മാൻമിഴിമാർ മൗലിമാനോ
മാൻമിഴിമാർ മൗലിമാനോ മഗ്ദലനമേരി - കർതികു തെയ്താം
വേശ്യാവൃത്തി ചെയ്തുവിത്തം വേണ്ടുവോളം നേടി - കർതികു തെയ്താം
പാതിവൃത്യം വിറ്റാലെന്ത് പാരിൽ പണം കാര്യം - കർതികു തെയ്താം
ഏവമിവൾ മോടിയോടെ വാണിടുന്ന കാലം - കർതികു തെയ്താം
യേശുദേവാ ദിവ്യവാചാ എങ്ങുനിന്നോ കേട്ടേ - കർതികു തെയ്താം
മാനസിക ബോധമുടൻ മങ്കയാൾക്കുണ്ടായി - കർതികു തെയ്താം
തൽക്ഷണംതൻ സർവ്വസ്വവും സാധുക്കൾക്കായ് ഏകി - കർതികു തെയ്താം
അന്നൊരുനാൾ ശീമോനുടെ മന്ദിരത്തിൽ നാഥൻ - കർതികു തെയ്താം
വന്നതായി കേട്ടവിടെ ചെന്നവനെ കാണ്മാൻ - കർതികു തെയ്താം
കണ്ണുനീരാൽ കർത്താവിന്റെ കാൽകഴുകി മന്ദം - കർതികു തെയ്താം
കാർകൂന്തലാൽ തോർത്തിയങ്ങു ചുംബിച്ചീശൻ പാദം - കർതികു തെയ്താം
സൗഗന്ധിക തൈലംപൂശി ഈശനുടെ മെയ്യിൽ - കർതികു തെയ്താം
ഈശനേറ്റം പ്രീതിയോടെ ആശീർവാദം ഏകി - കർതികു തെയ്താം
ആശ്രിതരിലാർക്കിങ്ങനെ താരുണ്യമീ ലോകേ - കർതികു തെയ്താം