രാജ രാജ ദൈവരാജൻ
രാജരാജ ദൈവരാജൻ- യേശുമഹാരാജൻ താൻ
നീച നീച മാനവരിൽ- ജാതനായ് ഭവിച്ചിന്നാൾ
1.
രാജനാം ദാവീദിൻ വംശജാതയായ കന്യകയിൽ
ദാസവേഷമോടു വന്നു ജാതിപാലനം ചെയ് വാൻ
2
ഭീതി മാനുഷ്യർക്കകന്നു- മോദപൂർത്തിയാകുവാൻ
നീതിമാൻ മശിഹാ വന്നു- മേദിനിയിൽ ബേദ് ലഹേം
3
കാനനത്തിലാടുമേച്ച - ജ്ഞാനമറ്റിടയരോടു
വാന സേന കൂടി വന്നു- ഗാനമൊത്തു പാടുവാൻ
4.
താരകം തൻ ശോഭകണ്ടു- ദൂരദേശരാജരും
മൂരു പൊന്നു കുന്തിരിക്കം- കാഴ്ച വച്ചു കാണുവാൻ
5.
നാരിയിൽ പിറന്നദേവനേറെ വേദന സഹിച്ചു
പാരിടത്തിൽ വന്നു ചത്തു-യിർത്തു വിസ്മയം പരൻ