കാറൽ മാർക്സ്
(1818–1883)
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ പ്രഗല്ഭനാണ്‌ മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായ കാൾ മാർക്സ് (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്. കാൾ ഹേൻറീ മാർക്സ് എന്നാണ്‌ പുർണ്ണനാമം. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു.

തൊഴിലാളികളുടെ സാർവ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സിന്റെ ആവശ്യപ്രകാരം പ്രസ്തുത പാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. ഇപ്രകാരം 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21 -ന് മാർക്സും-എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850- ൽ മിസ്. ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി.

കാറൽ മാർക്സ്
"https://ml.wikisource.org/w/index.php?title=രചയിതാവ്:കാറൽ_മാർക്സ്&oldid=33587" എന്ന താളിൽനിന്ന് ശേഖരിച്ചത്