രാമചരിതം/ഒന്നാം പടലം
ഒന്നാം പടലം
തിരുത്തുകകാനനങ്കളിലരൻ കളിറുമായ് കരിണിയായ്
- കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടൻറ-
ൻറാനനം വടിവുള്ളാനവടിവായവതരി-
- ത്താതിയേ, നല്ല വിനായകനെന്മൊരമലനേ,
ഞാനിതൊൻറു തുനിയിൻറതിനെൻ മാനതമെന്നും
- നാളതാർതന്നിൽ നിരന്തരമിരുന്തരുൾ തെളി-
ന്തൂനമറ്ററിവെനിക്കുവന്നുതിക്കുംവണ്ണമേ
- ഊഴിയേഴിലും നിറൈന്ത മറഞാനപൊരുളേ! ൧
ഞാനമെങ്കൽ വിളയിച്ചു തെളിയിച്ചിനിയ ചൊൽ-
- നായികേ, പരവയിൽത്തിരകൾനേരുടനുടൻ
തേനുലാവിന പതങ്കൾ വന്തുതിങ്ങി നിയതം
- ചേതയുൾത്തുടർന്നു തോൻറുംവണ്ണമിൻറു മുതലായ്
ഊനമറ്റെഴും ഇരാമചരിതത്തിലൊരുതെ-
- ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്വാൻ
ഞാനുടക്കിനതിനേണനയനേ, നടമിടെൻ
- നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ. ൨
താരിണങ്കിന തഴൈക്കുഴൽ മലർത്തയ്യൽ മുലൈ-
- ത്താവളത്തിലിളകൊള്ളുമരവിന്തനയനാ,
ആരണങ്കളിലെങ്ങും പരമയോകികളുഴ-
- ൻറാലുമെൻറുമറിവാനരിയ ഞാനപൊരുളേ,
മാരി വന്തതൊരു മാമലയെടുത്തു തടയും
- മായനേ, അരചനായ് നിചിചരാതിപതിയെ
പോരിൽ നീ മുന്നം മുടിത്തമയെടുത്തു പുകഴ്വാൻ
- പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ ൩
അരുവൈ പാതിയുരുവായ പരനേ, ചരണതാ-
- രകകുരുന്തുകൊടു തന്തതം നിനൈന്തുകൊൾവവ-
ക്കരിയ വൻപിറവിയാം തുയരറുത്തു കളവോ-
- രചുരനാചകരനേ, വിചയൻ വിൽത്തടിയിനാൽ
തിരുവുടമ്പുടയുമാററന്തവന്നപിമതം
- തെളുതെളുപ്പിൽ വിളയിച്ചു തെളിയിച്ച ചിവനേ,
അരചനാകി മതുചൂതനനിരാവണനെ വെ-
- ൻറമയെനക്കു പുകഴ്വാൻ വഴി വരം തന്നരുളേ ൪
വഴിയെനക്കു പിഴയാതവണ്ണമുറ്റരുൾചെയ്യെൻ
- മനകുരുന്തിലിളകൊണ്ടു, പുനൽകൊണ്ടു വടിവാ-
ണ്ടെഴുന്ത കൊണ്ടൽപതറും നെറിത്തഴത്തകുഴലീ,
- ഇളമതിക്കു തുയർ പൊങ്ങി വിളങ്ങിൻറ നുതലീ,
ചുഴല നിൻറകിലലോകം വണങ്കിൻറ കഴലീ,
- തുകിൽ പുലിത്തൊലികൊള്ളിൻറരനുതൻ കണ്ണിണപെ-
ട്ടഴിവുപെട്ട മലർവില്ലിയെയനങ്കനെ-
- യവ്വളവുതോറ്റിന പെരുപ്പമുള്ള വെപ്പിൻമകളേ ൫
മകരകേതനനുടെ ചെനകനായർമകനായ്
- വളരുമെങ്കൾ മറിമായൻ മണിമാർവിലിളകൊ-
ണ്ടകിലലോകങ്ങളിലും നിറഞ്ഞുനിന്നരുളുവോ-
- രമലകോമളപയോതിതനയേ, അരചനായ്
ചെകങ്കളേഴും ഉലയിക്കുമന്നിചാചരവരൻ
- ചിരങ്ങൾ പത്തുമങ്ങറുത്ത മനുവീരചരിതം
പുകഴുമെന്നെയിന്നു നോക്കിയരുൾവാക്കുടയ വേൽ-
- പൊരുതു ചേലിടഞ്ഞിഴുൻറിന കടക്കൺമുനയാൽ. ൬
ഇടഞ്ഞ താനവരൈ വേരറ മുടിക്കുമടലിൽ വൻ-
- പിലകുമിന്തിരനുമങ്കി നമനും നിരുതിയും
കുടിലവാരിപതി വായുവളകേചനരനും
- കുളിർനിലാമതിവെയ്യോനുമുരകാതിപതിയും
വടിവുചേരവനിമാതു മയനും വിണ്ണവരും
- മയിടനാചിനിയും മുക്കണ്ണർകനൽക്കണ്ണിലെഴും
കൊടിയ പൈരവിയും ആനനങ്ങളാരുള്ളവനും
- കുതുമവാണനുമെനക്കു തുണയാകയിതിനേ ൭
തുണയെനക്കിതിനു മിക്കവരു,മുൾക്കനമേറ-
- ച്ചുരുങ്കിനോരകുതിയെൻററിഞ്ഞു നല്ലവരെല്ലാം
പണിയിതർക്കിവനെനക്കരുതി നൊയ്യവർകളും,
- പകയരാവതിനറപ്പരെന്നൊടൊപ്പമുറയോർ,
പിണങ്ങുവോരില്ലയെന്നും പൊഴുതു പോയിടയിട-
- പ്പിഴമുഴുക്കിലും, എനത്തെളിഞ്ഞരക്കരെ മുന്നം
മണിവർണ്ണൻ മനുചനായ്പ്പോരുത പോർക്കൊടുമതൻ
- വഴിയുരൈപ്പതിനു കോലിനതെൻ മേതകൊടു ഞാൻ. ൮
മേത നൽകുക കവീന്തിരരിൽ മുമ്പുടയ വാ-
- ല്മീകിയും പിന്നെ വിയാതനുമെനക്കതികമായ്
വേതവിത്തു നല്ലകത്തിയനോരോ വകവകൈ
- വേരിതിഴ്ക്കിന തമിഴ്ക്കവി പടൈത്ത മുനിയും
ഓതയിൽ തുയിലുമണ്ണൽ വിണ്ണുളാർ പുകഴ വ-
- ന്തൂഴിയിൽ തചരതൻ തനയനായവതിരി-
ത്താതികാലമുള്ളരുന്തൊഴിൽകൾ ചെയ്തവ കഴി-
- ഞ്ഞാഴിമാനിനിയെ മീണ്ട വഴി കുറുവതിനായ് ൯
ആഴിമാതിനെ നിചാചരവനൻ കവർന്നുകൊ-
- ണ്ടാടിമാതങ്കൾ വരുംമുന്നം മറന്ത വഴിയേ
ഊഴിമീതു നടന്നൻറു കവിമന്നനുറവാ-
- യോടി നാടുകെനവേയരികൾ നാലു തിചൈയും
കീഴുമേലും വിനവിൻറളവിൽ വായുതനയൻ
- കേടില്ലാത മതിയൊടു തിരയൊളി കടന്ന-
മ്മാഴനീൾമിഴിയെ മൈതിലിയെ നേടിയൊരിരാ
- മാൽ പുനന്തമയുരൈപ്പതിനരിപ്പമെങ്ങളാൽ ൧൦
മാൽ പുനന്തവനറിന്തണഞ്ഞങ്ങങ്കുലീയവും
- മാലവാർകുഴലിലെഴും മണികൈക്കൊള്ളുംമുന്നേ
വേൽപൊരുന്ന മിഴിയാൾക്കു നൽകിയപ്പൊഴുതിലേ
- മേതിൽ വീഴ്ന്തടി പണിന്തു വിടയും തൊഴുതുപോയ്
ചേൽ പൊരുന്തു മരിവീരൻ അലയാഴി കടന്ന-
- ത്തീരമെയ്തിയിരുന്നൊൺ കവികൾ ചൂഴ്ന്തിനിയ പൈ-
മ്പാൽ പൊരുന്തും മൊഴിയാൽ മൊഴിന്തനൻ തൊഴുതെല്ലാം
- പാർമന്നൻതന്നൊടു മൈതിലിയുടേ ചരിതമേ ൧൧