യാക്കോബൊരു ദിവസം
യാക്കോബൊരു ദിവസം തനയനു സവിധത്തിൽ - തകതികുതെയ്
ലാക്കുകൾ പിഴയാതെ വന്നിതു യൗസേഫും - തകതികുതെയ്
വിനയം കോമളവും താതനു തൃക്കണ്ണിൽ - തകതികുതെയ്
കനിവൊടു കണ്ടപ്പോൾ അരുളിയതിതുതന്നെ - തകതികുതെയ്
നിന്നുടെ സോദരരും ആടുകളും വാഴും - തകതികുതെയ്
നിന്നോടു മേയ്ക്കുന്ന ശേഹേമിലയയിൽ - തകതികുതെയ്
വേഗമോടായിട്ടു പോകണമെന്നുണ്ണി - തകതികുതെയ്
ആഗമ കാതലും കൂട്ടത്തിലുമുണ്ട് - തകതികുതെയ്
വല്ല വിശേഷമതുമുണ്ടെങ്കിൽ അതു നീ - തകതികുതെയ്
വല്ല കണക്കിനുമീ ചെവിയിൽ ചൊല്ലണമേ - തകതികുതെയ്
വൃദ്ധത കൊണ്ടിതു ഞാൻ ചൊല്ലുന്നെൻ മകനെ - തകതികുതെയ്
വൃദ്ധതയിന്നതിനെ ചൊല്ലുന്നെൻ മകനെ - തകതികുതെയ്
ചെന്നാ ജോധാനി സമയ ഉഷസ്സ്യമതിൽ - തകതികുതെയ്
അന്നേ തന്നെയവൻ സോദരരെ കണ്ടു - തകതികുതെയ്