ശ്രീമഹാഭാരതം പാട്ട
ആരണ്യം


[ 215 ] ഹരിശ്രീഗണപതയെനമഃഅവിഘ്നമസ്തു

കാലത്തെക്കളയാതെചൊല്ലെണംകിളിപ്പെണ്ണെനീലത്തെവെ
ന്നനിറമുള്ളഗൊവിന്ദൻതന്റെ ലീലകൾകെട്ടാൽമതിയാകയില്ലൊ
രിക്കലുംപാലൊടുപഴംപഞ്ചതാരയുംതരുവൻഞാൻ മാലൊകൎക്കിതമു
ള്ളമാധവൻതന്റെകളി കാലംവൈകാതെപറഞ്ഞീടുവാൻകെൾപ്പി
ൻനിങ്ങൾപാലാഴിമംകതന്റെകൊങ്കയിലിഴുകീടും മാലെയംപൂണ്ട
തിരുമാറുള്ളനാരായണൻ പാലാഴിതന്നിൽപള്ളികൊള്ളുന്നപരൻ പു
മാൻകാലദെശാവസ്ഥയിൽഖണ്ഡനാംജഗന്നാഥൻ നാലായവെ
ദങ്ങൾക്കുമീരെഴുലൊകങ്ങൾക്കും മൂലമാകിയമൂൎത്തിമുകുന്ദൻമുരവൈ
രികാമനാശനസെവ്യൻകാമദൻകമലാക്ഷൻ കാലികൾമെച്ചുകാ
ട്ടിൽകളിച്ചീടിനദെവൻ പാലനവിനാശന സൃഷ്ടികൾചെയ്യും
പരൻ നീലാംഭൊരുഹദലലൊലലൊചനൻകൃഷ്ണൻ എന്നുള്ളിൽവി
ളങ്ങുന്നതംപുരാൻതന്റെപദം തന്നുള്ളിൽചെൎത്തുകൊണ്ടുധൎമ്മജന്തി
രുവടി കാനനമകംപുക്കുസൊദരന്മാരൊടുംതൻ മാനസനാഥയൊടും
മാമുനിജനത്തൊടും അന്നവർഗംഗാതീരംപ്രാപിച്ചാരെല്ലാവരു മു
ന്നതമാകുംപ്രമാണാഖ്യമാംവടത്തിംകൽ ഇന്ദ്രപ്രസ്ഥത്തിം‌കൽനി
ന്നെൺ്പത്തെണ്ണായിരവും വന്നിതുഗൃഹസ്ഥന്മാരാകിയഭൂദെവന്മാർ
സന്യാസിവരന്മാരുംപതിനായിരംവന്നു മന്നവൻതന്നെക്കണ്ടുദുഃ
ഖിച്ചാരവരെല്ലാം അദ്ദിനമുപവാസംചെയ്തിതുസമസ്തരു മെത്രയും
താപംവന്നുധൎമ്മജനതുമൂലം ഭരണീയന്മാർതമ്മെഭരിപ്പാനുപായമെ
ന്തരചന്മാരായ്വന്നുജനിയായ്കൊരുത്തരും ആഹാരത്തിനുപണിയുണ്ടെ
ന്നുയുധിഷ്ഠിരൻ മൊഹനാശനനായശൌനകനൊടുചൊന്നാൻ
ശൌനകൻധൌമ്യനൊടുചൊന്നപ്പൊൾധൌമ്യൻതാനും ഭാനുദെ
വനെസ്സെവിച്ചീടുവാനുപദെശം കുന്തിനന്ദനൻതനിക്കന്നെരംധൌ
മ്യൻ മൂലമന്ത്രവുമുപദെശംചെയ്തിതുസാംഗമപ്പൊൾ അന്തകതനയ
നുംദ്രൌപദിക്കതുനെരം ചിന്തചെയ്തുപദെശംചെയ്തിതുവഴിപൊലെ [ 216 ] സെവിച്ചുപാഞ്ചാലിയുംകൊടുത്തുപാത്രംദെവൻ — ദൈവഭക്തന്മാൎക്കു
ണ്ടൊസംകടമുണ്ടാകുന്നു—ഭൂദെവന്മാരുംപിന്നെതങ്ങളുംപാഞ്ചാലിയും
പ്രീതിയാവൊളമുണ്ടെചൊറതിലൊടുങ്ങീടു കാമ്യകംപുക്കനെരംക
ണ്ടിതുവിദുരരെ കാമ്യമായതുവരുമെന്നിതുവിദുരരും പണ്ടരക്കില്ലത്തി
ലിട്ടടച്ചുചുട്ടൊരുനാ ളുണ്ടായദുഃഖമൊൎത്താലിന്നിതുസുഖമെല്ലൊ സു
ഖദുഃഖങ്ങളിടതുടരക്കൂടക്കൂട സ്സകലജന്തുക്കൾക്കുമുണ്ടെന്നുധരിച്ചാലും
സത്യധൎമ്മാദികളെരക്ഷിച്ചുപൊരുന്നവ ൎക്കത്തലുണ്ടാകയില്ലനിശ്ച
യമൊന്നുകൊണ്ടും അച്യുതൻതാനുംതുണയുണ്ടെല്ലൊ നിങ്ങളെക്കെന്നാ
ൽ നിശ്ചയംനിത്യംജയമുണ്ടാമിങ്ങിനെകാണ്മൂ ക്ഷത്താവുംധൎമ്മാത്മ
ജൻതാനുമായിരുന്നുട നിത്തരംപറയുംപൊഴംബികാസുതൻ ചൊല്ലാ
ൽ ബ്രാഹ്മണഭക്തശ്രെഷ്ഠനാകിയവിദുരരെ സൌമ്യനാംഗാവൽഗ
ണി കൂട്ടികൊണ്ടങ്ങുപൊയാൻ ഹസ്തിനപുരംചെന്നുപുക്കിതുവിദുര
രും വൃത്താന്തമരചനൊടെപ്പെരുമറിയിച്ചാൻ—അന്നെരംസുയൊധ
നൻതന്നൊടുശ്രിമൈത്രെയൻ ധന്യനാംധൎമ്മജന്റെരാജ്യംനീകൊടു
ക്കന്നൊൻ അന്നപഹാസത്തൊടുതുടമെൽകൊട്ടിയാൎത്താൻ മന്നവ
ൻധൃതരാഷ്ട്രനന്ദനൻമൈത്രെയനും ഭീമന്റെതല്ലുനിന്റെതുടമെൽ
കൊണ്ടുചാക ഭൂമിപാലകകുലനാശനനായനീയും ശാപവുമരുൾചെ
യ്തുമറഞ്ഞു മഹാമുനിതാപസവെഷംപൂണ്ടുധൎമ്മജന്മാദികളും കാനന
ത്തൂടെപൊകുന്നെരത്തുകൃമ്മീരനാം മനമുള്ളരക്കനെക്കൊന്നിതുഭീമ
സെനൻ അന്ധകവൃഷ്ണികളുംപാഞ്ചാലന്മാരുംനല്ല ബന്ധുവാംകൃഷ്ണ
ൻതാനുംപാണ്ഡവന്മാരെക്കണ്ടു ധൎമ്മജൻകുശലപ്രശ്നാദികൾചെ
യ്തശെഷം അംബുജവിലൊചനൻകൃഷ്ണനുമരുൾചെയ്തു യാഗവുംക
ഴിഞ്ഞുഞാനങ്ങുചെല്ലുംപൊൾമുന്നം പ്രാഗത്ഭ്യമെറുന്നൊരുസാല്വ
നുംപടയുമാ യ്ശ്രീമദ്വാരകചെന്നുവളഞ്ഞാനപ്പൊൾഞാനും വാർമെ
ത്തുംപടയുമായ്ചെന്നവനെയുംകൊന്നെൻ നെരത്തെന്നുരചെയ്തുപൊ
യിതങ്ങവൾകളും ഘൊരന്മാംദ്വൈതാടവിപുക്കിതുപാണ്ഡവരും അന്നെ
രംമാൎക്കണ്ഡെയനാകിയമഹാമുനിതന്നെയുംകണ്ടുതൊഴുതാശീൎവ്വാദവു
കൊണ്ടാർതീൎത്ഥങ്ങളതുമാടിവസിക്കുംകാലത്തിംകൽ പാൎത്ഥിവനൊ
ടുഭീമസെനനുമുരചെയ്താൻ ഞാനുമൎജ്ജുനനുമായ്ശത്രുക്കൾതമ്മെക്കൊ
ല്ലാം മാനമൊടവനിവാണീടു നിന്തിരുവടി കാലംപാൎപ്പതിനെന്തുകാ
രണമരുൾചെയ്കകാലനന്ദനനായകൂടലർകുലകാലദുഷ്ടരെപ്പെടിച്ചെ
വംദുഃഖിക്കെന്നുള്ളതെല്ലം കഷ്ടമെന്നതുകെട്ടുധൎമ്മജൻതാനുംചൊ
ന്നാൻ ദ്രൊണഭീഷ്മാദികളെക്കൊല്ലുവാൻ പണിയുണ്ടുവെണമെസ
ത്യംപാലിച്ചീടുകയെന്നുള്ളതും വത്സരംത്രയൊദശാനന്തരം വധംചെ [ 217 ] യ്യാം മത്സരമതികളാംകൌരവവരന്മാരെ ഇത്തരംപറഞ്ഞവരിത്തിരി
യിരിക്കുംപൊൾ ഉത്തമൻവെദവ്യാസനവിടെക്കെഴുന്നെള്ളി അ
ൎഗ്ഘ്യപാദ്യാദികളാൽപൂജിച്ചുവന്ദിച്ചൊരൊ ദുഃഖങ്ങൾമുനിയൊടുധ
ൎമ്മജൻപറഞ്ഞപ്പൊൾ കാരുണ്യംപൂണ്ടുവെദവ്യാസനാംപിതാമഹ
ൻ പൊരുംനീഖെദിച്ചതുകെളിതെന്നരുൾചെയ്താൻ കൈലാസത്തിം
കൽചെന്നുകാലാരിതന്നെസ്സവി ച്ചാലൊരുകഴിവുവന്നീടുംനിങ്ങൾ
ക്കെന്നതിൻ മൂലമന്ത്രവുമുപദെശിച്ചുമഹാമുനി കാലനന്ദനൻതനി
ക്കവന്റെനിയൊഗത്താൽ അൎജ്ജുനൻതപസ്സുചെയ്തീടിനാൻമഹെ
ശനെ നിൎജ്ജരനാഥൻതാനുംകാട്ടാളനായെവന്നാൻ പന്നിയായ്മൂകാ
സുരൻപാൎത്ഥനെക്കൊൽവാൻചെന്നാൻ പന്നിയെയ്തതുമൂലംകാ
ട്ടാളനായദെവൻ മന്നവനൊടുയുദ്ധംചെയ്തവൻമദംപൊക്കി പി
ന്നെപ്രത്യക്ഷനായിനൽകിനാനുഗ്രഹം പാശുപതാസ്ത്രംവാങ്ങിപാ
ൎത്ഥനുംസ്വൎഗ്ഗംപുക്കാൻ ക്ലെശവുമൊഴിച്ചസുരന്മാരെയൊക്കക്കൊന്നാ
ൻ ഉൎവ്വശീശപിച്ചൊരുശാപവുമെറ്റുകൊണ്ടു ദെവെന്ദ്രൻകൊടു
ത്തൊരുവരവുംവാങ്ങിക്കൊണ്ടാൻ ഷണ്ഡത്വമജ്ഞാതവാസത്തൊടു
കൂടത്തീൎന്നു കുണ്ഠഭാവവുംപൊകെന്നരുളിച്ചെയ്താനിന്ദ്രൻ രൊമെ
ശൻതന്നെക്കണ്ടുപറഞ്ഞങ്ങയച്ചിതു ഭൂമിയിൽചെന്നുവൃത്താന്തങ്ങളെ
യറിയിപ്പാൻ ശാപശക്തിയുംശരശക്തിയുംവെണമെല്ലൊ ഭൂപാല
ന്മാൎക്കുശത്രുസംഹാരംവെണമെംകിൽ ശത്രുനിഗ്രഹംചെയ്വാൻഞാനി
ങ്ങുദെവകളൊ ടസ്ത്രശക്തിയെസ്സംപാദിച്ചങ്ങുവന്നീടുവൻ തീൎത്ഥ
സ്നാനാദികൊണ്ടും ക്ഷെത്രൊപവാസംകൊണ്ടു മാസ്ഥയാശാപശ
ക്തിസംപാദിച്ചീടുകെന്നു ധൎമ്മനന്ദനനൊടുചൊൽകെന്നുധന
ഞ്ജയൻ നിൎമ്മലനായമുനിമുഖ്യനെനിയൊഗിച്ചാൻ വൃത്രാരിപുത്രനുടെ
സന്ദെശവാക്യങ്ങളും വൃത്താന്തങ്ങളുമെല്ലാംധൎമ്മജാദികളൊടു രൊമെ
ശമഹാമുനിതാനരുൾചെയ്തീടിനാൻ ഭൂമിപാലനുംമുനിവരനെവണ
ങ്ങിനാൻ തൽക്കാലെയുധിഷ്ഠിരൻഭൂപ്രദക്ഷിണംചെയ്തു ചൊൽ
ക്കൊണ്ടതീൎത്ഥങ്ങളുമാടിവാഴുന്നകാലം ധൎമ്മജൻതന്നെവന്നുകണ്ടിതു
ബൃഹദശ്വൻ ധൎമ്മജൻദുഃഖങ്ങളുമ്മാമുനിയൊടുചൊന്നാ നമ്മുനിവ
രൻതാനും ദുഃഖത്തെക്കളവാനാ യ്ധൎമ്മജനൊടുനളൊപാഖ്യാനമറിയി
ച്ചാൻ ദുഃഖങ്ങളിതില്പരമുണ്ടായിപണ്ടുനള നൊക്കവെകെൾക്കനീയും
ദുഃഖങ്ങളകലുവാൻ ചൊല്ക്കൊണ്ടവിദൎഭഭൂപാലനന്ദനയായ മൈക്ക
ണ്ണാൾകുലമൌലിദമയന്തിയുമായി സ്വൎഗ്ഗസമ്മിതമായനിഷധവി
ഷയവും മുഖ്യഭൊഗെനപരിപാലിച്ചുവാഴുംകാലം പുഷ്കരനൊടുചൂ
തുതൊറ്റു പൊയ്വനംപുക്കാൻ ഉൾക്കാംപുഭ്രമിച്ചിതുകലിതന്നാവിഷ്ട [ 218 ] ത്താൽ പുഷ്കരവിലൊചനയാകിയദമയന്തി ദുഃഖിച്ചുപിൻപെചെ
ന്നുവസ്ത്രവുംകൊടുത്തപ്പൊൾ രാത്രിയിലൊരുപെരുവഴിയംപലംത
ന്നിൽ പാൎത്ഥിവൻപത്നിയുമായ്വസിച്ചീടിനനെരം ഭൎത്താവാംന
ളനൃപൊത്സംഗസീമനികനി ഞ്ഞുത്തമാഗവുംചെൎത്തുനിദ്രയുംപൂണ്ടാ
ളവൾചിത്തവിഭ്രമംകൊണ്ടുമത്തനാംനൃപൊത്തമൻ നിദ്രാണയായീടു
ന്നഭദ്രയാംഭാൎയ്യതന്നെ രാത്രിയിലുപെക്ഷിച്ചുപിന്നെയുംപൊയാനവൻ
ആൎത്തയായവൾകരഞ്ഞുഴന്നുനടക്കുംപൊൾഭക്ഷിപ്പാനടുത്തൊരുപെ
രിംപാപിനെക്കൊന്നു രക്ഷിച്ചാനപ്പൊളൊരുകാട്ടാളൻദൈവവ
ശാൽ എന്നൊടുകൂടിസ്സുഖിച്ചിവിടെ യിരിക്കെന്നാൻ നിന്നെഞാൻ
ഭരിച്ചുകൊണ്ടീടുവനെന്നുംചൊല്ലിമന്മഥവിവശനയടുത്തുകാട്ടാളനും
നിൎമ്മലാംഗിയുംശപിച്ചവനെക്കൊന്നീടിനാൾ—പാന്ഥന്മാരൊടുകൂടി
ചെദിരാജ്യത്തീൽ ചെന്നുതാന്തയായ്മാതാമഹിയരികെവാണീടിനാ
ൾ ബുദ്ധിനെരല്ലായ്കയാൽപത്നിയെയുപെക്ഷിച്ചു പൃത്ഥ്വീപാലകൻ
മഹാരണ്യാന്തെപൊകുന്നെരം കാട്ടുതീപിടിപെട്ടുനാലുദിക്കിലുംമഹ
ൽ കാഷ്ഠമുണ്ടതിന്മദ്ധ്യെനില്ക്കുന്നിതതുതന്മെൽ ഇരുന്നുകാൎക്കൊടകൻ
കരയുന്നതുകണ്ടു പരന്നൊരഗ്നിയുടെനടുവെചെന്നുനളൻ എടുത്തുകാ
ൎക്കൊടകൻതന്നെയുംകൊണ്ടുപൊന്നാൻ കൊടുത്താനൊരുദിവ്യവ
സ്ത്രവുമതുനൃപ നുടുത്തനെരംനെരായ്വന്നിതുബുദ്ധിയുമൊട്ടടുത്തുമെവു
മയൊദ്ധ്യാപുരംപുക്കുനളൻ ഋതുപൎണ്ണനുംനളൻതന്നുടെഗുണംകണ്ടു
പഥികജനങ്ങൾക്കുഭൊജനംകൊടുപ്പാനാ യ്പാചകനാകിവെച്ചു
കൊണ്ടിതുസന്തൊഷിച്ചു രാജാവെന്നൊരുവരുമറിഞ്ഞീലതുകാലം
ശക്രനുംവരുണനുമഗ്നിയുംകുബെരനു മുൾക്കാംപുതെളിഞ്ഞുനൽകീ
ടിനവരങ്ങളാൽ അരിയുംതീയുമുപ്പുംവിറകുംകൂടാതെയും വിരവിൽ
വെണ്ടുവൊളംചൊറവനുണ്ടാക്കീടും അതുകണ്ടത്യത്ഭുതംപൂണ്ടിതുമഹാ
ജനം പൃഥിവീശ്വരനായവിദൎഭനതുകാലം അയച്ചുചാരന്മാരെരാജ്യ
ങ്ങൾതൊറുമപ്പൊൾ നിയുക്തന്മാരായൊരുചാരന്മാരന്വെഷിച്ചാർ
നളനുണ്ടയൊദ്ധ്യയിലെന്നറിഞ്ഞവർകളും തെളിവൊടുഴറിച്ചെന്ന
വസ്ഥയറിയിച്ചാർ വിദൎഭൻചെദിരാജ്യസ്ഥിതയാമവൾതന്നെ വി
ദിത്വാകൂട്ടിക്കൊണ്ടുപൊയിതുസമ്മൊദത്താൽ തന്നുടെമകളായദമയ
ന്തിക്കുനൃപൻ പിന്നെയുംമുതൃത്തിതുകല്യാണംമുന്നെപ്പൊലെ ഉണ്ടു
പൊലിന്നുംദമയന്തിക്കുസ്വയംബരം രണ്ടാമതതിനൊക്കച്ചെന്നിതു
ഭൂപാലന്മാർ പൊകെണമതിനെന്നുകൊപ്പിട്ടാനൃതുവൎണ്ണൻതെക്കി
ടാവീടുവൻ ഞാനെന്നിതുനളൻതാനും അന്നശ്വഹൃദയമന്ത്രംപ്രയൊ
ഗിച്ചാൻമന്നൻ മന്നനുമക്ഷഹൃദയമന്ത്രംപ്രയൊഗിച്ചാൻ അശ്വ [ 219 ] ത്തിൻവെഗംപൂണ്ടതെരതിലിരിക്കുംപൊൾഅശ്വത്ഥപത്രമിത്രയുണ്ടെ
ന്നാനൃതുപൎണ്ണൻ അന്യൊന്യംപഠിച്ചപ്പൊൾനളനുംകലിവെറാ
യ്മന്നവൻവിദൎഭരാജ്യത്തിനുചെന്നനെരം സുന്ദരിയായദമയന്തിയുംന
ളനുമാ യ്മന്ദിരംപുക്കുരാജ്യംപാലിച്ചുവഴിപൊലെ പുഷ്കരനെയുംപി
ന്നെനിഗ്രഹിച്ചുൎവീതല മൊക്കത്താനടക്കിവാണീടിനാൻചിരകാ
ലം ദുഃഖങ്ങൾപണ്ടുമുള്ളൊൎക്കുമുണ്ടായിട്ടുണ്ടു മന്ന ദുഃഖിക്കവെണ്ടമെലി
ൽനല്ലതുവന്നുകൂടും ധൎമ്മജൻതനിക്കക്ഷഹൃദയംപഠിപ്പിച്ചിട്ടമ്മുനി
മറഞ്ഞപ്പൊൾനാരദനെഴുനെള്ളി തീൎത്ഥത്തിൻമഹിമകളൊട്ടൊഴിയാ
തെയൊക്ക ത്തിൎത്തരുൾചെയ്തുമുനിനായകൻമറഞ്ഞപ്പൊൾ പാൎത്ഥി
വൻധൌമ്യനൊടുപിന്നെയും ചൊദിക്കയാൽ തീൎത്ഥമാഹാത്മ്യമരുൾ
ചെയ്തിതുധൌമ്യൻതാനും രൊമെശനെഴുനെള്ളിപാൎത്ഥന്റെവിശെ
ഷങ്ങൾ ആമൊദംവരുമാറുധൎമ്മജനൊടുചൊന്നാൻ ദെവെന്ദ്രനി
യൊഗവുമറിയിച്ചവരുമാ യ്പൊയിതുതീൎത്ഥസ്നാനംചെയ്വാനെന്നൊ
രുംപെട്ടാർ പൊയിതുപാണ്ഡവരുംരൊമെശനൊടുംകൂടി പൊയിതുദു
രിതങ്ങൾമായാമൊഹവുംതീൎന്നുഗംഗയുംസരസ്വതിയമുനാകുരുക്ഷെ
ത്രം സംഗനാശനമായപുഷ്കരംപ്രഭാസവും ആടിനാരവിടുന്നുകണ്ടി
തുകൃഷ്ണൻതന്നെ കെടുകൾതീരുമെന്നുമാധവനരുൾചെയ്തു പൊയി
തങ്ങവിടുന്നുരൊമെശനൊടുംകൂടിമായവെറിട്ടമ്മുനിപറഞ്ഞുപുരാണ
ങ്ങൾ നരനാരായണന്മാരാലയമായിട്ടുള്ള പെരിയബദൎയ്യാഖ്യമാശ്ര
മമകംപുക്കാർ കണ്ടിതുഘടൊല്ക്കചൻതന്നെയുമവിടുന്നു ഉണ്ടായിസ
ന്തൊഷവുമവർകൾക്കതുകാലം മന്ദമായ്പണ്ടുകെട്ടിട്ടില്ലാതഗന്ധത്തൊ
ടും വന്നാനങ്ങൊരുവായുഭീമനൊടതുനെരംസുന്ദരീപാഞ്ചാലിയുംചൊ
ല്ലിനാളൊരുപുഷ്പം തന്നുടെപരിമളമായതുമതിനെനീ ചെന്നുകൊ
ണ്ടന്നുമമനൽകെണമെന്നനെരം ഭീമനുംഗദയുമായ്നടന്നുഹനുമാനും
പ്രെമമുൾക്കൊണ്ടുമുതുവാനരവെഷംപൂണ്ടാൻ മാൎഗ്ഗവുംമുട്ടിച്ചവനി
രിക്കുംനെരംഭീമൻ മാൎഗ്ഗംനൽകിനിക്കങ്ങുനീങ്ങുകെന്നുരചെയ്തു നീ
ങ്ങുവാനരുതെതുംഗദയാൽനീക്കിക്കളവാങ്ങിനിന്നാശുചാടിക്കടന്നീട
ല്ലയായ്കിൽ നീക്കുവൻഭാവിച്ചിട്ടുനീങ്ങാഞ്ഞൊരനനന്തരംനൊക്കി
യാൻകടക്കയുമരുതുനിരൂപിച്ചാൽഇക്കുലംതന്നിലുള്ളൊരഗ്രജനിനി
ക്കുണ്ടു മൎക്കടവൃദ്ധൻതന്റെവാലൊടുങ്ങുന്നെടത്തു കൂടിപ്പൊയീടാമെ
ന്നിട്ടെറിയവഴിചെന്നുകൂടവാൽനീണ്ടുകൊണ്ടിട്ടൊടുങ്ങിക്കൂടായ്കയാ
ൽ സന്ദെഹംമനക്കാംപിലുണ്ടായിട്ടവൻചെന്നു വന്ദിച്ചുഹനുമാനു
മവനൊടുര ചെയ്താൻചെന്നുനീസൌഗന്ധികംപറിച്ചുകൊണ്ടുപൊ
ന്നാൽ നിന്നെക്കൊന്നീടുമതുകാക്കുന്നനിശാ ചരർ എന്നതിന്നുപദെ [ 220 ] ശംചൊല്ലുവാനിരുന്നുഞാൻചൊന്നവണ്ണംനീചെന്നുകൊണ്ടുപൊ
ന്നാലുമിനി എന്നവനയച്ചപ്പൊൾവന്ദിച്ചുഭക്തിയൊടെ നിന്നിത
ഞ്ജനാസുതൻമുന്നിലാമ്മാറുതദാ വാരിധിചാടിയൊരുനെരത്തെരൂ
പംകാണ്മാൻ മാരുതികാമിച്ചതുനെരത്തുവായുപുത്രൻ കണ്ടുകൊണ്ടാ
ലുമെന്നുനിന്നതുനെരംഭീമൻ കണ്ടുപെടിച്ചുകൂപ്പിസ്തുതിച്ചുനിന്നനെ
രം പെടിക്കവെണ്ടയെതുമെന്നനുഗ്രഹംചെയ്തു ഗാഢപ്രെമത്തൊട
യച്ചീടിനാൻകപിവരൻ ഉന്നതനായഭീമസെനനുംസൌഗന്ധികം
മന്ദമെന്നിയെചെന്നുപറിച്ചീടുന്നനെരം എതിൎത്തരാക്ഷസരെക്കൊ
ന്നിതുഭീമസെനൻ എതിൎത്തുഗന്ധൎവ്വന്മാരസംഖ്യംപടയൊടും അവ
രെയൊരുജാതിജയിച്ചുകൊണ്ടുപൊന്നാനവനെക്കാണാഞ്ഞിട്ടുശൊ
കിച്ചുയുധിഷ്ഠിരൻ ഒട്ടെടംചെല്ലുന്നപ്പൊൾകണ്ടവനൊടുംകൂട പ്പെ
ട്ടന്നുപൊന്നുവന്നിങ്ങാശ്രമംപുക്കശെഷം ഇന്ദ്രമന്ദിരംപുക്കൊരിന്ദ്ര
നന്ദനൻതാനും ഇന്ദ്രാദിദെവകളൊടസ്ത്രവുംപഠിച്ചുടൻ ഇന്ദ്രവൈ
രികളെയുംനിഗ്രഹിച്ചവടെനി ന്നിന്ദ്രസൊദരനെയുമുൾക്കാംപിൽ
ചെൎത്തുനന്നാ യയ്യാണ്ടുചെന്നശെഷംധൎമ്മജൻതന്റെകാക്കൽ പ
യ്യവെനമസ്കരിച്ചീടിനാൻധനഞ്ജയൻ ഐവരുംപാഞ്ചാലിയുംഭൂ
ദെവവരന്മാരും ദൈവജ്ഞന്മാരായുള്ളമാമുനിജനങ്ങളുംഒക്കത്തക്കൊ
രുമിച്ചുദുഃഖം തീൎന്നിരിക്കുംപൊൾ മുഷ്കരനായുള്ളൊരുപെരിംപാപൊ
രുദിനം പടുമാനസനായഭീമൻതന്നുടലെല്ലാം മുടിയൊടടിയിടമുഴുവ
ൻ ചുറ്റിക്കൊണ്ടാൻ വാനവർകൊനങ്ങൊരുദീനനായ്മറഞ്ഞപ്പൊ
ൾ വാനുലകടക്കിവാണിരുന്നുനഹുഷനും മാനിനിയായശചീദെവി
യെപ്പുണരാഞ്ഞു മനസതാപത്തൊടുംപലനാൾചെന്നശെഷം താ
പസന്മാരെക്കൊണ്ടുതണ്ടെടുപ്പിച്ചുംകൊണ്ടു ഭൂപതിവരുന്നാകിൽപു
ൽകാമെന്നവൾചൊന്നാൾ മഹിമയെറീടുന്നമാമുനിമാരെക്കൊണ്ടുന
ഹുഷൻപള്ളിത്തണ്ടുമെടുപ്പിച്ചെഴുനെള്ളിഅംഗുഷ്ഠമാത്രമായുള്ളഗസ്ത്യ
ൻനടയ്കായാ ലംഗത്തിൽചവിട്ടിനാൻനഹുഷനതുനെരം അംഗജ
ശരമെറ്റിട്ടംഗനമാരിലെറ സ്സംഗമമുണ്ടാകകൊണ്ടുമത്തനായുള്ളനീയും
പാരിച്ചപെരിംപാപായ്വനത്തിൽക്കിടക്കെന്നു പൂരിച്ചകൊപത്തൊ
ടുമഗസ്ത്യൻശപിക്കയാൽപലനാൾകാട്ടിൽക്കിടന്നീടിനാൻനഹുഷ
നുംബലവാന്മാരുതിയെച്ചുറ്റിനാൻശാപംതീൎപ്പാൻ ധൎമ്മജന്മാവുതാ
നുംനഹുഷനൃപെന്ദ്രനുംധൎമ്മാധൎമ്മങ്ങൾതമ്മിൽപ്പറഞ്ഞൊരനന്തരംമൊ
ക്ഷംവന്നിതുനഹുഷാഖ്യനാംനൃപെന്ദ്രനും സാക്ഷാൽശ്രീനാരായണ
ൻഗൊവിന്ദൻതിരുവടിപാണ്ഡവന്മാരെക്കാണ്മാനെഴുനെള്ളിയനെ
രം പാണ്ഡവന്മാരുംകണ്ടുസന്തൊഷത്തൊടുംകൂട ക്കാനനഭുവിവ [ 221 ] സിച്ചീടുംപൊളവർമുൻപിൽ ജ്ഞാനിയാംമാൎക്കണ്ഡെയമാമുനിയെ
ഴുനെള്ളി വന്ദിച്ചുപാണ്ഡവന്മാർനന്ദിച്ചുമഹാമുനി മന്ദത്വംതീൎപ്പാൻ
പുരാണങ്ങളുമരുൾചെയ്തു അക്കാലംധൃതരാഷ്ട്രപുത്രരുംബന്ധുക്കളും മു
ഖ്യമായുള്ളചതുരംഗമാംബലത്തൊടും ദിക്കുകൾമുഴങ്ങീടുംവാദ്യഘൊഷ
ങ്ങളൊടുംവിഖ്യാതന്മാരായുള്ളപാണ്ഡവന്മാരെക്കൊൽവാൻഭൊഷനാം
നാഗദ്ധ്വജൻതന്നുടെനിയൊഗത്താൽഘൊഷയാത്രയുംതുടങ്ങീടിനാർവ
നംതൊറുംപതിനൊരാണ്ടുകഴിഞ്ഞിരിക്കുന്നനന്തരം ചതിയാൽപൊ
യ്ക്കതന്നിൽമരുന്നുകലക്കിയാർ ഉദ്യൊഗംകണ്ടനെരം കൌരവന്മാരെ
വെൽവാൻവൃത്രാരിചിത്രരഥൻതന്നെയുംനിയൊഗിച്ചാൻ യൊഗ്യ
മല്ലിതുനിങ്ങൾക്കെന്നിതുഗന്ധൎവ്വന്മാർ ഭാഗ്യഹീനന്മാരവരൊടുപൊ
ർചെയ്താരപ്പൊൾ പൊരിനുവിരുതുള്ള വീരനാംചിത്രരഥൻ പാരാ
തെനൂറ്റുവരെപിടിച്ചുകെട്ടീകൊണ്ടാൻആരിനിവീണ്ടുകൊൾവാനെ
ന്നുകൎണ്ണാദികളുംനാരിമാരെന്നപൊലെധൎമ്മജനൊടുചൊന്നാർ പൊ
രിൽനാംചെയ്യെണ്ടുന്നകാരിയമിതുകാല മാരാനുംചെയ്യുന്നതുമുടക്കീട
രുതെല്ലൊമാരുതിയെന്നുചൊന്നനെരത്തുധൎമ്മാത്മജൻ വീരാകെളിതു
ധൎമ്മമല്ലെന്നുധരിക്കെണം ശാശ്വതനൃപധൎമ്മംശത്രുക്കളെന്നാകിലും
മാശ്രിതൻമാരെ രക്ഷിച്ചീടെണമെന്നാകുന്നു പാണ്ഡവന്മാരും
ചെന്നാർവീണ്ടുകൊള്ളുവാനായി ഗാണ്ഡിവംകുലചെയ്തുഫല്ഗുനൻ
വീണ്ടുകൊണ്ടാൻമന്നവസുയൊധനപൊകരാജ്യത്തിനെന്നുധന്യ
നാം ധൎമ്മാത്മജനനുജ്ഞകൊടുത്തപ്പൊൾഉന്നതനായഭീമൻസംശയം
തീരുവാനായ്പന്നഗദ്ധ്വജനാദിയായുടനെണ്ണിയിട്ടാൻ ഒന്നിനെയൊ
ത്തീലെന്നിട്ടെറിഞ്ഞെനെണ്ണിയപ്പൊൾമന്നനുമെത്തുവെന്നിട്ടനുജ്ഞ
കൊടുത്തപ്പൊൾനാണിച്ചുപുരിപുക്കുമാനിയാംസുയൊധനൻ ദീന
ത്വംകളവാനായ്മാമറയവർചൊല്ലാൽപാണ്ഡവന്മാരിലസൂയപരൻ
ധാൎത്തരാഷ്ട്രൻ പുണ്ഡരീകാഖ്യമായയാഗവുംചെയ്താനെല്ലൊ യാഗാ
ദികൎമ്മംചെയ്തുഭൊഗമൊടിരുന്നിതുനാഗകെതന നായഭൂപതിസുയൊ
ധനൻഅക്കാലംജയദ്രഥനടവിതന്നിൽപുക്കാൻമൈക്കണ്ണാൾമണി
യായപാഞ്ചാലിതന്നെക്കപ്പാൻ പൊയിതുപാണ്ഡവന്മാർനായാ
ട്ടിന്നെല്ലാവരുമായതമിഴിതന്നെയാശ്രമത്തിങ്കലുള്ള മായത്താലവ
നെടുത്തപ്പൊഴെതെരിലെറ്റിപായുന്നനെരമവൾമുറയിട്ടതുകെട്ടു കടു
ക്കെന്നൊടിവന്നുപാണ്ഡവവീരന്മാരും പിടിച്ചുകെട്ടിജയദ്രഥനെഭീ
മസെനൻഅടിച്ചുതന്നെകൊൽവാൻതുടങ്ങുന്നതുകണ്ടു മുടക്കധൎമ്മപു
ത്രരയക്കയിനിയെന്നാൻ നമ്മുടെഭഗിനിക്കുവൈധവ്യമകപ്പെടുംദുൎമ്മ
ദമടക്കിയങ്ങയക്കെന്നതുനെരം ചിരച്ചുശിഖയൊടുമീശയുംകളഞ്ഞി [ 222 ] ട്ടുചിരിച്ചുപൊയാലുമെന്നയച്ചുഭിമസെനൻ—തിരിച്ചുപൊന്നുമുനി
മാരമായിരുന്നുടൻ തിരക്കിത്തുടങ്ങിനാരിതിഹാസങ്ങൾകൊണ്ടെ
അന്നെരംമാൎക്കാണ്ഡെയൻതന്നൊടുധൎമ്മാത്മജ നെന്നൊളംദുഃഖമു
ള്ളൊരുണ്ടായിട്ടുണ്ടൊയെന്നാൻതാപസൻചിരിച്ചരുൾചെയ്തിതുധ
ൎമ്മാത്മജതാപംപണ്ടിതിൽപരമുണ്ടായാരുണ്ടുപലർപണ്ടുശ്രീനാരായ
ണൻമാനുഷനായമൂല മുണ്ടായദുഃഖമെല്ലാംകെൾക്കനീദുഃഖംതിരും
ദെവനാംവിധാതാവുദെവകളൊടുംദെവ ദെവനാംനാരായണപദ
ങ്ങൾവന്ദിച്ചിതുദെവബ്രാഹ്മണമുനിധൎമ്മഭൂമികൾക്കെല്ലാം രാവണ
ൻതന്നെകൊന്നുസങ്കടംകെടുപ്പാനാ യ്മനുവംശത്തിൽമണിവിള
ക്കാംദശരഥതനയനായിവന്നുപിറന്നുഭഗവാനും അനുജൻമാരുമു
ണ്ടുമൂവ്വരെന്നറിഞ്ഞാലുംമനസിസുഖത്തൊടുവളരുംകാലത്തിങ്കൽവി
ശ്വരക്ഷാൎത്ഥംതത്രവന്നിതുമഹാമുനി വിശ്വാമിത്രനുമയൊദ്ധ്യാപുരമ
കംപുക്കുവിശ്വനാഥനെയപെക്ഷിച്ചൊരുനെരമുള്ളിൽ വിശ്വാസ
ത്തൊടുരാമലക്ഷ്മണന്മാരെനൃപൻ അയച്ചാൻമുനിയൊടുമവരുംവ
നംപുക്കാർനയജ്ഞൻവിശാമിത്രനാകിയതപൊധനൻ ഉപദെശി
ച്ചാനതിബലയുംബലയുമ ന്നൃപതിസുതന്മാൎക്കുപൈദാഹംകെടുപ്പാ
നായയച്ചുയമപുരിതന്നിൽതാടകതന്നെ ഭയത്തെകളഞ്ഞുകൌശിക
നുംബാലന്മാരുംപിന്നെപ്പൊയ്സിദ്ധാശ്രമംപുക്കുയാഗവുംകാത്തുസന്ന
മാക്കിനാൻസുബാഹുപ്രമുഖന്മാരെയും ഖിന്നനായ്വണങ്ങുംമാരീചനു
വരംനൽകിപന്നഗാഭരണവിൽകാണ്മാനായ്പുറപ്പെട്ടാർ സന്നദ്ധന്മാ
രായ്മുനിതന്നൊടുകുമാരന്മാർ തന്വിയായഹല്യതൻശാപമൊക്ഷവും
നൽകിമിഥിലപുക്കുപുരമഥനൻതന്റെവില്ലുംമഥനംചെയ്തുസീതാവ
രനായൊരുശെഷംഭരതശത്രുഘ്നന്മാരൊടുമാതാക്കന്മാരും ഗുരുവാംവ
സിഷ്ഠനുംതാതനുംവന്നശെഷംഅനുജന്മാരുംവിവാഹംചെയ്തുകല്യാ
ണവുംമനസികനീവൊടുകഴിച്ചുപുറപ്പെട്ടാർപൊകുന്നവഴിയിന്നുഭാ
ൎഗ്ഗവൻ തന്നെവെന്നുവെഗമൊടയൊദ്ധ്യപുക്കിരുന്നുപന്തീരാണ്ടുഭര
തശത്രുഘ്നന്മാർമാതുലൻതന്നെകാണ്മാൻപരമാദരവൊടുകെകയരാജ്യം
പുക്കാൻഭാവിച്ചുദശരഥനഭിഷെകത്തിന്നതും ദൈവത്തിൻനിയൊ
ഗത്താൽമന്ഥരചൊല്ലുകെട്ടുകൊപിച്ചുകൈകെയിയുംമുടക്കിരാമൻതാ
നുംതാപത്യാഗാൎത്ഥംവനവാസായപുറപ്പെട്ടു ലക്ഷ്മണനൊടുംമിഥി
ലാത്മജയൊടുംകൂടിതൽക്ഷണംഗംഗകടന്നുടനെചിത്രകൂടം പുക്കിതു
ദശരഥൻവാനുലകവുമന്നു തൽക്കാലെവസിഷ്ഠദൂതൊക്ത്യാ വന്ന
കംപുക്കുഭരതശത്രുഘ്നന്മാരുദകക്രിയചെയ്തു നരപാലകൻവാഴുംചിത്രകൂ
ടത്തിൽവന്നാർതാതവൃത്താന്തംകെട്ടുരാമലക്ഷ്മണൻമാരും ഖെദമുൾ [ 223 ] ക്കൊണ്ടുവെണ്ടുംകൎമ്മങ്ങളൊക്കചെയ്താർപാദുകംകൊടുത്തയച്ചീടിനാ
ൻഭരതനെസാദരംഭൂയൊഭരദ്വാജനെക്കണ്ടുകൂപ്പി ചണ്ഡദീധിതികു
ലജാതനാംരഘുവരൻ ദണ്ഡകാരണ്യംപ്രാപിച്ചീടിനൊരനന്തരം
കൊന്നിതുവിരാധനെപിന്നെപൊയ്ശരഭംഗൻ തന്നുടെഗതികണ്ടുകാ
നനത്തൂടെപൊമ്പൊൾ അഗസ്ത്യസഹൊദരൻതന്നെയുംകണ്ടുപുന
രഗസ്ത്യപാദാംബുജംവന്ദിപ്പാൻ നടകൊണ്ടാർ വിന്ധ്യനെയമൎത്തു
വാതാപിയെദഹിപ്പിച്ചു സിന്ധുവാരിയുമെല്ലാമാചരിച്ചൊരിക്കലെ
സംപ്രതിതപൊബലംകണ്ടുകൂടാതമുനി കുംഭസംഭവൻതന്നെക്കുംപി
ട്ടുരഘുവരൻസൎവ്വരാക്ഷസവധപ്രതിജ്ഞചെയ്തുചെയ്വാൻ ദെവെ
ന്ദ്രദത്തമായശാൎങ്ഗചാപാദികളും ദിവ്യങ്ങളായിട്ടുള്ളൊരായുധങ്ങളും
വാങ്ങി ഗീൎവ്വാണകുലപരിത്രാണാൎത്ഥംരഘുവരൻ പുണ്യവാഹിനീ
ഗൊദാവരിതൻതീരത്തിംകൽ ദണ്ഡകാരണ്യംതന്നിലാശ്രമമതുംകെ
ട്ടി വാഴുന്നകാലത്തിംകൽവന്നശൂൎപ്പണഖയാം പാഴിയെമൂക്കുംമുല
യുംകളഞ്ഞയച്ചപ്പൊൾ പൊരിനുവന്നുഖരദൂഷണത്രിശിരാക്കൾ
ഘൊരമായ്പതിന്നാലുസഹസ്രംപടയുമാ യ്നാഴികമൂന്നെമുക്കാൽകൊ
ണ്ടുകൊന്നിതുരാമൻ ആഴിയുംകടന്നഴൽപൂണ്ടവളറിയിച്ചാൾ സൊ
ദരനായദശവദനൻതന്നൊടെല്ലാം ക്രൊധമുൾക്കൊണ്ടുജനകാത്മജ
ഹരണാൎത്ഥം രാവണൻമാരീചനെപ്പൊന്മാനായയച്ചതിലാവെശി
ച്ചിതുചിത്തംസീതക്കുരഘുവരൻ പിടിപ്പാനടുത്തപ്പൊളരുതാഞ്ഞതു
നെരം കൊടുത്തുശരംകൊണ്ടുകരഞ്ഞാനപ്പൊളവൻ അയ്യൊജാനകി
ദെവിലക്ഷ്മണയെന്നുതന്നെമയ്യെലുംകണ്ണിതാനുമയച്ചുകുമാരനെ ത
ക്കത്തിൽദശഗ്രീവൻതൈക്കൊംകത്തരുണിയെ കൈക്കൊണ്ടുതെരി
ലെറ്റിപുഷ്കരെപൊകുന്നപ്പൊൾ പക്ഷീശൻജടായുതാൻമുൽപുക്കു
യുദ്ധംചെയ്താൻ പക്ഷവുംവെട്ടിയറുത്തവനുംപുരിപുക്കാൻ ആരാമ
ഭുവിചാരുശിംശപാവൃക്ഷത്തിൻകീ ഴ്ത്താരാർമാതിനെവെച്ചുരാവണ
ൻഗൃഹംപുക്കാൻ മൈക്കണ്ണിതന്നെക്കാണാഞ്ഞുൾക്കാംപിലഴൽപൂ
ണ്ടുദുഃഖിച്ചുരഘുപതിലക്ഷ്മണനൊടുംകൂടി നടക്കുന്നെരംകണ്ടുപറഞ്ഞു
ജടായുവു മടുത്തവണ്ണംതന്നെമരിച്ചാനവനുട ലെടുത്തുദഹിപ്പിച്ചുന
ടുക്കത്തൊടുംകൂടി യടുത്തശെഷക്രിയചെയ്തിതുരാമദെവൻ വില്വാദ്രി
തന്നിൽപിറന്നുണ്ടായശബരിയും കല്യാണത്തൊടുകണ്ടുപൂജിച്ചുവരം
കൊണ്ടാൾകൊല്ലുവാൻതുടങ്ങിയകബന്ധൻതന്നെക്കൊന്നുനല്ലൊ
രുഗതിനൽകിപ്പുക്കിതുപംപാതീരം കണ്ടിതുഹനുമാനുംകൊണ്ടുപൊ
യ്സുഗ്രീവൻതന്നിണ്ടൽതീൎപ്പതിനായിസ്സഖ്യവുംചെയ്യിപ്പിച്ചാൻ ദു
ന്ദുഭികായംപാദാംഗുഷ്ഠംകൊണ്ടെടുത്തെറി ഞ്ഞിന്ദിരാവരനായരാഘ [ 224 ] വൻതിരുവടി സുന്ദരയായസീതാഭൂഷണങ്ങളുംകണ്ടു മന്ദമെന്നിയെ
കിഷ്കിന്ധാപുരംനോക്കിപ്പൊയാർ വട്ടത്തിൽനിന്നമരമെഴുമൊരംപു
കൊണ്ടുപൊട്ടിച്ചുരാമദെവൻബാലിയെക്കുലചെയ്താൻ ഇരുന്നുചാ
തുൎമ്മാസ്യംമാല്യവാന്മുകൾതംകൽ പറഞ്ഞവണ്ണംതന്നെവന്നീലസുഗ്രീ
വനുംനിറഞ്ഞുകൊപത്തൊടുസൊദരൻതന്നൊടാശു പറഞ്ഞുരഘുവ
രൻവന്നിതുശരൽകാലം ലക്ഷ്മണവൈകാതെനീകിഷ്കിന്ധാപുരിപു
ക്കു മൎക്കടപ്രവരനാംസുഗ്രീവനൊടുചൊൽക സത്യത്തെമറക്കിലൊ
സഖ്യവുംമറന്നുപൊ മിത്തരംകാട്ടീടുകിലത്തരംതന്നെവരും അഗ്രജ
ൻതന്നെക്കൊന്നബാണമിന്നിയുമുണ്ടി ങ്ങുഗ്രതകുറഞ്ഞതുമില്ലമൽക്ക
രങ്ങൾക്കുംഅഗ്രജൻപൊയവഴിനല്ലതെന്നിതുകാലം സുഗ്രീവൻതനി
ക്കുള്ളിൽതൊന്നീട്ടുണ്ടെന്നാകിലൊ വ്യഗ്രമില്ലിനിക്കെതുമെന്നതുധരി
ക്കെണം നിഗ്രഹമനുഗ്രഹംചെയ്തവൎക്കെന്തുദണ്ഡം ബന്ധുക്കളിഹ
ലൊകസൌഖ്യത്തിനെത്രെയെല്ലൊ ചിന്തിക്കപാരത്രികസൌഖ്യത്തി
നല്ലനൂനം മഴയുംമഞ്ഞുംകാറ്റുംവെയിലുമെറ്റുകാട്ടിൽ അഴൽപൂണ്ടു
ഴന്നുള്ളകായ്കനികളുംതിന്നു പിഴുകിക്കിടന്നവൻതന്നെഞാൻവാഴി
ച്ചപ്പൊൾ മുഴവനവയെല്ലാംമറന്നുകളഞ്ഞവൻ ഞെളിഞ്ഞുസിംഹാ
സനമെറിഡംഭവുംകാട്ടിത്തെളിഞ്ഞുതരുണിമാരൊടിടചെൎന്നുനന്നാ
യ്മദ്യപാനവുംചെയ്തുമത്തനായിരുന്നവൻ നിത്യസൌഖ്യങ്ങൾകണ്ടു
സമയംചെയ്തതെല്ലാംമറന്നാനെം‌കിലതുഞാനെതുംമറന്നീലപറഞ്ഞാ
ലില്ലരണ്ടെന്നങ്ങുനിചെന്നുചൊൽക ലക്ഷ്മണനതുകെട്ടുകല്പിച്ചുപുറ
പ്പെട്ടാൻ അഗ്രജനവൻതന്റെയഗ്രജൻതന്നെക്കൊന്നാൻ പ
ക്ഷെകണ്ടീടാമെന്നങ്ങുൾക്കാംപിൽനിരൂപിച്ചു ധിക്കാരമടക്കുവനെ
ന്നുകല്പിച്ചുവെഗാൽസൌമിത്രിതിരിച്ചതുകണ്ടുരാഘവദെവൻസൌ
മുഖ്യമൊടുവീണ്ടുംവിളിച്ചിട്ടരുൾചെയ്തുനില്കെടൊകുമാരനീകെട്ടുപൊ
കെണമിതു മൎക്കടപ്പരിഷെക്കുചാപല്യംപെരുതെല്ലൊ കാൎയ്യത്തൊള
മെയുള്ളുനമുക്കെന്നറിഞ്ഞാലുംവീൎയ്യത്തെക്കാട്ടീടുവാനിവിടെവെണ്ടി
ലെല്ലൊ പൊയാലുമിയെംകിലെന്നതുകെട്ടനെരം പൊയവൻകി
ഷ്കിന്ധതൻഗൊപുരദ്വാരംപുക്കാൻ മെല്ലവെയൊരുചെറുഞാണൊ
ലിയിട്ടനെരം ചൊല്ലെഴുംബ്രഹ്മാണ്ഡങ്ങളൊക്കവെവിറച്ചുതെ എ
ന്തൊരുശബ്ദമെന്നുചിന്തിച്ചുദശാസ്യനുമന്ധനായുഴന്നൊരുരണ്ടുനാ
ഴികനിന്നാൻചെവികളിരുപതുംവിരലിട്ടിളക്കിനാൻ പ്ലവഗപട
ലികൾമൊഹിച്ചുവീണാരെല്ലൊ വളൎന്നസിംഹാസനമതിന്മെലിരു
ന്നെറ ഞെളിഞ്ഞസുഗ്രീവനുംവിറച്ചുഞെട്ടിവീണാൻ ചിരിച്ചുപറ
ഞ്ഞിതുശ്രീഹനുമാനുമപ്പൊൾ ശരൽക്കാലത്തെക്കണ്ടിട്ടുണൎത്തിച്ചീ [ 225 ] ലെഞാനൊ ഇന്നിപ്പൊൾനിനക്കറിഞ്ഞീടുവാൻതക്കവണ്ണം മന്ന
വർകുലമണിരാഘവൻതന്റെതംപി തന്നുടെഗുണനാദംകെട്ടതെന്ന
റിഞ്ഞാലുംചെന്നിനിക്കാൽക്കൽവീഴ്കവൈകാതെമടിക്കെണ്ട പെടി
ച്ചുതിരുമുൻപിൽചെല്ലുവാൻപണിയെത്രെ മാടൊത്തമുലയാളാംതാര
പൊയ്മുൻപെചെന്നു കൊപത്തെശ്ശമിപ്പിച്ചെകണ്ടുകൈകൂപ്പിക്കൂടു
താപത്തെക്കെടുപ്പാനായ്വെലകൾചെയ്കനീയും മെരുമാമലെക്കൽനി
ന്നിന്നലെവന്നകപി വീരന്മാർകൊണ്ടുവന്നഫലമൂലങ്ങളെങ്ങു പൊ
ൻനിറമെല്ലൊകണ്ടാൽതിന്നാലുമൊരുമാസ ത്തിനുപൈദാഹങ്ങളും
പിന്നെയുണ്ടാകയില്ല നന്നതുസൌമിത്രിക്കുതിരുമുൽക്കാഴ്ചവെപ്പാൻ
ധന്യയാംതാരതന്നെപൊകെണമതുംകൊണ്ടുതാരെശചാരുമുഖിസാര
സവിലൊചനാ താരയുമതുകെട്ടുപാരാതെപുറപ്പെട്ടാൾ ഒട്ടഴിഞ്ഞുല
ഞ്ഞിട്ടുകിഴിഞ്ഞനിവീബന്ധ മൊട്ടൊട്ടുകരംകൊണ്ടുതാങ്ങിയുമുറപ്പി
ച്ചും ഇണ്ടൽചെൎന്നിരുണ്ടൊരുകണ്ടിവാർകുഴലതും കുണ്ഠതചെൎത്തുചി
ല പുഷ്പങ്ങൾകളഞ്ഞുടൻ കളഭമഴിഞ്ഞൊട്ടുശെഷിച്ചുപറ്റിയതും ക
ളഞ്ഞുപരന്നീടുംവിമലഗന്ധത്തൊടും കണ്ടാലെത്രയുംമനൊമൊഹന
മായവെഷം കണ്ടവൾകുമാരനെക്കണ്ടുടനുണൎത്തിച്ചാൾ എന്തയ്യൊ
പുറത്തിനിന്നരുളീടുവാനപ്പൊൾ നിന്തിരുവടികനിഞ്ഞങ്ങെഴുനെ
ള്ളീടെണം ബന്ധുവിൻഗൃഹമെന്നുചിന്തിച്ചീലയൊയിതു സന്തൊ
ഷത്തൊടുംകടന്നിങ്ങിരുന്നരുളെണം നിൎണ്ണയമയൊദ്ധ്യയുംകിഷ്കി
ന്ധാനഗരിയു മൊന്നുകൊണ്ടുമെഭെദമില്ലെന്നുധരിക്കെണം തിരുവു
ള്ളക്കെടില്ലയല്ലിയെന്നതുനണ്ണി പ്പെരികെഭീതികൊണ്ടുസുഗ്രീവൻതി
രുമുൻപിൽവരുവാൻവൈകീടുന്നുനിന്തിരുവുള്ളമെന്യെ ശരണമില്ല
മറ്റുഞങ്ങൾക്കുദയാനിധെ വാനരജാതിക്കെറച്ചാപല്യംപെരുതെ
ല്ലൊവാനരപ്രവരന്മാർവന്നുകൂടായ്കകൊണ്ടും വാനരവീരൻവിടകൊ
ള്ളാഞ്ഞിതിനീയിപ്പൊൾവാനരന്മാരെരക്ഷിച്ചീടുവാനാളുണ്ടെല്ലൊ
സാരസ്യരീതികളുംസൌജന്യവിലാസവും സാരനാംവീരൻകണ്ടുതെ
ളിഞ്ഞൊരനന്തരം കിഷ്കിന്ധയകംപുക്കുലക്ഷ്മണകുമാരനും മൎക്കടാ
ധിപൻതന്നെവരുത്തിതാരതാനും മാനിനിമാരൊടിടചെൎന്നവാനര
വീരൻ മാനവവീരൻകഴൽകൂപ്പിനാൻപെടിയൊടെ പെടിക്കവെ
ണ്ടപാരമെന്നെനീയൊന്നുകൊണ്ടും പെടിക്കവെണ്ടുപക്ഷെരാമദെ
വനെയെല്ലൊ തൃക്കടക്കണ്ണുചെറ്റുചുവന്നുകണ്ടിട്ടുഞാൻ ധിക്കാരമു
ള്ളനിന്നൊടറിയിപ്പാനായ്വന്നെൻ കിഷ്കിന്ധാരാജ്യത്തിം‌കൽമറ്റൊ
രുവനെയിനി മൎക്കടാധിപനാക്കിവാഴിക്കുംരഘുശ്രെഷ്ഠൻ ഇത്തര
മരുൾചെയ്കിലിജ്ജനത്തിനുപിന്നെ മറ്റൊരുശരണമില്ലെന്നതുമറി [ 226 ] യെണം എന്നുതാരയുംചൊന്നാളന്നെരംസുഗ്രീവനും മന്നവൻത
ന്നെവിണുവണങ്ങിയുരചെയ്താൻ വന്നവാനരന്മാരുമടീയൻതാ
നുംകൂടി മന്നവർകുലരത്നംതന്നടിമലർകൂപ്പി തന്വംഗിമണിയായജാ
നകിയിരിപ്പെട മന്വെഷിച്ചറിഞീടാംരാഘവനിയൊഗത്താൽ
വാനരരാജൻതാനുംമാരുതിയൊടുചൊന്നാർ വാനരന്മാരെയൊക്ക
വരുവാൻനിയൊഗിക്ക മാരുതിപറഞ്ഞപ്പൊൾതാരനുംസുഷെണ
നും മാരുതിജനകനാംകെസരിവീരൻതാനും അംഗദൻഗജൻഗവയ
ൻഗവാക്ഷനുംപിന്നെ തുംഗനാംനീലൻനളൻദുൎമ്മുഖൻദധിമുഖൻ
ശരഭൻശതബലീവൃഷഭൻപ്രമാഥിയും അരികൾകാലൻവെഗദൎശി
യുംകുമുദനും മൈന്ദനുംവിവിദനുംജാംബവാൻസുമുഖനും ഗന്ധമാ
ദനൻതാനുംമറ്റുമീവണ്ണമുള്ള വാനരപ്പടക്കൊക്കനായകന്മാരായു
ള്ളൊർ മാനമൊടൊടിച്ചാടിത്തകൎത്തുവന്നീടിനാർഅറുപത്തെഴുകൊ
ടിവാനരരാജാക്കന്മാ രിരുപത്തൊന്നുവെള്ളംപടയുമായെവന്നാർഅ
വരുംതാനുമായിസുഗ്രീവൻപുറപ്പെട്ടിട്ട വനീപതിവീരയെഴുനെള്ളി
ടാമെന്നാൻ വാനരപ്പടമായ്ലക്ഷ്മണകുമാരനും മാനവീരൻകഴൽ
കൂപ്പിനാനതുനെരം സുഗ്രീവൻമുതലായവാനരപ്രവരന്മാ രൊക്ക
വെതെരുതെരത്തൃക്കഴൽവണങ്ങിനാർ ഇക്കപിസൈന്യമൊക്കത്തൃ
ക്കാൽക്കൽവെലചെയ്വാൻ തക്കവരെന്നതിരുവുള്ളത്തി ലെറീടെണം
അൎക്കനന്ദനന്മാഴികെട്ടുരാഘവദെവൻ മൎക്കടപ്രവരനെത്തഴുകിയ
രുൾചെയ്തു നാലുദിക്കിലുമയച്ചീടെണംകപികളെ പാലൊലുംമൊഴി
യായസീതയെയന്വെഷിപ്പാൻ തിരഞ്ഞുസീതതന്നെക്കാണ്മാനായ
യച്ചിതു പരന്നകപികളെനാലുദിക്കിലുമവൻ ഒരൊരൊലക്ഷംക
പിവീരന്മാരൊരാദിക്കിൽശൂരതയെറുംയജമാനൻമാരൊടുംപൊയാർ
എന്നതിൽതെക്കുന്ദിക്കിന്നായ്ക്കൊണ്ടുനടകൊണ്ടാർ മൈന്ദനുംവിവി
ദനുംശരഭൻസുഷെണനും അംഗദൻനളൻവിരിഞ്ചാത്മജൻവായു
പുത്രൻ തുംഗപൎവ്വതശരീരന്മാരാമിവരെല്ലാം അന്നെരദാശരഥിമാ
രുതിയുടെകയ്യിൽ തന്നുടെനാമാംകിതമായുള്ളൊരംഗുലീയം സന്ദെശ
മായ്നൽകിനാൻമൈഥിലിക്കകതാരിൽ സന്ദെഹംതീരുവാനായ്മാരുതി
യതുംവാങ്ങി വന്ദിച്ചുകപിവരന്മാരുമായ്നടകൊണ്ടാൻ ദക്ഷിണൊ
ദധീതീരംപ്രാപിച്ചുസംപാതിയാം പക്ഷിശ്രെഷ്ഠാനുഗ്രഹംകൊണ്ടു
സന്തൊഷത്തൊടെ മാരുതിമഹെന്ദ്രമാംപൎവ്വതത്തിന്മലെറി വാരി
ധിമീതെചാടിപ്പൊകുംപൊൾമദ്ധ്യെമാൎഗ്ഗം നാഗമാതാവാംസുരസാ
മുഖദ്വാരത്തൂടെ വെഗെനനാഭിപുക്കുകൃശനായ്പുറപ്പെട്ടാൻ മൈനാ
കചലംതന്നാൽസൽകൃതനായശെഷംവൈനതെയനെപ്പൊലെമെ [ 227 ] ലെപൊയീടുന്നെരം മായമെറീടുംഛായാഗ്രഹണീതന്നെക്കൊന്നുവാ
യുനന്ദനൻത്രികൂടാചലൊപരിവീണാൻ ലംകാശ്രീതന്നെത്താഡിച്ച
വൾതന്നനുഗ്രഹാൽശംകകൂടാതെനശികൃശനായകംപുക്കാൻ ലംക
യിലുള്ളവിശെഷങ്ങളുംകണ്ടുകണ്ടു പംകജമുഖിവാഴുമുദ്യാനമകംപു
ക്കാൻ ശിംശപാവൃക്ഷത്തിന്മെലെതുമെയിളകാതെ ശൈശവവെ
ഷംപൂണ്ടുമരുവീടിനനെരം രാവണൻശൃംഗാരകൊലാഹലത്തൊടെ
വന്നു ദെവിയൊടനുസരിച്ചൊരൊന്നെപറഞ്ഞതും ജാനകിദശാന
നൻതന്നൊടുപറഞ്ഞതുംമാനസകൊപത്തൊടെദുഷ്ടനാനിശാചരൻ
ദെവിയെവെട്ടിക്കൊൽവാനൊങ്ങുംപൊൾമണ്ഡൊദരീ രാവണൻ
തന്നെപ്പിടിച്ചടക്കിനിൎഭത്സിച്ചു സത്വരംകൊണ്ടുപൊയവാറുമെല്ലാമെ
കണ്ടു ചിത്തകൌതുകത്തൊടുമിറങ്ങിത്തൊഴുതവൻ വിശ്വനായകൻ
തന്റെവൃത്താന്തമൊക്കച്ചൊല്ലി വിശ്വാസംവരുത്തിയൊട്ടാശ്വസി
പ്പിച്ചശെഷം അംഗുലീയവുംകൊടുത്തടയാളവുംപറ ഞ്ഞംഗനാരത്ന
ത്തൊടുചൂഡാരത്നവുംവാങ്ങി വന്ദിച്ചുവിടവഴങ്ങിച്ചുസന്താപംതീൎത്തു
നന്ദനസമാനമാമുദ്യാനഭംഗംചെയ്താൻഉദ്യാനപാലന്മാരെയൊക്ക
വെതച്ചുകൊന്നാൻ വൃത്താന്തംകെട്ടനെരംക്രുദ്ധനാംദശാനനൻ അ
യച്ചുനൂറായിരംകിംകരന്മാരെയപ്പൊൾ അയച്ചാനവർകളെകാലനൂ
ൎക്കരക്ഷണാൽ പഞ്ചസെനാപന്മാരെയയച്ചാനവരെയും പഞ്ചത്വം
ചെൎത്തീടിനാൻപഞ്ചാസ്യപരാക്രമൻ ഉന്നതന്മാരായുള്ളമന്ത്രിനന്ദന
ന്മാരെ പിന്നെയുമെഴുപെരെയയച്ചാൻദശാനനൻ വന്നൊരുപട
യൊടുമെഴുപെരെയുംതച്ചു കൊന്നിതുപരിഘത്താലഞ്ജനാതനയനും
രക്ഷൊനായകൻതന്റെപുത്രനാകിയവീര നക്ഷനാംകുമാരനങ്ങടു
ത്താൻപടയൊടെതൽക്ഷണമവനെയുംകൊന്നതുകെട്ടനെരംരക്ഷൊ
നാഥനുവന്നകൊപമെന്തൊന്നുചൊല്ലു കൊപത്തൊടിന്ദ്രജിത്തമടു
ത്തുയുദ്ധംചെയ്താൻ ശൊഭിച്ചദിവ്യാസ്ത്രങ്ങളെറ്റവുംപ്രയൊഗിച്ചാ
ൻ ബ്രഹ്മാസ്ത്രംകൊണ്ടുബന്ധിച്ചീടിനാനതുനെരം സമ്മൊഹംപൂ
ണ്ടപൊലെകിടന്നുഹനുമാനം രാവണൻതന്നെക്കണ്ടുപറഞ്ഞാനവ
സ്ഥകൾ ദെവവൈരിയുമതുകെട്ടുടൻനിയൊഗിച്ചാൻ വാലിന്മെ
ലഗ്നികൊളുത്തീടുകന്നതുനെരം ചെലകൾകൊണ്ടുചുറ്റിക്കൊളുത്തീ
ടിനാർതീയും മാരുതിയെഴുന്നൂറുയോജനലംകാരാജ്യ മാരൂഢകൊപ
ത്തൊടുംചുട്ടുപൊട്ടിച്ചാനെല്ലൊ താരിൽമാതിനെക്കണ്ടുപറഞ്ഞുരണ്ടാമ
തും വാരിധിതന്നിൽതീയുംപൊലിച്ചുചാടീടിനാൻ ദക്ഷിണസമുദ്ര
ത്തിന്നുത്തരതീരെവന്നു ദക്ഷനംവായുപുത്രൻവാനരപ്പടയൊടും ക
ണ്ടെൻജാനകിയെഞാനെന്നുണൎത്തിച്ചശെഷം തണ്ടാർമാനിനിചൂ [ 228 ] ടുംചൂഡാരത്നവുംനൽകി മാനവവീരനൊടുവൃത്താന്തംചൊന്നശെ
ഷം വാനരപ്പടയൊടൂകൂടരാഘവദെവൻ ദക്ഷിണസമുദ്രത്തിന്നു
ത്തരതീരംപുക്കാൻ തൽക്ഷണംദശഗ്രിവൻതന്നൊടുവിഭീഷണൻ
നല്ലതുപറഞ്ഞതുകെളാഞ്ഞുദശാനനൻ നല്ല്ലനാംവിഭീഷണൻരാഘ
വൻതന്നെക്കണ്ടാൻ ലംകാനായകനെന്നുലക്ഷ്മണൻതന്നെക്കൊണ്ടു
ശംകകൂടാതെചെയ്യിച്ചീടിനാനഭിഷെകം സെവിച്ചുവരുണനെക്കാ
ണാഞ്ഞുരഘുവരൻ കൊപിച്ചുതൊടുത്തിതുപാവകമായശരം പെടി
ച്ചുവരുണനുംതൃക്കാൽവണങ്ങീട്ടു ശൊഭിച്ചചിറയിട്ടുകൊള്ളുവാ
ൻവഴിനൽകി അസ്ത്രത്തെമരുകാന്താരത്തിലെക്കയച്ചിട്ടു ഭദ്രമാംരാ
ജ്യമാക്കിച്ചമച്ചാനവിടവുംകെട്ടിനാൻനളൻചിറയഞ്ചുവാസരംകൊ
ണ്ടു മുട്ടിതുലംകതന്റെവടക്കെഗൊപുരത്തിൽ വിസ്താരമുണ്ടുചിറപ
ത്തുയൊജനവഴി ചിത്രമായൊരുനൂറുയൊജനനീളമുണ്ടു വടക്കെ
ഗൊപുരത്തിന്മുകളിൽകരയെറി പടക്കൊപ്പുകൾകണ്ടുരാവണനിരി
ക്കുംപൊൾ അടൎത്തുകൊണ്ടുപൊന്നുസുഗ്രിവൻകിരീടങ്ങൾനടിച്ചുപു
റപ്പെട്ടുരാക്ഷസപ്പടയെല്ലാം വാനരരാക്ഷസന്മാർതങ്ങളിൽപൊരുത
പൊരാനനമായിരമുള്ളവനുപറയാമൊ വെഗത്തൊടടുത്തിട്ടുമെഘ
നാദനപ്പൊൾ നാഗാസ്ത്രംപ്രയൊഗിച്ചുരാമാദികളെവെന്നാൻവ
ന്നിതുഗരുഡനുമന്നെരമവിടെക്കു പന്നഗശരങ്ങളുംസന്നമായ്വന്നുകൂ
ടി വീരനാംധൂമ്രാക്ഷനെമാരുതികുലചെയ്താൻ വീറുള്ളവജ്രദംഷ്ട്രൻത
ന്നെയംഗദൻകൊന്നാൻ വൻപനാമകംപനുമന്തകപുരിപുക്കാൻ
അൻപൊഴിഞ്ഞൊരുവായുസംഭവൻതന്റെകയ്യാൽ നീലനുംപ്രഹ
സ്തനെക്കൊന്നുഭൂമിയിലിട്ടാൻ നീലമാമലപൊലെരാവണൻപുറ
പ്പെട്ടാൻ രാമനൊടെറ്റുതൊറ്റുരാവണൻപുരിപുക്കാൻ ഭീമതയുള്ള
കുംഭകൎണ്ണനെയുണൎത്തീനാൻ അവനുംപൊന്നുവന്നുരാമസായകങ്ങ
ളെ റ്റവനിതന്നിൽവീണുമരിച്ചാനതുനെരം കൊന്നിതുനരാന്തക
ൻതന്നെയുംബാലിപുത്രൻ വന്നൊരുദെവാന്തകൻ തന്നെമാരുതി
കൊന്നാൻ ചൊല്ലെറുംമഹൊദരൻതന്നെനീലനുംകൊന്നാൻ വല്ല
ഭമെറുംത്രിശിരാവിനെഹനുമാനും മൎക്കടപ്രവരനാമൃഷഭൻതന്നൊ
ടെറ്റാൻ മുഷ്കരൻമഹാപാൎശ്വൻകൊന്നിതുവായുപുത്രൻപ ങ്‌ക്തിക
ന്ധരൻതന്റെനന്ദനതികായൻ അന്തകപുരിപുക്കുലക്ഷ്മണബാ
ണംകൊണ്ടെ കണ്മായമെറയുള്ളൊരിന്ദ്രജിത്തായവീരൻ ബ്രഹ്മാ
സ്ത്രംകൊണ്ടുരാമാദികളെമൊഹിപ്പിച്ചാൻ ബ്രഹ്മനന്ദനനായജാം
ബവാൻനിയൊഗത്താൽ നിൎമ്മലനായകപിവീരനഞ്ജനപുത്രൻ
മാരുതികൊണ്ടുവന്നാനൌഷധമഹാമല പൊരതിൽമരിച്ചവരൊക്ക [ 229 ] വെജീവിച്ചിതുരാവണൻതന്റെപടചത്തതാഴിയിലിട്ടിട്ടാവതില്ലാതെ
വന്നുജീവിപ്പാനതുദൈവംചുട്ടിതുലംകാപുരം വാനരപ്രവരന്മാർപെ
ട്ടന്നുപുറപ്പെട്ടുകുംഭനുംപടയുമാ യ്ശൊണിതാക്ഷനുംവിരൂപാക്ഷനും
യൂപാക്ഷനും മാനിയാംപ്രജംഘനുംമരിച്ചാരതുനെരം വാനരപ്രവ
രന്മാർകൊന്നുകൊന്നവരൊടു മാനമെറീടുംരക്ഷൊബലവും മരിച്ചു
തെ അഗ്രെവന്നെതിൎത്തിതുകുംഭനുമതുനെരം സുഗ്രീവനവനെയും
നിഗ്രഹിച്ചിതുവെഗാൽ അഗ്രജന്മരിച്ചപ്പൊളെതിൎത്താൻനികുംഭനും
ഉഗ്രനാംവായുപുത്രനവനെക്കുലചെയ്താൻ ഖരനന്ദനൻമകരാക്ഷ
നുംപുറപ്പെട്ടുപൊരുതുരാമശരമെറ്റുപൊയ്സ്വൎഗ്ഗംപുക്കാൻ മായമെറി
ടുന്നൊരുമെഘനാദനുമപ്പൊൾ മായാസീതയെകൊന്നാൻമാരുതികാ
ൺ്കത്തന്നെരാഘവൻതന്നൊടതുമാരുതിയറിയിച്ചാൻ ആകുലപ്പെട്ടു
രാമദെവനുമതുനെരംകണ്ടിതുപരിഭഭ്രമായതുവിഭീഷണൻ മണ്ടി
ചെന്നരചനെതൊഴുതങ്ങുണൎത്തിച്ചാൻ കണ്ടതാരിന്ദ്രജിത്തിൻമായ
കൾകപികളെകണ്ടിക്കാർകുഴലിയെകൊന്നതുമായയെത്രെ തണ്ടാർ
മാതിനെയാൎക്കുംകൊന്നുകൂടുകയില്ല പണ്ടെചാപല്യമുണ്ടുവാനരന്മാ
ൎക്കുനൂനം തക്കത്തിൽനികുംഭിലപൂക്കിപ്പൊൾമെഘനാദൻ ഒക്കവെ
കഴിച്ചീടുംതന്നുടെഹൊമമെന്നാൽ പിന്നെമറ്റൊരുവൎക്കുമാവതില്ല
വനൊടുമുന്നെനാമതുചെന്നുമുടക്കികൊള്ളുന്നാകി ലിന്നെരാവണി
തന്നെകൊന്നീടാമറിഞ്ഞാലും പിന്നെരാവണൻതാനുംമരിച്ചാനെ
ന്നെവെണ്ടുപൊരികഹനുമാനുംലക്ഷ്മണകുമാരനുംപൊരിനുവിരുതുള്ള
വാനരവീരന്മാരുംസത്വരംനക്തഞ്ചരനിത്തരംപറഞ്ഞപ്പൊൾ ചി
ത്തമാൽതീൎന്നുപുരുഷൊത്തമനരുൾചെയ്തു എങ്കീൽവൈകാതെചെ
ന്നുരാവണിതന്നെകൊന്നു സംകടംകെടുക്കുന്നു രാഘവനയച്ച
പ്പൊൾലക്ഷ്മണകുമാരനുംമാരുതിമുതലായ മൎക്കടവീരന്മാരുംരാവണ
സഹജനുംഒക്കത്തക്കവെചെന്നുപുക്കിതുനികുംഭിലരക്ഷൊവാഹിനി
യതുകണ്ടുസംഭ്രമംപൂണ്ടുചുറ്റുംവമ്പടനിൎത്തിചൊൽക്കൊണ്ടമെഘനാ
ദൻകുറ്റമെന്നിയെഹൊമംതുടങ്ങിയതുനെരം പറ്റലർകുലകാലൻ
മാരായകപിവീരർചുറ്റുംനിന്നണഞ്ഞുപൊർതുടങ്ങിഭയംകരം മാരി
നെർപൊഴിഞ്ഞീതുബാണങ്ങൾകുമാരനും മാരുതിപ്രമുഖരാംവാനര
പ്രവരരുംമാമലമരാമരംവലിയശിലകളും തൂമയൊടുടനുടൻതൂകിനാ
നതുനെരംഅടുത്തനിശാചരർതിരിച്ചുഭയത്തിനാലെടുത്തുവില്ലുമംപു
മന്നെരംമെഘനാദൻഅടുത്തശത്രുക്കളെയകറ്റിയൊഴിഞ്ഞിനി മുടി
ച്ചുകൂടാഹൊമംമുടക്കുമെത്രെയിവർ നടിച്ചുവന്നാരെന്നുനിനച്ചുമെ
ഘനാദൻഅടുത്തുബാണജാലംപൊഴിച്ചുതുടങ്ങിനാൻ അടുത്തുമുൻ [ 230 ] പിൽക്കണ്ടു വൈരിയാംമായാവിയെ ഒടുക്കിടെണമിനിക്കടുക്കെ
ന്നെന്നുനന്നായടുത്തുനിന്നുയുദ്ധംതുടങ്ങികുമാരനും പടുത്വമൊടുശ
രമെടുത്തുതൊടുത്തുടൻവലിച്ചുനിറച്ചയച്ചീടിനാൻനക്തഞ്ചരർ മല
ച്ചീടുന്നുചത്തുചൊരയുംപലവഴി യൊലിച്ചീടുന്നുമെഘനാദനുമതു
കണ്ടുചലിച്ചീടുന്നുചിത്തംരാഘവസഹജനും ജ്വലിച്ചീടുന്നുകൊപം
രാവണതനയനും ഫലിച്ചീടുന്നുമനൊരഥമായുള്ളതെല്ലാംരാഘവസ
ഹജനുംരാവണതനയനുംവെഗമൊടടുത്തുചെയ്തീടിനയുദ്ധംപൊലെ
പണ്ടുകീഴുണ്ടായതുമില്ലിനിമെലിലെങ്ങു മുണ്ടാകയില്ലയെന്നുംനിൎണ്ണ
യിച്ചുരചെയ്യാംമൂന്നുരാപ്പകൽപിരിഞ്ഞിടാതെപൊരുതപ്പൊൾ മൂന്നു
ലൊകത്തുമുള്ളൊരാപത്തുമൊടുങ്ങിതെദെവകൾ പുഷ്പവൃഷ്ടിചെയ്തൊ
ക്കസ്തുതിക്കയുംദെവികൾപാടുകൂത്തുംതുടങ്ങിസന്തൊഷത്താൽ ദെവ
കൾപെരിംപറയടിച്ചനാദംകെട്ട രാവണനുണ്ടായൊരുസങ്കടംപ
റയാമൊമക്കളുംമരുമക്കൾതമ്പിമാരമാത്യരും മുഷ്കരന്മാരായുള്ളപട
നായകന്മാരുംമിക്കതുമൊടുങ്ങിയനെരത്തുദശാനനൻ ദുഃഖത്തെയട
ക്കിസ്സന്നദ്ധനായ്പുറപ്പെട്ടുമുൻപിനാൽമൂലബലാദ്യഖിലരക്ഷൊഗണം
വൻപടയൊടുംപാതാളത്തിങ്കൽനിന്നുവന്നാർ പംകജനെത്രൻപ
ന്തിരണ്ടുനാഴികകൊണ്ടുസംഖ്യയില്ലത പടയൊക്കെവെയൊടുക്കിനാൻ
രാവണൻതന്റെമുൻപിൽ മരിച്ചുമഹൊദരൻ ദെവവൃന്ദാരാതീന്ദ്ര
നാംമഹാപൎശ്വൻതനും രാഘവൻതിരുവടിതൻതിരുമുൻപിൽചെ
ന്നുവെഗെനശസ്ത്രാവലിതൂകിനാൻദശാനനൻ പാരിൽനിന്നരച
നുംതെരിൽനിന്നരക്കനുംപൊരതികൊടുപ്പമായ്ചെയ്തതുകണ്ടുവിണ്ണൊ
ർപാരമുണ്ടിളപ്പമെന്നറിഞ്ഞുപുരന്നരൻ തെരുമായ്ചെൽകയെന്നുമാ
തലിയൊടുചൊന്നാൻമാതലികൊണ്ടുവന്നതെരതിൽകരയെറി ചെത
സിതെളിഞ്ഞുപൊർതുടങ്ങിരഘുവരൻരാമരാവണരണസാമ്യംചൊ
ല്ലുകിലതുരാമരാവണരണതുല്യമെന്നതുചൊല്ലാം നൂറൊളംതലയറു
ത്തിട്ടിതുരഘുവരൻപൊരിനുകുറഞ്ഞുതില്ലെള്ളൊളംദശമുഖൻ ആറെ
ഴുദിനംപിരിയാതെനിന്നൊരുപൊലെ ഘൊരമായ്പൊരുതപൊരെങ്ങി
നെപറയുന്നുആദിത്യഹൃദയമാംമന്ത്രത്തെയുപദെശി ച്ചാധിതീൎത്തിതു
കുംഭസംഭവനായമുനി രാഘവൻബ്രഹ്മാസ്ത്രവുമയച്ചാനതുകൊണ്ടു
രാവണൻമരിച്ചുവീണിടിനാനവനിയിൽൟരെഴുപതിന്നാലുലൊക
വുംതെളിഞ്ഞുതെഘൊരനാംദശമുഖൻമരിച്ചനിമിത്തമാ യ്നാരിമാർ
മുറവിളിതുടങ്ങിലങ്കതന്നിൽ ധീരനാംവിഭീഷണൻപറഞ്ഞുദുഃഖം
തീൎത്താൻ ചെയ്തിതുശെഷക്രിയസൎവവുംവിഭീഷണൻ കൈതവം
മറിയാതജാനകിയതുനെരം രാഘവനിയൊഗത്താലഗ്നിയിൽമുഴുകി [ 231 ] നാൾആകുലംതീൎന്നുവന്നാരന്നെരംസുരന്മാരും യൊഷമാർകുലമണി
യാകിയസീതക്കൊരു ദൊഷമില്ലെന്നുസൎവ്വദെവതമാരുംചൊന്നാർ
മൈക്കണ്ണിതന്നെയുടൻകൈക്കൊണ്ടുരഘുവരൻ തൃക്കാക്കൽനിൽക്കു
ന്നൊരുരക്ഷൊനായകനെയും ചൊൽക്കൊണ്ടനിശാചരരാജാവെ
ന്നഭിഷെകം ലക്ഷ്മണനെകൊണ്ടുചെയ്യിച്ചിതുരഘുവരൻ പുഷ്പകവി
മാനവുമെറിനാൻരാമചന്ദ്രൻ അപ്പൊഴുതവൻതന്നെക്കണ്ടിതുദശ
രഥൻസന്തൊഷത്തൊടെവീണുനമസ്കാരവുംചെയ്തു ചിന്തിതംലഭി
ച്ചിതുരാമനെക്കണ്ടമൂലം ആനന്ദിച്ചനുഗ്രഹിച്ചീടിനാൻദശരഥൻ
വെണുന്നവരങ്ങൾനൽകീടിനാർസുരന്മാരുംരക്ഷൊനായകന്മുതലാ
യുള്ളരാക്ഷസരും സുഗ്രീവന്മുതലായവാനരവീരന്മാരും ലക്ഷ്മണകുമാ
രനുംജാനകീദെവിതാനും ഒക്കത്തക്കവെരാമൻപുഷ്പകമെറുന്നെരം
തിക്കിപ്പൊയ്മറഞ്ഞിതുവാനവരെല്ലാവരും മുക്കണ്ണർതാനുംകൈലാ
സംപുക്കുദെവിയുമാ യ്സത്യലൊകവുംപുക്കുധാതാവുംവാണിയുമായ്സ
ത്യതല്പരനായഭഗവാൻദാശരഥിരാഘവനയൊദ്ധ്യപുക്കഭിഷെകവും
ചെയ്തു ലൊകങ്ങൾപതിന്നാലുംപാലിച്ചുവഴിപൊലെ വാഴുന്നകാ
ലത്തിങ്കൽനാലുദിക്കിലുമൊക്ക വാഴുന്നമുനിജനംവന്നിതുകാണ്മാ
നതിൽ കുംഭസംഭവൻപറഞ്ഞമ്പൊടുനിശാചര സംഭവമറിഞ്ഞിതു
രാഘവൻതിരുവടി നാനാതാപസന്മാരുംരാക്ഷസപ്രവരരും വാന
രവീരന്മാരുംപാരാതെനടകൊണ്ടു പുഷ്പകമായവിമാനത്തെയുമയച്ചി
തു പുഷ്പസായകസമനാകിയരഘുവരൻ ജാനകിയൊടുംകൂടികാമലീ
ലയിൽനന്നാ യ്മാനസമിറക്കിനാൻമാനവവീരൻതാനും പുഷ്പബാ
ണാൎത്തിപൂണ്ടുപുളച്ചുകളിക്കുന്നാൾഗൎഭവുമുണ്ടായ്വന്നുജാനിക്കതുകാ
ലം കളഞ്ഞാനപവാദംപെടിച്ചുരഘുവരൻ വിളങ്ങീടിനസീതാദെ
വിയെയവളുംപൊയ്വാല്മീകിമുനിതന്റെയാശ്രമമതിൽവാണാൾകാ
മ്യന്മാരായകുമാരന്മാരുമുണ്ടയ്വന്നു ആദരാൽകുശലവന്മാരായപൈ
തങ്ങൾക്കു ജാതകൎമ്മാദിയൊക്കെചെയ്തിതുവാല്മീകിയും താൻതന്നെ
ചമച്ചരാമായണമായകാവ്യംശാന്തന്മാരായകുമാരന്മാരെപ്പഠിപ്പിച്ചുമ
ധുനന്ദനനായലവണൻതന്നെക്കൊന്നുമധുരാപുരിയുംവാണിരുന്നു
ശത്രുഘ്നനും അശ്വമെധത്തിനാശുകൊപ്പിട്ടുരഘുവരൻ നിശ്ശെഷംനി
ശിചരവാനരന്മാരുംവന്നു മാനവവീരന്മാരുംതാപസശ്രെഷ്ഠന്മാരും
ക്ഷൊണീനിൎജ്ജരന്മാരുംനിൎജ്ജരന്മാരുംവന്നു അക്കാലംകുശലവന്മാ
രായതനയന്മാർ ശിക്ഷയിൽരാമായണംചൊല്ലിയതുകെട്ടു രാഘ
വൻതന്റെമക്കളെന്നറിഞ്ഞതുമൂലംരാകെന്ദുമുഖിതന്നെവരുത്തിരണ്ടാ
മതും നീയിനിയൊരുദിനമെല്ലാരുംകാണുംവണ്ണം തീയിൽചാടുകവെ [ 232 ] ണമെന്നിതുരഘുവരൻ മെദിനീപിളൎന്നുതാണീടിനാൾവൈദെഹി
യും മെദിനിപാലനൊട്ടുകൊപിച്ചാനതുനെരം പൊന്നുകൊണ്ടൊരു
സീതാതന്നെയുംചമച്ചുടൻ പിന്നെയുംപലയാഗംചെയ്തിതുരഘുവര
ൻ അംബമാരുടെശെഷക്രിയകളതുംചെയ്തു നിൎമ്മലന്മാരായ്തങ്ങൾ
നാൽവൎക്കുംസുതന്മാരാ യെണ്മരുണ്ടവരെയുംവാഴിച്ചനൊരൊദിക്കി
ൽ കന്മഷംലൊകങ്ങൾക്കുതീൎത്തുരാഘവദെവൻ പതിനൊരായിര
ത്താണ്ടിങ്ങിനെധൎമ്മത്തെയും പതിന്നാലുലകവുംപരിപാലിച്ചുവാ
ണാൻ മാരുതിവിഭീഷണന്മാരൊഴിഞ്ഞുള്ളകപി വീരന്മാരൊടുംന
ക്തഞ്ചരവീരന്മാരൊടും ഭക്തരായയൊദ്ധ്യയിൽവീഴുന്നജനത്തൊടും ഭ
ക്തവത്സലൻപ്രാപിച്ചീടിനാൻനിജലൊകം മാനുഷജന്മംലഭിച്ചീടു
കിൽദുഃഖമുണ്ടാം മാനസതാരിൽപരമെശ്വരനെന്നാകിലും ചിന്തി
ച്ചുസദാകാലമീശ്വരധ്യാനം ചെയ്കകുന്തീനന്ദനമന്നഖെദമുണ്ടാകവെ
ണ്ട രാമനാമത്തെസ്സദാകാലവുംജപിക്കയും രാമനെനന്നായുള്ളിൽ
ധ്യാനിച്ചുകൊൾകയെന്നും മാമുനിമാൎക്കണ്ഡെയൻ ധൎമ്മജനൊടു
ചൊല്ലി രാമമന്ത്രവുമുപദെശിച്ചാൻവഴിപൊലെ യാത്രയുമയപ്പി
ച്ചുപൊയിതുമാൎക്കണ്ഡെയ നാസ്ഥയാകെട്ടുതൊഴുതീടിനാർപാണ്ഡ
വരും അക്കാലമിന്ദ്രനൊരുവിപ്രനായപെക്ഷിച്ചാനൎക്കനന്ദനനൊ
ടുകുണ്ഡലകവചങ്ങൾ കൊടുത്താനവനെതുംമടിച്ചീലതുമൂലം കൊടു
ത്താനിന്ദ്രനൊരുവെലുമെന്നറിഞ്ഞാലും അക്കാലംകുരുക്ഷെത്രം ത
ന്നിലുള്ളൊരുവിപ്ര നഗ്നിയുംപരിപാലിച്ചങ്ങിനെമരുവുന്നാൾ അ
രണിയെടുത്തുകൊണ്ടൊടിപ്പൊയൊരുമൃഗ മരണ്യംപുക്കാനെന്നുഭൂ
ദെവൻപറഞ്ഞപ്പൊൾ അടവിതൊറുംനടന്നരണീതിരഞ്ഞവ രിടർ
പൂണ്ടിതുദാഹംമുഴുത്തുചമെകയാൽ പക്ഷിയായ്ചമഞ്ഞുടൻപൊയ്കതൻ
കരെചെന്നു പുക്കിതുധൎമ്മരാജൻധൎമ്മത്തെപ്പരീക്ഷിപ്പാൻ പാനീ
യംതിരഞ്ഞുനീപാരാതെവരികെന്നുദീനതപൂണ്ടുസഹദെവനെനിയൊ
ഗിച്ചാൻ കടുക്കെന്നവൻനീളത്തിരഞ്ഞുപൊയ്കകണ്ടു കുടിപ്പാനായി
ത്തണ്ണീർകൊരിയനെരത്തിംകൽ കുടിച്ചീടൊല്ലായെന്നുകെൾക്കായി
തൊരുമൊഴികുടിച്ചാൻദാഹംകൊണ്ടുമരിച്ചാനവനപ്പൊൾകണ്ടീലസ
ഹദെവൻപൊയവൻതന്നെയിന്നുകൊണ്ടുവാനകുലനീതണ്ണീരെന്നി
തുനൃപൻ എന്നുകെട്ടവനുംപൊയ്ചെന്നിതുപൊയ്കതംകൽ തന്നുടെയ
നുജനെക്കണ്ടിതുനകുലനും ദാഹത്തെക്കെടുത്തീതിൻകാരണംതിരയാ
മെ ന്നാവൊളംപൊടുക്കനെക്കൊരിയാൻതണ്ണീരവൻ കുടിച്ചീടൊ
ല്ലാതണ്ണീർമരിക്കുംനീയുമെങ്കിൽ കടുക്കപ്പൊയ്ക്കൊൾകെന്നുകെൾക്കാ
യിതൊരുമൊഴി മരിക്കിൽദാഹംപൂണ്ടുമരിച്ചീടുകയല്ല തെരിക്കെന്നി [ 233 ] നിത്തണ്ണീർകുടിക്കയെത്രെയെന്നു നിനച്ചുനകുലനുംകുടിച്ചുമരിച്ചുതെ
മനക്കാംപതിലഴൽമുഴുത്തുനൃപതിയും തംപിമാരിരുവരുംവന്നതില്ലെ
ന്നുകണ്ടു സംഭ്രമിച്ചയച്ചിതുധൎമ്മജൻവിജയനെ ചെറുതുനിരൂപിച്ചു
നടന്നുവിജയനും വിരവിൽപൊയ്കപുക്കിട്ടനുജന്മാരെക്കണ്ടുദാഹവെ
ഗത്താൽത്തണ്ണീർകുടിപ്പാൻതുടങ്ങുംപൊൾ മൊഹെനകുടിക്കൊല്ല ത
ണ്ണീരെന്നതുകെട്ടു കല്പിച്ചവണ്ണംവരുമെന്നുറച്ചിന്ദ്രാത്മജൻ നിൎമ്മല
ൻതണ്ണീർകുടിച്ചപ്പൊഴെമരിച്ചുതെ പൊയവരാരുംവന്നീലെന്നുക
ണ്ടരചനും വായുനന്ദനനൊടുപൊയാലുമെന്നുചൊന്നാൻ ചെന്നവ
ൻതണ്ണീർകുടിച്ചപ്പൊഴെമരിച്ചുതെ മന്നവൻതാനുംവന്നാൻപിന്നാ
ലെയതുനെരം തംപിമാരുടെശവംപൊയ്കതൻകരെകണ്ടു സംഭ്രമ
ത്തൊടുകൂടക്കൎമ്മമെന്നുറച്ചവൻ പാനീയംകൊരിക്കുടിച്ചീടുവാൻതുട
ങ്ങുംപൊൾ പാനീയംകിടിക്കൊല്ലയെന്നൊരുമൊഴികെട്ടു എന്തിതി
ൻമൂലമെന്നുതണ്ണീരുംകളഞ്ഞവ നന്തരാനൊക്കുന്നെരംകാണായി
പക്ഷിതന്നെ ആരുനീയെന്തുതണ്ണീർകുടിപ്പാനരുതായ്ക നെരെചൊ
ല്ലെന്നുധൎമ്മനന്ദൻ ചൊദിച്ചപ്പൊൾഞാനൊരുയക്ഷനെന്റെ
ചൊദ്യങ്ങളെല്ലാറ്റിനും ജ്ഞാനിയായുള്ളഭവാനുത്തരംപറയെണംധ
ൎമ്മജനതുകെട്ടുചൊല്ലുകയെംകിലെന്നാൻ ധൎമ്മസൂക്ഷ്മങ്ങളെല്ലാംചൊ
ദിച്ചുയക്ഷൻതാനും ചൊദ്യങ്ങളെല്ലാംപരിഹരിച്ചുനൃപതിയു മാസ്ഥ
യാതെളിഞ്ഞിതുധൎമ്മരാജനുമപ്പൊൾ ധൎമ്മനിഷ്ഠകൾക്കുനീമുൻപനെ
ന്നതുനൂനം നിൎമ്മലനായഭവാനിനിയുണ്ടൊന്നുവെണ്ടു നാൽവരി
ലൊരുവനെജീവിപ്പിച്ചീടുവൻഞാ നെവനെവെണ്ടതെന്നുംചൊല്ലി
ക്കൊള്ളുകെവെണ്ടു എംകിലൊനകുലനെവെണ്ടതെന്നിതുനൃപൻശം
കകൂടാതെചൊന്നനെരത്തുധൎമ്മരാജൻ എത്രയുംതെളിഞ്ഞിതുസൂക്ഷ്മധ
ൎമ്മത്തെപ്പാൎത്തു പ്രീത്യാസത്വരംപിന്നെപ്രത്യക്ഷവെഷത്തൊടെ ത
ന്നുടെപരമാൎത്ഥമൊക്കവെയറിയിച്ചു നിന്നുടെയനുജന്മാരെവരുംജീ
വിക്കെന്നാൻ നിന്നുടെമാതാവുതാൻപെറ്റുള്ളസഹജന്മാർ മന്നവ
പരാക്രമാദ്യഖിഗുണമുള്ളൊർ ശത്രുസംഹാരത്തിനുശക്തന്മാരത്രയുമ
ല്ലസ്ത്രജ്ഞന്മാരിൽവെച്ചുമുഖ്യന്മാരെല്ലൊതാനും കാൎയ്യസാദ്ധ്യവുമവരാ
ലെല്ലൊനിനക്കെറു ശൌൎയ്യവുമവരൊളംമറ്റാൎക്കുമില്ലയെല്ലൊ വീൎയ്യ
പൂരുഷന്മാരാം ഭീമപാൎത്ഥന്മാരെയും ധൈൎയ്യെണപരിത്യജിച്ചെന്തൊ
ന്നുനിനച്ചുനീമാദ്രെയൻജീവിക്കെണ്ടതെന്നെന്നൊടപെക്ഷിച്ചതൊ
ൎത്തതിൽമൂലംനെരെചൊല്ലെണംനൃപൊത്തമ ധൎമ്മരാജൊക്തികെട്ടുധ
ൎമ്മജന്മാവുചൊന്നാൻ ധൎമ്മസൂക്ഷ്മത്തെവിചാരിച്ചപ്പൊളതുതൊന്നി
അംബമാരിരുവൎക്കുംപിണ്ഡാദികൎമ്മംചെയ്വാൻ കൎമ്മബന്ധങ്ങൾവി [ 234 ] ചാരിച്ചപ്പൊളൊന്നുതൊന്നി ഞാനുണ്ടുകുന്തിദെവിപെറ്റതിൽമാദ്രി
യുടെ സൂനുമൂത്തവനെല്ലൊനകുലനതുമൂലം മാദ്രിക്കുകൎമ്മബന്ധംനകു
ലനെറുമെന്ന തൊൎത്തുഞാൻനകുലനെപ്രാൎത്ഥിച്ചുമറ്റൊന്നല്ല ധൎമ്മ
രാജാവുതാനുംധൎമ്മനന്ദനനുടെ ധൎമ്മതാല്പരത്വംകണ്ടെറ്റവുംപ്രസാദി
ച്ചു വിഘ്നംകൂടാതെകഴികജ്ഞാതവാസമെന്നു മുൾക്കാംപുതെളിഞ്ഞുന
ൽകീടിനാനുഗ്രഹം കാലവുംപന്തീരാണ്ടുതികഞ്ഞുകഴിഞ്ഞിതു കാല
മെചൊൽവനിന്നുംനാളയുംമടിയാതെ ന്നാലസ്യംകളഞ്ഞിരുന്നാൾ
പൈംകിളിമകളും

ഇതിശ്രീമഹാഭാരതെ ആരണ്യപൎവ്വംസമാപ്തം