മനസി മദനതാപം (പദം)
രചന:സ്വാതിതിരുനാൾ
മനസി മദനതാപം


മനസി മദനതാപം മാനിനി മമ ബത വളരുന്നു

കനക കലശ കുചഭര നതഗാത്രി
കമലനാഭനിഹ സാക്ഷി മധുരവാണി

മന്ദമന്ദമമന്ദസൗരഭ മാരുതനണയുന്നൂ അര-
വിന്ദ ബാന്ധവനപി ജലനിധിയതിൽ വിധുമുഖി മറയുന്നു
കുന്ദമുകുളസമദന്തി വിലാസിനി
കോപമകാരനമാശു കളക മയി
മന്ദഹസിത മധുചന്ദ്രികകൊണ്ടപി
മമഹൃദയകദനം പ്രശമയവിരവൊടു

"https://ml.wikisource.org/w/index.php?title=മനസി_മദനതാപം&oldid=150718" എന്ന താളിൽനിന്ന് ശേഖരിച്ചത്