മൃഗചരിതം/൪–ം പൎവ്വം
←൩–ം പൎവ്വം | മൃഗചരിതം രചന: ൪–ം പൎവ്വം |
൫–ം പൎവ്വം→ |
[ 143 ]
൪-ം പൎവ്വം.
മത്സ്യങ്ങൾ.
ഇവക്ക അത്രെയും തണുപ്പുള്ള ചൊര ഉണ്ട. വായിൽ കൂടി വെള്ളം വലിച്ച ചെകിളയിൽ കൂടി പുറത്ത കളയുന്നത ഇവയുടെ സ്വഭാവം. ഉരുണ്ടും പരന്നും ഒട്ടിയും സ്ഥൂലിച്ചും വട്ടത്തിലും ശരീര ഭെദങ്ങൾ അടെക്കുന്നെരം മുങ്ങുവാനും വിടുൎത്തുന്നെരം പൊങ്ങുന്നതിന്നും സ്വാധീനത്തിൽ അകത്ത ഒരു വായുസഞ്ചി ഉണ്ട. വാലുകൊണ്ട തുഴഞ്ഞ മുമ്പൊട്ട വെഗം പൊകുന്നു. ഇരുപുറത്തെക്കും മറിഞ്ഞുപൊകാതിരിപ്പാൻ ചിറകുകൾ സഹായിക്കുന്നു. കണ്ണിന്ന ഇളക്കമില്ല. ചെവിക്കു പുറത്തെക്കദ്വാരമില്ലായ്ക കൊണ്ട ഒച്ച കെൾക്കുന്നതിന്ന നന്നെ പ്രയാസം. മാംസഭക്ഷണക്കാരാകകൊണ്ട വലിയവ ചെറിയവയെ തിന്നുപൊരുന്ന കാരണത്താൽ വെള്ളത്തിൽ എപ്പൊഴുംകുലപാതകം എന്ന പറയാം. മൊട്ട ഇട്ടാൽ പിന്നെ ഇതിനെ കുറിച്ച വിചാരമില്ല. ആയുസ്സ അധികമാകുന്ന നിമിത്തത്താലും ഒരു പെണ്ണ രണ്ടുലക്ഷം വരെക്കും മൊട്ട ഇടുന്നതുകൊണ്ടും ഇവയുടെ അതിവൎദ്ധന. ഒരില്ലാതുള്ള ജലങ്ങളിലെ മത്സ്യങ്ങൾ മൊട്ട ഇടെണ്ടുന്ന കാലങ്ങളിൽ പുഴയുടെ ഉത്ഭവസ്ഥലങ്ങളിലെക്ക കെറി ചെല്ലുകയും ഒർവെള്ളത്തിൽ കിടക്കുന്ന മത്സ്യങ്ങൾ സമുദ്രത്തിന്നടുത്ത കരകളിലെക്കും ചെല്ലുകയും ചെയ്യുന്നു. ഒരൊരൊ ജാതിക്ക മൊട്ട ഇടുവാൻ കാലം വെവ്വെറെ ആകുന്നതിനാലും മത്സ്യത്തിനെ പിടിക്കുന്ന ജനങ്ങൾക്ക ജാതികൾ മാറിമാറി കിട്ടുന്നു. ചിലമത്സ്യങ്ങൾ രാത്രിയിൽ വിളങ്ങുന്നത പ്രസിദ്ധമാകുന്നുവല്ലൊ [ 144 ] ൧-ം അദ്ധ്യായം.
ചെമ്പല്ലിക്കൊര. ഇത കായലുകളിലും പതുക്കെ ഒഴുകുന്ന പുഴകളിലും കാണും. സാമാന്യമായി ഒരുമുഴം നീളവും മൂന്നുറാത്തൽ തൂക്കവും ഉണ്ട. കൂട്ടമായി നീന്തുകയും ഇര കണ്ടാൽ ഉടനെ വിഴുങ്ങുകയും ചെയ്യുന്നതുകൊണ്ട പിടിപ്പാൻ പ്രയാസമില്ല. മാംസം ഉറപ്പും ബഹു രുചിയും ഉള്ളത. മുതുകിലെ ചിറകുകൾ മുള്ളുള്ളതും തവിട്ടുനിറമായും മാറിലെ ചിറക രണ്ടും ചായില്യത്തിന്റെ നിറമായുമിരിക്കും. പുറത്തെ ചിറകുകൾക്ക താഴെ ഇരുപുറവും കറുത്ത നിറത്തിൽ ആറു മന്നങ്ങളും ലക്ഷണം.
അറിക്ക്യ. ഇതിന്റെ സൌന്ദൎയ്യവും വൎണ്ണശൊഭയും ഉപകാരവും വിചാരിച്ചാൽ അതി വിസ്മയമെന്നെ പറെവാനുള്ളു. നീളം ഒരു മുഴം. മുതുകിൽ പച്ചകൂടിയ നീലവൎണ്ണം. കവിൾത്തടവും പൃഷ്ഠവും ചെകിളയും വെള്ളിനിറം. മാറിലും പുറത്തും ചെറുതായി ഒരെ ചിറകും വാലിന്നടുത്ത മുകളിലും ചുവട്ടിലും കൽപ്പടപൊലെ ക്രമമായി ആറാറു ചിറകുകളും കാണും. ഇത ശീമയിലെ ഒരു പ്രധാന മത്സ്യം. ചിലപ്പൊൾ ക്ഷാമത്തിങ്കൽ ഒന്നിന്ന നാലുരൂപ വിലകൊടുക്കണം സുഭിക്ഷത്തിങ്കൽ ഒരു രൂപക്ക നൂറും കിട്ടും ഒരിക്കൽ ഒരു രാത്രിയിൽ പതിനാറുവഞ്ചിമീൻ കിട്ടിയതിനെ വിറ്റാറെ അവൎക്ക ൫൱൨൲ രൂപ കിട്ടിയ ഒരു ദൃഷ്ടാന്തമുണ്ട. ഒരു വഞ്ചിയിലെ മത്സ്യത്തിന്ന ഒരിക്കൽ ആയിരം രൂപ കിട്ടുന്നത അപൂൎവ്വമല്ല. ചിലപ്പൊൾ അധികം മീൻകൂട്ടം വലയിൽ പെട്ടാൽ വലിപ്പാൻ ശക്തിപൊരാതെ വന്ന പല താണുപൊകും.
ഒലമത്സ്യം. മുകളിലെ ചിറക വാലുവരക്കും ഒന്നായിട്ടുള്ളതും പരന്ന വാലും മെലെ ചുണ്ട കൊമ്പുപൊലെ നീണ്ടിരിക്കുന്നതും വിശെഷ ലക്ഷണം. എട്ടുകൊൽ നീളമുള്ളതിനെ കണ്ടിട്ടുണ്ട. ഇവൻ വരുമ്പൊൾ മീൻകൂട്ടങ്ങൾ അത്രയും ശത്രുവിങ്കൽനിന്ന ജനങ്ങളെന്നപൊലെ ഒടിപ്പൊകും. സാമാന്യമായി സസ്യങ്ങൾ തിന്നുന്നു. ഇവൻ തിമിംഗലത്തിന്റെ പരമശത്രുവാകകൊണ്ട ചിലസമയം കപ്പൽ കാണുമ്പൊൾ തിമിംഗിലമെന്നെ വിചാരിച്ച കുത്തുന്നെരം തുളഞ്ഞു പൊകും. വല കുത്തികീറി കളയുന്നതിനെ ഒൎത്ത ഇവനെ കുന്തം കൊണ്ട കുത്തി കൊല്ലുന്നതെ ഉള്ളൂ. [ 147 ] കുറുന്തല. ഇത ഒരടി നീളവും തവിട്ടു നിറത്തിലും ഉള്ളത. ആഴമുള്ള വെള്ളത്തിൽ പൊകുന്നില്ല. കായലിന്റെ തീരങ്ങളിലെ ചെറു കുഴിച്ച വല്ലതും കിട്ടുന്നതിനെ തിന്നുന്നു. അപജയങ്ങളെ നന്നെ സൂക്ഷിക്കുന്നവനാകയാൽ കണിക ളിൽ വെഗം അകപ്പെടുകയില്ല.
കരിപ്പിടി. മുതുകിൽ മുക്കാൽ വാശിയും ഒന്നായിട്ടുള്ള ചിറകും പല്ലില്ലാതുള്ള ചെറിയ വായയും മഞ്ഞ അനുസരിച്ച നിറവും വലിയ ചെതുമ്പലും ഇവന്റെ ആകൃതി ലക്ഷണങ്ങൾ. ഒരുക്കൊൽ നീളവും ഒരു തുലാം തൂക്കവും സാമാന്യ വലിപ്പം. ധാന്യങ്ങളും സസ്യങ്ങളും തിന്നുന്നു.
ഉലക്കമീൻ. വലിയ തലയും പല്ലുകൊണ്ട നിറഞ്ഞിരിക്കുന്ന വലിയ വായയും നീണ്ടിരിക്കുന്ന ശരീരവും ഇവന്റെ സ്വരൂപം. ഇവൻ മറ്റമത്സ്യങ്ങളെ തിന്നുന്നതിന്നു പുറമെ ക്രൂരത നിമിത്തമായിട്ട നീറ്റെലി തവള പക്ഷികൾ തുടങ്ങിയതിന്റെയും ബാധകൻ ആകുന്നു. ആയുസ്സ വളരെ ഉണ്ട. ഒ രു രാജാവ ഒരിക്കൽ ഒന്നിനെ പിടിച്ച, കൊല്ലം അക്കം വെട്ടിയ ഒരു പിച്ചള വള ഇട്ടുറപ്പിച്ചയച്ചു. ഒരു കാലം അതിനെ പിടികിട്ടിയപ്പൊൾ ൨൬൭ സംവത്സരം ചെന്നിരിക്കുന്നു. തുക്കും നൊക്കിയാറെ ൩൫൦ റാത്തൽ കണ്ടു.
മെഴുമീൻ. വാരിപ്പുറങ്ങളിൽ ഇരിക്കുന്ന ചിറകുകൾക്ക ശരീരത്തിന്റെ നീളമുണ്ടാകകൊണ്ട മറ്റു മീനുകളെക്കാൾ അധികം ദൂരത്തിങ്കൽ ചാടുവാൻ ഇവന്റെ ശക്തി ഉണ്ട.
കുപ്പിപ്പാണ്ടൻചെറൻ. ചിറകുകൾ നന്നെ ചെറിയത എങ്കിലും വായയിലും തൊണ്ടയിലും നാക്കിന്മെലും നിറച്ച പല്ലുകളുണ്ട. സാമാന്യമായി നാലും അഞ്ചും അടി നീളവും പന്ത്രണ്ടു റാത്തൽ തൂക്കവും കാണും. വളരെ പുള്ളികളുള്ള ശരീ രത്തിന്റെ മാംസം വിശെഷമാകുന്നു.
കടൽപൂച്ചൂടി. മുതുകിൽ മൂന്നും മാറിൽ രണ്ടും ചിറകുകൾ, താടിയിൽ പാമ്പിൻനാക്കുപൊലെ രണ്ടുദളമായി ഒരു മാംസം തുങ്ങിയിരിക്കും. ഇതുപൊലെ വൎദ്ധനയുള്ള മീനുകളെ കാണ്മാനില്ല. ഒരു സ്ത്രീയ്യിൽ ഒമ്പതുകൊടി മൊട്ട കണ്ടു. ശീമയിൽ കച്ചവടത്തിന്ന പ്രധാനമായ ൟ മീനിന്റെ വ്യാപാരം കൊണ്ട വളരെ ജനങ്ങൾ ഉപജീവനം കഴിക്കുന്നു. ഇവന്റെ അകത്തിരിക്കുന്ന വലിയ കറളിൽ ക്ഷയരൊഗത്തന്നും ശ്വാസംമുട്ടലിന്നും സിദ്ധൌഷധമായ ഒരു തൈലമുണ്ടാകകൊണ്ട പിടിച്ച ഉടനെ കറളെടുത്താൽ തെളിവായിട്ടുള്ള എണ്ണ ഒലിച്ചപൊരും. ഇത വളരെ വിലപിടിച്ചത.
അരഗൻ. ചെവി ഉള്ളതൊഴികെ ശെഷം ശരീരം പാ [ 148 ] മ്പിനെപൊലെ. ഭക്ഷിക്കുന്നതിന്ന മെൽകീഴില്ല. മീനും നാറുന്ന വസ്തുക്കളും തിന്നും ചിലപ്പൊൾ രാത്രിയിൽ വെള്ളം വിട്ട കരയിൽ പുല്ലള്ള പ്രദെശങ്ങളിൽ കെറും. ചെറു കുഴിച്ച അതിൽ കിടക്കുന്നത സമ്പ്രദായം.
പൂഴിപരിതലതുറാവ. മൂന്നുകൊൽ നീളവും നീണ്ടിരിക്കുന്ന ശരീരവും. പുറത്ത നീളത്തിൽ അഞ്ചുവരിയായി എല്ലുള്ള ചെതുമ്പലും കൂൎത്തിരിക്കുന്ന മുഖത്തിന്റെ താഴെ എലിവാലുപൊലെ നാലു മാംസശകലങ്ങൾ തുങ്ങിയിരിക്കുന്നതും ഇവന്റെ ലക്ഷണങ്ങൾ. മാംസം നന്ന.
തുറാവ. സ്ഥൂലത്വംകൊണ്ടും ബുഭുക്ഷകൊണ്ടും ശക്തികൊണ്ടും കീൎത്തിപ്പെട്ടിരിക്കുന്ന മീൻ. ഇരിപത്തഞ്ചുമുഴം നീളം കാണും. മെലുള്ള ചുണ്ട നീണ്ടും വായ സാമാന്യംപൊലെ അല്ലാതെ കീഴ്പെട്ട ഇറങ്ങിയും സമ്പ്രദായം. ആറു വരി പല്ലുമുണ്ട. കുളിപ്പാൻ ഇറങ്ങുന്ന സമയം മനുഷ്യരുടെ തുട കടിച്ചമുറിച്ച ഇവ കൊണ്ടുപൊകുന്നത ഒട്ടും അപൂൎവ്വമ ല്ല. കപ്പലിന്റെ പിന്നാലെ പെരുന്നത ൟ ജാതിതന്നെ അധികം. പശു ആട ഇവയെ മുറിച്ച കുടലുകൾ പുറത്ത കളയുന്നെരം എടുത്ത തിന്നുന്നു.