ശ്രീയേശുനാമം അതിശയനാമം

രചന:എം.ഇ. ചെറിയാൻ
      പല്ലവി

ശ്രീയേശുനാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം

       ചരണങ്ങൾ 

 
പാപപരിഹാരാർത്ഥം പാതകരെ തേടി
പാരിടത്തിൽ വന്ന നാമം
പാപമറ്റ ജീവിതത്തിൻ മാതൃകയെ കാട്ടിത്തന്ന
പാവനമാംപുണ്യനാമം;-

എണ്ണമില്ലാ പാപം എന്നിൽ നിന്നു നീക്കാൻ
എന്നിൽ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു എന്നേക്കുമായ്
മായ്ച്ചുതന്ന ഉന്നതൻറെ വന്ദ്യനാമം

വാനം ഭൂമി ഏവം പാതാളം ഒരുപോൽ
വാഴ്ത്തി വണങ്ങും നാമം
വാനിലും ഭൂവിലും ഉള്ള എല്ലാ അധികാരത്തെയും
ആയുധം വെപ്പിച്ച നാമം

എല്ലാ നാമത്തിലും മേലായ നാമം
ഭക്തർ ജനം വാഴുത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുമ്പിൽ
വല്ലഭത്വം ഉള്ള നാമം

ഭൂതബാധിതർക്കും നാനാവ്യാധിക്കാർക്കും
മോചനം കൊടുക്കും നാമം
കുരുടർക്കും മുടന്തർക്കും കുഷ്ഠരോഗികൾക്കുമെല്ലാം
വിടുതലും നൽകും നാമം

നീതിയോടെ രാജ്യഭാരമേല്പാൻ ഭൂവിൽ
വേഗം വരുന്ന നാമം
നാടുവാഴികളാം തൻറെ സിദ്ധരുമായ് ദാവീദിൻ
സിംഹാസനത്തിൽ വാഴും നാമം

"https://ml.wikisource.org/w/index.php?title=ശ്രീയേശു_നാമം&oldid=216954" എന്ന താളിൽനിന്ന് ശേഖരിച്ചത്