പല്ലവി
യേശു എന്നുള്ള നാമമേ - ലോകം
എങ്ങും വിശേഷ നാമമേ.
           അനുപല്ലവി
നാശമുണ്ടാക്കും പാപ - നാശം വരുത്താൻ പര-
മേശൻ ജഗത്തിൽ മർത്യ - വേഷം ധരിച്ചുവന്നു - (യേശു..)
            ചരണങ്ങൾ
                     1
മുന്നം ഗബ്രിയേൽ വിൺദൂതൻ ചൊന്ന
മോക്ഷനിർമ്മിത നാമമേ
കന്നിമറിയം കേട്ടു
കാത്തിരുന്നു വിളിച്ച
മന്നിടത്തെങ്ങും ഭാഗ്യം
വരുത്തും വല്ലഭനാമം - (യേശു..)
                     2
ആർക്കും ചൊല്ലാകുന്ന നാമം - എങ്ങും
ആരാധിപ്പാനുള്ള നാമം
പേയ്ക്കും പേയിൻപടയ്ക്കും
ഭീതി ചേർക്കുന്ന നാമം
മൂർഖപാപികൾക്കും വി-
മോക്ഷം നൽകുന്ന നാമം - (യേശു..)
                     3
മന്നർ ചക്രവർത്തികളും - വാഴ്ത്തി
വന്ദിച്ചിടും മഹാനാമം
വിണ്ണിൽ ഗീതത്തിൻ നാമം
വേദാന്തസാര നാമം
പുണ്യംപെരുത്ത നാമം
ഭൂവിൽ പ്രകാശനാമം - (യേശു..)
                     4
വിൺമണ്ണും ചേർത്തിടും നാമം-ജപം
വിണ്ണിൽ കൊണ്ടാടുന്ന നാമം
നന്മനിധി പരനിൽ
ന്യായം നീതികൃപയ്ക്കും
ഉണ്മയാം സാക്ഷിയായി
ഉയർന്നു തൂങ്ങിയ നാമം - (യേശു..)
                     5
കൽനെഞ്ചുടയ്ക്കുന്ന നാമം-മന
ക്കാടാകെ വെട്ടുന്ന നാമം
എന്നും പുതിയതുപോൽ
ഏറെ മധുര നാമം
തന്നിൽ പല സാരങ്ങൾ
ധരിച്ചിരിക്കുന്ന നാമം - (യേശു..)

പുറത്തേക്കൂള്ള കണ്ണികൾ

തിരുത്തുക