വർണ്ണവിഭാഗം

ഒരു വടത്തെ എടുത്തഴിച്ചു നോക്കുന്നതായാൽ അത് അനേകം പൊച്ചക്കയറുകൾ മേൽക്കുമേൽ പിന്നിച്ചേർത്ത് പിരിച്ചുണ്ടാക്കിയതാതെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും. പൊച്ചങ്ങളെ പിന്നീടും അഴിക്കുന്നപക്ഷം ഒടുവിൽ ചകിരിനാരു കിട്ടും. ഇപ്രകാരം ഭാഷയുടെ മൂലമായ വാക്യത്തെ അപഗ്രഥിച്ചിട്ട് (അഴിച്ചിട്ട്) വൈയ്യാകരണൻ പൊച്ചക്കയറിന്റെ സ്ഥാനത്ത് പദങ്ങളെയും, ചകിരിനാരിന്റെ സ്ഥാനത്ത് വർണ്ണങ്ങളെയും, കൽപ്പിച്ചിരിക്കുന്നു. എത്ര കനത്ത വടത്തിന്റെയും ചുവടു ചകിരിത്തുരുമ്പായിരിക്കുമ്പോലെ എത്ര നീണ്ട വാക്യത്തിന്റെയും മൂലം വർണ്ണമാകുന്നു.

2.വടങ്ങളിൽ നൂലുകളെ തരത്തിനും എണ്ണത്തിനും വ്യവസ്ഥയില്ലാത്തതുപോലെ ഭാഷയിലും വർണ്ണങ്ങൾക്ക് നിയമമില്ല. ഇംഗ്ലീഷുകാർ 26 വർണ്ണങ്ങളെക്കൊണ്ടു സകല പദങ്ങളെയും സൃഷ്ടിക്കുന്നു. സംസ്കൃതത്തിൽ, പ്രസിദ്ധികേട്ടിട്ടുള്ളതു പോലെ 51 വർണ്ണനങ്ങൾ ഇല്ലെങ്കിലും വാസ്തവത്തിൽ 43 വർണ്ണങ്ങൾ ഉണ്ട്. നമ്മുടെ മലയാളത്തിൽ നടപ്പുള്ളത് 53 വർണ്ണങ്ങൾ ആകുന്നു. മലയാള വാക്കുകൾ ആസകലം ഇവയെ മാറ്റിയും മറിച്ചും കൂട്ടിച്ചേർത്താൽ ഉളവാകുന്നവയെ ഉള്ളു.

3.നിങ്ങൾ എഴുത്തുപഠിപ്പാൻ ആരംഭിച്ച സമയം നിങ്ങളുടെ ആശാന്മാർ സ്ലേറ്റിലോ മണ്ണിലോ മറ്റും ചില വരകളെയും കുനികളെയും വരച്ചുകാണിച്ചിട്ട് ഇന്നവിധം എഴുതിക്കണ്ടാൽ ഇന്ന വിധം ഉച്ചരിക്കണമെന്ന് ഉപദേശിച്ചു തന്നിട്ടുണ്ട്. ഉച്ചരിക്കുന്ന ശബ്ദവും എഴുതുന്ന വരയും ഭിന്നങ്ങളാണെന്ന് ഇതുകൊണ്ട് നിങ്ങൾക്ക് സ്പഷ്ടമാണല്ലൊ. ഉച്ചരിക്കുന്ന ശബ്ദത്തിന് വർണ്ണം എന്നും എഴുതുന്ന വരകൾക്ക് ലിപി എന്നും വ്യാകരണത്തിൽ പേരുകൾ ചെയ്യപ്പെട്ടിരിക്കുന്നു. ഇതിൽ വാസ്തവമായതു വർണ്ണമാണെന്നും, ലിപി ആ വർണ്ണത്തെ ഓർമ്മിപ്പിക്കുന്നതിനുള്ള ഒരു സങ്കേതം മാത്രമാണെന്നും ധരിക്കണം. ഒരു മലയാളവാചകത്തെ മലയാളലിപിയിൽ എന്നതുപോലെ അന്യലിപികളിൽ എഴുതുന്നതിന്നും വിരോധമില്ല.

4. മലയാളത്തിലെ വർണ്ണങ്ങളെ ലിപികൾകൊണ്ടു താഴെ എഴുതിക്കാണിക്കുന്നു.

വർണ്ണങ്ങൾ
കണ്ഠ്യം
താലവ്യം
ഓഷ്ഠ്യം
മൂർദ്ധന്യം
ദന്ത്യം
കണ്ഠതാലവ്യം
കണ്ഠോഷ്ഠം
സ്വരം
ഹ്രസ്വം
ദീർഘം
ഹ്രസ്വം (ഌ)
ദീർഘം (ൡ)


ഖരം
അതിഖരം
മൃദു
ഘോഷം
അനുനാസികം
മദ്ധ്യമം _ ര,റ
ഊഷ്മാവ് _
 ള
 ഴ

5.മേൽ കാണിച്ച 53 വർണ്ണങ്ങളിൽ 'അ' മുതൽ 'ഔ' വരെയുള്ള 16 എണ്ണങ്ങൾക്ക് സ്വരം എന്നു പേർ. ശേഷിച്ച 'ക' തുടങ്ങിയവയുള്ള 37 എണ്ണങ്ങൾക്കു വ്യഞ്ജനം എന്ന പേർ. ഇവയിൽ സ്വരമാകുന്നു പ്രധാനം; അതിൻറെ സഹായം കൂടാതെ ഒരു വ്യഞ്ജനത്തെ മാത്രമായി ഉച്ചരിപ്പാൻ പാടില്ല. നാം സംസാരിക്കുന്ന വാക്കുകളിൽ ഒക്കെയും വ്യഞ്ജനങ്ങളിൽ സ്വരങ്ങൾ കലർന്നിരിക്കും.

സ്വരസ്പർശം കൂടാതെ വ്യഞ്ജനങ്ങളെ ഉച്ചരിപ്പാൻ പാടില്ലാത്തതിനാൽ വ്യഞ്ജനങ്ങളെ തനിച്ച് എടുത്തു പറയേണ്ടുന്ന ദിക്കിൽ ആദ്യ സ്വരമായ 'അ' എന്നതിനെ അവയിൽ ചേർത്താണ് എഴുതുകയും പറകയും ചെയ്ത പതിവ്. അതിനാൽ മുൻകാണിച്ച വ്യഞ്ജനങ്ങളുടെ പട്ടികയിലും 'അ' കൂട്ടിച്ചേർത്തിട്ടുണ്ടെന്നറിക. ക = ക് + അ. ഒരു വ്യഞ്ജന ലിപിയുടെ മേൽ ് എന്ന ചിഹ്നമിട്ടാൽ അതിൽ സ്വരസ്പർശമില്ലെന്നു കാണിക്കാം.

6. എന്നാൽ എല്ലാ വ്യഞ്ജനത്തിലും ഒരു സ്വരം ചേർത്തേ തീരുവെന്നു നിർബ്ബന്ധമില്ല. ചിലപ്പോൾ രണ്ടോ, മൂന്നോ, നാലോ, വ്യഞ്ജനം ഒന്നിച്ചു ചേർന്നിരുന്നു എന്നും വരാം. ഇപ്രകാരം ഒന്നിച്ചുചേരുമ്പോൾ അവയുടെ ഒടുവിൽ ഒരു സ്വരം സിദ്ധമായിട്ടു ചേർത്തേ തീരൂ; ഒന്നിലധികം വ്യഞ്ജനങ്ങൾ ചേർന്നുവരുന്നതിന് കൂട്ടക്ഷരം എന്നും സംയോഗം എന്നും പേരുകൾ പറയുന്നു. അഞ്ചിലധികം വ്യഞ്ജനങ്ങളുള്ള കൂട്ടക്ഷരം ഉണ്ടാകുന്നതല്ല.

ഉദാഹരണം:-

സ്ത,ഷ്മ,പ്ര,മ്യ - 2 വ്യഞ്ജനം
സ്ത്ര,ക്ഷ്മ,സ്പ - 3  "
സ്ത്ര്യ,ക്ഷമ്യ     - 4  "
ത്സ്ന്യ          - 5  "

7. ണ,ന,ര,റ,ല,ള,ഴ ഈ ഏഴു വ്യഞ്ജനങ്ങൾ മാത്രം സ്വരയോഗം കൂടാതെ ഒറ്റയായി ശബ്ദങ്ങളുടെ ഒടുവിൽ നിൽക്കും. ഇങ്ങനെ ഉള്ളവയ്ക്കു ചില്ലുകൾ എന്ന പേർ.

ഉദാ:- കൺ നെൽ (ല്)

     ഞാൻ      അവൾ(ള്)
     അവർ(ര്)   കീൾ(ഴ്)
     ചോറ് (റ്)

8. വ്യഞ്ജനങ്ങളിൽ സ്വരങ്ങളെ ചേർക്കുമ്പോൾ കൂട്ടക്ഷരങ്ങളിലെപ്പോലെ അവയെ പ്രത്യേകം എഴുതി കാണിക്കാറില്ല.'സ്ത്' എന്നത് സ്,ത് എന്നിവയുടെയും ക്ഷ്മ എന്നത് ക്,ഷ്,മ് എന്നിവയുടെയും കൂട്ടക്ഷരങ്ങളാണെന്നു എഴുത്തുകൊണ്ടുതന്നെ സ്പഷ്ടമാകുമ്പോലെ 'ക' എന്നത് ക്,അ എന്നിവയുടെയും 'കു'എന്നതു ക്,ഉ എന്നിവയുടെയും യോഗമാണെന്നു വ്യക്തമാകുന്നില്ല. എല്ലാ വ്യഞ്ജനത്തിലും 16 സ്വരങ്ങളിൽ ഒന്നിനെ ചേർക്കേണ്ടതാവശ്യമാകയാൽ സൗകര്യത്തിനു വേണ്ടി ചില സങ്കേതങ്ങളെ ഏർപ്പെടുത്തിയിരിക്കുന്നു. എങ്ങനെ എന്നാൽ:

ക് + അ = ക ക് + ഌ = കൢ ക് + ആ = കാ ക് + ൡ = കൣ ക് + ഇ = കി ക് + എ = കെ ക് + ഈ = കീ ക് + ഏ = കേ ക് + ഉ = കു ക് + ഐ = കൈ ക് + ഊ = കൂ ക് + ഒ = കൊ ക് + ഋ = കൃ ക് + ഓ = കോ ക് + ൠ = കൄ ക് + ഔ = കൗ

     ഈ സങ്കേതങ്ങൾ തന്നെ ശേഷം വ്യഞ്ജനങ്ങളിലും സ്വല്പ

വ്യത്യാസങ്ങോളുകൂടെ ഉപയോഗിക്കപ്പെടുന്നു.

9. യ,ര,ല,വ,ങ്ങളെ കൂട്ടിച്ചേർത്തുണ്ടാക്കുന്ന സംയോഗങ്ങൾക്കും അസ്ഫുടതയുണ്ട്. അതിനാലാണ് നിലത്തെഴുത്തു പഠിപ്പിക്കുമ്പോൾ ക്യ-വർഗ്ഗം,ക്ര-വർഗ്ഗം, ക്ല-വർഗ്ഗം,ക്വ-വർഗ്ഗം,ക്ക-വർഗ്ഗം എന്നു ഇവയെ മാത്രം പ്രത്യേകിച്ച് എല്ലാ വ്യഞ്ജനങ്ങളിലും കാണിച്ചുകൊടുക്കുന്നത്.

ക് + യ് = ക്യ്   ക് + വ് = ക്വ്
ക് + ര് = ക്ര്    ക് + ക് = ക്ക
ക് + ല് = ക്ല്

10. ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർന്നോ, നിൽക്കുന്ന ഒരു സ്വരത്തിന് ഒരു അക്ഷരം എന്ന് പേർ.

ഉദാ:- അ, ഉ, ഋ, ഒ = ഒറ്റസ്വരം ക,വു,സെ,ഫൊ = മുൻവ്യഞ്ജനസഹിതം സ്പു,ഷ്ട,ഭ്യെ,ത്വോ = മുൻസംയോഗസഹിതം

11. ഒരു ശബ്ദം ഒരു ചില്ലിൽ അവസാനിക്കുന്നതായാൽ ആ ചില്ല് ആ ശബ്ദത്തിന്റെ ഒടുവിലെ അക്ഷരത്തിന്റെ അംശമായിട്ടു വിചാരിക്കപ്പെടും. അതിനാൽ 'ഞങ്ങൾ' എന്ന ശബ്ദം 'ഞ'എന്നും'ങ്ങൾ' എന്നും ഉള്ള രണ്ടക്ഷരങ്ങളാൽ ചമയ്ക്കപ്പെട്ടതാകുന്നു.

"https://ml.wikisource.org/w/index.php?title=വർണ്ണവിഭാഗം&oldid=218070" എന്ന താളിൽനിന്ന് ശേഖരിച്ചത്