മഹാഭാരതം മൂലം/അശ്വമേധികപർവം
രചന:വ്യാസൻ
അധ്യായം70

1 [വ്]
     താൻ സമീപഗതാഞ് ശ്രുത്വാ പാണ്ഡവാഞ് ശത്രുകർശനഃ
     വാസുദേവഃ സഹാമാത്യഃ പ്രത്യുദ്യാതോ ദിദൃക്ഷയാ
 2 തേ സമേത്യ യഥാന്യായം പാണ്ഡവാ വൃഷ്ണിഭിഃ സഹ
     വിവിശുഃ സഹിതാ രാജൻ പുരം വാരണസാഹ്വയം
 3 മഹതസ് തസ്യ സൈന്യസ്യ ഖുരനേമിസ്വനേന ച
     ദ്യാവാപൃഥിവ്യൗ ഖം ചൈവ ശബ്ദേനാസീത് സമാവൃതം
 4 തേ കോശം അഗ്രതഃ കൃത്വാ വിവിശുഃ സ്വപുരം തദാ
     പാണ്ഡവാഃ പ്രീതമനസഃ സാമാത്യാഃ സസുഹൃദ് ഗണാഃ
 5 തേ സമേത്യ യഥാന്യായം ധൃതരാഷ്ട്രം ജനാധിപം
     കീർതയന്തഃ സ്വനാമാനി തസ്യ പാദൗ വവന്ദിരേ
 6 ധൃതരാഷ്ട്രാദ് അനു ച തേ ഗാന്ധാരീം സുബലാത്മജാം
     കുന്തീം ച രാജശാർദൂല തദാ ഭരതസത്തമാഃ
 7 വിദുരം പൂജയിത്വാ ച വൈശ്യാപുത്രം സമേത്യ ച
     പൂജ്യമാനാഃ സ്മ തേ വീരാ വ്യരാജന്ത വിശാം പതേ
 8 തതസ് തത്പരമാശ്ചര്യം വിചിത്രം മഹദ് അദ്ഭുതം
     ശുശ്രുവുസ് തേ തദാ വീരാഃ പിതുസ് തേ ജന്മ ഭാരത
 9 തദ് ഉപശ്രുത്യ തേ കർമ വാസുദേവസ്യ ധീമതഃ
     പൂജാർഹം പൂജയാം ആസുഃ കൃഷ്ണം ദേവകിനന്ദനം
 10 തതഃ കതി പയാഹസ്യ വ്യാസഃ സത്യവതീ സുതഃ
    ആജഗാമ മഹാതേജാ നഗരം നാഗസാഹ്വയം
11 തസ്യ സർവേ യഥാന്യായം പൂജാം ചക്രുഃ കുരൂദ്വഹാഃ
    സഹ വൃഷ്ണ്യന്ധകവ്യാഘ്രൈർ ഉപാസാം ചക്രിരേ തദാ
12 തത്ര നാനാവിധാകാരാഃ കഥാഃ സമനുകീർത്യ വൈ
    യുധിഷ്ഠിരോ ധർമസുതോ വ്യാസം വചനം അബ്രവീത്
13 ഭവത്പ്രസാദാദ് ഭഗവൻ യദ് ഇദം രത്നം ആഹൃതം
    ഉപയോക്തും തദ് ഇച്ഛാമി വാജിമേധേ മഹാക്രതൗ
14 തദനുജ്ഞാതും ഇച്ഛാമി ഭവതാ മുനിസത്തമ
    ത്വദധീനാ വയം സർവേ കൃഷ്ണസ്യ ച മഹാത്മനഃ
15 [വ്]
    അനുജാനാമി രാജംസ് ത്വാം ക്രിയതാം യദ് അനന്തരം
    യജസ്വ വാജിമേധേന വിധിവദ് ദക്ഷിണാവതാ
16 അശ്വമേധോ ഹി രാജേന്ദ്ര പാവനഃ സർവപാപ്മനാം
    തേനേഷ്ട്വാ ത്വം വിപാപ്മാ വൈ ഭവിതാ നാത്ര സംശയഃ
17 [വ്]
    ഇത്യ് ഉക്തഃ സ തു ധർമാത്മാ കുരുരാജോ യുധിഷ്ഠിരഃ
    അശ്വമേധസ്യ കൗരവ്യ ചകാരാഹരണേ മതിം
18 സമനുജ്ഞാപ്യ തു സ തം കൃഷ്ണദ്വൈപായനം നൃപഃ
    വാസുദേവം അഥാമന്ത്ര്യ വാഗ്മീ വചനം അബ്രവീത്
19 ദേവകീ സുപ്രജാ ദേവീ ത്വയാ പുരുഷസത്തമ
    യദ് ബ്രൂയാം ത്വാം മഹാബാഹോ തത് കൃഥാസ് ത്വം ഇഹാച്യുത
20 ത്വത് പ്രഭാവാർജിതാൻ ഭോഗാൻ അശ്നീമ യദുനന്ദന
    പരാക്രമേണ ബുദ്ധ്യാ ച ത്വയേയം നിർജിതാ മഹീ
21 ദീക്ഷയസ്വ ത്വം ആത്മാനം ത്വം നഃ പരമകോ ഗുരുഃ
    ത്വയീഷ്ടവതി ധർമജ്ഞ വിപാപ്മാ സ്യാം അഹം വിഭോ
    ത്വം ഹി യജ്ഞോ ഽക്ഷരഃ സർവസ് ത്വം ധർമസ് ത്വം പ്രജാപതിഃ
22 [വ്]
    ത്വം ഏവൈതൻ മഹാഭാഹോ വക്തും അർഹസ്യ് അരിന്ദമ
    ത്വം ഗതിഃ സർവഭൂതാനാം ഇതി മേ നിശ്ചിതാ മതിഃ
23 ത്വം ചാദ്യ കുരുവീരാണാം ധർമേണാഭിവിരാജസേ
    ഗുണഭൂതാഃ സ്മ തേ രാജംസ് ത്വം നോ രാജൻ മതോ ഗുരുഃ
24 യജസ്വ മദ് അനുജ്ഞാതഃ പ്രാപ്ത ഏവ ക്രതുർ മയാ
    യുനക്തു നോ ഭവാൻ കാര്യേ യത്ര വാഞ്ഛസി ഭാരത
    സത്യം തേ പ്രതിജാനാമി സർവം കർതാസ്മി തേ ഽനഘ
25 ഭീമസേനാർജുനൗ ചൈവ തഥാ മാദ്രവതീസുതൗ
    ഇഷ്ടവന്തോ ഭവിഷ്യന്തി ത്വയീഷ്ടവതി ഭാരത