യേശുവിൻ സാദൃശ്യം എന്നിൽ പതിക്ക

 
     ഹിന്തുസ്താൻ ആദിതാളം
                   പല്ലവി
യേശുവിൻ സാദൃശ്യമെന്നിൽ പതിക്ക ദേവാത്മാ മാ വല്ലഭ ദേവാത്മാ
യേശു തൻ പ്രതിമയിലുരുവാക്കീടുകെന്നെ-
               ചരണങ്ങൾ
യേശുവിൻ നാമത്തിൽ സ്നാന-പ്പെട്ട നാമെല്ലാരും
ക്രൂശിൽ തന്നോടായ് മൃതി- ഏറ്റടക്കപ്പെട്ടു.-

മരണ സാദൃശ്യത്തിലേ-കീഭവിച്ചോരെല്ലാം
ധരിച്ചു പുനരുത്ഥാന-സാദൃശ്യവും കൂടെ-

പാപത്തിന്നേശുവിൽ നാം-മ-രിച്ചുപോയി തീരെ
പാപത്തിലിനി നാം വസി-ച്ചീടരുതങ്ങൊട്ടും

പാപത്തിന്നവയവങ്ങൾ- ഓരോന്നും വെവ്വേറെ
ശാപ മരത്തിൽ തറച്ചു- കൊന്നു പോയി സത്യം-

വീണ്ടും പാപത്തിന്നെന്നെ - ഉദ്യോഗിപ്പിക്കും വൈരീ!
വേണ്ടാ നിൻ ശ്രമങ്ങളൊക്കെ-മാറ്റിക്കൊൾക വേഗം-

വിനയം ദൈവാശ്രയം-വണക്കവുമേശുവിൽ
വിളങ്ങി ശോഭിച്ചപോൽ നി-റയട്ടെന്നുള്ളീലും-

മരണത്തിൻ ഈ മർമ്മത്തെ -ഗ്രഹിപ്പിച്ചേശുവിൻ
മരണത്തിൻ ശക്തിയെന്നിൽ- വ്യാപരിച്ചീടട്ടെ-

ഉയർപ്പിൻ മാ ശക്തിയിൽ ഞാൻ-യേശുവെയറിഞ്ഞു
ഉയിർബലത്തിൻ പുതുക്കം- എന്നിൽ നിറയട്ടേ-

ദൈവ വലഭാഗത്തുയ-ന്നിരിക്കുമേശുവിൻ
ജീവനെന്നിൽ വസിച്ചു ജ-യോത്സവം കൊള്ളട്ടേ-