യെറുശലേമെൻ ഇമ്പ വീടെ
              പിഹാക്ക്- ആദിതാളം
                 പല്ലവി
യെറുശലേമെൻ ഇമ്പ വീടെ-എപ്പോൾ ഞാൻ വന്നു ചേരും
ധരണിയിലെ പാടും കേടും-എപ്പോൾ ഇങ്ങൊഴിയും-

             ചരണങ്ങൾ
1.ഭക്തരിൻ ഭാഗ്യതലമേ!പരിമള സ്ഥലം നീയെ!
   ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!-

2.രാവും അന്ധകാരം വെയിൽ ശീതവുമങ്ങില്ലേ
   ദീപതുല്ല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ

3.രത്നങ്ങളല്ലോ നിൻ മതിൽ പൊന്നും മാണിക്യങ്ങൾ
  പന്ത്രണ്ടു നിൻ വാതിൽകളും മിന്നും മുത്തല്ലോ

4.യറുശലേമെൻ ഇമ്പവീടെ എന്നു ഞാൻ വന്നു ചേരും!
   പരമരാജാവിൻ മഹത്വം അരികിൽ- കണ്ടീടും!

5.ശ്രേഷ്ടനടക്കാവുകളും തോട്ടങ്ങളും എല്ലാം
  കാട്ടുവാനിടയില്ലാത്ത കൂട്ടമരങ്ങൾ-

6.ജീവനദി ഇമ്പശബ്ദം മേവി അതിനൂടെ
  പോവതും ഈരാറു വൃക്ഷം നില്പതും മോടി-

7.ദൂതരും ആങ്ങാർത്തു സദാ സ്വരമണ്ഡലം പാടി
  നാഥനെ കൊണ്ടാടിടുന്ന ഗീതം മാ മോടി-

8.യെറുശലേമിൻ അധിപനീശോതിരുമുൻ ഞാൻ സ്തുതി പാടാൻ
   വരും വരെയും അരികിൽ ഭവാൻ ഇരിക്കണം നാഥാ.

"https://ml.wikisource.org/w/index.php?title=യെരുശലേമിൻ_ഇമ്പവീടെ&oldid=218683" എന്ന താളിൽനിന്ന് ശേഖരിച്ചത്