ഷാണ്മാതുരസ്തവം
ഷാണ്മാതുരസ്തവം (സ്തോത്രം) രചന: |
ഗൗരീസഹായ, സുഹൃദൂരീകൃതാവയവ,
ഭൂരീഷു വൈരിഷു തമ-
സ്സൂരീകൃതായുധ, നിവാരീതദോഷ, നിജ-
നാരീകലാലസമനഃ,
ക്രൂരീഭവത്തിമിരചാരീ, ഹിതാപദുര
രീ നീതിസൂരി കരുണാ-
വാരീണ, വാരിധര, ഗൗരീകിശോര, മമ
ദൂരീകുരുഷ്വ ദുരിതം. 1
മല്ലീകൃതത്രിദശമല്ലീ, സദാ സുദതി-
വല്ലീകുചാങ്കണലസത്
സല്ലീന കുങ്കുമ രസോല്ലീനവത്സ, യുധി
ഭല്ലീസ്മയോƒസി ദിതിജൈഃ
സ്ഫുല്ലീകുരുഷ്വ സ ച വല്ലീതഗോധിതല,
വല്ലീവിലോല, ബുധഹൃദ്-
വല്ലീനിവാസ മമ സോല്ലീന കേകിഹയ-
സല്ലീലപാ ഹൃദുദജം. 2
പ്രാണീകൃതസ്വനഖരാണീതഭക്തജന-
വാണീശമുഖ്യസുമന-
ശ്രേണീ, സുജാനുതലതൂണി, തമാലതിമി-
രാണീല ചൂചുകഭരാ!
വാണീവിലാസമളിവേണീ, വിപഞ്ചിമൃദു-
വാണീ, തവാംഗരമണീ!
ശ്രാണീഘനാ, സുമതി, ശാണീതനോതു ഭൃശ-
മേണീവിശാലനയനാ! 3
രാഗാഭിഷിക്തനിജകേശാദിപാദവപു-
രാശാപിശാചദഹനാ,
ശ്രീശാതകുംഭനിഭ, പാശാങ്കുശാഭരണ,
നാശാന്തകാനുചര, ഭോഃ!
ഭീശാഡ്വലാഹരണഗോശാബകാവനത-
കോശാധിപാശു ഭഗവൻ!
പാശാടവീദവഹുതാശാശയാവ, പിശി-
താശാ ഹി ഭോഗഭുഗമും. 4
സന്താപസന്തതിനിശാന്താവസന്തമയി
കാന്തായുഗാന്തരരതേ!
കിന്താവകേ ഹൃദി നിതാന്താകുലാശയമ-
ഹന്താനപേതമവിതും
കിം താമസം ഭവസി, ചിന്താമണീ രുചിര,
സന്താനപാദപ, ദവ-
ശ്ചിന്താധുതാന്തരുജമന്താദിഹീന കുരു
മാന്താവകീന ഭജനം. 5
സീമാവിഹീനഗുണ, സോമാവചൂഡ, ജിത-
കാമാഭിമാന, സുമതേ!
ഭൂമാധവാദി നുത ഭൂമാസമാന, പുര-
കാമാന്ധകാന്തക, ഗുരോ!
നാമാളിജാപിജനകാമാവസാനഫല,
ദാമാശമാതനു വിഭോ!
ഹേമാരുണാ, ഹിതനികാമാതിഭീമ, ഗുഹ,
സാമാദി വേദവിദയം. 6
വേദാനുഗീതനുത, പാദാരവിന്ദയുഗ-
മാദായ സേവനവിധേ-
രാദാവമും സരസമാദാതുകാമ, ശുഭ-
കേദാരകേളിനിലയേ!
താദാത്മ്യലീനമതി സാദാപനോദ, സക-
ലാദാന ദൈവതതരോ!
ഭൂദാസ കല്പലതികോദാരദാമ, കുരു
മോദാംബുരാശി വസതിം. 7
കിഞ്ചാസുരദ്വിരദപഞ്ചാനന, പ്രണവ-
സഞ്ചാരിഹംസസമനേ!
കിഞ്ചാപലന്നമന, തുഞ്ജാനുജീവി മമ
സിഞ്ചാമൃതാഭ കൃപയാ
പഞ്ചാനനപ്രണയ, കഞ്ചാപി ശാസി കതി
മുഞ്ചാശു ബദ്ധകമതിം
പഞ്ചാശുഗാരിസുര, പഞ്ചാനനാത്മജ-
മിമഞ്ചാപി പാഹി സതതം. 8
കാലായ ശീതരുചി ബാലാവചൂഡ, ശുഭ-
ശീലാവധൂതചരിത!
ശ്രീലാഘമീവരദ, ലീലാഹിവാരിസഖ
ബാലാശയാശയശുചേ!
കാലാനലോപമിത ഫാലാവലോകനക
"കാലാജിനാവൃത തനോ'
വേലായുധോ മഹതി കോലാഹലാരവ, സു-
ലീലാ തനോതു കുശലം. 9