വിദ്യയുമായി ബന്ധപ്പെട്ട സുഭാഷിതങ്ങൾ
വിദ്യ പ്രശസ്യതേ ലോകൈർ വിദ്യം സർവ്വത്ര ഗൗരവ വിദ്യയാ ലഭതേ സർവ്വം വിദ്വാൻ സർവ്വത്ര പൂജ്യതേ
- ലോകത്തിൽ അറിവ് പ്രശംസിക്കപ്പെടുന്നു. അതെവിടെയും ആദരിക്കപ്പെടുന്നു. വിദ്യ എല്ലാം നേടിത്തരുന്നു. വിദ്വാൻ എവിടെയും പൂജിക്കപ്പെടുന്നു.
വിദ്യാ ദദാതി വിനയം വിനയാദ്യാതി പാത്രതാം പാത്രത്വാദ്ധനമാപ്രോതി ധനാദ്ധർമ്മ തത്:സുഖം.
- അറിവ് വിനയത്തെ നൽകുന്നു. വിനയത്തിലൂടെ യോഗ്യത കൈവരുന്നു. അതിലൂടെ സമ്പത്ത് നേടുവാനും സാധിക്കുന്നു. സമ്പത്തിലൂടെ ധർമ്മ പാലനവും അതിലൂടെ സുഖവും അനുഭവിക്കാൻ കഴിയുന്നു.
വിദ്വത്വം ച നൃപത്വം ച നൈവം തുല്യം കദാചന സ്വദേശേ പൂജ്യതെ രാജാ വിദ്വാൻ സർവ്വത്ര പൂജ്യതേ
- പണ്ഡിതനും രാജാവും ഒരിക്കലും തുല്യ നല്ല. രാജാവ് സ്വദേശത്തിൽ പൂജിക്കപ്പെടുന്നു. എന്നാൽ വിദ്വാൻ എല്ലായിടത്തും പൂജിക്കപ്പെടുന്നു.
കിം കുലേന വിശാലേന വിദ്യാഹീനസ്യ ദേഹിന: അകുലീനോപി വിദ്യാവാൻ ദേ വൈരപി സ പൂജ്യതേ.
- വലിയ കുലത്തിൽ ജനിച്ചു എന്നതുകൊണ്ട് എന്തുപ്രയോജനം? വിദ്യാ ഹീനന്മാർ ആദരിക്കപ്പെടുകയില്ല. കുലമഹിമയൊന്നുമില്ലാത്ത സാധാരണക്കാർ വിദ്യ ഉള്ളവരാണെങ്കിൽ, ദേവന്മാരാൽ പോലും അവർ ആദരിക്കപ്പെടും.
പുസ്തകസ്ഥാ ച യാ വിദ്യാ പരഹസ്തേചയ ദ്ധനം. കാര്യകാലെ സമായാതെ നസാ വിദ്യാന ച ദ്ധനം.
- യാതൊരു അറിവ് പുസ്തകത്തിൽ മാത്രവും ധനം മറ്റുള്ളവർവശവുമാണോ, ആവശ്യസമയത്ത് ലഭ്യമല്ലാത്ത അത് അറിവോ ധനമോ അല്ല.
ആചാര്യാത് പാദമാദത്തേ പാദം ശിഷ്യ:സ്വമേധയാ പാദം സ ബ്രഹ്മചാരിഭ്യ: പാദം കാലക്രമേണ ച.
- ഒരു ശിഷ്യൻ ആചാര്യനിൽ നിന്ന് നാലിലൊന്ന് പഠിക്കുന്നു.നാലിലൊന്നു
സ്വമേധയും, നാലിലൊന്ന് സഹപാഠികളിൽ നിന്നും, നാലിലൊന്ന് കാലക്രമേണയും പഠിക്കുന്നു.
രൂപയൗവ്വന സമ്പന്നാ വിശാലകുല സംഭവ: വിദ്യാഹീനാ:നശോഭന്തേ നിർഗന്ധായിവ കിംശുകാ:
- ഒരാൾ എത്രയധികം സൗന്ദര്യമുള്ളവനാകട്ടെ, ഉന്നതകുലത്തിൽ ജനിച്ചവനാകട്ടെ അയാൾ വിദ്യാഹീനനെങ്കിൽ ഒരിടത്തും ശോഭിക്കാനാവില്ല. പരിമളമില്ലാത്ത പുഷ്പത്തെ വണ്ടുകളോ ശലഭങ്ങളോ ശ്രദ്ധിക്കാറില്ലല്ലോ.
ന ചോരഹാര്യം ന ച രാജഹാര്യം ന ഭ്രാതൃർ രാജ്യം ന ച ഭാരകാരി വ്യയേ കൃതേ വർദ്ധത ഏവ നിത്യം വിദ്യാധനം സർവ്വധനാൽ പ്രധാനം
- കള്ളൻ മോഷ്ടിക്കില്ല, രാജാവ് നികുതിയും വാങ്ങില്ല, സോദരന് ഓഹരി കൊടുക്കണ്ട, ഭാരവുമില്ല. കൊടുക്കുന്തോറും വർദ്ധിക്കുക മാത്രം ചെയ്യുന്ന വിദ്യാധനം തന്നെയാണ് എല്ലാ ധനങ്ങളിലും മികച്ചത്.
സ്വ ഗൃഹേ പൂജ്യതേ മൂർഖ: സ്വ ഗ്രാമേ പൂജ്യതേ പ്രഭു: സ്വ ദേശേ പൂജ്യതേ രാജാ വിദ്വാൻ സർവ്വത്ര പൂജ്യതേ.
- അജ്ഞാനികൾ സ്വന്തം ഗൃഹത്തിൽ ആദരിക്കപ്പെടും. രാജാക്കന്മാർ സ്വന്തം രാജ്യത്തിൽ ആദരിക്കപ്പെടും, അറിവുള്ളവർ സർവ്വത്ര ആദരിക്കപ്പെടുന്നു.
മാതാ പിതാ ച വൈ ശത്രു: യേന ബാല്യേ ന പാഠ്യതേ സഭാമധ്യേ ന ശോഭേത ഹംസമധ്യേ ബകോ യഥാ
- (നീതിസാരം എന്ന സുഭാഷിത ഗ്രന്ഥത്തിൽ ഉള്ള ശ്ലോകമാണിത്.) മക്കളെ വിദ്യ അഭ്യസിപ്പിക്കാത്ത മാതാപിതാക്കൾ ശത്രുക്കളാണ്. എന്തെന്നാൽ, അരയന്നങ്ങളുടെ ഇടയിൽ പെടുന്ന താറാവ് എന്നപോലെ വിദ്യ ഇല്ലാത്തവർ ഒരു സദസ്സിലും ചോദിക്കുന്നില്ല.