മുത്തുസ്വാമിദീക്ഷിതകൃതികൾ

മുത്തുസ്വാമിദീക്ഷിതകൃതികൾ
രചന:മുത്തുസ്വാമി ദീക്ഷിതർ
കീർത്തനങ്ങൾ
മുത്തുസ്വാമി ദീക്ഷിതർ രചിച്ച പ്രശസ്തമായ ചില കീർത്തനങ്ങൾ:

മഹാഗണപതിം മനസാസ്മരാമി

തിരുത്തുക


രാഗം നാട്ട
താളം - ചതുശ്ര ഏകം


പല്ലവി


മഹാ ഗണ പതിം മനസാ സ്മരാമി
വസിഷ്ഠ വാമ ദേവാദി വന്ദിത


ചരണം


മഹാ ദേവ സുതം ഗുരു ഗുഹ നുതം
മാര കോടി പ്രകാശം ശാന്തം
മഹാ കാവ്യ നാടകാദി പ്രിയം
മൂഷിക വാഹന മോദക പ്രിയമ്

വിശ്വേശ്വരോ രക്ഷതു

തിരുത്തുക


രാഗം : കാനഡ
താളം : ആദി


പല്ലവി


വിശ്വേശ്വരോ രക്ഷതു മാം
വിധി ഗുരു ഗുഹാദി പൂജിതസ്സതതം


ചരണം


വിശാലാക്ഷീ സഹിതാനന്ദ യുതോ
വികല്പാതീത പ്രപഞ്ചാതീതോ
ശശി രവി വഹ്നി ലോചനോ

അഭയാംബാ ജഗദംബാ

തിരുത്തുക


രാഗം : കല്യാണി
താളം : ആദി


പല്ലവി


അഭയാമ്ബാ ജഗദമ്ബാ രക്ഷതു
ആത്മ രൂപ പ്രതി ബിമ്ബാ മദമ്ബാ


അനുപല്ലവി


ഇഭ വദന ശ്രീ ഗുരു ഗുഹ ജനനീ
ഈശ മായൂര നാഥ രഞ്ജനീ
അഭയ വരദ പാണീ അലി വേണീ
ആശ്രിത മാ വാണീ കല്യാണീ


ചരണം


ഭക്ത നാഗ ലിങ്ഗ പരിപാലിനീ
ഭാസമാന നവ രത്ന മാലിനീ
വ്യക്ത സമസ്ത ജഗദ്വിശാലിനീ
വ്യധികരണ ഹരണ നിപുണ ശൂലിനീ
രക്ത ശുക്ല മിശ്ര പ്രകാശിനീ
രവി കോടി കോടി സങ്കാശിനീ
ഭക്തി മുക്തി മാനസ നിവാസിനീ
ഭാവ രാഗ താള വിശ്വാസിനീ
ഭുക്തി ഫല പ്രദ ദക്ഷ മൃഡാനീ
ഭക്തി പ്രദ നിപുണ-തര ഭവാനീ
ശക്തി സമ്പ്രദായക ശര്വാണീ
ഭുക്തി മുക്തി വിതരണ രുദ്രാണീ

അഭയാംബാ നായക ഹരി സായക

തിരുത്തുക


രാഗം ആനന്ദ ഭൈരവി
താളം ആദി


പല്ലവി


അഭയാമ്ബാ നായക ഹരി സായക
ആത്മ രൂപ പ്രകാശക അവാവ


അനുപല്ലവി


ഉഭയാത്മക പ്രപഞ്ച പ്രകാശ
ധീങ്കാര സ്വരൂപാവകാശക
ശുഭ-കര കാവേരീ തീര സ്ഥിത
സുന്ദര ഗൗരീ മായുര നാഥ


ചരണം


നാഗ ലിങ്ഗ ഭക്താഭീഷ്ട പ്രദ
നാദ ബിന്ദു കലാ രൂപാസ്പദ
ആഗമാദി സന്നുത പല്ലവ പദ
ആനന്ദ ഭൈരവീ യുത പദ
ഭോഗ മോക്ഷ വിതരണ ധുരീണ-തര
ഭൂ-സുരാദി സംസേവിത ശങ്കര
ത്യാഗരാജ ഗുരു ഗുഹ സങ്ഗവ-കര
താപ ത്രയ ഹര ദയാ സുധാ-കര