വമ്പുറ്റ ഹംസ റളിയല്ലാ
വമ്പുറ്റ ഹംസ റളിയല്ലാ
ചാടിട്ടമ്പിയസുവദിൽ മാറടാ
ബള്ളൽ നബി മഹ് മൂദർ ഹൌളീന്ന് വെള്ളം കുടിക്കുന്നോനാരടാ ...
അമ്പർ ഷഫീഉല്ല കാവൽ വെച്ചുള്ള സമ്പാരമിൽ വന്ന് ചേര്ടാ
ഖൈറുൽ ബറാം നബിയാർ കുളത്തീന്ന് ധൈരിയമുണ്ടെങ്കിൽ കോരടാ...
വമ്പൻമാര്ണ്ടെങ്കിൽ ഞാനൊന്നു കാണട്ടെ
ബന്ന് വിലക്കോടെ ബെള്ളം കുടിച്ചാട്ടെ
തുമ്പിക്ക് മാമദം പൊട്ടിയുളമട്ടെ
ഊറിയ വാക്കിനെ കേട്ട് വെളിപ്പെട്ടെ
സംസരിഗ സരിഗ പമഗരി രിംപരിമഗരിഗ
ത ഗും ത ക ധിം ധിം ധിം ധിം ധിം ഗ ണ ചങ്കങ്കുള അങ്കൾകളും
താളം തരികിട ജണു തകധിമികളും കൊണ്ടാനേ
(വമ്പുറ്റ ഹംസ........ ധൈരിയമുണ്ടെങ്കിൽ കോരടാ...)
പെട്ട് ബെളയിൽ അസുവദും മോളിന്തിട്ട് താനും ഇതാ വരുന്നേ
പേശി ശുജാഅത്തുമുള്ളോരെനക്കുള്ളെ
വാശി മിടുക്കൊത്തോരാരെന്നെ
കട്ടിയുള്ള പലെ വാക്ക്കൾ പറഞ്ഞിട്ടധികം പേടിയാവുന്നേ
കണ്ടോ മഹാ ബിലക്കായ് കുടിക്കും ഞാൻ ബിണ്ട് കുളത്തോടടുക്കുന്നേ
എത്തീ സുബർക്കത്തില് സന്തോഷം കൊള്ളുന്നേ
എങ്കൾ അസദുള്ള വാറിട്ട് തട്ടുന്നേ
മറ്റൂ പലപല വിദ്യകൾ കാട്ടുന്നേ
മാനിതരും ഒറ്റ വാളാലേ വെട്ടുന്നേ
സംസരിഗ സരിഗ പമഗരി രിംപരിമഗരിഗ
ത ഗും ത ക ധിം ധിം ധിം ധിം ധിം ഗ ണ ചങ്കങ്കുള അങ്കൾകളും
താളം തരികിട ജണു തകധിമികളും കൊണ്ടാനേ
(വമ്പുറ്റ ഹംസ........ ധൈരിയമുണ്ടെങ്കിൽ കോരടാ...)
(വമ്പുറ്റ ഹംസ........ ധൈരിയമുണ്ടെങ്കിൽ കോരടാ...)