മഹാഭാരതം മൂലം/ഉദ്യോഗപർവം
രചന:വ്യാസൻ
അധ്യായം145

1 [വ്]
     ആഗമ്യ ഹാസ്തിനപുരാദ് ഉപപ്ലവ്യം അരിന്ദമഃ
     പാണ്ഡവാനാം യഥാവൃത്തം കേശവഃ സർവം ഉക്തവാൻ
 2 സംഭാഷ്യ സുചിരം കാലം മന്ത്രയിത്വാ പുനഃ പുനഃ
     സ്വം ഏവാവസഥം ശൗരിർ വിശ്രാമാർഥം ജഗാമ ഹ
 3 വിസൃജ്യ സർവാൻ നൃപതീൻ വിരാട പ്രമുഖാംസ് തദാ
     പാണ്ഡവാ ഭ്രാതരഃ പഞ്ച ഭാനാവ് അസ്തം ഗതേ സതി
 4 സന്ധ്യാം ഉപാസ്യ ധ്യായന്തസ് തം ഏവ ഗതമാനസാഃ
     ആനായ്യ കൃഷ്ണം ദാശാർഹം പുനർ മന്ത്രം അമന്ത്രയൻ
 5 ത്വയാ നാഗപുരം ഗത്വാ സഭായാം ധൃതരാഷ്ട്രജഃ
     കിം ഉക്തഃ പുണ്ഡരീകാക്ഷ തൻ നഃ ശംസിതും അർഹസി
 6 മയാ നാഗപുരം ഗത്വാ സഭായാം ധൃതരാഷ്ട്രജഃ
     തഥ്യം പഥ്യം ഹിതം ചോക്തോ ന ച ഗൃഹ്ണാതി ദുർമതിഃ
 7 തസ്മിന്ന് ഉത്പഥം ആപന്നേ കുരുവൃദ്ധഃ പിതാമഹഃ
     കിം ഉക്തവാൻ ഹൃഷീകേശ ദുര്യോധനം അമർഷണം
     ആചാര്യോ വാ മഹാബാഹോ ഭാരദ്വാജഃ കിം അബ്രവീത്
 8 പിതാ യവീയാൻ അസ്മാകം ക്ഷത്താ ധർമഭൃതാം വരഃ
     പുത്രശോകാഭിസന്തപ്തഃ കിം ആഹ ധൃതരാഷ്ട്രജം
 9 കിം ച സർവേ നൃപതയഃ സഭായാം യേ സമാസതേ
     ഉക്തവന്തോ യഥാതത്ത്വം തദ് ബ്രൂഹി ത്വം ജനാർദന
 10 ഉക്തവാൻ ഹി ഭവാൻ സർവം വചനം കുരുമുഖ്യയോഃ
    കാമലോഭാഭിഭൂതസ്യ മന്ദസ്യ പ്രാജ്ഞമാനിനഃ
11 അപ്രിയം ഹൃദയേ മഹ്യം തൻ ന തിഷ്ഠതി കേശവ
    തേഷാം വാക്യാനി ഗോവിന്ദ ശ്രോതും ഇച്ഛാമ്യ് അഹം വിഭോ
12 യഥാ ച നാഭിപദ്യേത കാലസ് താത തഥാ കുരു
    ഭവാൻ ഹി നോ ഗതിഃ കൃഷ്ണ ഭവാൻ നാഥോ ഭവാൻ ഗുരുഃ
13 ശൃണു രാജൻ യഥാ വാക്യം ഉക്തോ രാജാ സുയോധനഃ
    മധ്യേ കുരൂണാം രാജേന്ദ്ര സഭായാം തൻ നിബോധ മേ
14 മയാ വൈ ശ്രാവിതേ വാക്യേ ജഹാസ ധൃതരാഷ്ട്രജഃ
    അഥ ഭീഷ്മഃ സുസങ്ക്രുദ്ധ ഇദം വചനം അബ്രവീത്
15 ദുര്യോധന നിബോധേദം കുലാർഥേ യദ് ബ്രവീമി തേ
    തച് ഛ്രുത്വാ രാജശാർദൂല സ്വകുലസ്യ ഹിതം കുരു
16 മമ താത പിതാ രാജഞ് ശന്തനുർ ലോകവിശ്രുതഃ
    തസ്യാഹം ഏക ഏവാസം പുത്രഃ പുത്രവതാം വരഃ
17 തസ്യ ബുദ്ധിഃ സമുത്പന്നാ ദ്വിതീയഃ സ്യാത് കഥം സുതഃ
    ഏകപുത്രം അപുത്രം വൈ പ്രവദന്തി മനീഷിണഃ
18 ന ചോച്ഛേദം കുലം യായാദ് വിസ്തീര്യേത കഥം യശഃ
    തസ്യാഹം ഈപ്സിതം ബുദ്ധ്വാ കാലീം മാതരം ആവഹം
19 പ്രതിജ്ഞാം കുഷ്കരാം കൃത്വാ പിതുർ അർഥേ കുലസ്യ ച
    അരാജാ ചോർധ്വരേതാശ് ച യഥാ സുവിദിതം തവ
    പ്രതീതോ നിവസാമ്യ് ഏഷ പ്രതിജ്ഞാം അനുപാലയൻ
20 തസ്യാം ജജ്ഞേ മഹാബാഹുഃ ശ്രീമാൻ കുരുകുലോദ്വഹഃ
    വിചിത്രവീര്യോ ധർമാത്മാ കനീയാൻ മമ പാർഥിവഃ
21 സ്വര്യാതേ ഽഹം പിതരി തം സ്വരാജ്യേ സംന്യവേശയം
    വിചിത്രവീര്യം രാജാനം ഭൃത്യോ ഭൂത്വാ ഹ്യ് അധശ് ചരഃ
22 തസ്യാഹം സദൃശാൻ ദാരാൻ രാജേന്ദ്ര സമുദാവഹം
    ജിത്വാ പാർഥിവ സംഘാതം അപി തേ ബഹുശഃ ശ്രുതം
23 തതോ രാമേണ സമരേ ദ്വന്ദ്വയുദ്ധം ഉപാഗമം
    സ ഹി രാമ ഭയാദ് ഏഭിർ നാഗരൈർ വിപ്രവാസിതഃ
    ദാരേഷ്വ് അതിപ്രസക്തശ് ച യക്ഷ്മാണം സമപദ്യത
24 യദാ ത്വ് അരാജകേ രാഷ്ട്രേ ന വവർഷ സുരേശ്വരഃ
    തദാഭ്യധാവൻ മാം ഏവ പ്രജാഃ ക്ഷുദ്ഭയപീഡിതാഃ
25 ഉപക്ഷീണാഃ പ്രജാഃ സർവാ രാജാ ഭവ ഭവായ നഃ
    ഈതയോ നുദ ഭദ്രം തേ ശന്തനോഃ കുലവർധന
26 പീഡ്യന്തേ തേ പ്രജാഃ സർവാ വ്യാധിഭിർ ഭൃശദാരുണൈഃ
    അൽപാവശിഷ്ടാ ഗാംഗേയ താഃ പരിത്രാതും അർഹസി
27 വ്യാധീൻ പ്രണുദ്യ വീര ത്വം പ്രജാ ധർമേണ പാലയ
    ത്വയി ജീവതി മാ രാഷ്ട്രം വിനാശം ഉപഗച്ഛതു
28 പ്രജാനാം ക്രോശതീനാം വൈ നൈവാക്ഷുഭ്യത മേ മനഃ
    പ്രതിജ്ഞാം രക്ഷമാണസ്യ സദ്വൃത്തം സ്മരതസ് തഥാ
29 തതഃ പൗരാ മഹാരാജ മാതാ കാലീ ച മേ ശുഭാ
    ഭൃത്യാഃ പുരോഹിതാചാര്യാ ബ്രാഹ്മണാശ് ച ബഹുശ്രുതാഃ
    മാം ഊചുർ ഭൃശസന്തപ്താ ഭവ രാജേതി സന്തതം
30 പ്രതീപ രക്ഷിതം രാഷ്ട്രം ത്വാം പ്രാപ്യ വിനശിഷ്യതി
    സ ത്വം അസ്മദ്ധിതാർഥം വൈ രാജാ ഭവ മഹാമതേ
31 ഇത്യ് ഉക്തഃ പ്രാഞ്ജലിർ ഭൂത്വാ ദുഃഖിതോ ഭൃശം ആതുരഃ
    തേഭ്യോ ന്യവേദയം പുത്ര പ്രതിജ്ഞാം പിതൃഗൗരവാത്
    ഊർധ്വരേതാ ഹ്യ് അരാജാ ച കുലസ്യാർഥേ പുനഃ പുനഃ
32 തതോ ഽഹം പ്രാഞ്ജലിർ ഭൂത്വാ മാതരം സമ്പ്രസാദയം
    നാംബ ശന്തനുനാ ജാതഃ കൗരവം വംശം ഉദ്വഹൻ
    പ്രതിജ്ഞാം വിതഥാം കുര്യാം ഇതി രാജൻ പുനഃ പുനഃ
33 വിശേഷതസ് ത്വദർഥം ച ധുരി മാ മാം നിയോജയ
    അഹം പ്രേഷ്യശ് ച ദാസശ് ച തവാംബ സുത വത്സലേ
34 ഏവം താം അനുനീയാഹം മാതരം ജനം ഏവ ച
    അയാചം ഭ്രാതൃദാരേഷു തദാ വ്യാസം മഹാമുനിം
35 സഹ മാത്രാ മഹാരാജ പ്രസാദ്യ തം ഋഷിം തദാ
    അപത്യാർഥം അയാചം വൈ പ്രസാദം കൃതവാംശ് ച സഃ
    ത്രീൻ സപുത്രാൻ അജനയത് തദാ ഭരതസത്തമ
36 അന്ധഃ കരണ ഹീനേതി ന വൈ രാജാ പിതാ തവ
    രാജാ തു പാണ്ഡുർ അഭവൻ മഹാത്മാ ലോകവിശ്രുതഃ
37 സ രാജാ തസ്യ തേ പുത്രാഃ പിതുർ ദായാദ്യ ഹാരിണഃ
    മാ താത കലഹം കാർഷീ രാജ്യസ്യാർധം പ്രദീയതാം
38 മയി ജീവതി രാജ്യം കഃ സമ്പ്രശാസേത് പുമാൻ ഇഹ
    മാവമംസ്ഥാ വചോ മഹ്യം ശമം ഇച്ഛാമി വഃ സദാ
39 ന വിശേഷോ ഽസ്തി മേ പുത്ര ത്വയി തേഷു ച പാർഥിവ
    മതം ഏതത് പിതുസ് തുഭ്യം ഗാന്ധാര്യാവിദുരസ്യ ച
40 ശ്രോതവ്യം യദി വൃദ്ധാനാം മാതിശങ്കീർ വചോ മമ
    നാശയിഷ്യസി മാ സർവം ആത്മാനം പൃഥിവീം തഥാ