ശിവാഷ്ടകം (സ്തോത്രം)


പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം
ജഗന്നാഥനാഥം സദാനന്ദഭാജം
ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം
ശിവം ശങ്കരം ശംഭുമീശാനമീഡേ        1

ഗളേരുണ്ഡമാലം തനൗ സർപ്പജാലം
മഹാകാലകാലം ഗണേശാദിപാലം
ജടാചൂടഗംഗോത്തരംഗൈർവിശിഷ്യം [ക]
ശിവം ശങ്കരം ശംഭുമീശാനമീഡേ        2

മുദാമാകരം മണ്ഡനം മണ്ഡയന്തം
മഹാമണ്ഡലം ഭസ്മഭൂഷാധരം തം
അനാദിംഹ്യപാരം മഹാമോഹമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ        3

വടാധോനിവാസം മഹാട്ടാട്ടഹാസം
മഹാപാപനാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം
ശിവം ശങ്കരം ശംഭുമീശാനമീഡേ        4

ഗിരീന്ദ്രാത്മജാസംഗൃഹീതാർദ്ധദേഹം
ഗിരൗ സംസ്ഥിതം സർവ്വദാസന്നിഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ        5

കപാലം ത്രിശൂലം കരാഭ്യാദധാനം
പദാംഭോജനമ്രായ കാമം ദധാനം
പലീവർഗയാനം സുരാണാം പ്രധാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ        6

ശരച്ചന്ദ്രഗാത്രം ഗണാനന്ദപാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണ്ണാകളത്രം സദാ സച്ചരിത്രം
ശിവം ശങ്കരം ശംഭുമീശാനമീഡേ        7

ഹരം സർപ്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിർവ്വികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശംഭുമീശാനമീഡേ        8

സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേഃ
പഠേത് സ്തോത്ര രത്നം വിഹാപ്രാപ്യരത്നം
സുപുത്രം സുധാന്യം സുമിത്രം കളത്രം
വിചിത്രഃ സമാരാധ്യ മോക്ഷം പ്രയാതി

ക. ^  ജടാചൂടഗംഗോത്തരംഗൈർവിശാലം

"https://ml.wikisource.org/w/index.php?title=ശിവാഷ്ടകം&oldid=214547" എന്ന താളിൽനിന്ന് ശേഖരിച്ചത്