളും അവർക്ക് ബോദ്ധ്യപ്പെട്ട അടിസ്ഥാനതത്വങ്ങൾക്ക് അനുസൃതമായി ക്രമീകരിച്ചു. തെറ്റാണെന്ന് ബോദ്ധ്യപ്പെട്ട കാര്യങ്ങൾ ഉപേക്ഷിച്ചു. യാഥാസ്ഥിതികരുടെ അഭിപ്രായങ്ങൾ നിക്ഷേധിച്ചു. അവഗണിച്ചു. ഇവരെയാണ് യാഥാസ്ഥിതികർ കാഫിറാക്കിയത്.ജമാഅത്ത്,മുജാഹിദ് എന്നപേരിൽ. ഇപ്പോൾ നിങ്ങൾക്കെന്ത് തോന്നുന്നു?
നാ: എനിക്കീ വകയെക്കുറിച്ച് അഭിപ്രായം പറയാൻ യോഗ്യതയില്ല.
ഞാൻ നിങ്ങളുടെ മുസ്ല്യാരല്ലല്ലോ. എന്തായാലും ജമാഅത്ത് - മുജാഹിദുകാരെ സുന്നികൾ കാഫിറാക്കിയെന്നതാണ് സത്യം. സുന്നികളല്ലാത്ത ഈ “കാഫിർ മുസ്ലിംകൾക്ക്" സലാം ചൊല്ലരുതെ ന്നാണല്ലോ സുന്നികൾ പറയുന്നത്. അപ്പോൾ യഥാർത്ഥ മുസ്ലിംകൾ ആരാണ് ?
ആ: ഓരോരുത്തരുടേയും ശുദ്ധമായ ആത്മാർത്ഥമായ നിഷ്‌കളങ്കമായ
വിശ്വാസവും തദനുരൂപമായ ജീവിതരീതിയും ദൈവത്തിങ്കൽ സ്വീകാര്യമായിരിക്കും. ദൈവം ഹൃദയത്തിലേക്കാണ് നോക്കുക. ആത്മാർത്ഥത, നിഷ്കളങ്കത, മനഃസാക്ഷി ഇതൊക്കെയാണ് മാനദണ്ഡങ്ങൾ. ഇപ്പോഴത്തെ യാഥാസ്ഥിതിക പണ്ഡിതന്മാരുടെ വിധിയെന്തെന്നന്വേഷിച്ചല്ലല്ലോ ദൈവം മനുഷ്യനെ വിധിക്കുന്നത്.
നാ: കാര്യം ശരിയാണ്. ഇപ്പോൽ സുന്നികൾ രണ്ടായി പിളർന്നല്ലോ.
മാത്രമല്ല അന്യോന്യം കാഫിറാക്കി തുടങ്ങിയെന്നും കേൾക്കുന്നു. ആകപ്പാടെ കുഴപ്പമായല്ലോ. നിങ്ങടെ ദൈവം കുഴങ്ങി. സ്വർഗ്ഗം മുഴുവൻ സുന്നികൾക്കുള്ളതാണ്. മുജാഹിദ്, ജമാഅത്ത്, ഖാദിയാനികൾക്ക് സ്വർഗ്ഗ പ്രവേശമില്ല. ഇപ്പോൾ സുന്നികൾ രണ്ടായപ്പോൾ ആർക്കാണ് സ്വർഗ്ഗം? “കാന്തപുരം സുന്നികൾ കാഫിറാണെന്നും തങ്ങൾക്കാണ് സ്വർഗ്ഗമെന്നും" “സൂയ്യ സുന്നികൾ” പറയുന്നു. സൂയ്യ സുന്നികൾ മുസ്ലിംകളല്ലെന്നും സ്വർഗ്ഗം തങ്ങൾക്കാ ണെന്നും കാന്തപുരം സുന്നികൾ അവകാശപ്പെടുന്നു. ഇരുകൂട്ടരും അന്യോന്യം പുറത്താക്കുമ്പോൾ സ്വർഗ്ഗത്തിലാളില്ലാതാവും. അതിരിക്കട്ടെ, സായ്‌വേ നിങ്ങളുടെ ദൈവവിശ്വാസം തന്നെ ഇപ്പോൾ ആവശ്യമില്ലായെന്നായിരിക്കുന്നല്ലോ. നിങ്ങളറിഞ്ഞി രിക്കും ഏത് രാഷ്ട്രീയപ്പാർട്ടിയിൽ ചേർന്നാലും സുന്നിയായാൽ മതി മുസ്ലിംമായി എന്നല്ലെ കാന്തപുരം മൗലവി പറയുന്നത്. അതായത് ദൈവവിശ്വാസം പാടില്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായാലും തരക്കേടില്ല, സുന്നിയായാൽ മതി. മുസ്ലിമായി, സ്വർഗ്ഗാവകാശിയായി. എന്താ നിങ്ങളുടെ പ്രതികരണം?
ആ: അത് അപകടമാണ്. പണ്ഡിതന്മാർ സമയോചിതം നിലനിൽപ്പിനും
താൽക്കാലിക കാര്യലാഭത്തിനും വേണ്ടി പലതും പറയും. പരാജയത്തിന്റെ പരിഭ്രമത്തിൽ പറയുന്നതിന്റെ പൊരുളും പ്രത്യാഘാതങ്ങളും ചിന്തിക്കാതെ പല അബദ്ധങ്ങളും പറയുക. അതിൽ പെട്ടതാണ് ഈ പണ്ഡിതന്മാരുടെ ആ പ്രഖ്യാപനം. ബോധമുള്ളവർ അതിനെ യഥായോഗ്യം വിലയിരുത്തിക്കൊള്ളും. ദൈവവിശ്വാസമില്ലെങ്കിൽ ഒരുത്തൻ മുസ്ലിമല്ല എന്നുമാത്രമല്ല, യഥാർത്ഥ മനുഷ്യനായിത്തീരുകയുമില്ല. അത്തരക്കാർ മനുഷ്യകുലത്തിന് - ലോകത്തിന് ആപത്താണ്.
നാ: അതെല്ലാം നിങ്ങളുടെ വെറും തോന്നലാണ്. മനുഷ്യർക്ക് മനുഷ്യ
രായി ജീവിക്കുവാൻ ദൈവവിശ്വാസം ആവശ്യമില്ല.
ആ: ദൈവവിശ്വാസം ലോകത്തിൽ നിന്ന് അപ്രത്യക്ഷമായാൽ അന്ന്
മനുഷ്യത്വം നശിച്ചു. ലോകത്ത് സമാധാനവും ശാന്തിയും നിലനിൽ ക്കുകയുമില്ല.
നാ: അതൊക്കെ മുമ്പേ പറഞ്ഞപോലെ വെറും തോന്നൽ മാത്രമാണ്.
ഇപ്പോൾ ലോകത്തുള്ളവരൊക്കെ ദൈവവിശ്വാസികളാണോ?
ആ: ഗണ്യമായ ഒരു വിഭാഗം ദൈവവിശ്വാസികളാണ്. സംശയമൊ
ന്നുമില്ല. ഗണ്യമല്ലാത്ത ഒരു വിഭാഗം നാസ്തികരുമുണ്ട് എന്ന് സമ്മതിക്കുന്നു. അവരുണ്ടെന്നുള്ളതിന് തെളിവുകളുമുണ്ട്. ഇന്ന് കാണുന്ന അക്രമങ്ങളും അനീതികളും കൊള്ളകളും കൊള്ളി വെയ്പ്പുകളും നരഹത്യകളും തന്നെ. ഭൂമുഖത്തിന്റെ വലിയൊരു ഭാഗം തീപ്പിടിക്കാത്തതായുണ്ടെങ്കിൽ വിശ്വാസികളുടെ സാന്നിദ്ധ്യം കൊണ്ടുമാത്രമാണത്.
നാ: ലോകങ്ങളിൽ ഇന്ന് കാണുന്ന കുഴപ്പങ്ങൾക്ക് കാരണവും
വിശ്വാസവും അവിശ്വാസവുമല്ല. ഒരു സത്യം പറയാം. ദൈവ വിശ്വാസം പല കുഴപ്പങ്ങൾക്കും കാരണമാണ്.
ആ: നിങ്ങൾ വലിയ സാമൂഹ്യസേവകനും രാഷ്ട്രീയ ചിന്തകനും
അന്തർ രാഷ്ട്രീയ ചരിത്രകാരനും ദേശീയ ക്ഷേമപ്രവർത്തകനും മറ്റും മറ്റും ഒക്കെയാണല്ലോ. നിങ്ങളില്ലാത്ത ഒരു പൊതുപ്രവർത്തന രംഗവും ഈ പ്രദേശത്തില്ല. എല്ലാ നൂലാമാലകളുടേയും കെട്ടുപിണപ്പ് തീർക്കുന്നതിൽ നിങ്ങളുടെ പങ്കുണ്ടായിരിക്കും. മനഃശാസ്ത്രം പഠിക്കാനുതകുന്ന രംഗങ്ങളുമായി നിങ്ങൾ നേരിൽ പരിചയപ്പെട്ടിരിക്കും. മനുഷ്യരെക്കുറിച്ച് എന്നെക്കാൾ കൂടുതൽ അറിയാനും പഠിക്കാനും മനസ്സിലാക്കാനും നിങ്ങൾക്ക് കഴിഞ്ഞി ട്ടുണ്ട് എന്നതിൽ സംശയമില്ല. അങ്ങനെയുള്ള നിങ്ങളിൽ നിന്നും ഈ ആശയം പുറത്തുവന്നതിൽ ഞാൻ അതിശയിക്കുകയാണ്. മനുഷ്യന്റെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലേ ? എന്താ സ്നേഹിതാ?
നാ: നിങ്ങൾ പറഞ്ഞ ദൈവവിശ്വാസവുമായി യാതൊരു ബന്ധവുമില്ലെ
ന്നാണ് ഞാൻ പറഞ്ഞത്. .
ആ: ശരി, എന്നാൽ പിന്നെ മനുഷ്യന്റെ (പവർത്തനങ്ങളെ നിയന്ത്രി
ക്കുന്ന - രൂപപ്പെടുത്തുന്ന - വസ്തു എന്താണ്?
നാ: ഒരുത്തന്റെ (പവർത്തനം അവന്റെ ജീവിതവീക്ഷണം അനുസരിച്ചിരിക്കും.
ജീവിത ലക്ഷ്യം അനുസരിച്ചിരിക്കും.
ആ: ഒരാൾക്ക് ധനികനാകണമെന്നതാണ് ലക്ഷ്യം. ആ ലക്ഷ്യം നേടുന്ന
തിന് അയാൾ എന്തും ചെയ്യുമോ ?
നാ: പ്രയത്നം ചെയ്യാതെ ലക്ഷ്യം നേടാനൊക്കുകയില്ല.
ആ: ഒഴിഞ്ഞുമാറുന്ന മറുപടികളാണിത്. ജീവിതലക്ഷ്യം എന്നത് തന്നെ
നിർവ്വചനം ആവശ്യപ്പെടുന്നു. ആവശ്യവും അനാവശ്യവുമായ ലക്ഷ്യങ്ങളുണ്ട്. ആപൽക്കരങ്ങളും അസാദ്ധ്യങ്ങളും അസംഭവ്യ ങ്ങളുമായ ലക്ഷ്യങ്ങളുണ്ട്. അതൊരു കുഴഞ്ഞ പ്രശ്നം. അതിൽ അനുവദനീയമായ ഒരു ലക്ഷ്യം തന്നെ നേടുന്നതിനുള്ള മാർഗ്ഗങ്ങളും വിഭിന്ന വിശേഷങ്ങൾ അർഹിക്കുന്നവയുമുണ്ട്. ആ മാർഗ്ഗങ്ങളും രണ്ടാമത്തെ കുഴഞ്ഞ പ്രശ്നം തന്നെ. ഈ രണ്ടു പ്രശ്നങ്ങളുടെ കൂടെ പ്രയത്നം അതും നിർവ്വചനം അർഹിക്കുന്നു. ലക്ഷ്യം മാർഗ്ഗം പ്രയത്നം - ഇവയൊക്കെ വ്യക്തിഗതമാണ്. ആളെണ്ണി ഓരോ തരമാണ്. അതൊക്കെ ഒരേ അളവുകോൽ കൊണ്ടുമാത്രം നിർണ്ണയി ക്കേണ്ടവയാണോ? ലക്ഷ്യങ്ങൾ നേടാൻ ഏതു മാർഗ്ഗവും അനുവദ നീയമാണോ? അതല്ല അവയിൽ അസ്വീകാര്യങ്ങളും അനനുവദ നീയങ്ങളും തന്മുലം വർജ്ജനീയങ്ങളുമായവയുണ്ടോ? ഈ രണ്ടു തരങ്ങളിലായി ഇവയെ വിഭജിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലക്ഷണങ്ങളെന്തെല്ലാമാണ്? ആ ലക്ഷണങ്ങളെ നിർണ്ണയിക്കുന്നത് എങ്ങനെയാണ്? ആരാണ്? അതിൽ മാറ്റത്തിരുത്തലുകളോ പരിഷ്കരണങ്ങളോ ആവശ്യമായി വരുമോ? എല്ലാ കാലത്തേക്കും ഇവയെല്ലാം ശാശ്വതമാണോ? അല്ലാത്തവയും കാലദേശാനു സരണം ഭേദഗതിക്കും മാറ്റങ്ങൾക്കും വിധേയമാണോ?
നാ: മനുഷ്യനെന്നും മനുഷ്യനാണ്. അവനിലുള്ള ഗുണമാണ്
മനുഷ്യത്വം. അതിനൊന്നും മാറ്റം വന്നതായി നാം കണ്ടിട്ടില്ല.
ആ: തന്നെ വലയിലാക്കാൻ കുറെ പണിയുണ്ടല്ലോ? എല്ലാ മനുഷ്യരും
ഒരുപോലെയാണോ? സ്വഭാവത്തിൽ വ്യത്യാസമില്ലേ?
നാ: വ്യത്യാസമുണ്ട്. എല്ലാവരും ഒരുപോലല്ല.
ആ: എല്ലാവരും മനുഷ്യരാണ്. എല്ലാവരിലും മനുഷ്യത്വമുണ്ട്.
മനുഷ്യത്വത്തിന് മാറ്റമില്ലെന്ന് നിങ്ങൾ ഇപ്പോൾ പറഞ്ഞുവല്ലോ. മാറ്റമില്ലാത്ത മനുഷ്യത്വം എല്ലാവരിലും ഒരുപോലെയല്ലെന്നും പറഞ്ഞു. ഇവിടെ ഒരു വൈരുദ്ധ്യമില്ലേ ?
നാ: മനുഷ്യത്വം പലരിലും പല മാതിരിയാണ് പ്രവർത്തിക്കുന്നത്.
അതിനാൽ മനുഷ്യൻ വിഭിന്ന സ്വഭാവക്കാരനായിക്കാണുന്നു.
ആ: മനുഷ്യരിലുള്ള സ്വഭാവവ്യത്യാസം തന്നെയാണ് മനുഷ്യ
ത്വത്തിലുള്ള വ്യത്യാസം. എന്നുവെച്ചാൽ മനുഷ്യത്വം പലവിധ ത്തിലാണെന്നർത്ഥം. നേരെ പറഞ്ഞാൽ മനുഷ്യർ പലമാതിരി യാണ്. എന്താണതിന് കാരണം - മനുഷ്യന്റെ വിശ്വാസവും ജീവിതലക്ഷ്യവും പലതായത് തന്നെ. ദയവായി അൽപ്പം ശ്രദ്ധിക്കുക. അനുഭവത്തിൽ നിന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷം ജനങ്ങളുടേയും ജീവിതലക്ഷ്യം ധനം ആർജ്ജിക്കുക. ധനികരാവുക എന്നതാണ്. വായ കൊണ്ട് എന്ത് വേദാന്തവും തത്വജ്ഞാനവും പറഞ്ഞാലും അയാളുടെ ഉള്ളിന്റെ ഉള്ളിൽ ധനമോഹം ഊറിയടിഞ്ഞുകിടക്കുന്നുണ്ട്. അതിന്നായി എല്ലാവരും അനവരതം അഖണ്ഡപ്രയത്നം ചെയ്യുന്നുണ്ട്. പാവപ്പെട്ട തൊഴിലാളി മുതൽ രാജകുമാരൻ വരെ ഏതുനിലവാര ത്തിലുള്ളവരും ഇക്കാര്യത്തിൽ തുല്യരാണ്. കച്ചവടക്കാരനാകട്ടെ, കൃഷിക്കാരനാകട്ടെ, വ്യവസായിയാകട്ടെ, തൊഴിലാളിയാകട്ടെ, ഉദ്യോഗസ്ഥനാകട്ടെ, മന്ത്രിപുംഗവനാകട്ടെ, വിധികർത്താവാകട്ടെ, ആത്മീയഗുരുക്കളാകട്ടെ, സമുദായ നേതാക്കളാകട്ടെ, രാഷ്ട്രീയ ക്കാരാകട്ടെ, ജീവിതത്തിന്റെ ഏത് തുറയിലുള്ളവനായാലും പണം പണം അതൊന്ന് മാത്രമാണ് ലക്ഷ്യം. ലക്ഷ്യം നേടാൻ പ്രയത്നി ക്കണം എന്ന് നിങ്ങൾ ഉപദേശിച്ചും മേൽപ്പറഞ്ഞവരെല്ലാം പണം സമ്പാദിക്കുക എന്ന അവരുടെ ലക്ഷ്യം നേടാൻ വേണ്ടി എല്ലാവരും ആത്മാർത്ഥമായി പ്രയത്നിക്കുന്നു എന്നുവെക്കുക. ആകൂട്ടത്തിൽ വളരെപ്പേർ അന്യന്റെ ധനം എങ്ങനെയെങ്കിലും കൈക്കലാക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും സമുഹത്തിന്റെ സ്ഥിതി. സത്യം, നീതി, ന്യായം, (കമം, മര്യാദ ഒന്നുമില്ലാതെ ബലാൽക്കാരമായും ക്രൂരമായും നിർദ്ദയമായും അക്രമമായും അന്യോന്യം കക്കാനും കവരാനും തട്ടിപ്പറിക്കാനും പിടിച്ചുപറിക്കാനും തുടങ്ങുന്നു. അധികാരസ്ഥർ അധികാരം ദുരുപയോഗം ചെയ്തു പണമുണ്ടാ ക്കുന്നു. നമുക്ക് ഒരിടത്തും രക്ഷയില്ലാത്ത അവസ്ഥ നേരിടുന്നു. എല്ലാവരും രാവും പകലും ഭയചകിതരായി കഴിയുന്നു. ആർക്കും . ആരേയും വിശ്വാസമില്ല. എല്ലാവർക്കും താനല്ലാത്ത അനൃരെ ഭയമാണ്. ഏതുസമയത്തും ആപത്ത് പ്രതീക്ഷിച്ച് സമാധാന ശൂന്യരായി ജനങ്ങൾ ശ്വസിച്ചു ചാവുന്നു. ഇതെന്ത്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ലക്ഷ്യം നേടാൻ പ്രയത്നിക്കുന്നത് കൊണ്ട്. അപ്പോൾ ലക്ഷ്യവും (പയത്നവും ആവശ്യമില്ലെന്നോ? വേണ്ടെന്നോ? പാടില്ലെന്നോ? അതും വയ്യ. ലക്ഷ്യം വേണം. പക്ഷേ പ്രയത്നം നിയ്രന്തിതവും നിയമാനുസൃതവുമായിരിക്കണം. അന്യർക്ക് ആപത്തും നഷ്ടവും ദോഷവും സംഭവിക്കാതെയും അന്യരോട് സത്യവും നീതിയും പാലിച്ചും ആയിരിക്കണം പ്രയത്നം. അത്തരത്തിൽ പ്രയത്നിക്കാൻ ഒരുത്തൻ പ്രേരിതനാ കണമെങ്കിൽ അവന്റെ വിശ്വാസം അതിനനുസരിച്ചായിരിക്കണം. അവനും അപ്രകാരം അന്യർക്ക് നന്മ വരുന്ന വിധം പ്രയത്നി ക്കണം. അന്യനെ ദ്രോഹിച്ചും നഷ്ടപ്പെടുത്തിയും തനിക്ക് നന്മ വരുത്തരുതെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കണം.അപ്പോൾ പൊതുനന്മയ്ക്ക് ഹേതുവായ വിശ്വാസവും ജീവിതലക്ഷ്യവുമാണ് മനുഷ്യൻ സ്വീകരിക്കേണ്ടത്. അതിനെ നിലനിർത്തുന്ന, നിയന്ത്രിക്കുന്ന നിയമമോ നിർദ്ദേശമോ ആവശ്യമായിത്തീരുന്നു. അതേതൊക്കെയാണ്? ആരുണ്ടാക്കും?
നാ: മഹാന്മാർ തങ്ങളുടെ അനുഭവങ്ങളും സാഹചര്യങ്ങളും അടിസ്ഥാ
നമാക്കി ചിന്തിക്കുകയും കാലോചിതമായ ലോകോപകാര പ്രദമായുള്ള നിഗമനങ്ങളിലെത്തുകയും ചെയ്യുന്നു. സമൂഹത്തിൽ കാണുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നതാണ് അവർക്കുള്ള പ്രചോദനം. അങ്ങനെ ഒരു തത്വസംഹിത രൂപികരിക്ക പ്പെടുന്നു. അതിന് ലോകസമ്മതി ലഭിക്കുന്നു. കുറച്ച് ബുദ്ധി ജീവികൾ അതിന്റെ വക്താക്കളായി രംഗത്തുവന്നാൽ അനുയായി കളെ കിട്ടാൻ ഒരു പ്രയാസവുമില്ല. കാരണം സാധാരണ ബുദ്ധിക്ക് അനുയോജ്യമായ ചിന്താഗതിയാണ് അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ ഫലമായുണ്ടാകുന്ന അനുഭവം ലോകക്ഷേമം, ആയുസ്സ്, സമാധാനം എന്നിവയാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നു. ജനം അത് സമ്മതിക്കുന്നു. അങ്ങനെ ഒരു ജീവിതവ്യവസ്ഥിതി നിലവിൽ വരുന്നു. അതിന് ദൈവത്തിന്റെ ആവശ്യമില്ല. അങ്ങനെയാണ് ഞാനും എന്നെപ്പോലുള്ളവരും ദൈവനിഷേധി കളായിത്തീർന്നത്. മനുഷ്യന് അടിസ്ഥാനപരമായി ചിന്തിക്കാനോ, ലോകക്ഷേമത്തിനാവശ്യമായ മാർഗ്ഗങ്ങൾ കണ്ടുപിടിക്കാനോ ആവിഷ്ക്കരിക്കാനോ എന്തെങ്കിലും തത്വസംഹിത രൂപീകരി ക്കാനോ കഴിവുണ്ട്. ആ കാര്യം വ്യക്തമാണ്. അങ്ങനെ ഒരു ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ അനേകരിലൊരാ ളായി ഞാനും ആ കൂട്ടത്തിൽ ആ ശുഭപ്രതീക്ഷയോടെ കഴിഞ്ഞു കൂടുകയാണ്. നിങ്ങളുടെ മുന്നിൽ ഇങ്ങനെയൊരു വിചാരണയ്ക്ക് വിധേയമാകുമെന്ന് ഞാൻ കരുതിയില്ല.
ആ: നിങ്ങൾ സൂചിപ്പിച്ച പോലെ ബുദ്ധിജീവികൾ സമാധാനജീവിത്തിന്
ആവശ്യമായ നിയമസഹിത രൂപപ്പെടുത്തിയെന്നിരിക്കട്ടെ. അതനുസരിക്കാൻ ജനങ്ങൾ തയ്യാറായില്ലെങ്കിലോ? അവർ ധനം സമ്പാദിക്കുകയെന്ന ലക്ഷ്യം നേടാൻ പാടുപെടുന്നതിനിടയിൽ നിയ്രന്തണവിധേയരാവാൻ ഇഷ്ടപ്പെടുകയില്ലല്ലോ.
നാ: അതിനാണ് സർക്കാർ ഉള്ളത്.
ആ: സർക്കാർ എന്നത് മനുഷ്യരാണല്ലോ. അവരുടെ സ്ഥിതി മുമ്പേ
പറഞ്ഞപോലെ പണമുണ്ടാക്കലാണ്. നിയമം നടപ്പാക്കലോ സമാധാനം നടപ്പാക്കലോ ലക്ഷ്യമല്ല. പണം കിട്ടിയാൽ മൌനം.
നാ: കോടതിയില്ലേ
ആ: അതും മനുഷ്യരല്ലേ? മനോഭാവത്തിൽ മാറ്റമില്ലെന്ന് തത്വത്തിൽ
കരുതുക. ആരും ചുമതല നിറവേറ്റാൻ തയ്യാറല്ല. കാരണം ലക്ഷ്യം പണമാണ്. അതിന് എല്ലാത്തരം തെറ്റുചെയ്യാനും വീഴ്ച വരുത്താനും മനുഷ്യർ സന്നദ്ധരാണ്. കൈക്കൂലി എന്നൊന്നില്ലേ?
നാ: മനുഷ്യനെ നന്നാക്കാൻ എന്താണ് മാർഗ്ഗം?.
ആ: അതാണ് ഞാൻ പറഞ്ഞത്. മതം വേണം. ദൈവവിശ്വാസം വേണം.
അതിന്റെ പേരിൽ മനുഷ്യൻ സ്വയം നന്നാവണം. അപ്പോൾ എല്ലാവരും ഉത്തരവാദിത്വം നിറവേറ്റും. സ്വയം നിയന്ത്രിക്കും സമൂഹം സമാധാനമായി കഴിയും.
നാ: നിങ്ങളുടെ ചോദ്യങ്ങൾ, അന്വേഷണങ്ങൾ ഈ വഴിക്ക്
തിരിയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. തോൽക്കുന്നു.
ആ: അപ്പോൾ അങ്ങനെയുള്ള ചോദ്യങ്ങൾ എന്റെ ഹൃദയത്തിൽ
മുളപ്പിച്ച എന്റെ വിചാരവികാരങ്ങളും തത്വചിന്തയും വിശ്വാസ സംഹിതയും സാധാരണബുദ്ധിക്ക് സ്വീകാര്യമാണെന്നും അവയുടെ അടിസ്ഥാനത്തിൽ ഏത് പ്രശ്നങ്ങൾക്കും പരിഹാരവും മറുപടിയും കാണാതെ തോൽക്കേണ്ടി വരികയില്ലെന്നും ആകയാൽ നിങ്ങൾ നിൽക്കുന്ന ദാർശനിക അവസ്ഥയേക്കാൾ ബുദ്ധിപൂർവ്വ മായ അവസ്ഥ എന്റേതാണെന്നും നിങ്ങൾക്ക്ബോദ്ധ്യമാകുന്നുണ്ടോ?
നാ: ബുദ്ധിപരമായി ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ശ്വാസം മുട്ടിന്റെ
പശ്ചാത്തലത്തിൽ നിങ്ങളുടെ സംഹിതയാണ്. സുരക്ഷിതവും യുക്തിസഹവുമെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു.
ആ: ഇനി ആദീം പൂതീം കളിക്കാം. ഞാൻ നിങ്ങളുടെ കയ്യിൽ നിന്ന്
കുറെ പണം കടം വാങ്ങിയിരുന്നു. അത് തരാമെന്ന് പറഞ്ഞ ദിവസം തന്നെ മടക്കിത്തന്നില്ലേ?
നാ: തന്നിട്ടുണ്ട്. ശരിയാണ്.
ആ: ഇപ്പോൾ ഞാൻ നിങ്ങൾക്ക് ഒരു തുക തരാനുണ്ടല്ലോ. അത് തരണ്ടേ?
നാ: എന്താ ചോദ്യം. തരണം.
ആ: എന്താ അത് തരാത്തതെന്നറിയാമോ?
നാ: അറിയാം. പറഞ്ഞ സമയമായിട്ടില്ല.
ആ: ഞാൻ പറഞ്ഞ ദിവസം ദൈവം തുണച്ചെങ്കിൽ അത് മടക്കിത്തരും.
നാ: നിങ്ങൾ പലപ്പോഴും പണമിടപാടു നടത്തിയിട്ടുണ്ട്. ഒരിക്കലും
വാക്കുപാലിക്കാതിരുന്നിട്ടില്ല. എനിക്ക് നിങ്ങളുടെ കാരൃത്തിൽ ഭയവുമില്ല.
ആ: ഞാൻ എന്തുകൊണ്ടാണ് ഇതുവരെ നിങ്ങളോട് സത്യസന്ധമായി
പെരുമാറിയത് എന്നറിയാമോ ?
നാ: അത് മര്യാദക്കാരുടെ ലക്ഷണമാണ്. നല്ല മനുഷ്യർ തങ്ങൾ
പറഞ്ഞതുപോലെ ചെയ്യും.
ആ: അതേത് തത്വപ്രകാരമാണ്? എനിക്ക് നല്ല മനുഷ്യനാവണ്ട.
മര്യാദക്കാരനുമാവണ്ട. ഞാൻ നിങ്ങളുടെ പൈസ തരുന്നില്ലെങ്കിലോ?
നാ: ഞാൻ അത് വാങ്ങാൻ ശ്രമിക്കും.
ആ: ഞാനത് തരാതിക്കാനും ശ്രമിക്കും. അപ്പോൾ താനെങ്ങനെ മേടിക്കും?
നാ: ഞാൻ ആളുകളെക്കൂട്ടി തടഞ്ഞുനിർത്തി ബലമായി വസൂലാക്കും.
ആ: എനിക്കും ആളുകളെ കിട്ടും. താൻ തടഞ്ഞുനിർത്തിയാൽ
ഏതു തടസ്സം മാറ്റാനും ആളുണ്ടാകും. അപ്പോഴെന്ത് ചെയ്യും?
നാ: ഒരു ന്യായം വേണ്ടെ എന്തിനും? എന്റെ ഭാഗത്തല്ലേ ന്യായം?
അപ്പോൾ ആളുകൾ എന്റെ ഭാഗത്തേ കൂടുകയുള്ളൂ.
ആ: എന്റെ ഭാഗത്തുമുണ്ട് ന്യായം. തന്റെ കയ്യിലുള്ളത് കൊണ്ടാണല്ലോ
കടം കൊടുത്തത്. ഇല്ലാത്തത് കൊണ്ടാണ് ഞാൻ തരാത്തതും. ഞാൻ പാവപ്പെട്ടവനും താൻ ധനികനുമാണ്. അപ്പോൾ എന്റെ കയ്യിലുണ്ടാകുന്നത് വരെ ക്ഷമിക്കാൻ തനിക്ക് കഴിയും. ആകയാൽ ഉടൻ കിട്ടണമെന്ന് താൻ ആവശ്യപ്പെടുന്നത് തെറ്റാണ്. ഈ ന്യായത്തിന് താനെന്തു പറയും?
നാ: ഞാൻ വഴങ്ങേണ്ടി വരും. തൽക്കാലത്തേക്കെങ്കിലും.
ആ: തൽക്കാലത്തേക്കോ? കാലാകാലത്തേക്കും താൻ വഴങ്ങേണ്ടിവരും.
മൗനം,ക്ഷമ.
നാ: അതെന്താ? എനിക്കൊരിക്കലും അത് വസൂലാക്കാൻ കഴിയില്ലെന്നോ?
ആ: ഞാൻ തരുന്നില്ലെങ്കിൽ വാങ്ങാൻ കഴിയുകയില്ല. നേരത്തെ പറഞ്ഞ
ന്യായം പ്രളയകാലം വരെ പറയാം. എല്ലാ കാലത്തേക്കും പ്രസക്ത മാണത്. അല്ലെങ്കിൽ താൻ നിർദ്ധനനായി, ദരിദ്രനായി മാറണം.
നാ: അപ്പോൾ ഞാൻ വായ്പ തന്ന തുക എനിക്ക് എന്നെന്നേക്കും
നഷ്ടമായെന്നോ?
ആ: അതെ, സംശയമില്ല. ഞാൻ നല്ലവനല്ലെങ്കിൽ നഷ്ടം തന്നെ. പിന്നെ
ഒന്നുള്ളത് ബലപ്രയോഗമാണ്. നമ്മൾ രണ്ടാളും കൂടി വഴക്കും വക്കാണവും. തന്റെ പിന്നിൽ ആളുണ്ടാവും. എന്റെ പിന്നിലും ഉണ്ടാവും. പിന്നെ കേസും കൂട്ടവും. അങ്ങിനെ നിയമ നടപടിയി ലെത്തും. അപ്പോഴും തനിക്ക് കാശുകിട്ടുകയില്ല. നമുക്ക് രണ്ടാൾക്കും ശല്യം. പണനഷ്ടം ഇരുവർക്കും തുല്യനിലയിൽ. ഒടുവിൽ കോടതി തനിക്കനുകൂലമായി വിധിച്ചാൽ ആ പണം കിട്ടും. അതിന്റെ എത്രയോ ഇരട്ടി ചിലവായ ശേഷം. പക്ഷേ കോടതിയെ ഞാൻ പണം കൊടുത്തു സ്വാധീനിക്കും. അപ്പോൾ തനിക്ക് നീതി കിട്ടുകയില്ല. എനിക്ക് അനുകൂലമാകും. കോടതിവിധി എനിക്കനുകൂലമാണെങ്കിൽ പണം പോയത് തന്നെ. പിന്നെ ഒരു സംഗതി ബാക്കി. നാം തമ്മിലുള്ള പരസ്പര സ്നേഹവിശ്വാസാദര സുഹൃത്ഭാവങ്ങളൊക്കെ പോകും. തൽസ്ഥാനത്ത് വിദ്വേഷവും വൈരാഗ്യവും കയറിക്കൂടും. മേലാൽ തന്നിൽ നിന്ന്, ഒരു സഹായവും എനിക്കുണ്ടാവുകയില്ലെന്ന് മാത്രമല്ല വേറെ ഒരാളും എന്നെ സഹായിക്കില്ല.
നാ: നിങ്ങൾ സത്യസന്ധത പാലിക്കാത്തതുകൊണ്ടുള്ള വൈഷമ്യം കുറച്ചൊന്നുമല്ല.
ആ: തീർന്നില്ല. നിങ്ങൾ മറ്റു പലർക്കും എനിക്കു തന്നതുപോലെ കടം
കൊടുത്തിട്ടുണ്ടാകും. അവർ ഓരോരുത്തരും എന്നെപ്പോലെ “കുറുമ്പ്” കാണിച്ചാൽ നമ്മൾ തമ്മിൽ ഇപ്പോൾ ഉണ്ടാവുമെന്ന് വർണ്ണിച്ച കാര്യങ്ങൾ ഓരോ വ്യക്തിയുടെ കാര്യത്തിലും ഉണ്ടാകും. അയാളും അയാളുടെ പിന്നിൽ കൂടുന്ന ആളുകളും നിങ്ങളുടെ ശത്രുക്കളായി. അങ്ങനെ കുറേ ശത്രുക്കളെ നിങ്ങൾ സമ്പാദിക്കും. പിന്നെ നിങ്ങൾ ആർക്കും ഇത്തരത്തിലുള്ള ഉപകാരം ചെയ്യുകയില്ല. അനുഭവം ഇതാണല്ലോ. ധനം ഉണ്ടായിട്ടും മനുഷ്യന് ഇടങ്ങേറിന് സഹായിക്കാത്ത പിശുക്കൻ എന്ന് നിങ്ങൾ പേര് സമ്പാദിക്കുമെന്ന് മാത്രമല്ല, ആ സഹായനിഷേധം വഴിയും കുറെ ശത്രുക്കളെ നിങ്ങൾ സമ്പാദിക്കും. ശത്രുക്കളാൽ വലയം ചെയ്തുകൊണ്ടു സമാധാന മായി ജീവിക്കാൻ കഴിയുമോ? നിങ്ങൾക്ക് സ്നേഹിതന്മാരും ബന്ധുക്കളും ഉണ്ടെന്നത് വാസ്തവമാണ്. പക്ഷേ ഒരാപത്സമയത്ത് പെട്ടെന്ന് അവരെ ഒരുപയോഗത്തിന് കിട്ടിയെന്ന് വരില്ല. നിങ്ങളുടെ ചുറ്റുമുള്ള ശതുക്കൾ നിങ്ങൾക്ക് ഉപകാരം ചെയ്യുകയില്ല. ഇതെല്ലാം എന്റെ സ്വഭാവദോഷം കൊണ്ടുസംഭവിച്ചതാണ്. മറിച്ച് ഞാൻ സത്യസന്ധമായി നീതിയായി നിങ്ങളോട് അനുവർത്തിക്കുകയാ ണെങ്കിൽ ഈ കുഴപ്പങ്ങളുണ്ടാവുകയില്ല. ഞാൻ മാത്രമല്ല നാം ഇടപഴകുന്ന സമൂഹത്തിലെ എല്ലാ വ്യക്തികളും നിങ്ങളോട് മാത്രമല്ല, എല്ലാവരുമായും സത്യം, നീതി, ന്യായം തുടങ്ങിയ സ്വഭാവഗുണങ്ങളോടുകൂടി പെരുമാറുകയാണെങ്കിൽ ഈ മാതിരി ജീവിതം ദുസ്സഹമാക്കുന്ന അന്തരീക്ഷം ഉണ്ടാകുന്നതല്ല. എല്ലാവർക്കും സൗഹൃദത്തോടുകൂടി സമാധാനമായി ജീവിക്കാൻ കഴിയും. ഇതിൽ ഏതാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്.
നാ: അതിന് സംശയമെന്ത്? രണ്ടാമത് സൂചിപ്പിച്ച സമാധാനാന്തരീക്ഷം തന്നെ.
ആ: അതെങ്ങനെ സംജാതമാകും?
നാ: നിങ്ങൾ വർണ്ണിച്ച മാതിരി എല്ലാവരും സത്യം, നീതി മുതലായ
ഗുണങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് ജീവിക്കുക.
ആ: ഞാൻ മാത്രം അങ്ങനെ ജീവിച്ചാൽ മതിയോ?
നാ: പോരാ, സമൂഹത്തിലെ എല്ലാ വ്യക്തികളും അങ്ങനെ ചെയ്യണം.
ആ: എല്ലാവരും എങ്ങനെ ഒരേ സ്വഭാവത്തോടുകൂടിയവരായിത്തീരും.
നാ: ആക്കിത്തീർക്കണം.
ആ: അത് സാദ്ധ്യമാണോ? ചിലരോ, പലരോ വളരെ അധികം പേരോ,
ദുഷ്ടബുദ്ധികളായി, സ്വാർത്ഥതൽപ്പരരായി ദുഃസ്വഭാവികളായി വർത്തിക്കുകയാണെങ്കിൽ എങ്ങനെ അവരെ ഈ പാതയിലേക്ക് നയിച്ചുകൊണ്ടുവരും. സ്വമേധയാ ആവാത്തവരെ ഉപദേശിക്കാം. ഉപദേശം സ്വീകരിക്കാൻ തയ്യാറല്ലാത്തവരോ?
നാ: നിങ്ങളെങ്ങനെയാണ് ഈ സുഗമമാർഗ്ഗം തെരഞ്ഞെടുത്തത്?
ആ: ഞാൻ താങ്കളോട് സത്യസന്ധമായാണ് പെരുമാറുന്നത്. താങ്കളോട്
മാത്രമല്ല, സമൂഹത്തിൽ എല്ലാവരോടും. അത് നിങ്ങളെല്ലാവരേയും പേടിച്ചിട്ടാണെന്ന് കരുതേണ്ട. താങ്കൾക്ക് തരാനുള്ള തുക പത്ത് ദിവസം കൂടി വൈകിച്ചാൽ എനിക്ക് അത്രയും സൗകര്യമായി. കൂറേനാൾ തരാതിരുന്നാൽ നിങ്ങൾ പിടിച്ചുനിർത്തുകയോ, ബലം പ്രയോഗിക്കുകയോ ഇല്ലെന്നെനിക്കറിയാം. പലമാസങ്ങൾ താങ്കളുടെ പണം എനിക്ക് കൈവശം വെയ്ക്കാം, ലാഭമുണ്ടാക്കാം. വ്യാപാരത്തിൽ വഞ്ചന ചെയ്താൽ ലാഭം കിട്ടും, ആർക്കും അറിയില്ല. ഭക്ഷണസാധനത്തിൽ മായം ചേർക്കാം, ലാഭം കിട്ടും. കളവ് പറയാം, വാഗ്ദത്തം ലംഘിക്കാം, പല വേണ്ടാതീനങ്ങളും ചെയ്യാം. ഗുണമുണ്ട്, ലാഭമുണ്ട്, വിജയമുണ്ട്. പക്ഷെ അതൊന്നും ഞാൻ ചെയ്യുകയില്ല. എന്തുകൊണ്ടെന്നാൽ ഞാൻ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു. ദൈവനിർദ്ദിഷ്ടമായ വിധിവിലക്കുകൾ ജീവിത ത്തിൽ പകർത്താൻ ഞാൻ ബാദ്ധ്യസ്ഥനാണ്. നന്മതിന്മകൾ ദൈവിക നിയമങ്ങളുടെ അനുസരണ ലംഘനങ്ങൾക്കനുസൃത മാണ്. പരലോകത്തിൽ മാതമല്ല, ഇഹലോകത്തിൽപ്പോലും ദൈവത്തിങ്കൽ നിന്നുള്ള രക്ഷാശിക്ഷകൾ മനുഷ്യൻ അനുഭവി ക്കും. ഈ വിശ്വാസം എന്നെ എപ്പോഴും പിടിച്ചുനിർത്തുന്നു. എന്നെ നിയ്യന്തിക്കുന്നു. എനിക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നു. പരസ്പര വിശ്വാസത്തോടും സ്നേഹത്തോടും കൂടി സമൂഹം ജീവിതം നയിക്കാനുതകുന്ന എല്ലാ നിയമങ്ങളും നിയ്രന്തണങ്ങളും ഉൾക്കൊള്ളുന്ന ഒരു സംഹിത ദൈവദത്തമായി മനുഷ്യന് ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് ഞാൻ ദൈവവിശ്വാസിയായി ജീവിക്കുന്നതുകൊണ്ടാണ് നിങ്ങളോടും മറ്റുള്ളവരോടും ഞാൻ സത്യസന്ധമായി പെരുമാറുന്നത്. അതിനാൽ സമുദായത്തിൽ ശാന്തിയും സമാധാനവും ഐക്യവും സന്തോഷവും നിലനിൽ ക്കുന്നു. എല്ലാവരും ഇങ്ങനെ ആവണം. ദൈവവിശ്വാസ മില്ലാത്തവർക്ക് ദൈവഭയമില്ല, രക്ഷാശിക്ഷയിൽ ആശങ്കയില്ല, ഇവിടെ സുഖലോലുപരായി കഴിയുന്നതിന് ആവശ്യമായ എന്തും ചെയ്യാം, സ്വാർത്ഥതാല്പര്യത്തിനും ദുർമോഹ സാഫല്യത്തിനും ധനസമ്പാദനത്തിനും വേണ്ടി ഏത് ക്രൂരവും അന്യായവുമഠയ മാർഗ്ഗവും അംഗീകരിക്കാം. സമാധാന ജീവിതം ലക്ഷ്യം വെച്ചുകൊണ്ട് മനുഷ്യൻ അനുസരിക്കേണ്ടുന്ന നിയമങ്ങളും പ്രകടിപ്പിക്കേണ്ടുന്ന ഗുണങ്ങളും ഇത്തരക്കാർക്ക് അവഗണിക്കാം, അവമതിക്കാം. അത്തരക്കാരുടെ സാന്നിദ്ധ്യം- അതായത് നിയമനിർദ്ദേശ നിയന്ത്രിതമല്ലാത്ത ജീവിതരീതി അംഗീകരിക്കുക വഴി, സമൂഹത്തിൽ സമാധാനം നഷ്ടപ്പെടുന്നു. എന്തുകൊണ്ടെ ന്നാൽ അത്തരക്കാർ സ്വാർത്ഥത ലക്ഷ്യമാക്കി മാത്രം ജീവിക്കുന്നു. സാമൂഹ്യ ജീവിതത്തിൽ സമാധാനക്കേടുണ്ടാവാൻ കാരണമാകുന്ന എല്ലാ ദുഷ്പ്രവർത്തികളും അവരിൽ നിന്നുണ്ടാകും. എവിടെ നോക്കിയാലും വഴക്കും വക്കാണവും അടിപിടിയും കേസും കൂട്ടവും. ആ സമൂഹത്തിൽ ഒരിക്കലും സ്വസ്ഥതയും ശാന്തിയും സമാധാനവും ഉണ്ടാകുകയില്ല. പരസ്പര സ്‌നേഹവും ഉണ്ടായിരി ക്കയില്ല. അപ്പോൾ ആരെക്കൊണ്ട് ഏത് രൂപത്തിലുള്ള എന്തപ കടവും ആപത്തുമാണ് സംഭവിക്കാൻ പോകുന്നതെന്ന് ഓരോ നിമിഷവും സമൂഹത്തിലെ ഓരോ വൃക്തിയും വ്യാകുലപ്പെട്ടു കൊണ്ട് ദുഃഖിതനായി കഴിഞ്ഞുകൂടണം. മരിക്കാതെ മരിച്ചു കൊണ്ടിരിക്കണം. എന്തൊരു ദുസ്സഹമായ നിലനില്പ്പാണ് ഈ ശ്വസിച്ചുകൊണ്ടേ ചാവുന്നത്. ഈ രണ്ടു തരം മനോഭാവക്കാരുടെ വൃത്യസ്തമായ ജീവിതരീതി ഞാൻ ചുരുക്കത്തിൽ വർണ്ണിച്ചു കേട്ടല്ലോ. ഇനി ഒന്നുചോദിക്കട്ടെ, സത്യം പറയണം. പറ്റുമോ?
നാ: നിങ്ങൾ ചോദിച്ചോളൂ- ഞാൻ സത്യം പറയാം.
ആ: ഇതിൽ ഏത് തരക്കാരനായി ഏത് തരക്കാരോടുകൂടി
ജീവിക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? ഒരു തത്വസംഹിതയും അംഗീകരിക്കാതെ, ഒരു ധാർമ്മികനിയമങ്ങൾക്കും കീഴ്പ്പെടാതെ, ഒരു നാട്ടുചട്ടവട്ടങ്ങളും അനുസരിക്കാതെ, ഒരു നീതിന്യായ മര്യാദകളും ആചരിക്കാതെ, ഒരു മാനുഷീക സൽഗുണങ്ങളും പ്രകടിപ്പിക്കാതെ, തന്നിഷ്ടത്തിനനുസരിച്ച് സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത, സമുഹത്തിൽ നിരന്തരമായ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന വ്യക്തികൾ മാത്രമുള്ള സമൂഹമോ, അതല്ല സത്യസന്ധമായും നീതിന്യായ ത്തോടുകൂടിയും, മനുഷ്യസ്നേഹവും സാഹോദര്യവും തത്ഫലമാ യുണ്ടാകുന്ന ദയ, കാരുണ്യം, സഹതാപം, സഹായസഹകരണം ഗുണങ്ങളും ജീവിതത്തിൽ പകർത്തി അന്യോന്യം താങ്ങും തണലും രക്ഷയുമായി സമാധാനത്തിലും സന്തോഷത്തിലും കഴിയാനിഷ്ടപ്പെട്ടു കഴിയുന്ന വ്യക്തികൾ നിറഞ്ഞ സമൂഹമോ? ഏതാണ് താങ്കൾ ജീവിക്കാനിഷ്ടപ്പെടുന്ന സമൂഹം.
നാ: സത്യം പറഞ്ഞാൽ രണ്ടാമത്തെ സമൂഹമാണ് മനുഷ്യന് ജീവിക്കാൻ
കൊള്ളുന്നത്.
ആ: അങ്ങിനെ ഒരു സമൂഹം ഭൂമുഖത്തുണ്ടാവാനും അവരിലൊ
രംഗമായി അല്ലെങ്കിൽ അവരോടൊന്നിച്ച് ജീവിതം നയിക്കാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നോ, ആഗ്രഹമുണ്ടോ?
നാ: അതിനെന്ത് സംശയം? മാനസിക വിഭ്രാന്തിയിലും വൈകാരികമായ
പിരിമുറുക്കത്തിലും ശ്വാസംമുട്ടി കഴിയാൻ ആരാണ് ഇഷ്ടപ്പെടുക? രണ്ടാമത്തെ സുന്ദരാന്തരീക്ഷമാണ് നമുക്കുണ്ടാവേണ്ടത്. അതായിരിക്കും എന്റെയെന്നല്ല ആരുടേയും ആഗ്രഹം.
ആ: അപ്പോൾ അങ്ങിനെയുള്ള സമൂഹം എങ്ങിനെയാണുണ്ടാവുക?
ഇപ്പോൾ എന്തുകൊണ്ടില്ല?
നാ: നിങ്ങളുടെ പോക്ക് പിടികിട്ടി. കാര്യം മനസ്സിലായി. അധികം ചോദ്യം ചെയ്യേണ്ട.
ആ: ജീവിതത്തിന് ഒരു “കോഡ്” വേണം, മനുഷ്യൻ എങ്ങിനെ ജീവി
ക്കണം, എന്തൊക്കെ ചെയ്യണം എന്ത് ചെയ്തുകൂടാ എന്നിങ്ങനെ എല്ലാവരും അനുസരിക്കേണ്ടുന്ന ഒരു “നിയമാവലി” ആവശ്യമാണ്. അതനുസരിച്ച് എല്ലാവരും ജീവിക്കുകയാണെങ്കിൽ നമ്മുടെ ലക്ഷ്യം നിറവേറി. ശരിയല്ലേ?
നാ: അതാണല്ലോ നേരത്തെ പറഞ്ഞതിന്റെ ചുരുക്കം. ശരിയാണ്.
ആ: അങ്ങനെ ഒരു നിയമാവലി മനുഷ്യനിർമ്മിതമായുണ്ടായാൽ
മതിയാകുമോ? അങ്ങിനെയെങ്കിൽ അടിക്കടി ഭേദഗതികൾ വേണ്ടിവരും. ആഗോളാടിസ്ഥാനത്തിൽ അത് പ്രായോഗികവുമല്ല. ദൈവകൃതമായ നിയമാവലിയാണെങ്കിലോ, അതിന് ഗുണമേന്മ ഉണ്ടായിരിക്കും. ഭേദഗതി ആവശ്യമാകുകയില്ല. പരിപൂർണ്ണ മായിരിക്കും. ആ നിയമാവലിയുടെ പേരാണ് മതം. ചുരുക്കത്തിൽ ദൈവവിശ്വാസം, മതാനുസരണം ഇത് രണ്ടും ഉണ്ടായാൽ ആ മനുഷ്യൻ സമുദായത്തിന് മുതൽകൂട്ടായിത്തീരും. ഇത് രണ്ടും ഇല്ലാത്തവൻ ആപത്താണ്. മതബോധമുണ്ടായാൽ മാത്രമേ മനുഷ്യൻ മനുഷ്യനെപ്പോലെ ജീവിക്കുകയുള്ളു. എന്തുപറയുന്നു സ്നേഹിതാ?
നാ: സമ്മതിച്ചു സാറെ. ഞാൻ ഇളകിക്കഴിഞ്ഞു.
ആ: പല ബുദ്ധിമാന്മാരും, ചിന്തകന്മാരും ഇത് പണ്ടേ പറഞ്ഞിട്ടുണ്ട്.
വില്യം ജോസ് പറയുകയുണ്ടായി അസ്വസ്ഥതകൾക്കുള്ള ഏറ്റവും വലിയ ചികിത്സ ദൈവവിശ്വാസമാണെന്ന്. മതവിശ്വാസിക്ക് മാനസിക രോഗം ഉണ്ടാകുകയില്ലെന്നാണ് ഡോക്ടർ ബ്രിയാഗന്റെ അഭിപ്രായം. വോൾട്ടയറാണോ ഗോഥെയാണോ എന്ന് ഓർമ്മയില്ല. അദ്ദേഹം പറഞ്ഞതെന്തെന്നോ? ദൈവമില്ലെങ്കിൽ നാം ഒരു ദൈവത്തെ സൃഷ്ടിക്കേണ്ടിവന്നേനെ എന്നാണ്. ദൈവം ഉണ്ടായേ കഴിയൂ എന്നർത്ഥം.
നാ: ദൈവവിശ്വാസവും തജ്ജന്യമായ ജീവിത സമ്പ്രദായവും. അത്യന്താ
പേക്ഷിതമാണെന്ന് എനിക്ക് ബോദ്ധ്യമായിക്കഴിഞ്ഞു. ഇനി എവിടെ ഉറക്കണമെന്ന് മാത്രമേ തീരുമാനിക്കേണ്ടതുള്ളു.
ആ: മൃഗീയഗുണങ്ങളോടുകൂടിയാണ് മനുഷ്യൻ ജനിക്കുന്നത്.
മനസ്സിലായോ ആവോ? പൈതങ്ങൾക്ക് ഭക്ഷണം, ഉറക്കം ഇവ രണ്ടും മാത്രമേ വേണ്ടു. കുറേ വലുതായാൽ നാം പറയും മനുഷ്യന് വസ്ത്രം, ഭക്ഷണം, പാർപ്പിടം ആവശ്യമാണെന്ന്. അൽപ്പം കൂടി വിസ്തരിച്ചു വർണ്ണിക്കുകയാണെങ്കിൽ മനുഷ്യന്റെ ആവശ്യങ്ങളുടെ കൂട്ടത്തിൽ പോഷകാഹാരം, വിശ്രമം, ഉറക്കം, ചികിത്സ എന്നി ങ്ങനെ കുറേയേറെ ഇനങ്ങൾ ഉൾപ്പെടും. ഭോഗം, ആനന്ദം, എന്നിങ്ങനെ ചിലവ പ്രത്യേകമായി എടുത്തുപറഞ്ഞില്ലെന്നും വരും. ഇവയെല്ലാം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളാകയാൽ സർവ്വമാന പേർക്കും അതു ലഭ്യമാവണമെന്നും അതിന് സമുദായമോ ഭരണകൂടമോ ഉത്തരവാദിയാണെന്നും എല്ലാവരും ഐകകണ്ഠ്യേന അഭിപ്രായപ്പെടുന്നു. ഇവയെല്ലാം മനുഷ്യന് മാത്രമല്ല വിശേഷ ബുദ്ധിയില്ലാത്ത പക്ഷിമൃഗാദികൾക്കും ആവശ്യമാണ് എന്ന കാര്യം വളരെ വ്യക്തം. എന്നാൽ സ്‌നേഹം, ദയ, കാരുണ്യം, സഹതാപം, അനുകമ്പ, സത്യം, ന്യായം, നീതിബോധം, ബഹുമാനം, വാത്സല്യം, എന്നിങ്ങനെയുള്ള വിശിഷ്ടഗുണങ്ങൾ മനുഷ്യനാവശ്യമാണെ ന്നോ അതിന്റെ അഭാവമോ കുറവോ ഉള്ളവർക്ക് അതുണ്ടാക്കി ക്കൊടുക്കണമെന്നോ ആരും മുറവിളി കൂട്ടുന്നില്ല. ഈ വ്യത്യാസം ശ്രദ്ധിക്കുക. എല്ലാവർക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ എല്ലാ ജീവജാലങ്ങൾക്കും ഉള്ളതും ഉണ്ടാവേണ്ടതു മാണ്. മനുഷ്യന്റെ മൃഗീയവശമാണ് അത് കുറിക്കുന്നത്. ആ മൃഗങ്ങളിൽ മനുഷ്യൻ ജനിച്ചുവളുരണം. രണ്ടാം ഗണത്തിൽ സൂചിപ്പിച്ച ഗുണങ്ങൾ അവനിൽ അങ്കുരിച്ച് വളർന്നു പ്രാവർത്തി കമായി വരുമ്പോൾ അവൻ നല്ല മനുഷ്യനായി. അല്ലെങ്കിൽ മൃഗീയ മനുഷ്യനായി തുടരും. മൃഗമായി നിലകൊള്ളും.
നാ: മൃഗതുല്യനായി പിറന്ന് മൃഗതുല്യമായി വളരുന്ന മനുഷ്യജീവി “നല്ല
മനുഷ്യനായി" ത്തീരണമെങ്കിൽ ഒരു ജീവിതരീതി ഉണ്ടായേ തീരൂ എന്ന് വളരെ വ്യക്തമായിക്കഴിഞ്ഞു.
ആ: ഒന്നുകൂടി “കുറുക്കി” പറയുകയാണെങ്കിൽ മൃഗത്തെ മനുഷ്യനാക്കി
ത്തീർക്കുകയാണ് മതം ചെയ്യുന്നത്. മൃഗമായി വളർന്ന് തുടങ്ങു മ്പോൾത്തന്നെ മതോപദേശങ്ങൾ കൊണ്ട് അവനെ മനുഷ്യ രീതിയിലേക്ക് വളച്ചുതിരിച്ചുകൊണ്ടുവരണം. മതാധിഷ്ഠിതമായ ധാർമ്മികതത്വങ്ങൾ ഉപദേശിച്ച് കുറേശ്ശേ അവനെ വശത്താക്കി മെരുക്കി മയക്കി മനുഷ്യത്വത്തിലേക്ക് ആനയിക്കണം. ഈ അർത്ഥത്തിൽ മതം മയക്കുമരുന്നാണ്. “കാടനായ" മനുഷ്യനെ മയക്കിയെടുത്ത് സമുദായത്തിന് ഉപയോഗ്യമായ വ്യക്തിയാക്കി ത്തീർക്കുന്ന മയക്കുമരുന്നാണ് മതം. പക്ഷേ അനേകം മനുഷ്യരും ഇന്നും ഈ മരുന്നിൽ മയങ്ങാതെ തന്റെ ആദിമദശയിൽത്തന്നെ തുടരുകയാണ്. പാമ്പിന്റെ വിഷം (പായംകൂടുംതോറും ഉഗ്രത പ്രാപിക്കുന്നപോലെ ഈ മനുഷ്യന്റെ കാടത്തരം പ്രായമേറും തോറും കഠിനതരമായി ഭവിക്കുന്നു. ലോകത്തിൽ കാണുന്ന അസ്വസ്ഥതകൾക്ക് കാരണം ഈ കാടത്തത്തിന്റെ വൈപുല്യമാണ്. നേരെ മറിച്ച് സർവ്വജനങ്ങളും “മയങ്ങി"ക്കഴിഞ്ഞാൽ മനുഷ്യൻ അന്യോന്യം തോന്നുന്ന സാഹോദര്യസ്നേഹഭാവങ്ങൾ സാമ്രാജ്യ സീമകളേയും രാജ്യാതിർത്തികളേയും മറികടന്ന് ആഗോള പ്രതിഭാസമായി വളരുന്നതാണ്. അങ്ങനെ ഒരു സ്ഥിതിവിശേഷം വന്നുകഴിഞ്ഞാൽ ഇന്ന് കടലിൽ തള്ളുന്ന ഭക്ഷ്യവസ്തുക്കൾ ദരിദ്രനാടുകളിലെ പട്ടിണിപ്പാവങ്ങളുടെ വയർ നിറയ്ക്കുവാൻ ഉപയോഗിക്കുമായിരുന്നു.
നാ: വളരെ സത്യമായ ആശയം. ലോകം ഒന്നു മയങ്ങിയാൽ
നന്നായിരുന്നു. ഏതായാലും ഞാൻ ഇനി മയങ്ങാൻ തീരുമാനിച്ചു കഴിഞ്ഞു. എനിക്കുള്ള മയക്കുമരുന്ന് എവിടെ കിട്ടും?
ആ: ഇത്രവേഗം തീരുമാനിച്ചുകഴിഞ്ഞോ? നിങ്ങൾക്കുള്ള മരുന്ന് ഞാൻ
ഏർപ്പാട് ചെയ്തുതരാം. ആ മരുന്ന് കഴിക്കാനുള്ള തീരുമാനം പുനഃപരിശോധന നടത്തി ഒന്നുകൂടി സ്ഥിരീകരിച്ചുകഴിഞ്ഞിട്ടാകാം അടുത്ത നടപടി. നിങ്ങൾ പെട്ടെന്നുള്ള ആവേശത്തിന് കീഴ്പ്പെട്ട് എന്തെങ്കിലും പറയുന്ന ആളല്ലെന്ന് എനിക്കറിയാം. എങ്കിലും തീരുമാനത്തിന്റെ ഗൌരവം പുനഃപരിശോധന അർഹിക്കുന്ന തരത്തിലാണ്. നമ്മുടെ സംസാരം തൽക്കാലം ഇവിടെ വെച്ച് അവസാനിപ്പിക്കാം. അടുത്ത പരിപാടി ഓരോ ചായ. കമോൺ.
വഅളും നോട്ടീസും
തിരുത്തുകവലിയ തിരക്കില്ലാത്ത ഒരു കട. കടക്കാരൻ ഒരു നീണ്ട പുസ്തകവും മുമ്പിൽ വെച്ച് കണക്ക് എഴുതിക്കൊണ്ടിരിക്കുന്നു. ഒരു യുവാവ് സലാം ചൊല്ലി സമീപിക്കുന്നു. അനന്തരം, നടന്ന സംഭാഷണം ഇപ്രകാരമായിരുന്നു.
യുവാവ് : ഒരു ചെറിയ സംഗതി ഉണർത്താനാണ് വന്നത്.
കടക്കാരൻ : വളരെ സന്തോഷം. മുമ്പത്തെപ്പോലെ ഇപ്പോൾ സാധാരണമായി കാണാറില്ലല്ലോ.
യു: എനിക്കെന്ന പോലെ മറ്റുള്ളവർക്കും ഉണ്ടാകുമല്ലോ ജോലിയും
ജോലിത്തിരക്കും. വെറുതെ ലാത്തി അടിച്ചുകളയാൻ എനിക്ക് സമയമില്ല. നിങ്ങളും ജോലിത്തിരക്കുള്ള ആളാണ്. സുഹൃത്തു ക്കളുടെ ആവശ്യമില്ലാത്ത സന്ദർശനവും അനാവശ്യമായ സംസാരവും ഒഴിവാക്കാൻ നമ്മെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ്. സമയം വിലപിടിച്ചതാണല്ലോ.
കട: വളരെ ശരിയാണ്. നമ്മുടെ സമയം ദുർവിനിയോഗം ചെയ്യാനുള്ള
തല്ല. പിന്നെ വന്ന കാര്യം?
യു: ഒരു ചെറിയ സംഭാവന തരണം. കട: എന്തിന്? എന്തിലേക്ക്?
യു: ഇസ്ലാം മതത്തെ സംബന്ധിച്ച ചില ലഘുലേഖകൾ അച്ചടിച്ചു
വിതരണം ചെയ്യുന്നുണ്ട്. അതിന്റെ ചിലവിലേക്ക്.
ക: ലഘുലേഖകളും ഫോൾഡറുകളും ദീനീപുസ്തകങ്ങളും ആളുകൾ
ധാരാളം എഴുതിക്കുട്ടുന്നുണ്ട്. അതൊക്കെ അച്ചടിക്കാൻ നമ്മളെ പിടികൂടും. എന്താവശ്യം ഇതെല്ലാം?
യു: മുസ്ലിം സമുഹത്തിന് ഗുണകരമായ കാര്യങ്ങളാണ്. അല്ലാതെ
ചെറുകഥകളോ നാടകവിമർശനങ്ങളോ അല്ല.
കട: സമൂഹത്തിന് ഗുണകരമായ മറ്റെന്തെല്ലാം പരിപാടികൾ ചെയ്യാൻ
കിടക്കുന്നു. നിങ്ങളെപ്പോലെയുള്ള ബുദ്ധിജീവികൾ സാഹിത്യവും കവിതയും ഭാവനയും മറ്റുമായി ചുറ്റിക്കറങ്ങിനടന്നിട്ട് ഒരു തോന്നലിന് തോന്നിയതങ്ങ് എഴുതിക്കൂട്ടും. അതച്ചടിക്കാൻ എന്ന പേരിൽ ജനങ്ങളേയും ബുദ്ധിമുട്ടിക്കാൻ തുടങ്ങും. ഇതൊരു ശല്യമല്ലേ?
യു: ഇത് അനാവശ്യമായ ഭ്രാന്തൻ പണിയല്ല. ഇതൊരു സാമൂഹ്യ
സേവനം മാത്രമാണ്. ജനങ്ങൾ അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന പല വസ്തുതകളും പ്രത്യേകിച്ച് മുസ്ലിംകൾ ഖണ്ഡിതമായും അറിയുകയും വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ടുന്ന കാര്യങ്ങൾ അടങ്ങിയതാണ് എന്റെ ലഘുലേഖകൾ. ചെറുകഥയും നാടകവുമല്ല.
കട: ശരിയായിരിക്കാം. ഇതൊരു തൊഴിൽ - വരവ് ഇങ്ങനേയും.
യു: അത് വല്ലാത്തൊരു തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുത്ത
ആശയമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സമുദായസേവനമാണ്. വരുമാന മാർഗ്ഗമായല്ല ഇത് ചെയ്യാൻ ഞാൻ ഒരുമ്പെട്ടിരിക്കുന്നത്. സത്യത്തിൽ എനിക്ക് ഭൗതികദൃഷ്ടിയിൽ കൂടി നഷ്ടമാണ്. എന്നുവെച്ചാൽ ഞാനും പണം ചിലവാക്കുന്നു എന്നർത്ഥം. എന്നാലും ശരിയായ നിലയിൽ ലാഭക്കച്ചവടം തന്നെ. പരലോക പ്രതിഫലമാണ് ആ ലാഭം. ഇവിടെ പണം പിരിച്ച് ചിലവ് കഴിച്ച് മിച്ചം ഞാൻ ഒതുക്കുകയാണെന്ന് നിങ്ങൾ ധരിക്കുന്നുണ്ടെ ങ്കിൽ അത് തികച്ചും തെറ്റിദ്ധാരണയാണ്.
കട: ആവട്ടെ. ശരി. നിങ്ങൾക്ക് സ്വന്തം കഴിവില്ലെങ്കിൽ ഇങ്ങനെ
കൈനീട്ടി വാങ്ങി സേവനം ചെയ്യുന്നതിന്റെ ആവശ്യമെന്ത് ? കയ്യിൽ ധർമ്മം ചെയ്യാൻ പൈസയുണ്ടെങ്കിൽ അതങ്ങു കൊടുത്തേക്കണം. സ്വസ്ഥമായി ഇരുന്നേക്കണം.
യു: മുസ്ലിമിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധമുള്ള എനിക്ക് അത്
സാദ്ധ്യമല്ല. കാരണം മതപ്രചരണം അത് ചെയ്യാൻ കഴിവുള്ളവന്റെ കടമയാണ്. എന്റെ കയ്യിൽ പണമുണ്ടെങ്കിൽ നിശ്ചയമായും ഞാൻ അതിന് ചെലവാക്കും. ചെലവാക്കുന്നുണ്ട്. കയ്യിലില്ലെങ്കിൽ ഉണ്ടാക്കും. എങ്ങനെയെന്നാൽ മറ്റുള്ളവരിൽ നിന്ന് ചോദിച്ചു വാങ്ങിയിട്ട്.
കട: അങ്ങനെ ചോദിച്ചുവാങ്ങി ചെലവാക്കൽ കടമയാണോ? അതിന്
നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് പുണ്യം കിട്ടുമോ?
യു: എന്ത് സംശയമാണ് സ്നേഹിതാ ഇത്? പണം ചോദിച്ചുവാങ്ങി
ച്ചേർത്ത് ധാർമ്മികവിഷയത്തിൽ ചെലവുചെയ്താൽ" എനിക്കും ധനസഹായം ചെയ്തവർക്കും എല്ലാവർക്കും അതിന്റെ പ്രതിഫലം പരലോകത്തിൽ കിട്ടും. സംശയമില്ല.
കട: തരുന്നവരിൽ നിന്ന് വാങ്ങിക്കൊള്ളൂ. ആരേയും നിർബന്ധിക്കരുത്.
സ്വഭാവം എനിക്കില്ല. നിങ്ങളേയും നിർബന്ധി ക്കില്ല. നിങ്ങളെ നിർബന്ധിച്ച് ബലമായി സ്വർഗ്ഗത്തിലേക്ക് തള്ളിക്കേ റ്റണമെന്ന് എനിക്കാഗ്രഹമില്ല. സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ വേണ്ട. നിങ്ങൾ അദ്ധ്വാനിച്ചുണ്ടാ ക്കുന്ന പണം നിങ്ങൾക്ക് ഉപയോഗപ്പെടണമെന്ന് മോഹമില്ലെങ്കിൽ ധാർമ്മികമായി ചെലവാക്കേണ്ട. ഇവിടെ ശേഖരിച്ച് ഇവിടെ മിച്ചം വെച്ച് അവകാശികൾക്ക് പങ്കിടാൻ കൊടുത്തോളു. നിങ്ങൾ കാലിക്കയ്യുമായി ആഖിറത്തിലേക്ക് പോകുന്നതാണ് പുണ്യകര മെന്ന് കരുതിയിരുന്നോളൂ. അതാണോ ബുദ്ധി?
കട: ഭയങ്കരമായ ആശയമാണല്ലോ നിങ്ങൾ പറഞ്ഞത്. എന്റെ ഹൃദയം
വിറക്കുന്നു.
യു: ഒരു സൽക്കർമ്മത്തിന് പ്രേരിപ്പിക്കുമ്പോൾ ആ കർമ്മത്തിന്റെ
മഹത്വവും ഗൗരവവും മനസ്സിലാക്കാതെ കീശ അമർത്തിപ്പിടിക്കുന്ന നിങ്ങളോടു മറ്റെന്തു പറയാൻ?
കട: കയ്യിലൊന്നും ഇല്ലെങ്കിൽ അടങ്ങിയിരിക്കാനാണ് ഞാൻ നിങ്ങളോട്
പറഞ്ഞത്. നിങ്ങൾ അടങ്ങിയിരുന്നാൽ കുറ്റക്കാരനാകില്ലല്ലോ.
യു: എന്റെ മനോഭാവം അതല്ല. മനുഷ്യന് - ശരി. മുസ്ലിംകൾക്ക്
ശരിയായ ഇസ്ലാമികബോധം ഉണ്ടാക്കണം. അതിന് ആവശ്യമായ വിജ്ഞാനം അവർക്കുണ്ടാക്കിത്തീർക്കണം. അതിനാവശ്യമായ പ്രചാരവേല ചെയ്യണം. ഇതാണെന്റെ ഉദ്ദേശം. കയ്യിലുള്ള അൽപ്പം കാശ് സദഖാ ചെയ്താൽ ഞാൻ ഉദ്ദേശിച്ച ശാശ്വതഗുണം കൈവരികയില്ല. പിന്നെ പണം വിതരണം ചെയ്യുന്നു. സദഖയാണ് അല്ലെങ്കിൽ സകാത്താണ്. ഒരിക്കലും നഷ്ടമല്ല. അല്ലാഹുവിങ്കൽ അനേകം മടങ്ങ് പ്രതിഫലം കിട്ടുന്നതാണ്. പണം എന്തായി ത്തീരുന്നു എന്നോർത്ത് നോക്കൂ. പണം-അന്നം-മലം-മണൽ. തൽക്കാലം വിജ്ഞാനമോ ശാശ്വതം. മുല്യങ്ങളിലാണ് വ്യത്യാസം. യഥാർത്ഥമുല്യം നിശ്ചയിക്കുന്നത് മനോഭാവവും ജീവിതലക്ഷ്യവും അനുസരിച്ചിരിക്കും.
കട: ഇപ്പറഞ്ഞതിലൊന്നിലും എനിക്കഭിപ്രായവ്യത്യാസമില്ല. പക്ഷേ...
യു: എന്നാൽ എന്നെ ദയവായി സഹായിക്കണം.
കട: അല്ല, ഞാൻ പറഞ്ഞുതീർന്നില്ല. വിജ്ഞാനപ്രചരണം ആവശ്യം
തന്നെ. അത്യാവശ്യം എന്നുതന്നെ പ്റയാം. അത് നമ്മുടെ പണ്ഡിതന്മാർ വഅള് പറഞ്ഞുകൊണ്ട് നിർവ്വഹിക്കുന്നുണ്ട്. അത് മതിയല്ലോ? പോരേ?
യു: മതിയോ എന്ന കാര്യം നിൽക്കട്ടെ. മതപ്രസംഗരൂപേണയുള്ള
മതവിജ്ഞാനപ്രചരണം ആവശ്യമാണെന്ന് നിങ്ങൾക്കഭിപ്രായ മുണ്ട്. ഇല്ലേ ?
കട: അതിന് സംശയമില്ല. മതവിജ്ഞാനം ജനങ്ങൾക്കെത്തിച്ചു
കൊടുക്കണം. മുസ്ലിംകൾ മതവിജ്ഞാനമില്ലാത്തവരായാൽ പിന്നെ മുസ്ലിംകളെവിടെ? ഡോക്ടർ ബഷീറിന്റെ ഭാഷയിൽ “കാക്കാമാരും കാക്കാത്തിമാരും' മാത്രമായിരിക്കും അവശേഷിക്കുക.
യു: അപ്പോൾ മതപ്രസംഗങ്ങൾ നടത്തൽ അത്യന്താപേക്ഷിതമാണെന്ന്
നിങ്ങൾ സമ്മതിക്കുന്നു. അല്ലേ ?
കട: തീർച്ചയായും.
യു: അത് അനുപേക്ഷണീയം എന്ന് നിങ്ങൾ പറയുന്നത് “വഅളാ'യത്
കൊണ്ടാണോ അതല്ല, അതൊരു മതവിജ്ഞാന പ്രചരണമായത് കൊണ്ടാണോ?
കട: മതവിജ്ഞാനപ്രചരണമായത് കൊണ്ടുതന്നെ.
യു: മതവിജ്ഞാനപ്രചരണം ആവശ്യമായ പരിതസ്ഥിതിയിൽ അത്
ഏതെങ്കിലും ഒരു പ്രത്യേകരുപത്തിൽത്തന്നെ ആവണമെന്ന് നിർബന്ധമുണ്ടോ?
കട: അതില്ല. ഏത് രൂപത്തിലായാലും മതവിജ്ഞാനം ജനമദ്ധ്യത്തിൽ
പ്രചരിക്കണമെന്നേയുള്ളൂ.
യു: ഏത് രൂപത്തിലുള്ള മതപ്രചരണമായാലും അത് അനുപേക്ഷ
ണീയമാണ് എന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ?
കട: അതിന് സംശയമില്ല.
യു: ശരി ഞാൻ ചോദിക്കട്ടെ. ഒരു മതപണ്ഡിതന്റെ പ്രസംഗം (വഅള്)
എല്ലാവരും കേട്ടെന്നുവരില്ല. ആ പ്രസംഗം നോട്ടീസ് രൂപത്തിൽ മുദ്രണം ചെയ്ത് വിതരണം ചെയ്യുകയാണെങ്കിൽ അനേകം പേർക്ക് അത് ഗുണകരമായിത്തീരും. അതൊരു വിജ്ഞാനപ്രചരണമായി നിങ്ങൾ അംഗീകരിക്കുമോ?
കട: അതും അംഗീകരിക്കുന്നതിന് കുഴപ്പമൊന്നുമില്ല. കുറച്ചുകൂടി
നന്നായിരിക്കും ആ പണി. കാരണം പ്രസംഗസദസ്സിൽ ഹാജരില്ലാ തിരുന്ന അനേകം മുസ്ലിംകൾക്ക് അത് പ്രയോജനപ്പെടും.
യു: അങ്ങനെ ഒരു നോട്ടീസ് ഒരാൾ അടിച്ചിറക്കുകയാണെങ്കിൽ ആ
ചിലവിലേക്ക് നിങ്ങൾ സംഭാവന ചെയ്യുമോ ?
കട: തീർച്ചയായും ഞാൻ സഹായിക്കും.
യു: കാരണം?
കട: അത് വഅള് പോലെത്തന്നെയാണ്. വഅളിന്റെ ശബ്ദം
അന്തരീക്ഷത്തിൽ ലയിച്ചുപോയി. എന്നാൽ ആ വഅ്ളിന്റെ മുദ്രിതരേഖ എന്നും അവശേഷിക്കും. കുടുതൽ ഫലപ്രദവുമാണ്.
യു: അപ്പോൾ ഒരു പടി മുന്നേറിക്കൊണ്ടൊരു ചോദ്യം. ഒരു മതപ്രസംഗം
നടത്താതെ ഒരു പണ്ഡിതൻ തന്റെ പ്രസംഗം എഴുതി അച്ചടിച്ചുവിതരണം ചെയ്യാൻ ഉദ്ദേശിച്ചു എന്നുവെയ്ക്കുക. വഅളിന് സഹായിക്കുന്നതുപോലെ ഈ “കടലാസ് വഅളിന്” നിങ്ങൾ സഹായം ചെയ്യുമോ?
കട: ഫലത്തിൽ രണ്ടും ഒന്നുതന്നെയാകയാൽ, ഒരു സദസ്സിൽ
പ്രസംഗിച്ചില്ലെങ്കിലും പ്രസംഗം അച്ചടിച്ചിറക്കുന്നതും വഅള് തന്നെ. ഞാൻ വേണ്ട സഹായം ചെയ്യും.
യു: ഒരു പടികൂടി, നോട്ടീസിന് പകരം ഒരു നീണ്ട പ്രസംഗം അല്ലെങ്കിൽ
പല ദിവസത്തെ വഅള് പരമ്പര നോട്ടീസിന് പകരം പുസ്തകരൂപത്തിൽ അച്ചടിച്ചിറക്കുകയാണെങ്കിലോ? നിങ്ങൾ സഹായിക്കുമോ?
കട: ഒരു വ്യത്യാസവുമില്ല. സഹായിക്കും.
യു: അപ്പോൾ നിങ്ങളുടെ സഹായം ഏത് രൂപത്തിലുള്ള മതവിജ്ഞാന
പ്രചരണത്തിനും ഉണ്ടാകുമെന്നല്ലേ ഇതിനർത്ഥം?
കട: സംശയമില്ല.
യു: ശരി, ആ വിജ്ഞാനപ്രചരണം മതപണ്ഡിതനെന്ന് അറിയപ്പെടുന്ന
ആൾ തന്നെ നടത്തിയാലേ നിങ്ങളുടെ സഹായം ലഭിക്കുകയുള്ളൂ എന്നുണ്ടോ ?
കട: അങ്ങിനെയില്ല. മതപ്രചരണം ആർ നടത്തിയാലെന്താ?
യു: അതായത് ഒരു മുസ്ലിയാർ അല്ലെങ്കിൽ മൗലവി മാത്രമേ മത
പ്രചരണം ചെയ്തുകൂടൂ എന്നില്ല. കഴിവുള്ള ആർ ചെയ്താലും നിങ്ങളുടെ സഹായം ഉണ്ടാകും എന്നല്ലേ ഞാൻ മനസ്സിലാക്കേ ണ്ടത്? അതല്ലേ നിങ്ങൾ ഉദ്ദേശിക്കുന്നതും?
കട: അത് ശരിയാണ്.
യു: അപ്പോൾ നിങ്ങൾക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു മുസ്ലിം വ്യക്തി
മതവിജ്ഞാനപ്രചരണാർത്ഥം ഒരു നോട്ടീസ്സോ പുസ്തകമോ അടിച്ചിറക്കുന്നുണ്ടെങ്കിൽ നിങ്ങൾ സഹായിക്കുകയില്ലേ?
കട: സഹായിക്കും.
യു: മറിച്ച് നിങ്ങൾക്ക് പരിചിതനായ ഒരാളാണ് ഈ പുസ്തകപ്രചരണം
നടത്തുന്നതെങ്കിലോ?
കട: കൂടുതൽ വിശ്വാസത്തോടും സന്തോഷത്തോടും കൂടി ഞാൻ
സഹായിക്കും. ഒരു സംശയവുമില്ല.
യു: എന്നാൽ ആ പുസ്തകപ്രചരണം നടത്തുന്ന നിങ്ങളുടെ
പരിചിതനായ വ്യക്തി ഞാൻ തന്നെയാണെങ്കിൽ ആ സഹായം ചെയ്യുന്നതിന് നിങ്ങൾക്ക് വിരോധമുണ്ടോ?
കട: എനിക്കെങ്ങനെ വിരോധമുണ്ടാവാനാണ്? മതപ്രചരണം
പരിചിതൻ, താൻ തന്നെ സ്നേഹിതൻ എല്ലാ ലക്ഷണവും ഉണ്ട്. ലക്ഷണക്കേടൊന്നുമില്ല. സഹായം നിശ്ചയം.
യു: എന്നാലെടുത്തോളു.
കട: ഉഗ്രൻ! എന്നെ സമർത്ഥമായി തോൽപ്പിച്ചു. ഞാൻ ആദ്യം
ഉണ്ടാക്കിയ അപശബ്ദങ്ങളെല്ലാം പിൻവലിച്ചിരിക്കുന്നു. ഇതാ ഇത് പിടിച്ചോ. ഇനിമേലിൽ എല്ലാ പ്രസിദ്ധീകരണത്തിനും എന്നിൽ നിന്നൊരോഹരി പ്രതീക്ഷിക്കാം.
യു: വളരെ ഉപകാരം. ബാറകല്ലാഹു. ഒരു കാര്യം. സദുപദേശം ഓരോ
മുസ്ലിമിന്റേയും കടമയാണ്. പക്ഷേ എല്ലാവർക്കും അതിനുള്ള കഴിവോ, ഒഴിവുസമയമോ ഉണ്ടാവില്ല. ചുരുക്കം ചിലർ അതിനുള്ള പ്രാപ്തിയും സന്മനസ്സും ഉള്ളവർ അത് “നിറവേറ്റുന്നു. സ്വയം ചെയ്തില്ലെങ്കിൽ മറ്റുള്ളവർ ചെയ്യുന്ന സൽ പ്രവൃത്തികളിൽ സഹായിക്കുകയെങ്കിലും ചെയ്യേണ്ടത് ഓരോ മുസ്ലിമിന്റെയും കടമയാണ്. ബാറക്കല്ലാഹ്...
കട: ഉപദേശത്തിന് നന്ദി. എന്റെ തെറ്റിദ്ധാരണകളെല്ലാം മാറി. ഇനി
എപ്പോഴും താങ്കളുടെ സമീപനം ഞാൻ സസന്തോഷം സ്വാഗതം ചെയ്യും.
യു: ഒരു കാര്യം കൂടി ഓർമ്മപ്പെടുത്താം. കച്ചവടക്കാരന്ന് കച്ചവട
ച്ചരക്കിന്മേൽ സക്കാത്തുണ്ട്. സക്കാത്തിന്റെ അവകാശികൾ ഏട്ടു കൂട്ടരാണെന്നറിയാമല്ലോ. പക്ഷേ നമ്മൾ അതൊന്നും ശ്രദ്ധിക്കാറില്ല. സക്കാത്ത് കൊടുക്കുന്നവർ കുറെ വ്യക്തികൾക്ക് കുറേശ്ശെ പൈസ കൊടുക്കും. കിട്ടുന്നവർക്ക് പ്രയോജനവുമില്ല. കൊടുക്കുന്ന രീതി ക്രമപ്രകാരവുമല്ല. ആ ഭാഗം വിസ്തരിക്കുന്നില്ല. സക്കാത്തിന്റെ എട്ടുവിഭാഗങ്ങളിൽ ഒന്ന് “ഫീസബീലി ല്ലാഹി" ദൈവികമാർഗ്ഗത്തിൽ എന്നതാണ്. മതപ്രചരണം, അതിൽപ്പെടുന്നു. ആകയാൽ മതവിജ്ഞാനം (ഗന്ഥരൂപേണ പ്രചരിപ്പിക്കുന്നതിന്ന് സക്കാത്തിന്റെ വിഹിതം കൊടുക്കാവുന്നതും കൊടുക്കേണ്ടതുമാണ്. ഈ ധാരണയുള്ള കച്ചവടക്കാർ സംഭാവന ചെയ്യുന്നതിൽ മടി കാണിക്കയില്ല. പക്ഷേ ആ ധാരണ മനസ്സിലുദിക്കണമെങ്കിൽ ഇസ്ലാമിക വിജ്ഞാനവും ഈമാനും വേണം. ബാറക്കല്ലാഹ് അവസാനമായി ഒരു കാര്യം കൂടി പറഞ്ഞേക്കാം. എന്റെ പുസ്‌തകാവതരണത്തിലേക്ക് സക്കാത്തിന്റെ അംശമായിട്ടോ സദഖയായിട്ടോ ഒരു തുക താങ്കൾ സംഭാവന ചെയ്താൽ ആ തുക (അങ്ങിനെ മറ്റുള്ളവരിൽ നിന്ന് ലഭ്യമാകുന്ന തുകയും) കഴിച്ചു ബാക്കി മാത്രമേ പുസ്തകത്തിന്റെ വിലയായി ചുമത്തുകയുള്ളു. അതായൽ നിങ്ങളുടെ സംഭാവന വായനക്കാർ അനുഭവിക്കുന്നു എന്നർത്ഥം. (ഞാനല്ല)
ഇനി സംഭാവന ഒന്നുമില്ലെങ്കിലും താങ്കൾക്ക് ചെയ്യാവുന്ന മറ്റൊരു കാര്യമുണ്ട്. ദയവായി എന്റെ പുസ്തകം ഒരു കോപ്പിയെ ങ്കിലും വാങ്ങുക. സ്വജനങ്ങൾക്ക് ദാനം ചെയ്യുകയോ സ്നേഹി തർക്ക് വിലയ്ക്ക് കൊടുക്കുകയോ ചെയ്യാമെന്ന ഉദ്ദേശത്തോടുകൂടി അധികം കോപ്പികൾ എടുക്കുകയാണെങ്കിൽ അത് മതപ്രചരണ വിഷയത്തിൽ താങ്കൾ ചെയ്യുന്ന ഒരു വിലപ്പെട്ട സേവനമായി പരിഗണിക്കുമെന്നതിൽ സംശയമില്ല.
വളരെ കാണുകയും കേൾക്കുകയും അറിയുകയും അനുഭവി ക്കുകയും വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്തി ട്ടുള്ള വയോധികനായ എനിക്ക് പല വസ്തുതകളും മനസ്സിലുണ്ട്. ആ വസ്തുതകൾ ബഹുജനങ്ങൾ അറിയുന്നത് അവർക്ക് ഗുണകരമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആകയാൽ ആ ആശയങ്ങൾ എന്നോടുകൂടി നശിക്കാതെ ബഹുജനങ്ങളെ അറിവിലേക്ക് എത്തിച്ചുകൊടുക്കേണ്ടത് എന്റെ കടമയാണെന്നും ഞാൻ വിശ്വസിക്കുന്നു. ഈ വിശ്വാസം എന്നെ കർമ്മനിരത നാക്കുന്നു. എന്റെ കഴിവിലൊതുങ്ങുന്ന ജനസേവനരുപമാണ് ഗ്രന്ഥരചനയും പ്രചരണവും. എനിക്കും എന്നെ സഹായിക്കുന്ന വർക്കും സർവ്വജ്ഞനും സർവ്വശക്തനുമായ സ്രഷ്ടാവ് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഭാഷണ ശേഷിയില്ലാത്ത പണ്ഡിതശ്രേഷ്ഠരൊക്കെയും സുഗന്ധധാരയില്ലാതെ വിലസീടുന്ന പൂക്കളാം
എല്ലാവരും വായിക്കാൻ
തിരുത്തുകഇത് വായിക്കരുത്!
ആർ?
എനിക്ക് എല്ലാം അറിയാം എന്ന മിഥ്യാധാരണ വെച്ചുപുലർ
ത്തുന്നവർ ഇത് വായിക്കരുത്.
എന്റെ അറിവും ധാരണയും വിശ്വാസവുമെല്ലാം പരമസത്യമാണ്
എന്ന് ധരിച്ചിരിക്കുന്നവർ ഇത് വായിക്കരുത്.
അന്യരുടെ അഭിപ്രായങ്ങൾ സഹിഷ്ണുതയോടെ കേൾക്കാനും
പരിശോധിക്കാനും സന്മനസ്സ് കാണിക്കാത്ത മൂരാച്ചി മനഃസ്ഥിതിക്കാർ ഇത് വായിക്കരുത്.
സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ നൂറ്റാണ്ടുകളായി
അടിസ്ഥാനമില്ലാത്ത അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കലർന്നിട്ടു ണ്ടാവാൻ സാദ്ധ്യതയുണ്ട് എന്ന് സമ്മതിക്കാൻ തയ്യാറാകാത്തവർ ഇത് വായിക്കരുത്.
കാലപ്പഴക്കം കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടിയ തത്വങ്ങളും
അവയുടെ അടിസ്ഥാനത്തിലുള്ള ജീവിതനിഷ്ഠയും ഇനി ഒരു പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് അന്ധമായി വിശ്വസിക്കുന്നവർ ഇത് വായിക്കരുത്.
ജീവിതചര്യകൾ പരിപൂർണ്ണമായും ദൈവീക നിയോഗമനുസരി
ച്ചായിരിക്കണമെന്നും ആകയാൽ ദിനംതോറും കാലാകാലങ്ങളിലും നടത്തുന്ന അനുഷ്ഠാനങ്ങൾ കുറ്റമറ്റതായിരിക്കണമെന്നും സംശയാ സ്പദമെന്ന് തങ്ങൾക്കോ മറ്റുള്ളവർക്കോ ഇടർച്ച തോന്നുന്ന കാര്യങ്ങൾ അടിസ്ഥാനപരമായി ചിന്തിച്ച് സ്ഥിരീകരണയോഗ്യത ബോദ്ധ്യപ്പെടേണ്ട താണെന്നും ഉത്തമബോധം വരാത്തവരും ഇത് വായിക്കരുത്.
വായന കൊണ്ടേ മനുഷ്യൻ നന്നാവു എന്ന് തിരിച്ചറിവില്ലാത്തവരും
ഇത് വായിക്കരുത്.
വായന കൊണ്ടേ മനുഷൃൻ അഭിവൃദ്ധിപ്പെടുകയുള്ളൂ.
'വിദ്യാവിഹീനഃ പശു'-“ഇൽമ് ജോനഹീഹെവോ ഹയവാൻ ഹൈ” അറിവില്ലാത്തവൻ മൃഗമാണ്. അദ്ധ്വാനിക്കാനും സമ്പാദിച്ചത് അനുഭവി ക്കാനും അങ്ങനെ ഭാതികജീവിതം പരമാവധി ആസ്വദിക്കാനും ആവശ്യ മായ അറിവ് എല്ലാവർക്കുമുണ്ട്. ആ അറിവ് മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഉണ്ട്. അപ്പോൾ മൃഗങ്ങളിൽ നിന്ന് വേർതിരിഞ്ഞു നിൽക്കാൻ മനുഷ്യനെ യോഗ്യനാക്കുന്ന പ്രത്യേക അറിവാണ് മനുഷ്യന്ന് വിശേഷാൽ ഉണ്ടാവേണ്ടത്. ഈ അറിവാണ് വായന കൊണ്ട് സമ്പാദിക്കേണ്ടത്. ഈ അറിവ് മൃഗങ്ങൾക്ക് ലഭ്യമല്ല എന്നത് സുവിദിതമാണല്ലോ. അതിനാൽ ആ അറിവ് കൊണ്ട് മനുഷ്യൻ അവന്റെ മൃഗീയതയിൽ നിന്ന് മോചനം നേടി മാനവികമായി ഉയരാൻ പ്രാപ്തനായിത്തീരുന്നതാണ്.
വായന കൊണ്ട് മാത്രമേ മനുഷ്യന് അറിവ് നേടാൻ കഴിയൂ
എന്നുണ്ടോ? ജ്ഞാനസമ്പാദനത്തിന് വായനയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലേ? ഉണ്ടോ? മറ്റുള്ളവരുടെ സംഭാഷണത്തിൽ നിന്ന്, ഭാഷണത്തിൽ നിന്ന്, പ്രസംഗങ്ങളിൽ നിന്ന് കേട്ടുവളരെ വിജ്ഞാനം നേടാം. ശരിയാണ് അന്യരുടെ അറിവ് അവരുടെ വായിൽ നിന്ന് കേട്ടുപഠിക്കാം. ആ പഠനത്തിന്റെ ഗുണമേന്മ പരിശോധിക്കേണ്ടതുണ്ട്. ഒരു വിജ്ഞാനി - ഒരു വാഗ്മി- ഒരു വിഷയത്തെക്കുറിച്ച് പത്തു കാര്യങ്ങൾ പറഞ്ഞുവെന്നു കരുതുക. അത് ശ്രദ്ധാപൂർവ്വം കേൾക്കുന്ന ഒരു വ്യക്തി ഒരു പക്ഷേ പത്തു കാര്യങ്ങളും തൽക്ഷണം മനസ്സിലാക്കു മെങ്കിലും അധികം താമസിയാതെ അതിൽ നാല് കാര്യങ്ങളും മറന്ന് പോകും. ആറ് കാര്യങ്ങൽ കുറേ നാൾ മനസ്സിലുണ്ടാകും. ക്രമേണ ഓാർമ്മയിലുള്ളത് മൂന്നോ നാലോ കാര്യങ്ങളായി ചുരുങ്ങും. കാലക്രമത്തിൽ അവശേഷിച്ച അൽപ്പം കാര്യങ്ങളും മറന്നേക്കും. എന്നല്ല ആ വിഷയം തന്നെ പൂർണ്ണമായും വിസ്‌മരിച്ചെന്ന് വരാം. ആ അറിവിനെ പുതുക്കാൻ ഒരു മാർഗ്ഗവുമില്ല. ആ അഭിപ്രായം അഥവാ പ്രഭാഷണം അതേപോലെ അയാളിൽ നിന്ന് വീണ്ടും കേൾക്കാനുള്ള സാദ്ധൃതയും ഉണ്ടായില്ലെന്ന് വരും. നേരെ മറിച്ച് ആ പ്രഭാഷണം പുസ്തകരൂപത്തിൽ കൈവശമുണ്ടാകുകയും ഇടയ്ക്കിടെ വായിക്കു കയും ചെയ്യുകയാണെങ്കിൽ ആ പത്ത് കാര്യങ്ങളും പുതുമയോടെ സമൃതിപഥത്തിൽ നിലനിൽക്കുകയും ജീവിതത്തിൽ പ്രയോജന പ്പെടുകയും ചെയ്യും.
മനുഷ്യന്ന് താൽപ്പര്യമുള്ള അനേകം വിഷയങ്ങളുണ്ട്. എല്ലാ
വിഷയത്തിലും ഒരു മനുഷ്യൻ താൽപ്പര്യമുണ്ടാകില്ല. ഒരു വിഷയത്തിൽ എല്ലാ മനുഷ്യർക്കും താൽപ്പര്യമുണ്ടാകില്ല. ഓരോരുത്തർക്കും അവരവരുടേതായ ലക്ഷ്യം, മനോഭാവം, ബുദ്ധിശക്തി, ജന്മവാസന, ആവശ്യകത, സാഹചര്യം എന്നിവയ്ക്കനുസരിച്ച് പ്രതേകം പ്രത്യേകം വിഷയങ്ങളിലായിരിക്കും താൽപ്പര്യം. ഒരാൾക്ക് താൽപ്പര്യമുള്ള വിഷയം മറ്റൊരാൾക്ക് അരോചകമായിരിക്കും. അപ്പോൾ പലർക്കും വ്യക്തിഗത മായി പല വിഷയങ്ങളിലായിരിക്കും താൽപ്പര്യം എന്ന് വ്യക്തം. ആരും തനിക്ക് താൽപ്പര്യമില്ലാത്ത വിഷയം ശ്രദ്ധിക്കുകയോ പഠിക്കുകയോ ഇല്ല. ഒരു പ്രഭാഷകന്റെ സംസാരവിഷയം എല്ലാ വ്യക്തികൾക്കും താൽപ്പര്യം ഉള്ളതാവുകയില്ലല്ലോ. ഒരു വ്യക്തി തനിക്ക് താൽപ്പര്യമുള്ള വിഷയം പ്രഭാഷകനിൽ നിന്ന് നിർബന്ധമായും പ്രതീക്ഷിക്കാൻ വയ്യ. അപ്പോൾ മറ്റുള്ളവരുടെ പ്രഭാഷണത്തിൽകൂടിയുള്ള വിജ്ഞാനസമ്പാദനത്തിന് പരിമിതികളുണ്ട്. പ്രതിസന്ധികളുണ്ട് എന്ന് വ്യക്തം. നേരേ മറിച്ച് ഒരാൾക്ക് താൽപ്പര്യമുള്ള വിഷയത്തെപ്പറ്റി ഒരു പുസ്തകം അയാളുടെ കയ്യിലുണ്ടെങ്കിലോ ഒരു തടസ്സവും കൂടാതെ ആ വിഷയം ഇഷ്ടാനു സരണം പഠിക്കാൻ കഴിയും. അതാണ് വായനക്കുള്ള സവിശേഷത.
വിജ്ഞാനം മഹാസമുദ്രമാണ്. ആ സാഗരത്തിൽ നിന്നും തുച്ഛമായ
ഒരംശം മാത്രമേ ഒരു മനുഷ്യന് ജീവിതകാലത്ത് നേടിയെടുക്കാൻ കഴിയുകയുള്ളൂ. കറ്റത് കൈമണ്ണളവ്, കല്ലാതതുലയളവ്. പഠിച്ചത് ഒരു കൈപ്പിടി മണ്ണ്. പഠിക്കാത്തത് ഭൂമിപോലെ. സർവ്വജ്ഞനായി ആരുമില്ല ദൈവമല്ലാതെ. ആയുഷ്ക്കാലം മുഴുവൻ ഒരു മനുഷ്യൻ പഠനത്തിന് മാത്രമായി ചെലവഴിക്കുകയാണെങ്കിൽതന്നെ എന്താണയാൾക്ക് നേടാൻ കഴിയുക. അയാൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ചെറിയ ഒരറിവ് സമ്പാദിക്കാം. ആ വിഷയങ്ങളെക്കുറിച്ച് പൂർണ്ണമായുള്ള ജ്ഞാനം നേടിയെന്ന് അഭിമാനിക്കാൻ കഴിയുകയില്ല എന്ന് മാത്രമല്ല, അയാൾക്ക് താൽപ്പര്യമില്ലാത്ത അനേകം വിഷയങ്ങൾ കിടക്കുന്നു. അപ്പോൾ അയാൾക്ക് ലഭ്യമായ വിജ്ഞാനം എത്ര തുച്ഛമാണ്.
ഉമർഖയാമിന്റെ “റുബാ ഇയ്യാത്ത്” എന്ന ഒരു പേർഷ്യൻ കവിത
യുണ്ട്. ആ കവിതയുടെ പരിഭാഷയിൽ ഫിജറാൾഡ് എന്ന ഇംഗ്ലീഷു കാരൻ ഓരോ പദ്യത്തിനും ഓരോ ചിത്രീകരണം കൊടുത്തിട്ടുണ്ട്. പദ്യത്തിലെ ആശയം ചിത്രം പ്രതിഫലിക്കും. വിജ്ഞാനസമ്പാദനത്തെ ക്കുറിച്ചുള്ള അതിലെ ചിത്രീകരണം വളരെ ആകർഷകമാണ്. ആ ചിത്രീകരണത്തെ ഞാൻ വിപരീതദിശയിൽ വാഗ്‌രൂപേണ വർണ്ണിക്കാം. ചിത്രം കാണാനും പദ്യം വായിക്കുവാനും സന്ദർഭം ലഭിച്ചിട്ടില്ലാത്തവർക്ക് ഒരാശയം മനസ്സിൽ ജനിക്കാനും ചിന്ത വികസിക്കാനും അത് സഹായിക്കുന്നതാണ്.
കുറേ ഗ്രന്ഥങ്ങൾ മേലേക്ക് മേലെ അട്ടിയായി വളരെ ഉയരത്തിൽ
ഇട്ടിരിക്കുന്നു. ആ ഉയർന്ന അട്ടിയിന്മേൽ ഒരു താടിക്കാരൻ കൈകൾ ഉയർത്തിപ്പിടിച്ച് മേലോട്ട് നോക്കി നിൽക്കുന്നു. എന്താണയാൾ നോക്കു ന്നത്? ആ ഗ്രന്ഥ അട്ടിയുടെ സമീപത്ത് അതിനേക്കാൾ ഉയരമുള്ള മറ്റൊരു അട്ടിയുണ്ട്. ആ അട്ടിയുടെ മുകളിൽ രണ്ടു താടിക്കാർ അന്യോ ന്യം സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആ രണ്ടുപേരെയും നോക്കിക്കൊണ്ടാണ് ആദ്യത്തെ ഏകകൻ നിൽക്കുന്നത്. ചിത്രങ്ങളുടെ സങ്കൽപ്പം നമുക്ക് മനസ്സിലാക്കാം. ഗ്രന്ഥം വിജ്ഞാനത്തിന്റെ പ്രതീകമാണല്ലേോ. ഗ്രന്ഥങ്ങൾ അട്ടിയായി കാണിക്കുന്നത് അത്യധികമായ വിജ്ഞാനത്തെ സൂചിപ്പിക്കാനാണ്. ചിത്രത്തിലെ മൂന്നുപേരും മഹാപണ്ഡിതന്മാരാണെന്ന സൂചനയാണ് ആ അട്ടികൾ നൽകുന്നത്. വിജ്ഞരായ മൂന്നുപേരും അവരുടെ വിജ്ഞാനത്തെ പുരസ്കരിച്ച് സംസാരിച്ച് പാണ്ഡിത്യം വർദ്ധിപ്പിക്കാനുള്ള നിരന്തര ശ്രമത്തിലാണ്. അത്രയും വലിയ പണ്ഡിതനല്ലാത്ത ഏകൻ അയാളുടെ ജ്ഞാനദാഹത്താൽ കൂടുതൽ വിജ്ഞാനം നേടാനുള്ള ഉൽക്കടമായ ആഗ്രഹത്തോടെ തന്നെക്കാൾ ഉയർന്ന പണ്ഡിതന്മാരെ സമീപിക്കുന്നു. ആശ്രയിക്കുന്നു. അവരുടെ പിന്നാലെ കൂടുന്നു. അറിവ് വർദ്ധിക്കുംതോറും ബുദ്ധിമാൻ തന്റെ ജ്ഞാനത്തെക്കുറിച്ച് ബോധവാനാവുകയും അവിജ്ഞാന ദാഹിയായി വിജ്ഞാനമോഹിയായി ജ്ഞാനതൃഷ്ണയോടെ വിജ്ഞാനവർദ്ധനവിനായി അതൃദ്ധ്വാനം ചെയ്തു ജ്ഞാനം സമ്പാദിക്കു കയും ചെയ്യുന്നതാണ്. വിജ്ഞാനസാഗരത്തിന്റെ അതിരുകൾ കണ്ടവരില്ല. “ഫൌഖകുല്ലി ദീഇൽമിൻ അലീം" (എല്ലാ പണ്ഡിതരേക്കാളും ഉയർന്ന മറ്റൊരു പണ്ഡിതനുണ്ടാകും.) എന്ന ഖുർആൻ വാക്യം ശ്രദ്ധേയമാണ്. “റബ്ബിസിദ്നീഇൽമൻ” (രക്ഷിതാവേ എനിക്ക് അറിവ് വർദ്ധിപ്പിച്ചുതരണമേ) എന്ന് നബി (സ) തിരുമേനി പ്രാർത്ഥിക്കാറുണ്ട്. ഇത്രയും മഹത്തായ വിജ്ഞാനം സമ്പാദിക്കുന്നതിനാണ് നാം ഗ്രന്ഥപാരായണം നടത്തുന്നത്.
ഒരു മഹാവാക്യം ശ്രദ്ധിക്കുക.
“സംസാരവിഷവ്യക്ഷസ്യ
ദ്വേഫലേ അമൃതോപമേ-
കാവ്യാമൃതരസാസ്വാദ്യ
സല്ലാപസ്സജ്ജനസ്സഹ"
ലോകം ഒരു വിഷവൃക്ഷമാണ്.. അതിന്മേൽ കായ്ക്കുന്ന
ഫലങ്ങളെല്ലാം വിഷമാണ് എന്നർത്ഥം. എന്നാൽ വിഷലിപ്തമല്ലാത്ത രണ്ട് ഫലങ്ങൾ ആ വൃക്ഷം കായ്ക്കുന്നുണ്ട്. ഒന്ന് നല്ല പുസ്തകങ്ങൾ -വായിച്ചുരസിച്ച് പഠിച്ച് വിജഞരാകാൻ ജനങ്ങളെ സഹായിക്കുന്നു. രണ്ട് സജ്ജനങ്ങൾ-ഒന്നിച്ചിരുന്ന് സംസാരിച്ച് ആശയവിനിമയം ചെയ്ത് വിജ്ഞാനം വർദ്ധിപ്പിക്കാൻ ജനങ്ങളെ സഹായിക്കുന്നു. ചുരുക്കത്തിൽ വിജ്ഞാനത്തിന്റെ മഹത്വം വെളിവാക്കുന്നു.
ആർക്കെങ്കിലും വായനശീലമില്ലെങ്കിൽ അത് ദൗർഭാഗ്യകരമാണ്.
ആർക്കെങ്കിലും വായിക്കാൻ സമയം കിട്ടുന്നില്ലെങ്കിൽ അയാൾ ഭാഗ്യരഹിതനാണ്. കാരണം ഈ രണ്ടു തരക്കാർക്കും വിജ്ഞാനം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗം തടസ്സപ്പെട്ടിരിക്കുന്നു. ആകയാൽ വായന ശീലം വളർത്തിയെടുക്കുകയും വായിക്കാൻ സമയം കണ്ടെത്തുകയും വേണം. വായനാശീലമില്ലാത്തവന് പുസ്തകം എടുക്കാൻ വളരെ മടിയായിരിക്കും. പുസ്തകം തുറന്നാൽ ഉറക്കം വരികയായി. അയാളുടെ ഒഴിവ് സമയങ്ങൾ അയാൾക്ക് നഷ്ടപ്പെടുകയാണ്. സമയം എന്നത് ആയുസ്സാണ്. ഒന്നും ചെയ്യാതെ അനാവശ്യമായി ദുരുപയോഗം ചെയ്യപ്പെടുന്ന സമയം കണക്കുകൂട്ടിയാൽ ഒരാളുടെ ആയുഷ്കാലത്തിൽ പല വർഷങ്ങൾ അയാൾ -ജീവിച്ചില്ല- എന്ന് ബോദ്ധ്യമാവും. കേൾക്കുന്നയാൾക്കോ പറയുന്നയാൾക്കോ ഉപയോഗമില്ലാത്ത അനാവശ്യകാര്യങ്ങൾ പറഞ്ഞ് എന്ത് മാത്രം സമയം മനുഷ്യർ പാഴാക്കുന്നു. പോയ വയസ്സ് തിരിച്ചുകിട്ടുകയില്ല. വേദനിച്ചിട്ട് ഫലവുമില്ല. ഉത്തമമായ പരിഹാരമാർഗ്ഗം ഇനിയുള്ള സമയം വൃർത്ഥമാക്കാതെ കിട്ടുന്ന അവസരങ്ങളെല്ലാം (പിയപ്പെട്ട വിഷയത്തെ സംബന്ധിച്ച പുസ്തകങ്ങൾ വായിക്കാൻ തുടങ്ങുക. ക്രമേണ വായനാശീലം സ്വായത്തമാക്കാം. അത് സ്വഭാവമായി മാറും.
വായിക്കാൻ സമയം കാണാത്ത ദുർഭാഗ്യവാന്മാരുടെ അവസ്ഥയും
അനുകമ്പ അർഹിക്കുന്നു. ലോക ജീവിതരംഗങ്ങളിൽ വ്യാപൃതനാകു ന്നത് കൊണ്ടാണല്ലോ ഒരാൾക്ക് ഒഴിവ് സമയം കിട്ടാത്തത്. അദ്ധ്വാന ശീലനായ അയാളെ ആ കാര്യത്തിൽ അഭിനന്ദിക്കുന്നതോടൊപ്പം സദുപദേശം ചെയ്യുകയും അനിവാര്യമായിരിക്കുന്നു. ഭൗതികവിഭവങ്ങൾ തൽക്കാലത്തേക്ക് മാത്രം ഉപയോഗപ്പെടുന്നു. അനുഭവിക്കുന്നു, അവസാനിക്കുന്നു. ഉണ്ടാക്കുന്നു, ഇല്ലാതാക്കുന്നു. ശാശ്വതമൂല്യം അതിനില്ല. മറിച്ച് വിജ്ഞാനമാകട്ടെ നശിക്കുന്നില്ലെന്ന് മാത്രമല്ല, സ്വയം ഏറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അനശ്വരമായ ആ സമ്പത്തിന്റെ കാര്യത്തിൽ അശ്രദ്ധനാവുന്നത് അപരിഹാര്യമായ ഖേദത്തിനിടവരുത്തു ന്നതാണ്. അതിനാൽ തൊഴിലാളിയാവട്ടെ, വ്യാപാരിയാവട്ടെ, ഉദ്യോഗ സ്ഥനാവട്ടെ മറ്റെന്തു ജോലിയിലേർപ്പെട്ടവനുമാകട്ടെ ദിവസേന അൽപ്പ സമയമെങ്കിലും വായനക്ക് വേണ്ടി നീക്കിവെക്കേണ്ടത് അനുപേക്ഷണീ യമായ കർത്തവ്യമാണ്. എത്ര ജോലിത്തിരക്കുള്ള വ്യക്തിയായാലും രാത്രി ഒരു മണിക്കൂർ (അല്ലെങ്കിൽ അതിൽ ചുരുങ്ങിയതോ കൂടിയതോ ആയ) സമയമെങ്കിലും വായനയ്ക്ക് കണ്ടെത്താൻ കഴിയും. ദൈനംദിനം അൽപ്പസമയം ജ്ഞാനസമ്പാദനത്തിന് ഉപയോഗപ്പെടുത്തിയാൽ കാലക്രമത്തിൽ അതൊരു മുതൽക്കൂട്ടായിത്തീരും.
ഒരു അറബി പദ്യത്തിന്റെ അർത്ഥമിതാണ്. ഒരാൾ അറുപത് വർഷം
ജീവിക്കുന്നുണ്ടെങ്കിൽ അതിൽ ഏതാണ്ട് പകുതിയോളം ഉറങ്ങാനായി ചെലവഴിച്ചിരിക്കും. പകുതിയിൽ പകുതി കുളി, ഭക്ഷണം കാത്തിരിക്കൽ, ഭക്ഷണം കഴിക്കൽ, കുടുംബക്കാരുമായി സംസാരിക്കൽ, ഭാര്യാസന്താന ങ്ങളുമായി സല്ലപിക്കൽ, വിരുന്നുകാരെ സ്വീകരിക്കൽ, വീട്ടിലുണ്ടാകുന്ന അടിയന്തരാദികൾ, ആൾക്കൂട്ടങ്ങൾ എന്നിവക്കായി ചെലവായിരിക്കും. പിന്നെ ബാക്കിയുള്ളതിൽ നിന്ന് സ്നേഹിതന്മാരെയും രോഗികളേയും സന്ദർശിക്കാനും കല്യാണടിയന്തിരാദികളിലും മരണങ്ങളിലും പങ്കെടു ക്കാനും അത്പോലെയുള്ള സാമൂഹ്യകാര്യങ്ങൾ നിർവ്വഹിക്കുവാനും കുറേക്കാലം ചെലവഴിച്ചിരിക്കും. പിന്നെ തൊഴിലെടുക്കാനും വായിക്കാനും സമയം വളരെ തുച്ഛമായ ജീവിതഭാഗം മാത്രമേയുള്ളൂ.
അതിനാൽ മനുഷ്യാ നിന്റെ സമയം വളരെ വിലപിടിപ്പുള്ളതാണ്. അത് അനാവശ്യമായി കളഞ്ഞുസ്വയം നശിക്കരുത്.
ദിനപത്രം വായിക്കാൻ എത്ര സമയമാണ് ഓരോരുത്തരും
ചെലവാക്കുന്നത്. ചില വ്യക്തികൾ രണ്ടും മൂന്നും ദിനപത്രങ്ങൾ മുടങ്ങാതെ വായിക്കുന്നുണ്ട്. ആയുസ്സിന്റെ ഗണ്യമായ ഒരു ഭാഗം ഈ പത്രവായനക്കായി ചെലവാക്കുന്നു. എന്നിട്ടുണ്ടാവുന്ന നേട്ടമെന്താണ്? എന്താണ് പത്രത്തിൽനിന്നും കിട്ടുന്നത്? എന്താണ് പത്രങ്ങളിലുള്ളത്? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ, യുദ്ധങ്ങൾ, അപകടങ്ങൾ, മരണങ്ങൾ എന്നിങ്ങനെ നൂറായിരം കാര്യങ്ങൾ. അധിക മായും രാഷ്ട്രീയ നേതാക്കളുടെയും ഭരണകർത്താക്കളുടെയും ചലനങ്ങൾ, ചെയ്തികൾ, സംസാരങ്ങൾ. ഇതൊക്കെ അറിഞ്ഞിരിക്കേ ണ്ടതാണ്. പക്ഷെ, പതം നൽകുന്ന സിംഹഭാഗം വിവരങ്ങൾക്ക് ശാശ്വത മൂല്യമില്ല. ഒരു ദീവസത്തെ പ്രാധാന്യമേയുള്ളു. രാഷ്ട്രീയപ്രസംഗങ്ങൾ കഴമ്പില്ലാത്തവയല്ലെങ്കിലും അതൊക്കെ ഗ്യാസ് സഞ്ചികളാണ്. എന്നുവെച്ചാൽ വസ്തുതകളുടെ യാഥാർത്ഥ്യങ്ങളെ വികൃതമാക്കി (പദർശിപ്പിക്കുന്ന തുറ്റികളാണ്. ഭരണകർത്താക്കളെ അപലപിക്കാനും ദ്രോഹികളാക്കി ചിത്രീകരിക്കാനും തങ്ങൾക്ക് ഭരണാധികാരം കൈവശപ്പെടുത്താനുള്ള സാഹചര്യവും അന്തരീഷവും സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നതാണ് അവരുടെ പ്രസംഗങ്ങൾ. ജനങ്ങളെ തെറ്റിദ്ധരിപ്പി ക്കാനും മനംമാറ്റാനുമുള്ള ശ്രമമെന്നല്ലാതെ സത്യമായ വസ്തുതകൾ യഥാർത്ഥം വിസ്തരിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്ന താല്പര്യം അവർക്കില്ല. ഭരണകർത്താക്കളാണെങ്കിലോ തങ്ങളുടെ കുറ്റങ്ങളും പിഴവുകളും ഒളിച്ചുവെച്ചുകൊണ്ട്, കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും ദുർമോഹങ്ങളും മറച്ചുവെച്ചുകൊണ്ട്, അർഹത യില്ലെങ്കിലും അധികാരം പിടിച്ചുനിർത്താനുള്ള ആവേശത്തിൽ തട്ടിമൂളിക്കുന്ന വാചാടോപങ്ങളാണ് അവരുടെ പ്രസംഗങ്ങൾ. ഈ പ്രസം ഗങ്ങൾ കേൾവിക്കാർക്ക് കാര്യമായി ഗുണം ചെയ്യുന്നതല്ല. കാരണം ഭര ണത്തിന്റെ ഗുണദോഷങ്ങൾ ജനങ്ങൾ നേരിട്ടനുഭവിക്കുന്നുണ്ട്. അതിലും വലിയ അറിവല്ലല്ലോ പ്രസംഗം. ഇങ്ങനെയുള്ള പ്രസംഗങ്ങളും അഭി പ്രായപ്രകടനങ്ങളുമാണ് പത്രങ്ങൾ നിറയെ. ആ ഗ്യാസ് നിറഞ്ഞ പത്ര ങ്ങൾ വായിക്കാൻ അമൂല്യമായ ആയുസ്സിന്റെ നല്ലൊരു ഭാഗം ചെലവാ ക്കുന്നത് ബുദ്ധിശൂന്യതയെന്ന് തന്നെ പറയാം.
ശാശ്വതതമൂല്യമുള്ള വിഷയങ്ങളായിരിക്കണം വായനക്ക് വിധേയ
മാകേണ്ടത്. മനുഷ്യന്ന് വിലപിടിപ്പുള്ള വസ്തു എന്താണ് - തന്റെ ആയു സ്സല്ലാതെ മറ്റെന്ത് - ആയുസ്സ് തന്നെയാവട്ടെ. അപ്പോൾ ആയുസ്സിനെ നിലനിർത്താൻ ദീർഘകാലം ജീവിക്കാൻ ആരോഗ്യദൃഢഗാത്രനായി കഴി ഞ്ഞുകൂടാൻ നല്ല ഭക്ഷണവും നല്ല ദിനചര്യയും സ്വീകരിച്ച് നാൾ കഴി ക്കുകയും അതിന്ന് വേണ്ടതെല്ലാം നിർവ്വഹിക്കുകയും ചെയ്യുക എന്ന് മനസ്സിലാക്കേണ്ടി വരുന്നു. പക്ഷേ അവിടെ തെറ്റിപ്പോയി. ശരീരം അൽപ്പ കാലത്തേക്ക് മാത്രം നിലനിൽക്കുന്നതാണ് എന്ന് നമുക്കറിയാമല്ലോ. ലക്ഷോപലക്ഷം വർഷം പ്രായമുള്ള ഈ ലോകത്തിൽ 120 വയസ്സില ധികം പ്രായമുള്ളവർ ജീവിച്ചിരിപ്പില്ല. അതിന്റെ അർത്ഥം ശരീരത്തിന് ശാശ്വതഭാവം ഇല്ല എന്നാണല്ലോ. അൽപ്പം വർഷങ്ങൾ ജീവിച്ചുമണ്ണാ യിപ്പോകുന്ന ഈ ശരീരത്തിനെ സംരക്ഷിക്കാൻ അനവരതം ശ്രദ്ധാ പൂർവ്വം പാടുപെടുന്നത് ചിന്തിച്ചാൽ ബുദ്ധിശുന്യമായ പ്രവ്യത്തി തന്നെ യാണ്. കബീർദാസ് എന്ന വേദാന്തിയുടെ ഒരു കാവ്യം ശ്രദ്ധേയമാണ്.
തന് ക്യാ മാഞ്ച് തേജീ ഏക് ദിന് മാട്ടീ മേ മിൽ ജാനാ
(എന്തിനാണ് ദേഹത്തെ ഇത്രമാത്രം ശുശ്രൂഷിക്കുന്നത്. ഒരു ദിവസം മണ്ണിൽ അലിഞ്ഞുചേരേണ്ടതല്ലേ)
മരണാനന്തര ജീവിത ശാശ്വതവും അനന്തവുമാണ്. അവിടത്തെ
ജീവിതമാണ് സുഖഭൂയിഷ്‌ഠമാകേണ്ടത്: അവിടെ തൊഴിലും അദ്ധ്വാനവും ഒന്നും ഇല്ല. അവിടെ സുഖവാസം നടത്തുന്നതിന്ന് ആവശ്യമായ അദ്ധ്വാനം ചെയ്യേണ്ടത് ഈ ഭൂലോകജീവിതത്തിൽ തന്നെയാണ്. ആകയാൽ ബുദ്ധിമാനായ മനുഷ്യൻ ബുദ്ധി യഥായോഗ്യം ഉപയോഗിക്കുകയാണെങ്കിൽ അവന്ന് ബോദ്ധ്യമാകും ദൈവവിശ്വാസ ത്തോടുകൂടി സൽക്കർമ്മങ്ങൾ ചെയ്തു സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുവാനുള്ള യത്നമാണ് പരമപ്രധാനമായതെന്ന്. ആ യത്ന ത്തിന്റെ ഭാഗമായി ഇഹലോകത്തിൽ സത്യസന്ധമായി സമ്പാദിക്കുകയും പുണ്യകരമായി ചെലവഴിക്കുകയും വേണം. പേരും പെരുമയും പ്രശസ്തിയും തന്നെത്താൻ വന്നുചേരുന്നതല്ലാതെ അത് ലക്ഷ്യമാക്കി പ്രവർത്തനങ്ങളെ സംവിധാനിക്കുന്നത് ബുദ്ധിപൂർവ്വമല്ല. മനുഷ്യ കുലത്തിന്റെ സുസ്ഥിതിക്കും സമാധാനത്തിനും അഭിവൃദ്ധിക്കും ഉപയുക്തമായ നിലയിൽ കർമ്മങ്ങളെ ക്രമപ്പെടുത്തി സ്വയം നിയന്ത്രിച്ചു കൊണ്ട് ജീവിക്കുകയാണ് ഉത്തമമായ ജീവിതചര്യ. ഈ വസ്തുതകൾ ബോദ്ധ്യപ്പെട്ട തദനുസാരം ജീവിക്കുന്ന മനുഷ്യൻ ലോകത്തിന് വിലപിടിപ്പുള്ള മുതൽക്കൂട്ടാണ്. അങ്ങനെയാവാൻ നാം ഓരോരുത്തരും ആഗ്രഹിക്കുകയും തദനുസാരം ജീവിക്കുകയും വേണം.
വായിക്കുക, വീണ്ടും വായിക്കുക, ചിന്തിക്കുക, പ്രബുദ്ധരാവുക,
പുണ്യവാനാകുക.
ഈ മനോഭാവം നേടിയെടുക്കുന്നവർ ഭാഗ്യവാന്മാർ അവർ
ജീവിക്കാൻ യോഗ്യർ കാരണം അവർ .മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് ആവശ്യമായവർ. അല്ലാത്തവരോ മനുഷ്യദ്രോഹികൾ, നാശകാരികൾ, കുഴപ്പക്കാർ. അവർ ജീവിച്ചിരിക്കുന്നത് ആപൽക്കരമാണ്. അവരെന്ത് വേണം? ഒരു ബുദ്ധിമാന്റെ അഭിപ്രായം ശ്രദ്ധിക്കുക.അയാൾക്ക് പറയാനുള്ളത് ഒരു അസാധാരണമായ സംഭവത്തിന്റെ ഭാവനാ രൂപത്തിലാണ്.
കസ്ത്വം പാന്ഥഖലേശ്വരോഹ മിഹകിംഘോരേവനേവർത്തസേ സിംഹവ്യാഘ്രവ്യകാദി ഭിർവഹമൃഗൈഃ ഘാദ്യോഹമിത്യാശയാ കസ്മാൻ മുഞ്ചസികോമളാംതനുമിമാം- മദ്ദേഹമാംസാശന പ്രത്യുൽപ്പന്ന ന്യമാംസഭോജനധിയാ ഖാദന്തുസർവ്വാൻ ജനാൻ
ഒരു യാത്രക്കാരൻ ഒരു വനത്തിലൂടെ നടന്നുപോകേണ്ടതായി വന്നു.
അങ്ങനെ പോകുമ്പോൾ ആ കാട്ടിൽ വഴിമദ്ധ്യേ ഒരാൾ നിൽക്കുന്നു. യാത്രക്കാരൻ അത്ഭുതപ്പെട്ടുകൊണ്ട് ചോദിക്കുകയാണ്. “കസ്ത്വം പാന്ഥ” (നീയാരാണ്?) മറുപടി “ഖലേശ്വരോഹം”-- ഞാൻ ദുഷ്ടരിൽ ഏറ്റവും വലിയ ദുഷ്ടനാണ്.
“ഈ ഘോരവനത്തിൽ നിൽക്കുന്നതെന്തിന്?”
"സിംഹം, പുലി, ചെന്നായ മുതലായ വന്യമൃഗങ്ങളേതെങ്കിലും
വന്ന് എന്നെ കൊന്നുതിന്നട്ടെയെന്ന് മോഹിക്കുന്നതിനാൽ ”
“ആരോഗ്യവാനും സുന്ദരനുമായ താൻ ഇങ്ങനെ ആഗ്രഹിക്കാൻ
കാരണമെന്ത് ?"
“എന്റെ മാംസം ഭക്ഷിച്ചാൽ മനുഷ്യമാംസത്തിന്റെ രുചി വന്യ
മൃഗങ്ങൾക്ക് മനസ്സിലാവും. അപ്പോൾ മനുഷ്യമാംസം ഭക്ഷിക്കാനുള്ള ആഗ്രഹം അവരിൽ ജനിക്കും. അപ്പോൾ അവർ കാട്ടിൽ നിന്നിറങ്ങി നാട്ടിലെത്തും. അവിടെക്കാണുന്ന മനുഷ്യരെയൊക്കെ കൊന്നുതിന്നും.”
കാര്യം. മനസ്സിലാവുന്നുണ്ടല്ലേോ. ഇന്ന് ജീവിക്കാൻ അർഹതയും
യോഗ്യതയും ഉള്ള മനുഷ്യർ ഇല്ല. അവർ ജീവിക്കുന്നതിലും ഭേദം മരിക്കലാണ്. അങ്ങനെ അവർ മരിക്കില്ല. അവരെ കൊല്ലാനും പറ്റില്ല. പിന്നെ അവരെ നശിപ്പിക്കാനുള്ള ഒരേഒരു മാർഗ്ഗം വന്യമൃഗങ്ങളാൽ വധിക്കപ്പെടലാണ്. അങ്ങനെ ദുർജ്ജനങ്ങൾ മൊത്തമായി നശിക്കണം.
ജീവിതലക്ഷ്യം പിഴച്ചുപോകുന്നതിനാലാണ് മനുഷ്യൻ ദുഷ്ടനായി
ത്തീരുന്നത്. ആകയാൽ പരലോകത്തിൽ വിശ്വസിക്കേണ്ടത് അനിവാര്യ മായിത്തീരുന്നു. അതിന് ദൈവവിശ്വാസം വേണം. അതുണ്ടായാൽ എല്ലാമായി.
ദൈവത്തിൽ വിശ്വസിക്കാൻ സന്നദ്ധരല്ലാത്ത യുക്തിവാദികൾ
ധാരാളമുണ്ട്. പ്രകൃതിയെന്നും പറഞ്ഞ് തടിതപ്പുകയാണ് അവർ. “ദൈവം" എന്ന വാക്കിനോട് അവർക്ക് അനിഷ്ടം തോന്നുന്നു. എല്ലാ ന്യായങ്ങളും അവർ സമ്മതിക്കും. ഒടുവിൽ “ദൈവം" എന്ന് പറയേണ്ട ഘട്ടം നേരിടുമ്പോൾ പ്രകൃതി എന്ന് പറഞ്ഞൊഴിഞ്ഞുമാറും.
ദൈവമുണ്ടെന്ന് വിശ്വസിക്കലാണ് ഇല്ലെന്ന് വിശ്വസിക്കുന്ന
തിനേക്കാൾ സുരക്ഷിതം എന്ന് ഒരു ചിന്തകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അയാളുടെ ന്യായം ഏത് യുക്തിവാദിക്കും സ്വീകാര്യമായിത്തോന്നണം. ഇതാ കേൾക്കുക. |
ക്വാലൽ മുനജ്ജിമു വത്ത്വബീബുകിലാഹുമാ ; ലായുബ് അസുൽ മൗത്താ ഫക്വുൽത്തു ഇലൈക്കുമാ ഇൻ സ്വഹ്ഹകൗലുക്കുമാ ഫലസ്തുബിഖാസിരിൻ ഇൻ സ്വഹ്ഹ കൗലീഫൽഖസാറുലദൈക്കുമാ
ഈ അറബി പദ്യത്തിന്റെ പൊരുൾ ഇപ്രകാരമാണ്.
ഒന്നുകിൽ ദൈവം ഉണ്ട്. അല്ലെങ്കിൽ ദൈവം ഇല്ല. ഈ
രണ്ടവസ്ഥയല്ലാതെ മൂന്നാമതൊരവസ്ഥയ്ക്ക് സാദ്ധ്യതയില്ല. അതിനാൽ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ രണ്ടിലൊന്ന് വിശ്വസിക്കാതെ നിർവ്വാഹമില്ല. ഇനി ഇതിൽ ഏത് വിശ്വാസമാണ് ഒരു ബുദ്ധിമാൻ തെരഞ്ഞെടുക്കേണ്ടത്? പരിശോധനക്ക് -പഠനത്തിന്- രണ്ടാളെ തെരഞ്ഞെടുക്കുക. ഒരാൾ ദൈവവിശ്വാസി, മറ്റെയാൾ ദൈവനിഷേധി. വിശ്വാസി തന്റെ വിശ്വാസത്തിനനുസരിച്ച് ഭയഭക്തിയോടുകൂടി സൽക്കർമ്മനിരതനായി ജീവിച്ചു. നിഷേധി തോന്നിവാസിയായി ദുഷ്ക്കർമ്മനിരതനായി ജീവിച്ച് മരണാനന്തരം എന്ത് സംഭവിക്കും? ദൈവം ഇല്ല എന്നതാണ് സത്യമെങ്കിൽ രണ്ടുപേരെ സംബന്ധിച്ചും ഒന്നും സംഭവിക്കുന്നില്ല. തുല്യനിലയിൽ രണ്ടുപേരും ആരെയും ആശ്രയിക്കാതെ ആരാലും ചോദ്യം ചെയ്യപ്പെടാതെ ആത്മീയ ജീവിതം-പരലോകജീവിതമില്ലാതെ മണ്ണായിപോകുന്നു. ആർക്കും നഷ്ടമില്ല. ആപത്തില്ല. ഇനി ദൈവമുണ്ട് എന്നതാണ് സത്യമെങ്കിലോ വിശ്വാസി രക്ഷപ്പെട്ടു. സുഖകരമായ പരലോകജിീവിതത്തിന് അയാൾ അർഹനായി. നിഷേധിയോ ദൈവികശിക്ഷക്ക് പാത്രമായി ഭവിക്കും. ഇവിടെ നിഷേധിക്ക് നാശം സംഭവിച്ചു. അപ്പോൾ ദൈവം ഉണ്ടെന്ന് വിശ്വസിച്ചു സദ് വൃത്തനായി ജീവിക്കയാണ് ശുഭകരം എന്ന് വ്യക്തം.
ഒരു വ്യക്തി ഒരു ന്യായത്തിനും യുക്തിക്കും കീഴടങ്ങാതെ
മർക്കടമുഷ്ടിയായി ദൈവനിഷേധത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് കരുതുക. ആസ്തിക്യം സ്ഥാപിക്കാനുള്ള എല്ലാ ന്യായങ്ങളും അയാൾ നിഷേധിക്കുന്നു. “നീ ദൈവകോപത്തിന് പാത്രമാവും" എന്ന് പറഞ്ഞാൽ “ഇല്ല, അങ്ങനെ ഒരു ദൈവമില്ല, ആകയാൽ ദൈവകോപത്തിൽ എനിക്ക് ഭയവുമില്ല.” - “ഈ ജീവിതത്തിൽ നീ അനുഭവിക്കുന്ന എല്ലാ നന്മകളും ദൈവദത്തമാണ്. ആകയാൽ നീ നന്ദിപൂർവ്വം ദൈവത്തിൽ വിശ്വസിക്കണം”
“എല്ലാ നന്മയും എന്റെ അദ്ധാനഫലമായി ഞാൻ അനുഭവിക്കു
ന്നതാണ്. ദൈവത്തിൽ നിന്ന് സൗജന്യമായി എനിക്കൊന്നും ലഭിക്കുന്നില്ല."
“ഈ ജീവിതത്തിൽ നിന്റെ ക്ഷേമം, ആരോഗ്യം, സന്തോഷം,
ആനന്ദം ഇതെല്ലാം ദൈവം നിനക്ക് നൽകിയതാണ്. അത് ലഭിക്കാത്തവർ അനേകർ ലോകത്തിൽ കഷ്ടപ്പെടുന്നുണ്ട്. അവരെ അപേക്ഷിച്ച് നിനക്ക് ഔദാര്യം ചെയ്ത ദൈവത്തിൽ നീ വിശ്വസിക്കണം.”
“പല തരം മനുഷ്യരും മനുഷ്യരല്ലാത്ത ജീവികളും ലോകത്തിലുണ്ട്.
ശക്തന്മാരും ബലഹീനരുമുണ്ട്. സുന്ദരന്മാരും വിരൂപികളുമുണ്ട്. സമർത്ഥരും ഭോഷന്മാരുമുണ്ട്. വാഗ്മികളും മിതഭാഷികളുമുണ്ട്. ധനികരും നിർദ്ധനരുമുണ്ട്. ക്രൂരന്മാരും ദയാലുക്കളുമുണ്ട്. ഈ രൂപഭാവ വൈവിധ്യങ്ങൾ എല്ലാ ജീവികളിലുമുണ്ട്. അതനുസരിച്ച് അവരും അവയും ജീവിക്കുന്നു. ജീവിത പ്രശ്നങ്ങൾ നേരിടുന്നു. ആസ്വദിക്കുന്നു, അനുഭവിക്കുന്നു. മരിച്ചു മണ്ണായിത്തീരുന്നു. അതിലൊന്നിലും ദൈവത്തിനൊരു പങ്കുമില്ല. അതെല്ലാം അന്ധവിശ്വാസമാണ്.”
ഇങ്ങനെ ഓരോ ന്യായം പറഞ്ഞ് ആസ്തികനെ ശ്വാസംമുട്ടിക്കുന്ന
ദൈവനിഷേധിയെ എങ്ങിനെ വഴിക്ക് കൊണ്ടുവരാൻ കഴിയും എന്നത് ഒരു പ്രശ്‌നമായിത്തീരുന്നു. അവസാന അടവെന്നവണ്ണം ഒന്നു പരിശോധിക്കാം.
“നിന്നെ നിന്റെ അമ്മ പ്രസവിച്ചു. നിന്റെ അമ്മയെ അവരുടെ അമ്മ
പ്രസവിച്ചു. അങ്ങിനെ എല്ലാ അമ്മമാർക്കും അവരെ പ്രസവിച്ച അമ്മമാരുണ്ട്. അങ്ങിനെ പിന്നോട്ട് ചിന്തിക്കുമ്പോൾ ആദ്യത്തെ അമ്മയെ പ്രസവിച്ചതാര? അവരുടെ അച്ഛനേത്? ആദ്യത്തെ അമ്മയച്ഛന്മാരെ ആരും പ്രസവിച്ചതല്ല. കാരണം അവർക്ക് അമ്മയച്ഛന്മാരില്ല. പിന്നെ അവർ എങ്ങനെ ഭൂലോകത്തുണ്ടായി? അവരെ സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടാവണം. ആ സ്രാഷ്ടാവാണ് ദൈവം. ആ ദൈവത്തിൽ വിശ്വസിക്കാൻ ഏവരും ബാദ്ധ്യസ്ഥരാണ്.”
ദൈവനിഷേധി വഴങ്ങാൻ ഭാവമില്ല. “എനിക്ക് ഇത്തരം ചിന്തയും
ആലോചനയും ഒന്നും ഇല്ല. അതിന്റെ ആവശ്യവും എനിക്കില്ല. ഞാൻ എന്റെ നിലനില്പിൽ മാത്രം തല്പരനാണ്. എന്റേയും ഞാൻ സ്നേഹി ക്കുന്ന വ്യക്തികളുടേയും ജീവിതം ആനന്ദകരമാക്കിത്തീർക്കുകയെന്ന താണ് എന്റെ ലക്ഷ്യം. അതിൽക്കവിഞ്ഞ ഒരു കാര്യത്തിലും എനിക്ക് താല്പര്യമില്ല. അതുമിതും ചിന്തിച്ച് തലപുണ്ണാക്കാൻ ഞാൻ തയ്യാറില്ല.”
“അപ്പോൾ യുക്തിപൂർവ്വമായ ചിന്തയിലൂടെ ബുദ്ധിമാന്മാരായ
മനുഷ്യർ കണ്ടെത്തുന്ന സത്യം സ്വീകരിക്കാനും അതിൽ വിശ്വസി ക്കാനും നീ തയ്യാറാവാത്തത് നീതിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?"
“നിങ്ങളുടെ ചിന്തയിൽ അത് അനീതിയായേക്കും. എന്റെ ചിന്ത
വേറെ വഴിക്കാണ്. അങ്ങനെ നീതിപൂർവ്വം ചിന്തിച്ച് ദൈവവിശ്വാസിയായി ജീവിക്കേണ്ടിവന്നാൽ അതെന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചുകളയലാകും. അതിനാൽ ആ ചിന്താഗതിയെ ഞാൻ തിരസ്ക്കരിക്കയാണ്.”
"ദൈവവിശ്വാസികളായ അനേകർ സ്വതന്ത്രരായി ജീവിക്കുന്നുണ്ട
ല്ലോ. നിനക്ക് ആ ചിന്തയുണ്ടാകുമ്പോൾ നിന്റെ സ്വാതന്ത്രത്തിന് എന്ത് ഹാനിയാണ് ഏർപ്പെടുക?”
“ദൈവവിശ്വാസി പല സാമൂഹികമര്യാദകളും പാലിക്കേണ്ടതുണ്ട്.
എനിക്ക് അതിന് കഴിയില്ല. കാരണം സാമൂഹ്യമര്യാദ പാലിച്ചാൽ എന്റെ സ്വാർത്ഥ താല്പര്യങ്ങൾ നിറവേറുകയില്ല. എനിക്ക് താല്പര്യം ലോകജീവിതം ആനന്ദകരമാക്കലാണ്. അതിനുവേണ്ടി എല്ലാ സാമൂഹിക മര്യാദകളും പരിത്യജിച്ച് കാര്യസിദ്ധിനേടലാണ് എന്റെ ഏകലക്ഷ്യം. അതിനുവേണ്ടി ഞാൻ എന്തും ചെയ്യും. അസത്യമായും അന്യായമായും പെരുമാറും. ചതിയും വഞ്ചനയും ഉരുട്ടും പെരട്ടും എല്ലാം കളിക്കും. കളവും തട്ടിപ്പറിയും നടത്തും. വേണ്ടി വന്നാൽ അക്രമവും, ക്രൂരതയും കാണിക്കും. ചിലപ്പോൾ കൊല ചെയ്യേണ്ടിയും വന്നേക്കാം. അതെന്റെ ആത്മസംരക്ഷണത്തിന് കൂടാതെ കഴിയില്ല. നിങ്ങളുടെ വേദാന്തവും തത്വജ്ഞാനവും എനിക്ക് ഒരു പ്രയോജനവും ചെയ്യുന്നില്ല. എന്റെ വിശപ്പ് മാറില്ല.”
“അങ്ങനെ സമൂഹത്തിൽ ഒരു കുഴപ്പക്കാരനായി, ജനഹിതം
അവഗണിച്ചുകൊണ്ട്, സ്വാർത്ഥലോലുപനായി, വിപ്ലവകാരിയായി അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട് ദുഷ്കൃത്യങ്ങൾ ചെയ്യുന്നതായാൽ ദൈവശിക്ഷ വന്നുഭവിക്കുകയില്ലേ?"
“നിങ്ങൾ ഭയപ്പെടുന്ന വിധം എനിക്ക് ദൈവശിക്ഷയിൽ ഭയമില്ല.
കാരണം അങ്ങനെ ഒരു ദൈവമില്ല. ശിക്ഷിക്കാൻ യോഗ്യനായ ഒരു ദൈവം ജനങ്ങളുടെ മേൽ ആധിപത്യം വഹിക്കുന്നുണ്ടെങ്കിൽ അത് ലോകത്തിൽ വ്യക്തമായി കാണപ്പെടുമായിരുന്നു. നീതിന്യായ തൽപ്പരനായ ഒരു ദൈവം ലോകത്തെ അടക്കിവാഴുന്നില്ല. ഞാൻ ഇത് വെറുതെ പറയുന്നതല്ല. നോക്കുക, സത്യസന്ധമായും നീതിപൂർവ്വമായും ഇന്ന് ആരെങ്കിലും ജീവിക്കുന്നുണ്ടോ ? ഏറ്റവും ഉന്നതസ്ഥാനീയരായ ഭരണകർത്താക്കൾ, അവരുടെ ഭരണം നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥന്മാർ, നീതിന്യായപാലകന്മാർ, ക്രമസമാധാനസംരക്ഷകരായ പോലീസ് വകുപ്പുകൾ, റവന്യു ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പുകാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിങ്ങനെ സർക്കാർ ജോലിക്കാരെല്ലാവരും (അപവാദം ഉണ്ടായേക്കും) സത്യവും ധർമ്മവും നീതിയുമില്ലാതെ അക്രമവും അനീതിയും ദുഷ്ടതയും ക്രൂരതയും ചെയ്തു ജനങ്ങളെ ദ്രോഹിക്കുന്നു. എല്ലാം പണത്തിന് വേണ്ടി. രാഷ്ട്രീയനേതാക്കളും സമുദായ നേതാക്കളും എന്ത് ചെയ്യുന്നു? ജനം ക്ഷേമമായും ഐശ്വര്യത്തോടും സമാധാനത്തോടെ ജീവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. എപ്പോഴും കുളം കലങ്ങിയിരിക്കണം. എന്നാലേ അവർക്ക് മീൻ കിട്ടുകയുള്ളു. എന്തെല്ലാം വേഷങ്ങൾ അണിഞ്ഞാണ് അവർ ജനമദ്ധ്യേ അഭിനയിക്കുന്നത്. എല്ലാം പണത്തിന് വേണ്ടി. കച്ചവടക്കാർ, തൊഴിലാളികൾ ഇവരെല്ലാം ഒരളവിൽ ജനദ്രോഹികളാണ്. ഉള്ള് കള്ളികൾ അറിയുന്ന എല്ലാവർക്കും ഇവരുടെ കള്ളത്തരവും പൊള്ള ത്തരവും അറിയാം. എല്ലാം പണത്തിന് വേണ്ടി പൂച്ച് കാണിക്കുന്ന തല്ലാതെ സത്യസന്ധമായി ജീവിക്കുന്നവരില്ല. എല്ലാം പണത്തിന് വേണ്ടി. ഒരാളുമായി ഒരു കൊള്ളകൊടുക്കക്കും പറ്റില്ല. കടം കൊടുത്താൽ കിട്ടുകയില്ല. വാഗ്ദത്തം ചെയ്താൽ നിറവേറ്റില്ല. സഹായം ആവശ്യപ്പെട്ടാൽ തരില്ല. സംസാരിച്ചാൽ സത്യം പറയുകയില്ല. ഒരാഫീസിൽ ചെന്നാൽ കാര്യം സുഗമമായി നടക്കില്ല. നാലഞ്ചു പ്രാവശ്യം നടത്തും. ആവശ്യക്കാരന്റെ നാലഞ്ചു ദിവസത്തെ തൊഴിൽ നഷ്ടപ്പെട്ടു. കൂടാതെ ബന്ധപ്പെട്ട ഉദ്യാഗസ്ഥന് കൈക്കൂലിയും കൊടുക്കണം. സ്വയം അവർ ചെയ്യേണ്ട ഉത്തരവാദിത്വം നിറവേറ്റിക്കാൻ ബഹുജനം പെടുന്നപാട്. ഇല്ലാത്ത അപകടം ചൂണ്ടിക്കാണിച്ച് ഭയപ്പെടുത്തി അതിൽ നിന്ന് രക്ഷപ്പെടുത്താനെന്ന ഭാവേന ജനങ്ങളിൽ നിന്ന് പണം തട്ടുന്ന ഉദ്യോഗസ്ഥന്മാർ. മേലട്ടിയിലെ ഭരണാധികാരികളോ, കോടികൾ സമ്പാദിക്കുന്നു. രാജ്യത്തെ പൊതു ധനം വിറ്റും അന്യാധീനപ്പെടുത്തിയും ദുരുപയോഗം ചെയ്തും നീതി രഹിതവും ദ്രോഹകരവുമായ നിയമങ്ങൾ ഉണ്ടാക്കിയും ജനങ്ങളെ കഷ്ടപ്പെടുത്തി സ്വന്തം വയർ വീർപ്പിക്കുന്നു. കീഴ്ത്തട്ടിലുള്ള ഉദ്യാഗസ്ഥന്മാരാവട്ടെ അവരുടെ പദവിയനുസരിച്ച് ലക്ഷങ്ങളും പതിനായിരങ്ങളും കൈവശപ്പെടുത്തുന്നു. നല്ല നനവുള്ള ആപ്പീസു കളുണ്ട്. ധാരാളം ആവശ്യക്കാർ സന്ദർശകരായി നിത്യേന വന്നും പോയുമിരിക്കും. അങ്ങനെയുള്ള പല ആപ്പീസുകളുടെ വരാന്തയിലും ഏജന്റുമാരെ കാണാം. ആപ്പീസിനെ സമീപിക്കുന്ന ആവശ്യക്കാരെ വലയിലാക്കി ആപ്പീസറെക്കൊണ്ട് കാര്യം നടത്തിക്കാൻ പണം തട്ടുന്നു. കൈക്കുലിയുടെ മറ്റൊരു രൂപം. കച്ചവടക്കാർ താഴ്ന്ന തരം സാധനങ്ങൾ മുന്തിയതാക്കും. മോശപ്പെട്ടവ നല്ലതുമായി കലർത്തും. അസൽ സാധനത്തിന് പകരം ബദലും കൃത്രിമവും ഹാജരാക്കും. എല്ലാ രാജ്യത്തും ഇത് തന്നെ സ്ഥിതി. വൻകിട ശക്തരായ രാജ്യങ്ങൾ ദരിദ്രരായ അശക്ത രാജ്യങ്ങളെ ആക്രമിച്ചു കീഴ് പ്പെടുത്തി സമ്പത്തുകൾ കൊള്ളയടിച്ചുകൊണ്ടിരിക്കും. ജനങ്ങളെ അസ്വതന്ത്രരാക്കി അടിമകളാക്കി നിലനിർത്തും. എല്ലാം സമ്പത്തിന് വേണ്ടി. ഭക്ഷ്യ വസ്തുക്കൾ നിലവാരം കൂട്ടാൻ വേണ്ടി അധികമുള്ളവയെ കടലിലെറി യുന്നു. പല രാജ്യങ്ങളിലും ദരിദ്രജനങ്ങൾ പട്ടിണി കിടന്നു ചത്തൊടു ങ്ങുന്നു. സ്വാർത്ഥത്തിന് വേണ്ടി എന്ത് ക്രൂരതയും ചെയ്യുന്നു. മനുഷ്യ സ്നേഹമോ, സഹോദരഭാവമോ, സഹതാപമോ, അനുകമ്പയോ കാരുണ്യമോ ഒന്നും ലവലേശം തീണ്ടിയിട്ടില്ലാത്ത ദുഷ്ടമൃഗങ്ങളാണ് ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യരൊക്കെ. അങ്ങനെ തിന്മയിൽ മുഴുകിയവർ വളർന്നുളയർന്നും വിജയികളായി പരിലസിക്കുന്നു. നിസ്സഹായർ തണിയും തുണയുമില്ലാതെ നരകിച്ചുനശിക്കുന്നു. നീതിയുക്തനായ ദൈവത്തിന്റെ സാന്നിദ്ധ്യം, (പസക്തി ഇവിടെ കാണുന്നില്ല.
രാജ്യരക്ഷയുടെ സുക്ഷിപ്പുകാരും സംരക്ഷകരും കാവൽക്കാരുമായ
പട്ടാളവകുപ്പുപോലും പണത്തിന്റെ പിന്നാലെ പായുന്നവരാണ്. എന്തെല്ലാം വെട്ടിപ്പും തട്ടിപ്പുകളുമാണ് അവിടെ നടക്കുന്നത്! എത്ര കാലമായി ഇത് നടക്കുന്നെന്ന് ആരറിഞ്ഞു. ശവമഞ്ചത്തിന് പോലും തിരുമാലിത്തരം തിരുതകൃതിയായി നടക്കുന്നു. അന്യരുടെ പണം കൊള്ളയടിച്ച് പോക്കറ്റിലാക്കാനുള്ള വെമ്പൽ എത്ര ശക്തം! പണക്കാരെ വിജയിപ്പിക്കുന്ന പക്ഷപാതിയായ ദൈവത്തിന്റെ പേരും പറഞ്ഞാണ് മതങ്ങൾ വളരുന്നത്. ആ മതങ്ങൾ തന്നെ തമ്മിൽതമ്മിൽ കുത്തും കൊലയും നടത്തി എത്രായിരം മനുഷ്യജീവനുകളെ ആഹുതി ചെയ്തു. എത്ര മതങ്ങൾ എന്തെല്ലാം വിവിധങ്ങളും വിചിത്രങ്ങളുമായ നിയമങ്ങൾ. ഒരു കൂട്ടർക്ക് ഒരു ദൈവമെങ്കിൽ പലർക്കും അനേകം ദൈവങ്ങളും ചിലർക്ക് കോടിക്കണക്കിന് ദൈവങ്ങളും. മതം തൊഴിലായി കൊണ്ടുനടക്കുന്ന പുരോഹിതന്മാർക്കും ഭക്തവേഷക്കാർക്ക് കുശാലായി കഴിഞ്ഞുകൂടാം. എവിടെയും പണം തന്നെ പ്രധാനം.
നിങ്ങളുടെ ദൈവവിശ്വാസത്തിന്റെ ഒരു വിശിഷ്ടമായ വൈകൃതം
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? വലിയ ബുദ്ധിശാലികളായി യുക്തിയുക്തമായി അനിഷേധ്യനിഗമനമായി ദൈവവിശ്വാസത്തെ നിങ്ങൾ പ്രസംഗി ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആ നിങ്ങൾ മനുഷ്യദൈവ ങ്ങളുടെ മുമ്പിൽ മുട്ടുകുത്തുന്നില്ലേ ? നമ്മെപ്പോലെയുള്ള എത്ര മനുഷ്യരാണ് “ദൈവമായി” അല്ലെങ്കിൽ ദൈവാവതാരമായി അല്ലെങ്കിൽ ദൈവികശക്തിയുടെ പ്രയോക്താക്കളായി സമുദായ മദ്ധ്യത്തിൽ വിലസുന്നത്. അങ്ങിനെയുള്ള എത്രയോ മനുഷ്യദൈവങ്ങൾ പിടിക്കപ്പെട്ടു. അവരുടെ യാഥാർത്ഥ്യം പെണ്ണും പൊന്നും തന്നെ. കൂടെ മദ്യവും മയക്കുമരുന്നുള്ളവരുമുണ്ട്. അവരുടെ സിൽബന്ധികൾ ആ ദൈവങ്ങളുടെ അമാനുഷികശക്തികളെക്കുറിച്ചുള്ള കള്ളക്കഥകൾ കെട്ടിച്ചമച്ചു പ്രചരിപ്പിച്ചു അതിനുള്ള കനത്ത പ്രതിഫലം പറ്റുന്നു. പ്രചരണങ്ങൾ കണ്ടു മയങ്ങിവീഴുന്ന “ദൈവവിശ്വാസികൾ' ആ കള്ള ദൈവങ്ങളുടെ മുമ്പിലേക്കോടുകയായി. ദൈവങ്ങളുടെ മുമ്പിൽ പണം കുന്നുകൂടുകയായി. എല്ലാം പണത്തിന് വേണ്ടിയെന്ന് ഈ പാവം ഭക്തന്മാർ അറിയുന്നില്ല. അതിലും വിചിത്രമാണ് മരിച്ച ദൈവങ്ങളുടെ ചരിത്രം. എത്ര കുഴിമാടങ്ങളിലാണ് നിങ്ങൾ ദൈവങ്ങളെ ദർശിക്കുന്നത്. നിങ്ങളുടെ അഭിലാഷങ്ങളുടെ സാഫല്യത്തിന് ദൈവത്തെ ആശ്രയിക്കുന്നു എന്ന് പ്രസംഗിക്കുമ്പോൾ നിങ്ങൾ ശവക്കല്ലറകളെ ശരണം പ്രാപിക്കുന്നുണ്ടല്ലോ. അവിടെകിടക്കുന്ന ദൈവങ്ങളും പ്രസാദിക്കണമെങ്കിൽ ഹുണ്ടിയിൽ പണം നിക്ഷേപിക്കണം. ചത്താലും പോവില്ല തിരുവാഴിത്താൻ എന്ന് പറഞ്ഞപോലെ ദൈവങ്ങളുടെ ധനമോഹം മരിച്ചാലും നിലനിൽക്കുന്നുവെന്നല്ലേ ഇതിനർത്ഥം? എന്നിട്ടും നിങ്ങൾ കണ്ണുതുറക്കുന്നുണ്ടോ? ഈ ദൈവവിശ്വാസികൾക്ക് വിശേഷബുദ്ധിയും സാധാരണ ബുദ്ധിപോലും ഇല്ലെന്നുള്ളതിന് വേറെ തെളിവ് വേണോ? എല്ലാം പണത്തിന് വേണ്ടി എന്ന സത്യം നിങ്ങൾക്ക് ബോദ്ധ്യമാകുന്നില്ലെങ്കിൽ വേണ്ട. ആ വിഡ്ഡിവേഷം കെട്ടാൻ എന്നെ ഉപദേശിക്കേണ്ടെന്നേ ഞാൻ പറയുന്നുള്ളു. എല്ലാം പണത്തിന് വേണ്ടി, എല്ലാവരും പണത്തിന് വേണ്ടി. ഞാനും അക്കൂട്ടത്തിൽ പണത്തിന് വേണ്ടിത്തന്നെ ദൈവനിഷേധിയായതും ഇങ്ങനെ ജീവിതം നയിക്കുന്നതും. ദയവായി എന്നെ വിട്ടേക്കു.
ദൈവശക്തിയെന്ന് നിങ്ങൾ പറയുന്ന പ്രകൃതിശക്തി ദുഷ്ടന്മാർക്ക്
അനുകൂലമായിട്ടാണ് കാണുന്നത്. പാവങ്ങളുടെ ഭാഗത്തില്ല. ഈ പശ്ചാത്തലത്തിലാണ് നിങ്ങൾ ദൈവം എന്ന് പറഞ്ഞ് നടക്കുന്നത്. അതും തട്ടിപ്പാണ്. ദേവാലയങ്ങളിലെ പുരോഹിതന്മാരാണ് ദൈവത്തിന്റെ സോൾ ഏജന്റുമാർ. അവരുടെ പ്രസംഗങ്ങളൊന്ന്, പ്രവർത്തനങ്ങൾ മറ്റൊന്ന്. എല്ലാം പണത്തിന് വേണ്ടി. എല്ലാം കപട വേഷങ്ങൾ. ജനവഞ്ചന, ചൂഷണം. എല്ലാ ഭക്തന്മാരും സത്യത്തിൽ ധനാഗമ മാർഗ്ഗങ്ങൾ അന്വേഷിക്കുന്നവരാണ്.അവരുടെ പ്രാർത്ഥനകളും ചടങ്ങുകളും ആചാരങ്ങളും എല്ലാം പണമുണ്ടാക്കാനുള്ള മൂടുപട ങ്ങളാണ്. നിഷ്ക്കളങ്കരായ ജനങ്ങളെ സ്വർഗ്ഗവും നരകവും പറഞ്ഞു വശത്താക്കി പോക്കറ്റടിക്കുകയാണ് ദൈവവിശ്വാസികൾ. എനിക്ക് ഇങ്ങനെയുള്ള ഒരു ദൈവത്തേയും ദൈവവിശ്വാസത്തേയും അംഗീകരി ക്കാൻ കഴിയില്ല. ഞാൻ എന്റെ വയർ ഭദ്രമാക്കാൻ പാടുപെടുകയാണ്. അന്നമാണ് എന്റെ ദൈവം. അതിനെ മറന്ന് ഒന്നും ചെയ്യാൻ എന്റെ ബുദ്ധി എന്നെ അനുവദിക്കുന്നില്ല. ഈ ദുഷ്ടജനങ്ങളെ സംരക്ഷിക്കുന്ന ദൈവത്തിലുള്ള വിശ്വാസവുമായി നിങ്ങൾ കാലം കഴിച്ചോളു. എന്റെ സഹതാപം.
നീ ഇപ്പറഞ്ഞതിൽ വളരെ സത്യമുണ്ട്. ലോകം പണത്തിന്റെ
പിന്നാലെ പായുകയാണ് എന്നത് ശരിതന്നെ. പക്ഷെ അങ്ങനെയല്ലാത്ത മനുഷ്യസ്നേഹികളും ഉണ്ടെന്നത് വാസ്തവമാണ്. ബഹുഭൂരിപക്ഷവും ദുർജനമെന്ന വകുപ്പിൽപ്പെടുത്തേണ്ടിവരും. എന്നാൽ അവർ ഇവിടെ ബാഹ്യവീക്ഷണത്തിൽ സസുഖം വാഴുന്നുവെന്ന് നമുക്ക് തോന്നുന്നു. അവരുടെ ജീവിതസുഖദുഃഖങ്ങളെപ്പറ്റി നമുക്കൊന്നും അറിയില്ല. അത് അദൃശ്യകാര്യമാണ്. ഒരുകാര്യം ഉറപ്പിച്ച് പറയാം. ജനങ്ങൾ ഇവിടെ ചെയ്യുന്ന അക്രമങ്ങൾക്കും അനീതികൾക്കും ദുഷ്ടത്തരങ്ങൾക്കും മരണാനന്തരം അവർ നരകശിക്ഷ അനുഭവിക്കേണ്ടിവരും. ദുഷ്ക്കർമ്മ ങ്ങൾക്ക് അനുസൃതമായ പരലോകശിക്ഷ അനുഭവിക്കാതെ ആരും രക്ഷപ്പെടുകയില്ല എന്നതാണ് ദൈവവിശ്വാസത്തിന്റെ ഒരുഭാഗം. നരകം പരലോകത്ത് ഒരുക്കിയിട്ടുള്ളത് ഈ ദുഷ്ടരെ ശിക്ഷിക്കാൻ വേണ്ടി യാണ്. അതാണ് ദൈവത്തിന്റെ നീതി. സൽക്കർമ്മികൾക്ക് സ്വർഗ്ഗീയ സുഖവും ദുഷ്ക്കർമ്മികൾക്ക് നരകശിക്ഷയും ദൈവം സജ്ജമാക്കി യിരിക്കുന്നു.”
*ആശ്ചര്യകരമായിരിക്കുന്നു നിങ്ങളുടെ വിശ്വാസസംഹിത.
ലോകത്ത് കോടിക്കണക്കിന് ദുഷ്ടരും നികൃഷ്ടരും ക്രൂരരും ആക്രമികളുമായ ജനങ്ങളെ ദൈവം സൃഷ്ടിച്ചുവിട്ടു. അവരന്യോന്യം കൊല്ലുംകൊലയും വെട്ടുംകുത്തും ബോംബും യുദ്ധവുമായി നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കി സ്വയം നശിക്കാൻ വിടുന്നു. എന്നിട്ട് അവർ മരണപ്പെട്ടാൽ സകലതിനേയും നരകശിക്ഷക്ക് വിധേയ മാക്കുന്നു. മനുഷ്യനെ സ്വസ്ഥമായി ജീവിക്കാൻ വിടുന്നില്ല. മരിച്ചാലും അവർക്ക് സ്വസ്ഥതയില്ല. മനുഷ്യനെ സൃഷ്ടിച്ച് ജീവിതകാലത്തും മരണാനന്തരവും സമാധാനവും സന്തോഷവുമില്ലാതെ കഠിനദുഃഖം പേറി നരകിക്കാൻ വിടുന്ന ദൈവം കാരുണ്യവാനോ ദ്രോഹിയോ? അനേകലക്ഷം ജനങ്ങൾ ഭക്ഷണമില്ലാതെ പട്ടിണികിടന്ന് ചാവാൻ വിടുന്ന ദൈവം ഭക്തപ്രിയനോ ദ്രോഹിയോ? സ്വന്തം അനുഭവത്തിൽ ദൈവത്തിന്റെ വിക്രിയകൾ കണ്ടിട്ടും ദൈവത്തെ കരുണാവാരിധി യെന്നും അന്നദായകനെന്നും മറ്റും നിങ്ങൾ വർണ്ണിക്കുമ്പോൾ നിങ്ങൾ കപടന്മാരാണെന്ന് തെളിയുന്നു. വിശ്വസ്‌തരല്ലാത്ത നിങ്ങളുടെ ഉപദേശങ്ങൾക്ക് ഒരു വിലയുമില്ല. നിങ്ങൾ വർണ്ണിക്കുന്ന വിധത്തിൽ ഒരു ദൈവമുണ്ടാകാൻ സാദ്ധ്യതയില്ല. മറ്റു വിധത്തിൽ വർണ്ണിക്കാവുന്ന ഒരു ദൈവത്തെ കാണുന്നുമില്ല. ആകയാൽ ദൈവം എന്നൊന്നില്ല.”
“സർവ്വജനങ്ങളും വിശ്വസിക്കുന്ന ദൈവത്തിൽ നീ വിശ്വസിക്കണം.
ആ വിശ്വാസം ആവശ്യപ്പെടുന്ന രീതിയിൽ സാമുഹ്യരീതികൾ അംഗീകരിച്ച് സമാധാനമായി ഞങ്ങളുടെയിടയിൽ ജീവിക്കണം. സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കാൻ നിന്നെ അനുവദിക്കുകയില്ല."
“ദുഷ്ടജനങ്ങളുടെയിടയിൽ സമാധാനം നിലനിർത്താൻ വേണ്ടി
ഞാൻ നിയമവിധേയമായി ജീവിക്കാൻ തയ്യാറില്ല. ദൈവത്തിന്റെ ശിക്ഷ വരുമ്പോൾ അനുഭവിക്കാൻ ഞാൻ ഒരുക്കമാണ്. നിങ്ങളുടെ മുമ്പിൽ ഞാൻ തലകുനിക്കുകയില്ല."
“നീ ജനിച്ചത് നിന്റെ ആവശ്യപ്രകാരമല്ല. അതിനാൽ നീ
ജീവിക്കണമെന്നത് നിന്റെ ആവശ്യമല്ല. ഞങ്ങളുടേയും ആവശ്യമല്ല. ജനഹിതമനുസരിച്ച് നീ ദൈവവിശ്വാസിയായി മര്യാദയ്ക്ക് വഴിപ്പെടുന്നില്ലെങ്കിൽ ആവശ്യമില്ലാത്ത ഈ ജീവനെ ഞങ്ങൾ തട്ടിക്കളയും. മൂന്നുദിവസം ഒഴിവ് തന്നിരിക്കുന്നു. തീരുമാനിക്കുക.
“ഈ വിഡ്‌ഢി കളുടെ മദ്ധ്യേ ഞാൻ ജീവിക്കാനിഷ്ടപ്പെടുന്നില്ല. നാടുവിട്ടുപോവുകയാണ്. ഒരു മാസം സമയം തരണം.”