വാ പരമാത്മ
വാ പരമാത്മ ജനത്തെയുണർത്താൻ ത്വരിതം വാ പരമാത്മ
ഒരു കാലത്തെരിവോടും സ്ഥിരമായുത്സാഹമോടും
ഇരുന്ന നിൻ ജനമിപ്പോഴുറങ്ങുന്നതിൽനിന്നുണർത്താൻ
വളരെ നാളുകളായിട്ടാത്മജീവനില്ലാതെ
തളർവാതം പിടിച്ചപോൽ കിടക്കും ജനത്തെയുണർത്താൻ
പ്രാർത്ഥിപ്പാൻ സമയത്തെ ദീർഘമായെടുത്തവർ
പ്രാർത്ഥിപ്പാൻ മടിച്ചിട്ടു മയങ്ങുന്നതിൽ നിന്നുണർത്താൻ
കുരിശിൻ സാക്ഷികളായി തെരുവെങ്ങും നടന്നവർ
ഇരുളായ് തീർന്നു പോയെ രക്ഷകനെ അതിൽ നിന്നുണർത്താൻ
ലോകത്തിൻ പ്രമോദങ്ങൾ എച്ചിൽപോൽ ത്യജിച്ചവർ
ലോകത്തോടു സമ്മിശ്രപ്പെടുന്നേ അതിൽ നിന്നുണർത്താൻ
ഇന്നീവിധം ഞങ്ങൾ ജീവിച്ചാൽ തിരുനാമം
നിന്ദിക്കപ്പെടുമെ രക്ഷകനെയതിനാലുണർത്താൻ