പ്രാര്‍ഥന എന്ന് മതി. പ്രാര്‍ത്ഥന എന്ന് വേണ്ട. മുഖ്യധാരാമലയാള ദിനപ്പത്രങ്ങളും ഇപ്പോള്‍ ഈ രീതിയാണ് പിന്തുടരുന്നത്. (ഇത് പുതിയ രീതിയാണെന്ന് കരുതേണ്ട. വളരെപ്പണ്ടത്തെ രീതിയാണ്. ഇട്ക്ക് പറ്റിയ തെറ്റുതിരുത്തലായി കരുതിയാല്‍ മതി). ഇതുപോലെ തന്നെ വിദാര്‍ത്ഥി എന്ന് വേണ്ട - വിദാര്‍ഥി എന്ന് മതി. സ്ഥാനാര്‍ത്ഥി എന്ന് വേണ്ട - സ്ഥാനാര്‍ഥി എന്ന് മതി. അദ്ധ്യാപകന്‍ എന്ന് വേണ്ട - അധ്യാപകന്‍ എന്ന് മതി.--Naveen Sankar 07:53, 12 ജൂണ്‍ 2009 (UTC)

ഇതിനെക്കുറിച്ചു് വിക്കിപീഡിയയില്‍ ഒരിക്കല്‍ ചര്‍ച്ച ചെയ്തതാണു്. നവീന്‍ തന്നെയാണു് അതിനു് തുടക്കമിട്ടതു്. അന്നു് എല്ലാവരുടേയും അഭിപ്രായം അവിടെ പറഞ്ഞതാണു്. അവിടുത്തെ അഭിപ്രായം തന്നെ ഇവിടെയും. --Shijualex 17:12, 12 ജൂണ്‍ 2009 (UTC)

അന്ന് ഒരു തീരുമാനത്തിലെത്തിയിരുന്നോ? ഓര്‍‍ക്കുന്നില്ല. ഷിജു സം‌വൃതോകാരം ണു് എന്നതില്‍ ഉപയോഗിച്ചിരിക്കുന്നതുപോലെ തന്നെ ഉപയോഗിക്കണോ? വെറുതെ ണ് എന്നെഴുതുന്നതില്‍നിന്ന് എന്ത് മേന്മയാണ് ഇതിനുള്ളത്? ഈ വാശിപിടിക്കുന്നതിലൊക്കെ എന്താണ് കാര്യം? ഒന്ന് മനസ്സിലാക്കിത്തരൂ... പ്ലീസ്.. മലയാളം പറയുന്നതുപോലെ എഴുതുന്ന ഭാഷയല്ലേ? പിന്നെന്താ ഞാന്‍ പറയുന്നത് തെറ്റാകുന്നത്? എനിക്കെന്താണാവോ എന്തോ ഇതൊന്നും മനസ്സിലാകാതെ പോകുന്നത്. --Naveen Sankar 07:38, 13 ജൂണ്‍ 2009 (UTC)

സം‌വൃതോകാരം ഞാന്‍ ഉപയോഗിക്കുന്നതു് പോലെ ഉപയോഗിക്കണം എന്നു് ഞാന്‍ പറയില്ല. മറിച്ചു് അവരവര്‍ക്ക് താല്പര്യമുള്ളതു പോലെ ഉപയോഗിക്കട്ടെ എന്നേ ഞാന്‍ പറയൂ. രാജരാജവര്‍മ്മ ഒക്കെ പ്രൊമോട്ടു് ചെയ്തിരുന്നതും ആദ്യകാലത്തു് വ്യാപക ഉപയോഗത്തിലിരുന്നതുമായ വച്ചിരുന്ന തു്, വടക്കെമലബാറില്‍ ഉപയോഗത്തിലിരുന്ന തു (പാതിരി മലയാളം എന്നും അറിയപ്പെടുന്ന സംഗതി), ഇപ്പോള്‍ സാധാരണ പത്ര മാദ്ധ്യമങ്ങളൊക്കെ ഉപയൊഗിക്കുന്ന ത‌്, ഇതെലേതു് സം‌വൃതോകാരമാണു് ശരി/തെറ്റെന്നു് എങ്ങനെ സ്ഥാപിക്കും? ഓരോരുത്തര്‍ക്കും അവരുടേതായ ന്യായങ്ങളുണ്ടു്. അതേ പോലെയേ ഉള്ളൂ പാര്‍ടി യും സ്ഥാനാര്‍ഥി യും അധ്യാപകനും വിദ്യാര്‍ഥിയും എല്ലാം. ഓരോരുത്തര്‍ക്കും അവരുടേതായ ന്യായങ്ങള്‍.

ഈ വാശിപിടിക്കുന്നതിലൊക്കെ എന്താണ് കാര്യം?

എനിക്കു് വാശിയൊന്നും ഇല്ല. ഞാനല്ല മലയാളം വിക്കികള്‍ നിയന്ത്രിക്കുന്നതും.മുകളില്‍ എഴുതിയതൊക്കെ സമവായത്തിലൂടെ നയങ്ങളാക്കി വിക്കിപീഡിയയില്‍ കൊണ്ടു വരൂ. അപ്പോള്‍ അതു പൊലെ ഇവിടേയും പിന്‍തുടരാം. തല്‍ക്കാലം ഈ വിധത്തിലുള്ള അടിസ്ഥാനനയങ്ങള്‍ രൂപീകരിക്കാനുള്ള സമൂഹം വിക്കിഗ്രന്ഥശാലയില്‍ ഇല്ല. അതിനാല്‍ ഇക്കാര്യത്തിലൊക്കെ വിക്കിപീഡിയ പിന്തുടരുന്നതെ ഇവിടേയും പറ്റൂ.

മലയാളം പറയുന്നതുപോലെ എഴുതുന്ന ഭാഷയല്ലേ?

അല്ല. അതു് തെറ്റായ ഒരു ധാരണയാണു്. --Shijualex 19:36, 13 ജൂണ്‍ 2009 (UTC)

<font=3>നവീന്‍ പറയുന്നു:

പാര്‍ടി എന്ന് എഴുതണമെന്ന് വാദിച്ചിട്ടില്ല. പാര്‍ട്ടിതന്നെയാണ് ശരി എന്നാണ് എന്റെ പക്ഷം. തു് എന്നെഴുതുന്നത് വായിക്കുമ്പോള്‍ ത്-ഉ-വ് എന്ന് വരുമോ? ഇല്ലല്ലോ? ത് എന്നല്ലേ ഉള്ളൂ.. പിന്നെ എന്തിന് തു് എന്നെഴുതണം. ഓരോരുത്തര്‍ക്കും അവരുടേതായ ന്യായങ്ങള്‍ എന്നാശ്വസിച്ചേക്കാം.. അല്ലെങ്കിലും ഇതൊക്കെത്തന്നെയാണ് മലയാളം വിക്കിപീഡിയയില്‍ നിന്നും സഹോദരസം‌രംഭങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട പാഠം. അല്ലേ..? --Naveen Sankar 11:15, 15 ജൂണ്‍ 2009 (UTC)
ഈ വാശിപിടിക്കുന്നതിലൊക്കെ എന്താണ് കാര്യം? എന്നത് ഷിജുവിനെ ഉദ്ദേശിച്ചല്ല.. ക്ഷമിക്കണം .. ഷിജുവിനെ മാത്രം ഉദ്ദേശിച്ചല്ല. സ്ഥാനാര്‍ത്ഥി എന്നതില്‍ ഥ യ്ക്ക് മുന്‍പില്‍ യുംകൂടി വേണം എന്ന് വാശിപിടിക്കുന്ന എല്ലാവരെയും ചേര്‍ത്താണ്. എന്താണവിടെ ത യുടെ ആവശ്യം എന്ന് എനിക്ക് മനസ്സിലാകുന്നില്ല (എനിക്കുമാത്രമേ ഇതൊക്കെ മനസ്സിലാകാതെയുള്ളൂ എന്നും തോന്നുന്നു!!!). അതൊന്നു മനസ്സിലാക്കിത്തരാനായിരുന്നു അപേക്ഷ. അവിടെയും തോറ്റു.--Naveen Sankar 11:15, 15 ജൂണ്‍ 2009 (UTC)
നവീന്‍: മലയാളം പറയുന്നതുപോലെ എഴുതുന്ന ഭാഷയല്ലേ?
ഷിജു: അല്ല. അതു് തെറ്റായ ഒരു ധാരണയാണു്.
നവീന്‍: ശരി. സമ്മതിച്ചു. എങ്കിലും കഴിവതും അങ്ങനെയാക്കാന്‍ നമുക്ക് ശ്രമിച്ചൂടേ? അതിലെന്തെങ്കിലും തെറ്റുണ്ടോ? --Naveen Sankar 11:15, 15 ജൂണ്‍ 2009 (UTC)

<font=3>നവീന്‍ അധികം പറയുന്നു:

ചിലപ്പോള്‍ ചില വിക്കിപ്പീഡിയര്‍ പറയുന്നു.. മുഖ്യധാരാമലയാള ദിനപ്പത്രങ്ങളും ഇപ്പോള്‍ ഈ രീതിയാണ് പിന്തുടരുന്നത്.. അതുകൊണ്ട് നമ്മളും ..... നവീന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഷിജുപറയുന്നു : ആദ്യകാലത്തു് വ്യാപക ഉപയോഗത്തിലിരുന്നതുമായ തു്, വടക്കെമലബാറില്‍ ഉപയോഗത്തിലിരുന്ന തു (പാതിരി മലയാളം എന്നും അറിയപ്പെടുന്ന സംഗതി), ഇപ്പോള്‍ സാധാരണ പത്ര മാദ്ധ്യമങ്ങളൊക്കെ ഉപയൊഗിക്കുന്ന ത‌്, ഇതെലേതു് സം‌വൃതോകാരമാണു് ശരി/തെറ്റെന്നു് എങ്ങനെ സ്ഥാപിക്കും? ന്റമ്മോ!! എനിക്ക് മതിയായി. ഇതെന്താ.. ഇങ്ങനെയൊക്കെ.. ഒന്നും ശരിയാകില്ലേ..!!--Naveen Sankar 11:25, 15 ജൂണ്‍ 2009 (UTC)

പ്രാർത്ഥനകൾ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikisource.org/w/index.php?title=സംവാദം:പ്രാർത്ഥനകൾ&oldid=10451" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രാർത്ഥനകൾ" താളിലേക്ക് മടങ്ങുക.