പല്ലവി
വേഗമെന്നകമതിൽ-വാ വിശുദ്ധാത്മനേ
ബഹുനാൾ ഞാൻ നിന്നെ- പുറത്തുതള്ളിയയ്യോ

1. വന്നെന്നകമേ -കുടിപാർക്കണമേ
   എന്നും സാന്നിദ്ധ്യം -നിറഞ്ഞു വിലസണം-

2 ക്രൂശിൽ മരിച്ച-ഈശനെ വഹിച്ചു
   ആശുവന്നെന്നുള്ളിൽ-ആവസിക്കേണമെ-

3. ഉയിർത്തെഴുനീറ്റ-പുരുഷോത്തമനെ
    ഉള്ളത്തിലെൻ ജീവ-ശക്തിയാക്കീടുക-

4. മഹിമാസനത്തിൽ-വാഴും മഹേശൻ
    മഹിമയോടെന്നുള്ളിൽ വാണരുളീടേണം-

5. തേജോമയനാം -മനുനന്ദനനെ
    ചേതസ്സിലെന്നും-പതിച്ചീടുവാനായി-

6. ദേവശുദ്ധാത്മനേ -ആവസിക്ക എന്റെ
    ജീവനിലേശുവിൻ- ഭംഗിവിളങ്ങുവാൻ-

7. യേശുവിൻ ജീവൻ-മമ ജീവനിൽ പ്ര-
    കാശിച്ചീടുവാൻ- തുണയ്ക്കുക ദേവ-

8. പരിശുദ്ധനെന്നിൽ-വാസം ചെയ്തീടിലൊ
    പരിശുദ്ധ ജീവൻ സാദ്ധ്യമതാകുമെ-

9.വാക്മനോകായം-ഒക്കെയൊന്നാകവെ
   സാക്ഷി ചൊല്ലീടേണം- രക്ഷകനെ സദാ-

"https://ml.wikisource.org/w/index.php?title=വേഗമെന്നകമതിൽ&oldid=154979" എന്ന താളിൽനിന്ന് ശേഖരിച്ചത്