ശ്രീമഹാഭാരതം പാട്ട/ഐഷികം
←സൌപ്തികം | ശ്രീമഹാഭാരതം പാട്ട ഐഷികം |
സ്ത്രീ→ |
[ 371 ] ഏെഷികം
ഹരിഃ ശ്രീഗണപതയെനമഃ അവിഘ്നമസ്തു
മലർമാനിനിയുടമനക്കാംപതിലെറ മദനാമയമരുളിനപരൻ
മദനാശരപരവശമാരായഗൊപമധുവാണികളുടെമനമെല്ലാംമധുരാധ
രംനൽകിമയക്കിച്ചമെപ്പൊരു മധുരാനാഥനായജഗദീശൻ മധുകൈ
ടഭമദമഥനൻ നാരായണൻ മധുരാകൃതിയൊടുമവനിയിൽ അരച
ന്മാരായുള്ളൊരസുരന്മാരെയെല്ലാ മറുതിവരുത്തുവാൻപിറന്നവൻച
രണസരസിജംശരണമെന്നുനണ്ണി ചരതിച്ചിരുന്നുള്ളീൽകരുതിയും
ചരിതംചൊല്ലിക്കൊണ്ടു മതിനെക്കെട്ടുകൊണ്ടും പെരികഭക്തിപൂണ്ടു
ള്ളവൎക്കെല്ലാം ജനനമരണമായരിയദുഃഖംതീൎക്കും ജഗദാനന്ദമൂൎത്തി
പരമാത്മാ കലിദൊഷത്താലുണ്ടാംകലുഷങ്ങളെയെല്ലാം കളഞ്ഞുപ
രഗതിവരുത്തുവൊൻ നളിനശരരിപുനളിനഭവമുനി നമുചിരി
പൂമുഖസുരന്മാരും നളിനാംഘ്രികൾതൊഴുതളവുകരുണയാ നരനായ
വനീസംകടംതീൎപ്പാൻ അളവില്ലാതെയുള്ളകളികളിനിയുംനീ കള
മാംവണ്ണംചൊല്ലുകിളിപ്പെണ്ണെ കളമാംവണ്ണംതന്നെപറെകപ്പൊക
കൃഷ്ണൻ കളികളെന്നാലുംഞാൻചെറുതുപറഞ്ഞീടാം തുളസീമാലപൂ
ണ്ടസുന്ദരൻനന്ദാത്മജൻ വിളയാട്ടുകളെത്രവിചിത്രമൊൎക്കുംതൊറും
ധൎമ്മജാദികൾക്കൊരുസംകടംവരായ്വാനാ യ്നിൎമ്മലനവരുമായ്വാഴുന്ന
ഗൃഹത്തിംകൽ ധൃഷ്ടദ്യുമ്നന്റെദൂതൻപിറ്റെന്നാളുദിക്കുംപൊൾപെട്ട
ന്നുപാഞ്ഞുവന്നുവൃത്താന്തമറിയിച്ചാൻ നിഷ്ഠൂരനാകുമശ്വത്ഥാമാവു
ചെയ്തതെല്ലാം കഷ്ടെമെന്തയ്യൊപാപമെന്നതെപറയാവൂ ധൃഷ്ടദ്യുമ്ന
നുംദ്രുപദാത്മജാപുത്രന്മാരു മൊട്ടൊഴിയാതെയുള്ളശെഷിച്ച പടയൊ
ടും പെട്ടുപൊയിതുനമുക്കെന്നവൻ ചൊന്നനെരം ദുഷ്ടനാശനനു
ള്ളിൽതെളിഞ്ഞുഖെദംപൂണ്ടാൻ ധൎമ്മജാദികളൊടുപാഞ്ചാലി താനുമ
പ്പൊ ളുന്മുകംചെവികളിൽപുക്കതുപൊലെകെട്ടു സമ്മൊഹത്തൊടു
ഭൂമിതന്നിൽവീണിതുപിന്നെ നിൎമ്മലൻ കൃഷ്ണൻതാനുമെടുത്തുശൊകം
തീൎപ്പാൻ തങ്ങളിലാശ്ലെഷിച്ചുതിങ്ങിനഖെദത്തൊടും പൊങ്ങിനനാ
ദത്തൊടുംകരഞ്ഞാളൊട്ടുനെരം അലച്ചുതൊഴിച്ചുമൈവിറച്ചുപാഞ്ചാ
ലിയും നിലത്തുവീണുകരഞ്ഞുരുണ്ടുപിരണ്ടുപൊ യല്ലലൊടടുത്തുടൻ
ധൎമ്മനന്ദനനൊടു ചൊല്ലിനാളയ്യൊപാപമിങ്ങിനെവന്നുവെല്ലൊമ
ക്കളുമുടൽപ്പിറന്നുള്ളൊരുവീരൻതാനുംദുഃഖത്തിന്നൊരുപാത്രമാക്കിനാ
രെന്നെയിപ്പൊൾ സൊദരനെയുമെന്റെസുതന്മാരെയുംകൊന്ന ഭൂസു [ 372 ] രാധമൻതന്നെക്കൊല്ലെണമിന്നുതന്നെ അല്ലായ്കിലിനിയിപ്പൊൾ
ഞാൻമരിച്ചീടുന്നതു ണ്ടില്ലസംശയമെന്നുകെട്ടു ധൎമ്മജൻചൊന്നാൻ
വല്ലാതവചനങ്ങൾചൊല്ലാതെനമുക്കെന്നാ ലൊല്ലാതഫലംവരുമൊ
ല്ലാതകൎമ്മംചെയ്താൽ പെടിച്ചുവനംപുക്കൊരാചാൎയ്യസുതൻതന്നെ
ത്തെടിനാൽകണ്ടുകിട്ടാകണ്ടാലുംകൊന്നുകൂട ശത്രുക്കൾകയ്യാലവർയു
ദ്ധത്തിൽമരിച്ചതി നിത്രനീശൊകിക്കൊലാനീക്കാമൊകൎമ്മഫലം ഒ
ൎത്തുകാണെടൊകൃഷ്ണെധാത്രീദെവനെക്കൊന്നാൽ കീൎത്തികെടെന്നി
യില്ലനരകമതുമുണ്ടാം ദ്രൊണരെക്കൊന്നതൊരുകാരിയമല്ലനാഥെദൊ
ഷമില്ലതുദൈവംതന്നുടെമതമെല്ലൊ അതിന്നുതീയിൽമുളച്ചുണ്ടായിധൃ
ഷ്ടദ്യുമ്ന നതിനെസ്സാധിച്ചവൻമരിച്ചാ നറിഞ്ഞാലും അജ്ഞാനമുള്ള
ജനംദുഃഖിക്കുന്നതുപൊലെ വിജ്ഞാനമുള്ളനീയെന്തിങ്ങിനെചൊ
ല്വാൻ കൃഷ്ണെയജ്ഞസെനാത്മജയായ്വന്നയൊനിജയായിയജ്ഞകുണ്ഡ
ത്തിംകൽനിന്നല്ലയൊപിറന്നിതു അടങ്ങീടുകയെന്നുധൎമ്മജൻപറഞ്ഞ
പ്പൊ ളടങ്ങീടാതശൊകമൊടവളുഴറ്റൊടെ മാരുതിയുടെമുൻപിൽ
വീണുരുണ്ടലറിനാൾ നാരിമാർകുലമൌലിയാകിയപാഞ്ചാലിയുംഎ
ന്നുടെഭൎത്താവെനീ യിന്നിനിവെടിയാതെ മുന്നമുണ്ടായദുഃഖംതീൎത്ത
തൊക്കെയുംനീയെ കല്യാണസൌഗന്ധികംവെണമെന്നതുമെന്റെ
ചൊല്ലുകെട്ടതുചെന്നുകൊണ്ടന്നുനൽകിയതും കീചകന്മാരെക്കൊന്നു
ഖെദത്തെക്കെടുത്തതും നീചനാംദുശ്ശാസനൻമാറിടംപിളൎന്നതും മറ്റു
മിത്തരമെന്നെച്ചൊല്ലിവെലകൾചെയ്വാൻ മുറ്റുംനീയൊഴിഞ്ഞില്ലമ
റ്റാരുമിനിക്കയ്യൊ ഉറ്റവർതമ്മെക്കൊന്നവിപ്രന്റെശിരൊമണി
തെറ്റന്നുപറിച്ചിനിക്കാശുനീനൽകീടെണം കുറ്റമില്ലിതിനെന്നുക
റ്റവാർകുഴലിയു മിറ്റിറ്റുവീണീടുന്നകണ്ണുനീരൊടെചൊന്നാൾ മാ
രുതിപാഞ്ചാലിതൻവാക്കുകൾകെട്ടനെരം തെരതിൽകരെറിനാ നായു
ധങ്ങളുമായി വെഗത്തിൽഭീമസെനൻപൊയതുധരിച്ചപ്പൊൾആ
ഗമക്കാതലായൊരാനന്ദമൂൎത്തികൃഷ്ണൻ ദെവദെവെശൻ മായാമാനു
ഷൻനാരായണൻ ദെവകിദെവിയുടെപുണ്യത്തിൻപരിപാകം മൂ
ന്നായമൂൎത്തികൾക്കുമൂലമാംപ്രകൃതിക്കും മൂന്നായജഗത്തിനുമൊന്നായ
പരബ്രഹ്മം ഭക്തവത്സലൻ തന്റെഭക്തരെരക്ഷിച്ചുടൻ ഭുക്തിമുക്തി
കൾചെൎപ്പാൻ ദുഷ്ടരെയൊടുക്കുവാൻശക്തിയൊടിടചെൎന്നമുഗ്ദ്ധലൊ
ചനനപ്പൊൾ ബദ്ധമൊദെനമന്ദഹാസവുംപൂണ്ടുതദാ ധൎമ്മനന്ദന
ൻതന്നൊടിങ്ങിനെയരുൾചെയ്തു വന്മദമൊടുപൊയതെന്തിപ്പൊൾ
വൃകൊദരൻ നാരിമാർചൊല്ലുകെൾക്കുംഭൊഷന്മാർനിമിത്തമായെ
റിയൊരാപത്തുണ്ടാമെവൎക്കുംകൂടിപ്പിന്നെ ശത്രുക്കൾ ബലാബല [ 373 ] മെങ്ങിനെയറിയാവു ശക്തനെന്നഭിമാനിച്ചീടിനമൂഢൻഭീമൻ അ
ശ്വത്ഥാമാവുതന്നെക്കൊല്ലുവാൻപൊയാനെല്ലൊ വിശ്വത്തിലവൻ
തന്നെവെല്ലുവാനാരുമില്ല വൈകാതെചെന്നുകൂട്ടിക്കൊണ്ടുനാംപൊ
ന്നീടെണം കൈകടന്നീടുംമുൻപെപിന്നെയെന്താവതൊൎത്താൽ എ
ന്നരുൾചെയ്തജഗന്നായകനൊടും കൂടിമന്നവൻകിരീടിയുമായൊരു
തെരിലെറി സത്വരംഗംഗാതീരം പ്രാപിച്ചുഭീമൻതന്നൊ ടെത്തി
നാരവർകളെ കണ്ടപൊതശ്വത്ഥാമാ ഗംഗയിൽനിന്നുകരയെറിനാൻ
ഭീതികൈക്കൊ ണ്ടംഗജാരാതിസമനാചാൎയ്യസുതനപ്പൊൾ ബ്രഹ്മാ
സ്ത്രമെടുത്തഭിമന്ത്രിച്ചങ്ങയച്ചിതു ധൎമ്മജാദികളുടെസന്തതിപൊലുമി
പ്പൊ ളുന്മൂലനാശംവരികെന്നവൻ പ്രയൊഗിച്ചാൻ ചിന്മയനായ
പരമാത്മാവുകൃഷ്ണനപ്പൊൾ ബ്രഹ്മാസ്ത്രംപ്രയൊഗിച്ചാനശ്വത്ഥാ
മാവുപാൎത്ഥ നമ്മെരക്ഷിപ്പാൻ നീയുംബ്രഹ്മാസ്ത്രമയക്കെണം ധൎമ്മ
രക്ഷണത്തിനുംബ്രഹ്മാസ്ത്രംകൊണ്ടെയാവു ബ്രഹ്മാസ്ത്രത്തിനുപരം
ബ്രഹ്മാസ്ത്രമെന്നിയില്ല രണ്ടുഭാഗത്തുമൊരുസംകടംവരായ്കെന്നു പ
ണ്ഡിതനായപാൎത്ഥൻ ബഹ്മാസ്ത്രം പ്രയൊഗിച്ചാൻ അസ്ത്രങ്ങളടുത്തു
ടൻതങ്ങളിൽതട്ടുന്നെര മിത്രിലൊകവുമാശുഭസ്മമായ്ചമഞ്ഞീടും പംക
ജയൊനിതാനുംമറ്റുള്ളദെവകളും ശംകിച്ചുഭീതിപൂണ്ടാരെന്തൊരുക
ഴിവെന്നു പാരമായെരിയുന്നൊരസ്ത്രങ്ങൾതമ്മിൽകൊണ്ടു പാരെല്ലാം
മുടിഞ്ഞുപൊമെന്നുകണ്ടതുനെരം നാരദൻതാനുംവെദവ്യാസനുമെഴു
നെള്ളി പാരാതെമദ്ധ്യെപുക്കാരന്നെരംധനഞ്ജയൻ ഭക്തിപൂണ്ടവർ
കളെവന്ദിച്ചുവെഗത്തൊടെ വിത്രസ്തഹൃദയനായസ്ത്രത്തെയതുനെരം
ബുദ്ധിമാനപഹരിച്ചീടിനാൻകിരീടിയും വിസ്മയപ്പെട്ടുലൊകരെ
ല്ലാരുമതുകണ്ടു വിശ്വൈകധനുൎദ്ധരനൎജ്ജുനനെന്നുചൊന്നാർ താപ
സന്മാരെക്കണ്ടൊരാചാൎയ്യതനയനും താപമായിതുപാരമെംകിലുമതു
നെരം അസ്ത്രംഞാനഭിമന്ത്രിച്ചയച്ചെനതിന്നിനി പ്രത്യപഹാരംചെ
യ്വാനെത്രയുംപണിയെത്രെ വിപ്രനിങ്ങിനെപറഞ്ഞീടിനൊരനന്ത
രം ചില്പുമാനായകൃഷ്ണനരുളിച്ചെയ്താനെവം സന്തതിയൊടുംകൂടപ്പാ
ണ്ഡവന്മാരെഞാനൊ സന്തതംകാത്തെനിന്നുംകാത്തൂകൊള്ളവൻതാ
നും ഇന്നിയുംമൂവായിരത്താണ്ടെക്കുംപൊറായ്കെടൊ നിന്നുടെമുറി
യെന്നുശാപവുമരുൾചെയ്തു കൃഷ്ണനാംപരാശരനന്ദനൻവെദവ്യാസ
ൻ കൃഷ്ണമാഹാത്മ്യംപാൎത്തുവിപ്രനൊടരുൾചെയ്തു അപ്രമെയത്തെ
പ്പൂണ്ടസല്പ്രഭാവത്തെത്തെടും വിപ്രസത്തമനാകുമശ്വത്ഥാമാവെ
കെൾനീ രത്നവുംകൊടുത്തുടനിപ്പൊഴെനിരക്കെണം ശക്തനാംഭീ
മൻതന്റെസത്യവുംപാലിക്കെണം ഐകമത്യവുമിനി നിങ്ങളിൽവ [ 374 ] ന്നീടെണംവൈകാതെയുള്ളിലുള്ളവൈരവുംകളയെണം രാഗദ്വെഷാ
ദികളുമാവൊളംകുറക്കെണംദൈവത്തിൻവിലാസങ്ങളെന്നതുമുറക്കെ
ണംനിന്നുടെശിരൊമണികൊണ്ടുപോകെണമെന്മാൻ വന്നിതുഭീമ
നതുകൊടുത്തെമതിയാവും ഇത്തരംവെദവ്യാസൻചൊന്നതുകെട്ടുഗുരു
പുത്രനുംസഹജമാംതന്നുടെശിരൊമണിചൂന്നെടുത്തനിലജനായഭീമ
നുനൽകി പ്രാണവെദനയൊടെപൊയവൻവനംപുക്കാൻ നാര
ദൻ താനുംവെദവ്യാസനുമെഴുനെള്ളി പാരിടത്തിംകലുള്ളസംകടങ്ങ
ളുംതീൎന്നു സാരസവിലൊചനൻ ഗൊവിന്ദൻനാരായണൻ നീരദ
നിറംപൂണ്ടനീരജാസനസെവ്യൻധൎമ്മജാദികളൊടും കൂടയങ്ങെഴുനെ
ള്ളി നിൎമ്മലൻ വാസുദേവൻനീതിയിൻവാണിതെന്നെ.
ഇതിഐഷികപൎവ്വംസമാപ്തം.