മഹാഭാരതം മൂലം/അശ്വമേധികപർവം/അധ്യായം68
←അധ്യായം67 | മഹാഭാരതം മൂലം/അശ്വമേധികപർവം രചന: അധ്യായം68 |
അധ്യായം69→ |
1 [വ്]
സൈവം വിപല്യ കരുണം സോന്മാദേവ തപസ്വിനീ
ഉത്തരാ ന്യപതദ് ഭൂമൗ കൃപണാ പുത്രഗൃദ്ധിനീ
2 താം തു ദൃഷ്ട്വാ നിപതിതാം ഹതബന്ധുപരിച്ഛദാം
ചുക്രോശ കുന്തീ ദുഃഖാർതാ സർവാശ് ച ഭരത സ്ത്രിയഃ
3 മുഹൂർതം ഇവ തദ് രാജൻ പാണ്ഡവാനാം നിവേശനം
അപ്രേക്ഷണീയം അഭവദ് ആർതസ്വരനിനാദിതം
4 സാ മുഹൂത ച രാജേന്ദ്ര പുത്രശോകാഭിപീഡിതാ
കശ്മലാഭിഹതാ വീര വൈരാടീ ത്വ് അഭവത് തദാ
5 പ്രതിലഭ്യ തു സാ സഞ്ജ്ഞാം ഉത്തരാ ഭരതർഷഭ
അങ്കം ആരോപ്യ തം പുത്രം ഇദം വചനം അബ്രവീത്
6 ധർമജ്ഞസ്യ സുതഃ സംസ് ത്വം അധർമം അവബുധ്യസേ
യസ് ത്വം വൃഷ്ണിപ്രവീരസ്യ കുരുഷേ നാഭിവാദനം
7 പുത്രഗത്വാ മമ വചോ ബ്രൂയാസ് ത്വം പിതരം തവ
ദുർമരം പ്രാണിനാം വീര കാലേ പ്രാപ്തേ കഥം ചന
8 യാഹം ത്വയാ വിഹീനാദ്യ പത്യാ പുത്രേണ ചൈവ ഹ
മർതവ്യേ സതി ജീവാമി ഹതസ്വസ്തിർ അകിഞ്ചനാ
9 അഥ വാ ധർമരാജ്ഞാഹം അനുജ്ഞാതാ മഹാഭുജ
ഭക്ഷയിഷ്യേ വിഷം തീക്ഷ്ണം പ്രവേക്ഷ്യേ വാ ഹുതാശനം
10 അഥ വാ ദുർമരം താത യദ് ഇദം മേ സഹസ്രധാ
പതിപുത്ര വിഹീനായാ ഹൃദയം ന വിദീര്യതേ
11 ഉത്തിഷ്ഠ പുത്രപശ്യേമാം ദുഃഖിതാം പ്രപിതാമഹീം
ആർതാം ഉപപ്ലുതാം ദീനാം നിമഗ്നാം ശോകസാഗരേ
12 ആര്യാം ച പശ്യ പാഞ്ചാലീം സാത്വതീം ച തപസ്വിനീം
മാം ച പശ്യ സുസുഃഖാർതാം വ്യാധ വിദ്ധാം മൃഗീം ഇവ
13 ഉത്തിഷ്ഠ പശ്യ വദനം ലോകനാഥസ്യ ധീമതഃ
പുണ്ഡരീകപലാശാക്ഷം പുരേവ ചപലേക്ഷണം
14 ഏവം വിപ്രലപന്തീം തു ദൃഷ്ട്വാ നിപതിതാം പുനഃ
ഉത്തരാം താഃ സ്ത്രിയഃ സർവാഃ പുനർ ഉത്ഥാപയന്ത്യ് ഉത
15 ഉത്ഥായ തു പുനർ ധൈര്യാത് തദാ മത്സ്യപതേഃ സുതാ
പ്രാഞ്ജലിഃ പുനരീകാക്ഷം ഭൂമാവ് ഏവാഭ്യവാദയത്
16 ശ്രുത്വാ സ തസ്യാ വിപുലം വിലാപം പുരുഷർഷഭഃ
ഉപസ്പൃശ്യ തതഃ കൃഷ്ണോ ബ്രഹ്മാസ്ത്രം സഞ്ജഹാര തത്
17 പ്രതിജജ്ഞേ ച ദാശാർഹസ് തസ്യ ജീവിതം അച്യുതഃ
അബ്രവീച് ച വിശുദ്ധാത്മാ സർവം വിശ്രാവയഞ് ജഗത്
18 ന ബ്രവീമ്യ് ഉത്തരേ മിഥ്യാ സത്യം ഏതദ് ഭവിഷ്യതി
ഏഷ സഞ്ജീവയാമ്യ് ഏനം പശ്യതാം സർവദേഹിനാം
19 നോക്തപൂർവം മയാ മിഥ്യാ സ്വൈരേഷ്വ് അപി കദാ ചന
ന ച യുദ്ധേ പരാ വൃത്തസ് തഥാ സഞ്ജീവതാം അയം
20 യഥാ മേ ദയിതോ ധർമോ ബ്രാഹ്മണാശ് ച വിശേഷതഃ
അഭിമന്യോഃ സുതോ ജാതോ മൃതോ ജീവത്വ് അയം തഥാ
21 യഥാഹം നാഭിജാനാമി വിജയേന കദാ ചന
വിരോധം തേന സത്യേന മൃതോ ജീവത്വ് അയം ശിശുഃ
22 യഥാസത്യം ച ധർമശ് ച മയി നിത്യം പ്രതിഷ്ഠിതൗ
തഥാ മൃതഃ ശിശുർ അയം ജീവതാം അഭിമന്യുജഃ
23 യഥാ കംശശ് ച കേശീ ച ധർമേണ നിഹതൗ മയാ
തേന സത്യേന ബാലോ ഽയം പുനർ ഉജ്ജീവതാം ഇഹ
24 ഇത്യ് ഉക്തോ വാസുദേവേന സ ബാലോ ഭരതർഷഭ
ശനൈഃ ശനൈർ മഹാരാജ പ്രാസ്പന്ദത സ ചേതനഃ