മുഷ്കേ നിന്നോടു നല്ലൂ കരുണതരുവതിന്ന് (മലയാളം)

രചന:ചേലപ്പറമ്പ് നമ്പൂതിരി (1690-1780)
വൃത്തം: സ്രഗ്ധര

രക്ഷോനാഥൻ കുലുക്കീ ശിഖരി
   പൊടിപെടുത്താൻ കൊടുത്താൻ വരം നീ
വിൽക്കോലാൽ തച്ചുപൂജിച്ചരുളിന
   വിജയന്നസ്ത്രമോർത്തല്ലി നൽകീ
തൃക്കാലുൾക്കാമ്പിലാക്കി
    കലിതരുചിഭജിക്കും നമുക്കേതുമേഹേ
മുഷ്കേ നിന്നോടു നല്ലൂ
    കരുണതരുവതിന്നാശു ചെല്ലൂർ പിരാനേ

ഹെ ചൊല്ലൂർ പിരാനേ! രാക്ഷസരാജാവായ രാവണൻ കൈലാസഗിരി പിഴുതെടുത്ത് അമ്മാനമാടിയപ്പോൾ വരം കൊടുത്തു. വിജയനായ അർജ്ജുനൻ വിൽക്കൊൽ കൊണ്ട് അടിച്ചുപൂജിച്ചപ്പൊഴും വരങ്ങൾ നൽകി. അങ്ങയുടെ പാദങ്ങൾ അടിയുറച്ച ഭക്തിയോടെ പൂജിക്കുന്ന എന്നോട് ഒരു സ്നേഹവുമില്ല. മുഷ്കേ നിന്നോട് കരുണകിട്ടുവാൻ പറ്റൂ.[1]

  1. മുക്തകങ്ങൾ, ഉദയകാന്തി, പേജ്-60, പ്രകാശനവിഭാഗം- കേരളസർവ്വകലാശാല, തിരുവനന്തപുരം, 2015
"https://ml.wikisource.org/w/index.php?title=മുഷ്കേ_നിന്നോടു_നല്ലൂ&oldid=202761" എന്ന താളിൽനിന്ന് ശേഖരിച്ചത്