ഏകതാളം
           പല്ലവി
വന്ദനം പൊന്നേശു നാഥാ!
നിന്റെ കൃപയ്ക്കായ് എന്നുമേ
    
           ചരണങ്ങൾ

1.ഇന്നുഷസ്സിൻ പ്രഭകാണ്മതിനായ്
  തന്നകൃപ യോർത്തിതാ-.....................വന്ദനം

2.പോയ രാവിൽ എന്നെ കാവൽ ചെയ്ത
   നായകനേ നന്ദിയായ്-......................വന്ദനം

3.ഇന്നലേക്കാൾ ഇന്നു നിന്നോടേറ്റം
   ചേർന്നു ജീവിക്കേണം ഞാൻ-............വന്ദനം

4.ഇന്നു നിന്റെ അത്മശക്തിമൂലം
   എന്നെ മുറ്റും കാക്കുകാ-......................വന്ദനം

5.നിൻ മുഖത്തിലുള്ള ദിവ്യ കാന്തി
   എന്മേൽ ശോഭിക്കേണമേ-.................വന്ദനം

6.അഴിയാത്ത ജീവശക്തി
   ഒഴിയാതെ പാർക്കേണം-....................വന്ദനം

"https://ml.wikisource.org/w/index.php?title=വന്ദനം_പൊന്നേശു_നാഥാ&oldid=28909" എന്ന താളിൽനിന്ന് ശേഖരിച്ചത്