ഇവിടെ നല്ല ഒരു ഉദ്യമത്തിനു നന്ദി പറയുന്നു.

പക്ഷെ ഈ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നതിനു മുന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട ആധികാരിക പണ്ഡിതന്മാരെയോ , മുഹ്‌യദ്ദീൻ മാലയെയും ചരിത്രത്തെയും അറിവുള്ളവരെയോ ലേഖകൻ കാണിച്ചിട്ടില്ല. എന്നതിനു തെളിവാണു. മുനാജാത്‌ എന്ന അവസാന ഭാഗം ആദ്യം കൊടുത്തിരിക്കുന്നതും , വരികളിലൊക്കെയും കാണുന്ന ധാരാളം തെറ്റുകളും

കൂടാതെ ഈ മാല ചൊല്ലൽ അനിസ്ലാമികമാണെന്നും ലേഖകൻ പറയുന്നു. അതും വാസ്തവ വിരുദ്ധമായ പ്രസ്താവനയാണെന്നോർക്കുക.

കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന സുന്നി മുസ്ലിംങ്ങളെ അവിശ്വാസികളും ബഹുദൈവാരാധകരും ആയി ചിത്രീകരിക്കാൻ ചില തൽപര കക്ഷികൾ മാലയെ ദുർവ്യാഖ്യാനം ചെയ്തിട്ടുണ്ട്‌ അത്‌ അടിസ്ഥാനമാക്കി ഒരു ജനതയെ അടച്ചാക്ഷേപിക്കുന്നതിലൂടെ ബഹുമാന്യ ലേഖകൻ വലിയ തെറ്റാണു ചെയ്ത്രിക്കുന്നത്‌. അതോടെ ഇതിന്റെ ഉദ്ധേശ്യശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക്‌ ലേഖകൻ എത്തിക്കുകയാണെന്നോർക്കുക.

ഈ കാര്യങ്ങൾ മനസ്സിലാക്കി വേണ്ടത്ര തിരുത്തലുകൾ നൽകി, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പിൻവലിക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു.

മുസ്തഫ ഫൈസിയുടെ മുഹ്‌യദ്ധിൻ മാലവ്യാഖ്യാനം ഈ വിഷയത്തിൽ എല്ലാ സംശായങ്ങൾക്കും മറുപടി നൽകുന്നു. അത്‌ വായിക്കാനെങ്കിലും ലേഖകൻ തയ്യാറാവേണ്ടതുണ്ട്‌

ആശംസകളോടെ

ബഷീർ വെള്ളറക്കാട്
അബുദാബി —ഈ തിരുത്തൽ നടത്തിയത് 86.96.226.15 (സം‌വാദംസംഭാവനകൾ)
"https://ml.wikisource.org/w/index.php?title=സംവാദം:മുഹ്‌യദ്ദീൻ_മാല&oldid=62177" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുഹ്‌യദ്ദീൻ മാല" താളിലേക്ക് മടങ്ങുക.