നാഥനാമക്രിയ- ആദിതാളം
                             പല്ലവി
വന്നാ- വ- സി- ക്ക!- ദേവാത്മാവേ! നീ,
വന്നാ- വ- സി- ക്ക!-
                         അനുപല്ലവി
വന്നാവസിക്ക വേഗം - നിന്നുടെ മാ കൃപയാൽ
ഇന്നീയടിയാരിന്മേ-ലുന്നതത്തിങ്കൽ നിന്നു
                        ചരണങ്ങൾ
1.കർത്താവിൻ ഭൃത്യർ പെന്തി-ക്കൊസ്തുപ്പെരുന്നാളിങ്കൽ
   ഒത്തൊരുമയോടെ- പ്രാത്ഥിച്ചിരിക്കുന്നേരം
   ഏറ്റവും ശക്തിയുള്ള- കാറ്റോട്ടം പോലവർ മേൽ
   എത്തി ആവസിച്ച പോ-ലീദാസരിലുമിന്നു..................വന്നാവസിക്ക

2.കർത്താവരുളി ചെയ്ത- വാർത്തകളെല്ലമവർ
  ഉൾക്കാമ്പിങ്കലോർമ്മ വ-രുത്തിക്കൊടുത്തു നല്ല
  ശക്തിയോടേശുവേ പ്ര-സിദ്ധപ്പെടുത്തിപ്പാനായ്
  അഗ്നി നാവാലവർമേ-ലന്നു വന്ന പോലിന്നു-...............വന്നാവസിക്ക

3.അന്നാളിൽ മൂവായിരം അത്മാക്കളിന്മേൽ ശക്തി
   നന്നായ് ജ്വലിപ്പിച്ചേശു-തൻ നമത്തിങ്കൽ ചേർത്തു
   പിന്നെ യങ്ങായ്യായിര-ത്തിന്മേലുമൊരു നാളിൽ
   നന്നായ് പ്രകാശിച്ച പോ-ലിന്നീയടിയാർ മേലും-..........വന്നാവസിക്ക

4.അക്കാലം തൊട്ടു ദിവ്യ-ശക്തിയാൽ തിരുസഭ
   ഉൾക്കാമ്പിൽ ഭക്തിയായ് പാലിക്കപ്പെടുന്നതു പോൽ
   ഇക്കാലത്തിലും നിന്റെ പ്രത്യേക ദീപ്തിമൂലം
   ഇക്കൂട്ടത്തെയും- പാലിച്ചിടുവാനായ് ക്കൊണ്ടിപ്പോൾ....വന്നാവസിക്ക

"https://ml.wikisource.org/w/index.php?title=വന്നാവസിക്ക_ദേവാത്മാവേ&oldid=28941" എന്ന താളിൽനിന്ന് ശേഖരിച്ചത്