വയനാട്ടുകുലവൻ (തോറ്റം പാട്ടു്)

(വയനാട്ടുകുലവൻ തോറ്റം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയനാട്ടുകുലവൻ
തോറ്റം പാട്ട്

വരവിളിത്തോറ്റം തിരുത്തുക


വരികവേണം
വയനാട്ടുകുലവൻ ദൈവം
വയനാടഞ്ചും മുന്നൂറുകാതവും
അവിടേയും പന്തിരുകാതം
ഇവിടെയും പന്തിരുകാതം
അകമല പന്ത്രണ്ടുകാതം
പുറമല പതിനെട്ടുകാതം
മുത്താർ പള്ളിയിൽ കുടികൂടും
ആതിപറമ്പന്മാരും
മധുപുരവന്മാരും
ഇഞ്ചിത്തേരൻ പെരുമലയും
മഞ്ഞത്തേരൻ പെരുമലയും
ചിത്തം പെരുമലയും
ചിതറം പെരുമലയും
ചെറിയ മലരെടുക്കാം പേരാലും
വലിയ മലരെടുക്കാം മധുവനവും
ശ്രീകാളകൂടപർവ്വമെന്നും
ശ്രീമഹാദേവൻ തിരുവടിയുടെ
പെരുങ്കോവിലെന്നും
വയനാട്ടു തിരുവടിയുടെ
പെരുങ്കോവിലെന്നും
കണ്ടുകേട്ട് വസിക്കും ചെയ്തു.
ചീയാഞ്ചേരില്ലം അകമ്പടിയും
നരിയ കോരപ്പണിക്കറെ ചുട്ടും
വഴിയേകൂട ആന്തിര് മാടത്തിങ്കൽ
ശേഷിപ്പെട്ടാരെപ്പോലെ
ഇസ്ഥാനത്തും പോന്നുവന്നു
ശേഷിപ്പെട്ടുകൊൾവാൻ
വരികവേണം വയനാട്ടുകുലവൻ ദൈവം

അന്നേനാളാലേ ഇന്നേയോഗത്താലേ
ഇവിടവന്നു ചിറ്റാരി മാടത്തിന്മേൽ
ആടിക്കൂടി അരിപ്രസാദങ്ങളെ സാധിപ്പാൻ
വരിക വരിക വേണം വയനാട്ടുകുലവൻദൈവം

അഞ്ചടിത്തോറ്റം തിരുത്തുക


കറ്റച്ചെഞ്ചിടയോനേ, കൈലാസശിവനേ മൂർത്തി
കാനൽക്കുറുമാട്ടിക്കൊരുമകൻ കുലമാൻ ചേകോൻ
പെറ്റിട്ടവർ പേരിട്ടതിശയമായ് ഇരുഷി പുത്രൻ
പേരും വയനാട്ടുകുലവനിത തൊഴുന്നേൻ.

മുറ്റും മുളവില്ലും കറിയേനാ മരക്കത്തിയും
മുൻപിലെടുത്തു കൊണ്ടകമല കഴികപ്പോയാൻ
മറ്റും പലരോടും പരമാർത്ഥമുറച്ച ദൈവം
കാവിൽ കുടികൊൾക വയനാട്ടുകുലവൻ ദൈവം.

കാണ്മാൻ കൈച്ചൂട്ടും കൈക്കുറ്റിയിൽ നിറഞ്ഞതേനും
കണ്ടാൽ വയനാടിങ്ങഞ്ചുമുന്നൂറ് കുടിച്ചേകോനാർ
അത്മപ്പെടുമാറ് വിളിപ്പാൻ ചെന്നരികെ നിൽപ്പോൻ
‍ അൻപിൽ കനികായ്ച്ച പലതും വെച്ചകല നിൽപ്പോൻ

പുതൃവരന്മാരോടരികെ വന്നടിമലർക്കു
ഭൂമിയതിലിട്ടവിള നട്ടഫലം കാപ്പാനായ്
കാട്ടിൽ കുരുമന തുകിൽത്തൂമങ്ങിരുൾ വേട്ടയ്ക്കും
കാട്ടിൽ പുലിപന്നി കരടിവൻമെരുവം കൊൽ‌വോൻ

മുക്കൺ ഭഗവാനേ ദനുജനായ് അവതരിച്ചു
മുന്നം കൈലാസഗിരിതന്മേൽ ഒളിവളർന്നു
ദിക്കിൽ പടചൂഴപ്പെരുമാളെ തപസ്സെക്കാണ്മാൻ
തൃക്കണ്ണുടയവരെഴുന്നള്ളി പറകചെയ്തു

പുക്കങ്ങടുക്കളും പൂകിന്തു നല്ലിവന്റെ കായം
പൂർത്തിവരുമാറ് മുറിച്ചിറച്ചെതിരെതോന്നി
വടക്കൻ വയാടഞ്ച് മുന്നൂറും പരിപാലിപ്പാൻ
നാഥൻ വയനാട്ട് കുലവെനെന്നിത കൈതൊഴുന്നേൻ

ഇഞ്ചിപ്പെരുങ്കാട്ടിൽ ഇവർശീല മെരുവം തേടി
മുഴുപ്പെരുങ്കാട്ടിൽ മുഴൽ പന്നിച്ചുവടുകണ്ടു
ബാധപ്പെടുത്താടതടുത്തെയ്തു മുറിക്കാവെൽ‌വോൻ
നാഥൻ വയനാട്ടു കുലവനയിത തൊഴുന്നേൻ

തോറ്റം 1 തിരുത്തുക


അത്തിമുഖവദനത്തെ ധരിച്ചദേവൻ
ചിത്തേ വിളയാടിക്കവിക്കത്തലകറ്റേണം
വാണി മധുവാണി കരുണാബ്ധേ കവിമാതാവേ
വാണീടനിശം നീയടിയന്റെ മനതാരിൽ

തുണക്കേണം ഗണപതിയും വാണീമാതും
തുണചെയ്ക ബ്രഹ്മൻ വിഷ്ണുമഹേശ്വരന്മാർ
ആതിനാഥൻ തിരുനാമം അറിഞ്ഞുചൊൽ‌വാൻ
അറിവെനിക്കകതാരിലില്ലേസ്വാമി.

വേടരൂപം ധരിത്തുള്ളകൈലനാഥൻ
വേട്ടയ്ക്കായെഴുന്നള്ളി വനത്തിൽ പുക്കു
കണ്ടുടനെ കരിന്തെങ്ങിൽ കുറുംകുലമേൽ
മധുപൊഴിയും പോലെ വാനുലോകം പൊഴിയുന്നല്ലോ
അതുകണ്ട് പരമശിവൻ അടുത്തുചെന്നു
മധുകുടിച്ചു മത്തവിലാസം ശിവഭ്രാന്താടി
അതുകണ്ടിട്ടചലമകൾ ഭയപ്പെട്ടോടി
കാടകലെ പുകിന്തുചെന്നു വേടസ്ത്രീരൂപമായി
മധുമുരട്ടുചെന്നുടനെ മധുതടവി മേലോട്ടാക്കി
തൻ‌ കുലമ്മൽ പൊഴിയുമാറങ്ങരുളിനാർ താൻ
പിറ്റേന്നാൾ പാനം ചെയ്‌വതിനായിട്ടെഴുന്നള്ളുമ്പോൾ
‍ അന്നുപാൽ മുരട്ടുകാണാഞ്ഞരിശപ്പെട്ടു
മലമകളോടുള്ളിതോരു കോപംകൊണ്ടു
തന്റിതോരു തൃത്തുടമ്മൽത്തല്ലിയൊരു പുത്രനുണ്ടായി
ഉണ്ടായിമനം കനിഞ്ഞു ദിവ്യനെന്നു പേരുമിട്ടു.
മലമകളും തിരുവുള്ളം തെളിഞ്ഞു നന്നായ്
മലമുകളിൽ പിറന്നു വൈനാടങ്ങമർന്നുദൈവം
മനം കനിഞ്ഞു വൈയ്യുലകത്തുള്ള മനുഷർക്കെല്ലാം
വരും വിനകൾ അകറ്റിടുന്നതമ്പുരാനേ
ഏറിയങ്ങു കരുമനക്കങ്ങഴകതായി നിന്ന ദൈവം
പത്തുജനം കരുമനയും മനസ്സൊന്നായി
ചുട്ടും വഴിയേ കുടയെഴുന്നള്ളീറ്റ്
ആന്തിരിമാടം കുടികൊണ്ടരസുതനേ
വരും പട്ടാങ്ങൊപരമശിവൻ തുണയെനിക്കു
വയനാട്ടുകുലവൻ തിരുവടിയെ തൊഴുന്നേൻ

തോറ്റം 2 തിരുത്തുക


കരിവര ചർമ്മധാരിയതായ
പുരഹരസുനുവാകും
കരിമുഖവന്നു കനിപലതും
കഴൽക്കിഹ വെച്ചു വന്നേൻ
കവിയിടത്തീർത്തു വരമരുളേണം
അതിന്നു സദായ്പ്പൊഴും നിൻ
പദകമലത്തിനവരതം
നമിച്ചു പുകഴ്ത്തിടുന്നേൻ.
അബ്ജഭവനു പത്നിയതായ
വാണിയുമെന്റെ നാവിൽ
കുബ്ജത ഭാവമറ്റുവസിച്ചു
നാടകമാടവേണം
ആരണരാദി വേദിയരൊക്കെ
സാദരം വണങ്ങും
പാദസരോജമാദരവോടു
ചേതസിചേർത്ത്തുകൊണ്ടേന്

കൊണ്ടൽ നിറം കലർന്ന മുകുന്ദൻ
ഇണ്ടലകറ്റി മോദാൽ
കുണ്ഠതനീക്കി നിൻ കൃപകൊണ്ട്
ചിന്തതെളിഞ്ഞിടേണം
ഹന്തകവിക്കു പിന്തുണയില്ല
സന്തവും നമസ്തേ
തെല്ലുമെനിക്ക് വല്ലഭമില്ലാ
മല്ലശരാരിതന്റെ
ചൊല്ലിയലുന്ന ഗാഥകൾ ചൊൽ‌വാ-
നിന്നു തുനിഞ്ഞോരെന്നിൽ
നല്ലവരായ സജ്ജനമൊക്കെ
ഉന്നതമോദസാകം
കല്യതയോടു നല്ലവരം ത-
രേണമിന്നതിനു വന്നേൻ

അംബുജ വാണവൈരിയതായ
ചർമധരൻ മഹേശൻ
മാന്മിഴിയാകുമവമ്മലമാതോ-
ടൊത്തു വനത്തകത്ത്
നിർമ്മല മോദസാക മഹോ
മൃഗങ്ങളെയൊക്കവേ
കൊന്നംബികയോടു കൂടവെ
കാട്ടകത്തു വസിക്കുമന്നാൾ
മുല്ലശരാതുരാർത്തികലർന്നു
മെല്ലവേ പാർവ്വതിയോ-
ടുള്ളലിവോടു നർമ്മരസത്തി-
നാശു മുതൃന്നന്നേരം
നല്ലമിഴി മഹേശ്വരിയന്ന്
ചൊല്ലി വനാന്തരത്തിൽ
നിന്നിഹ കാമബാണരതിക്കു
നന്നിതമില്ലനാഥാ
എന്നവൾ ചൊന്ന കാരണമിന്നു
കന്മ്ഷനാശനിങ്കൽ
നിന്നുളവായൊരിന്ദിരിയം വീണു
മെല്ലവെ ഭുവിതന്നിൽ.

തന്നുടെ പാണികൊണ്ടു മറച്ചു
നിന്നൊരു കാലമപ്പോൾ
അന്നതിൽ നിന്നു ഉന്നതമായ
വൃക്ഷമുരിത്തിരിഞ്ഞാൻ
തേന്മകളായ ശാഖ മുരട്ടു
പാലൊഴുകുന്നു കണ്ടു
ഇന്ദുധ്രൃതൻ‍ മനം കനിവുറ്റു
ചെന്നതിമോദമോടെ
സുന്ദര‍മായ മദ്യമെടുത്തു
മന്ദമകന്നു സേവിച്ചിന്ദു-
ധൃതൻ മതിച്ചു പുളച്ചു
വന്നതു കണ്ടു ദേവി.
ഇന്നിതിനുള്ള കാരണമെന്ത-
തെന്നറിയേണമെന്നോർ-
ത്തവൾ തന്റെ മാനസതാരിൽ
‍ ഉന്നിയതിന്റെ മൂലം
ചെന്നവൾ ചൊല്ലി തേന്മകളോടു
ഇന്നു തിടങ്ങി മേലിൽ
സുന്ദരി നീതിയോടെ മുരട്ടു-
നിന്നിഹ പൊങ്ങിണ്ടേണം
എന്നു പറഞ്ഞതന്നു പാണീ
കൊണ്ട് തടകീ മോളിൽ
ചെന്നു വസിക്ക മന്ദമകന്നു
തന്മുലതന്നകത്ത്
കാരണിയായ പാർവ്വതി തന്റെ
വാണീ പ്രകാരമന്ന്
ദാരുമുരട്ടുനിന്നമൃതഗ്ര
മേറിവസിച്ചു വേഗം
മുപ്പുരവൈരി കെൽപ്പൊടു പിന്നെ
മദ്യമെടുപ്പതിന്നായ്
പൃഥ്വിരുഹാഗ്രേ ചെന്നതുനേരം
അല്പവുമില്ല കീഴിൽ
വൃക്ഷമുരട്ടു നിത്യമുയർത്തീ
ടുന്നൊരു മദ്യമെന്തേ
ശിക്ഷയിലഗ്രമാവതിനുള്ള
കാരണമെന്തേന്നോർത്തു
തൃജ്ജടകൊണ്ടു തൃത്തുടതന്നിൽ
‍ അപ്പൊഴുതേയടിച്ചാൻ
ശില്പതരം ജനിച്ചൊരു ബാലകൻ
‍ ബഹുശോഭയോടും
ദിവ്യനതെന്നോരാഖ്യയുമിട്ട്
മദ്യമെടുപ്പതിന്നായ്
കെല്പൊടു വേണ്ടുമാശി വചസ്സു-
മേകി യവനോടോതി
വ്യഗ്രമകന്നു വൃക്ഷമതിന്നൊ
- രഗ്രമഹോ കരേറി
ഇപ്പൊഴുതെയെടുക്കുകബാലക-
യമൃതെന്നു ചൊല്ലി.

ഊരുജബാലനാദരവോടു
ദാരുവിനഗ്രമേറി
സാരമതായ മദ്യമെടുത്തു
പാരിലിറങ്ങിമോദാൽ.

ഉഗ്രനൊടഗ്രഭാഗമതിങ്കൽ
വെച്ചു വണങ്ങിനിന്നാന്
‍ ഉഗ്രനുമന്നു വ്യഗ്രമകന്നു
സൽ‌സുരയെക്കുടിച്ചാൻ.

കുടിച്ചപോലെ പരമീശനിടർന്നുചിത്തം
കടുപ്പമറ്റ നാടകാദി നടനം ചെയ്തു
ഇപ്രകാരം പ്രപഞ്ച സകളനതാകും സുപ്രസന്നൻ
വയനാട്ടുകുലവൻ തിരുവടിയെ താൻ.

സ്തുതി തിരുത്തുക

അംഗജാന്തകനന്ദനൻ‍ ഗജ-
പുംഗവാനന നൈങ്കരൻ
അലിവിനൊടു മമഹൃദയമതിൽ
വരുമഘമകറ്റുകനാരദം
അമ്മുജാക്ഷി സരസ്വതി, ശശി-
ബിംബസാമ്യമുഖി, മുദാ
അമിത കുതുകമോടടിയനുടെ
രസ്നാഗ്രേനൃത്തമുടൻ‌ഗുരു
അഞ്ജന നിറമാണ്ടവൻ ഭവ-
ഭഞ്ചന ഗരുഡധ്വജൻ
അരുൾക വരമതിനുമേ.
അന്തകാന്തകനദ്രിജാപതി
ദന്തിചർമ്മമുടുത്തുടൻ
അഴകോടഹികുലമണിയും
ഹരനൊരു വേറ്റരൂപമതായുടൻ
അത്തലറ്റത വേട്ടയാടി
നടന്നിടുന്നളവേകദാ
അടവി തടമതിൽ വടിവൊടൊരു
തരുമൗടതിൽ മധു കണ്ടുടൻ
അന്നുടൻ മധുവേക്കുടിച്ചഥ
കൈലമാമല പുക്കരൻ
അമിത മദമോടചലമിളകുമാ-
റാടി ഭ്രാന്തു മഹേശ്വരൻ.
അന്യനാളതി ധന്യയാംഗിരി
കന്യകയുമൊളിച്ചു പോയ്
അമിത മദകര മധുഗരിമകൾ
തടവി തരുമുകളാക്കിനാൻ.
അപ്പുചൂടിനപ്പുരാന്തക-
നപ്പരാമൃത ഭുക്തിയെ
അപരദിവസമു മനലനയനൻ ചെ
ന്നഴൊകടമ്മധു നോക്കുമ്പോൾ
അന്നു മൂലത്തിലങ്കമ്മധു
ദർശിയാഞ്ഞു മഹേശ്വരൻ
അഖിലദിശി ഹര നമിതകുപിതനായ്
നോക്കിയാരുമില്ലയ്കയാൽ
അക്ഷണം ബദ, ദക്ഷിണോരുവി-
ലങ്ങടിച്ചിളവേ ജവാൽ
അരുണരുചിയൊടു സദൃശമോ
ടുളവാകിയ ബാലകൻ
അന്നരന്റെ മനം തെളിഞ്ഞവ-
നാശു ദിവ്യനതെന്നപേർ
അരുളി ഹരവരനഴകൊട
മ്മധുവെ എടുത്തെഴുന്നള്ളിച്ചാന്
‍ അൻ‍പിനോടു മധുകുടിച്ചു
തെളിഞ്ഞുടൻ വൈനാട്ടുവാ-
ണഖിലജനഹൃദി ദുരിത നിയത-
മറുത്തിടും കുലദൈവമേ
വൻ‌പിഴകളുമെങ്കൽ വന്നത്
എൻപുരാനെ പൊറുത്തഹോ
സംഭ്രമങ്ങളകറ്റുക പരിപാഹിമാം.
ആതിയന്തമറിഞ്ഞു വാഴ്ത്തുവാ-
നാവതില്ലടിയേനഹോ
അലിവൊടടിയന്റെ ദുരിതം
നിയത മറുത്തുടൻ വരമേകനീ
അല്പനാമടിയന്റെ ചേദസ്സി
ലെപ്പോഴും വിളയാടുവാൻ
ആദരവോടു തുണക്ക വൈനാട്ടു-
കുലവൻ തിരുവടിയേ.