ഖുർആൻ
(വിശുദ്ധ ഖുർആൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിബ്രീൽ എന്ന മാലാഖ മുഖേന മുഹമ്മദ് നബിക്ക് അവതരിക്കപ്പെട്ട വേദഗ്രന്ഥമാണ് ഖുർ-ആൻ എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു.‘ഖുർആൻ‘ എന്ന പദത്തിന് ‘വായന’ എന്നും, ‘വായിക്കപ്പെടേണ്ടത്’ എന്നും, ‘വായിക്കപ്പെടുന്നത്’ എന്നും അർത്ഥമുണ്ട്.
'വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ' എന്ന വാക്യമാണ് പ്രവാചകനവതീർണ്ണമായ ആദ്യ ഖുർആൻ വചനം. ഖുർആനിൽ മൊത്തം 114 അദ്ധ്യായങ്ങളുണ്ട്.