രചയിതാവ്:കൊട്ടാരക്കരത്തമ്പുരാൻ

കൊട്ടാരക്കര തമ്പുരാൻ
(1653–1694)
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
കൊട്ടാരക്കരത്തമ്പുരാൻ എന്ന ലേഖനം കാണുക.

കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിത്ത് സ്വരൂപത്തിന്റെ ഭരണാധികാരി ആയിരുന്നു. വീരകേരളവർമ എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ.രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്. കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.

ഒരു ദൃശ്യകലാപ്രസ്ഥാനമെന്ന രീതിയിൽ കോഴിക്കോട്ട് മാനവേദന്റെ കൃഷ്ണനാട്ടമാണോ കൊട്ടാരക്കരരാജാവിന്റെ രാമനാട്ടമാണോ ആദ്യം ആവിർഭവിച്ചതെന്ന തർക്കത്തിന്റെ ഫലം എങ്ങനെയായിരുന്നാലും, ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര രാജാവിന്റെ രാമായണമാണ് എന്ന വസ്തുത നിർവിവാദമാണ്. അദ്ദേഹം രാമായണേതിവൃത്തത്തിനെ എട്ടു ദിവസങ്ങളായി അവതരിപ്പിക്കാൻ തക്കവണ്ണം എട്ടായി വിഭജിച്ചു: (i) പുത്രകാമേഷ്ടി; (ii) സീതാസ്വയംവരം; (iii) വിച്ഛിന്നാഭിഷേകം; (iv) ഖരവധം; (v) ബാലിവധം; (vi) തോരണയുദ്ധം;(vii) സേതുബന്ധനം; (viii) യുദ്ധം. ഭാഷാശുദ്ധിയും സാഹിത്യമേന്മയും കുറവാണെങ്കിലും രംഗപ്രയോഗക്ഷമതയിൽ ഈ രാമായണകഥകൾ മിക്കതും പ്രേക്ഷകർക്ക് ആസ്വാദ്യമായിത്തന്നെ നിലക്കൊള്ളുന്നു. സീതാസ്വയംവരം, ഖരവധം, ബാലിവധം, തോരണയുദ്ധം എന്നിവയിലെ രംഗങ്ങളിലൂടെ കഥകളി പ്രസ്ഥാനത്തിൽ പില്ക്കാലത്ത് വികാസം പ്രാപിച്ച എല്ലാത്തരം വേഷവിധാനങ്ങൾക്കും ബീജാവാപം ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചു. 'നിണം' ഉൾ​പ്പെടെയുള്ള എല്ലാവിധ വേഷങ്ങൾക്കും കൊട്ടാരക്കരരാജാവ് തന്റെ കൃതികൾ ഔചിത്യദീക്ഷയോടുകൂടി യഥാസന്ദർഭം രംഗമൊരുക്കിയിരിക്കുന്നു.

ആട്ടക്കഥകൾതിരുത്തുക

  1. പുത്രകാമേഷ്ടി
  2. സീതാസ്വയംവരം ആട്ടക്കഥ
  3. വിച്ഛിന്നാഭിഷേകം
  4. ഖരവധം
  5. ബാലിവധം
  6. തോരണയുദ്ധം ആട്ടക്കഥ
  7. സേതുബന്ധനം
  8. യുദ്ധം