വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
യേശുവിൻ മാർവ്വിൽ ഞാനാനന്ദിക്കും

പരമസുഖങ്ങളിന്നമൃതരസം
പരമേശൻ മാർവിൽ ഞാൻ പാനം ചെയ്യും

പരമപിതാവെന്റെ കണ്ണിൽ നിന്നു
കരച്ചിലിൻ തുള്ളികൾ തുടച്ചീദുമെ

ശത്രുക്കളാരുമന്നവിടെയില്ല
കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ

കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ
സൌന്ദര്യ പൂർണ്ണയായ് വാഴുന്നതിൽ

വർണ്ണിപ്പാനാരുമില്ലപ്പുരിയെ
ആരുമില്ലിതിന്നിണ ചൊല്ലീടുവാൻ

ഖെറൂബി സെരാഫികൾ പാടുന്നതിൽ
മൂപ്പന്മാർ കുമ്പിട്ടു വാഴ്ത്തുന്നതിൽ

ദൈവ സിംഹാസനമുണ്ടവിടെ
പച്ച വില്ലേശുവുമുണ്ടവിടെ