To
A. P. B. Nayar, Esq., M. A.
(Assistant Military Accountant General)
NEW DELHI
This book is dedicated with every sentiment of respect admiration, love and gratitude



ഉന്നതസൗഭാഗ്യത്തിൻ ശൃംഗത്തിൽ കനിവിന്റെ

പൊന്നോടക്കുഴലുമായ് വർത്തിക്കും മഹാത്മാവേ!


താവകോജ്ജ്വലപാദപങ്കജങ്ങളിൽ, സ്നേഹം

താവുമീ വിനീതോപഹാരം ഞാൻ സമർപ്പിപ്പൂ.


അവിടുന്നീ ഗ്രാമീണകാവ്യകന്യയെ മോദാ-

ലനുഭാവോദ്ദീപ്തമാം കൺകളാലാശ്ലേഷിക്കേ,


ചാരിതാർത്ഥ്യാവേശത്താലവൾതൻ പിതൃചിത്തം

ദൂരെയാകിലും മേന്മേൽ തുടിപ്പൂ ജാതോല്ലാസം!


അങ്ങതൻ കാരുണ്യത്തിൽ കല്ലോലങ്ങളിൽത്തത്തി-

ത്തങ്ങി ഞാൻ മതിമറന്നൊഴുകിപ്പോയീടുമ്പോൾ,


നന്മതൻ നികേതമാമവിടേയ്ക്കർപ്പിക്കുന്നി-

തെന്മനമാത്മാർത്ഥമായിന്നിദമാശീർവ്വാദം:


അവിരാമോൽക്കർഷത്തിൻ

  തൂമലർക്കളിത്തോപ്പി-

ലവിടന്നാത്തോല്ലാസം

  വിഹരിക്കാവൂ മേന്മേൽ!

ചങ്ങമ്പുഴ

ഇടപ്പള്ളി
1944 ഫെബ്രുവരി

"https://ml.wikisource.org/w/index.php?title=രമണൻ/സമർപ്പണം&oldid=17494" എന്ന താളിൽനിന്ന് ശേഖരിച്ചത്