സംവാദം:മനുഷ്യാവകാശങ്ങളെക്കുറിക്കുന്ന പൊതുപ്രഖ്യാപനം
Latest comment: 11 വർഷം മുമ്പ് by Thachan.makan
ഇതിന് പകർപ്പാവകാശപ്രശ്നമുണ്ടോയെന്ന് എങ്ങനെയാണ് അറിയുക. ? ഇവിടെ നിന്നുള്ള പകർപ്പാണ്--മനോജ് .കെ (സംവാദം) 02:36, 31 ഡിസംബർ 2012 (UTC)
- സ്വന്തമായി ടൈപ്പുചെയ്തതാണെന്നാണ് തോന്നുന്നത്. 'The Office of the High Commissioner for Human Rights' അംഗീകരിച്ച വിവർത്തനമാണിത്. അവർക്കാണ് ഇതിന്റെ പകർപ്പവകാശം എന്നുതോന്നുന്നു. United Nations Department of Public Information-ന്റെ പേരിലാണ് വിവർത്തനം. ഏതുതരത്തിലുള്ള പകർപ്പവകാശമാണ് വിവർത്തനത്തിനുള്ളതെന്നറിയില്ല. പകർപ്പവകാശത്താളിൽ നിരാകരണമാണ് കൊടുത്തിട്ടുള്ളത്! ഉറവിടം നൽകിക്കൊണ്ട് ഉപയോഗിക്കാമെന്നുതോന്നുന്നു. അല്ലെങ്കിൽ മറ്റൊരു മനുഷ്യാവകാശലംഘനമായി ഇതിനെ കാണേണ്ടിവരും.--തച്ചന്റെ മകൻ (സംവാദം) 11:24, 31 ഡിസംബർ 2012 (UTC)
- വിക്കിഗ്രന്ഥശാലയിൽ ഇത്തരം സ്വതന്ത്രരചനകൾ ഉൾപ്പെടുത്താനേ പാടില്ല. പബ്ലിഷ് ചെയ്തവ മാത്രം ഉൾപ്പെടുത്തുക. മറ്റുള്ളവ, പാഠശാലയിലേക്ക് പോകണം. --Vssun (സംവാദം) 04:29, 5 ജനുവരി 2013 (UTC)
- സ്വതന്ത്രരചനകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പബ്ലിഷ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ചരിത്രരേഖകൾക്ക് ഇങ്ങനെയൊരു മാനദണ്ഡമില്ല വിക്കിസോഴ്സിൽ. ഞാൻ നൽകിയ താളിലെ പിഡിഎഫ് അച്ചടിച്ച രേഖയാണുതാനും. ഇതിന്റെ സ്ഥാനം ഇവിടെത്തന്നെയാണ്. വിവർത്തനത്തിന്റെ പകർപ്പവകാശം സംബന്ധിച്ചു മാത്രമാണ് സംശയം--തച്ചന്റെ മകൻ (സംവാദം) 09:25, 5 ജനുവരി 2013 (UTC)