വിക്കിഗ്രന്ഥശാല:നക്ഷത്രബഹുമതികൾ

വിക്കിഗ്രന്ഥശാല കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്‌. ചിലർ ഗ്രന്ഥങ്ങൾ സ്കാൻ ചെയ്യുന്നു, മറ്റുചിലർ പ്രസ്തുത താളുകൾ ഗ്രന്ഥശാലയിലേക്ക് ടൈപ്പ് ചെയ്തു ചേർക്കുകയും അക്ഷരത്തെറ്റ് തിരുത്തി അവയെ സാധൂകരിക്കുകയും ചെയ്യുന്നു, ഇനിയും വേറെചിലർ ഗ്രന്ഥങ്ങൾക്കുവേണ്ട ചിത്രങ്ങളും ഫലകങ്ങളും തയാറാക്കുന്നു. എല്ലാം പ്രതിഫലേച്ഛ കൂടാതെ ചെയ്യുന്ന വലിയ കാര്യങ്ങൾ. വിക്കിഗ്രന്ഥശാലയിലേക്ക്‌ ഏതെങ്കിലും വിധത്തിൽ സംഭാവന നൽകുന്നവരുടെ പ്രയത്നം നാം വിലമതിക്കേണ്ടതുണ്ട്‌. ഈ ലക്ഷ്യത്തോടെ തയാറാക്കപ്പെട്ടതാണ്‌ വിക്കിഗ്രന്ഥശാല നക്ഷത്രങ്ങൾ.

നക്ഷത്രങ്ങൾ സമ്മാനിക്കുവാൻ നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം

നിങ്ങൾ ആദരിക്കുവാൻ ഉദ്ദേശിക്കുന്ന ഉപയോക്താവിന്റെ പേജ്‌ എഡിറ്റ്‌ ചെയ്ത്‌, എന്തുകൊണ്ട്‌ ഈ ബഹുമതി നൽകുവാൻ ഉദ്ദേശിക്കുന്നു എന്നു രേഖപ്പെടുത്തുക. ഒപ്പം യോജിച്ച നക്ഷത്രചിത്രവും പതിപ്പിക്കുക. പ്രധാനപ്പെട്ട നക്ഷത്രബഹുമതികൾ ഇതോടൊപ്പം നൽകിയിട്ടുണ്ട്‌.

{{Award2}} എന്ന ടെമ്പ്ലേറ്റ് നക്ഷത്രബഹുമതികൾ നൽകാനായി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗ ക്രമം താഴെ വിവരിച്ചിരിക്കുന്നു.

താഴെക്കാണുന്നത് അപ്പാടെ പകർത്തി സമചിഹ്നങ്ങൾക്കു നേരെ യോജിച്ചവ നൽകുക.

{{award2| border=| color=| image=| size=| topic=| text=| }}

ഉദാഹരണം

തിരുത്തുക

താഴെക്കാണുന്നവിധം നൽകുമ്പോൾ അഭിനന്ദനപ്പെട്ടി വരുന്നതെങ്ങനെയെന്നു നോക്കൂ

{{award2| border=red| color=white|Editors_Barnstar.png| size=100px| topic=ഇന്ദ്രനീല നക്ഷത്രം| text= --------- എന്ന താളിൽ താങ്കൾ വരുത്തിയ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:~~~~| }}

  ഇന്ദ്രനീല നക്ഷത്രം
--------- എന്ന താളിൽ താങ്കൾ വരുത്തിയ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:Manjithkaini 04:57, 17 ഒക്ടോബർ 2006 (UTC)[മറുപടി]

നക്ഷത്ര പുരസ്കാരങ്ങൾ

തിരുത്തുക

ചില നക്ഷത്രങ്ങൾ താഴെ നൽകുന്നു. അവയുടെ ഫയൽനെയിം മാത്രം image= | എന്ന സ്ഥലത്തു നൽകിയാൽ മതിയാകും.