സംവാദം:പുകൾപ്പെരുകിയ (ദേശം)തന്നിൽ വാഴുന്ന ഗീവറുഗീസെ
മറ്റൊരു വകഭേദം
തിരുത്തുകഈ പാട്ടിന്റെ മറ്റൊരു വകഭേദം (കുറച്ചു കൂടി സംക്ഷിപ്തമെന്നു തോന്നുന്നു) കൂടി കേട്ടിട്ടുണ്ട്.
പുകൾ പെരിയോർ (ദേശം) തന്നിൽ വാഴും പൊൻ ഗീവറുഗീസ്സേ
പാൽവർണ്ണകുതിരയിലേറി നായാടാൻ പോയൊരു നേരം
വഴിയരികേ ഉള്ളൊരു സുന്ദരി മരണത്തിന്നായ് ഒരുങ്ങി
താനറിയാതുള്ളൊരു സർപ്പം കുതിരയുടെ കാലിൽ ചുറ്റി
കണ്ടുടനെ സഹദാ താനും കൊണ്ടാടി പുഞ്ചിരി തൂകി
മാതാവേ, മരതകമേ വലഞ്ഞല്ലോ അടിയാർ ഞങ്ങൾ
ശൂലമെടുത്തു കുത്തി നാഗത്തിൻ വായ് പിളർന്നു
മുത്തുക്കുട പിടിച്ചു രഗ്‌ദത്താൽ ഉയർത്തി പിന്നെ
താ - ഇന്ത - തരികിട - തികിത - തെയ്
ഈ വകഭേദം കൂടി നിലവിലുള്ള പാട്ടിന്നു താഴെയായി ചേർക്കാമോ?