ശേഷായുഷാ തോഷയേ
ശേഷായുഷാ തോഷയേ (സംസ്കൃതം) രചന: (1690-1780) |
അബ്ദാർദ്ധേന ഹരിം പ്രസന്നമകരോത് ഔത്താനപാദിശ്ശിശുഃ
സപ്താഹേന നൃപഃ പരീക്ഷിത് അബലാ യാമാർദ്ധതഃ പിങ്ഗളാ
ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോപി തന്നവ്യഥേ
തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ
വൃത്തം: വൃത്തം: ശാർദ്ദൂലവിക്രീഡിതം
</poem>
കവി വിവരണം
തിരുത്തുകചേലപ്പറമ്പ് കോഴിക്കോട്ട് ചാലിയത്ത് ജീവിച്ചിരുന്നതായി കരുതുന്നു. സംസ്കൃതത്തിലും മലയാളത്തിലും ഉള്ള കുറേ മുക്തകങ്ങളല്ലാതെ പൂർണ്ണകൃതികൾ ഒന്നും ലഭിച്ചിട്ടില്ല . പാട്ടുണ്ണീ ചരിതം എന്ന ആട്ടക്കഥയുടെ കർത്താവ് ചേലപ്പറമ്പ് ആണെന്ന് ചില പണ്ഡിതന്മാർ പറയുന്നു.[1] താൽകാലിക ശ്ലോകങ്ങൾ, അതും അലസതയും നിസ്വതയും തുളുമ്പുന്ന സരസമായ ഒറ്റശ്ലോകങ്ങളാണ് ചേലപ്പറമ്പിന്റെ മുഖമുദ്ര.
ശ്ലോകവിവരണം
തിരുത്തുകചേലപ്പറമ്പിന്റെ അവസാനശ്ലോകമായി കണക്കാക്കുന്ന ശ്ലോകമാണിത്. സ്വതവേ തമാശയും എന്തിലും കുശൃതിയും ആയി നടക്കുന്ന ചേലപ്പറമ്പിനോട് ഗുരുവായൂരിൽ വച്ച് ഇനിയും നാമംജപിക്കാറായില്ലേ ചേലപ്പറമ്പ്! എന്ന് ആരോ ചോദിച്ചത്രേ. അതിനു മറുപടിയായി ഈ ശ്ലോകം ചൊല്ലി നമസ്കരിച്ചു എന്നും പിന്നീടദ്ദേഹം എണീറ്റില്ല എന്നും ഐതിഹ്യം.
അർത്ഥം
തിരുത്തുകവർഷത്തിന്റെ പകുതികൊണ്ട് ഹരിയെ ഉത്താനപാദന്റെ പുത്രനായ ധ്രുവൻ പ്രസാദിപ്പിച്ചു. ഏഴു ദിവസം കൊണ്ട് കുരുരാജാവ് പരീക്ഷിതും പ്രസാദിപ്പിച്ചു. യാമത്തിന്റെ പകുതി (ഒന്നര മണിക്കൂർ) കൊണ്ട് പെണ്ണായ പിംഗളയും പ്രസാദിപ്പിച്ചു ഖട്വാംഗൻ രണ്ട് മണിക്കൂർ കൊണ്ട് പ്രസാദിപ്പിച്ചു. പക്ഷേ, തൊണ്ണൂറു വയസ്സയിട്ടും ഞാൻ അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ആ കാരുണ്യനിധിയെ ശരണം പ്രാപിച്ചുകൊണ്ട് ബാക്കി ആയുസ്സുകൊണ്ട് ഞാനിതാ സന്തോഷിപ്പിക്കുന്നു.
അലങ്കാരങ്ങൾ
തിരുത്തുക- ↑ മുക്തകങ്ങൾ, ഉദയകാന്തി, പേജ്-60, പ്രകാശനവിഭാഗം- കേരളസർവ്വകലാശാല, തിരുവനന്തപുരം, 2015