സങ്കല്പകാന്തി/മഹാരാജകീയ കലാശാലയിൽ
←എന്റെ ഗുരുനാഥൻ | സങ്കല്പകാന്തി രചന: മഹാരാജകീയ കലാശാലയിൽ |
തിരുമുല്ക്കാഴ്ച→ |
[ 59 ]
മഹാരാജകീയകലാശാലയിൽ
മുഗ്ദ്ധവിശാലഹൃദയപ്രതീക്ഷയിൽ
മുഗ്ദ്ധാഭിഷിക്തമായ്ത്തീർന്നൊരെൻ യൗവനം
നിത്യനിരാശയിലാഴ്ത്തി, നിശ്ശബ്ദമാ-
നിസ്തുലസ്വപ്നമകന്നുപോയെങ്കിലും,
ഓർക്കുമ്പൊഴിന്നും പുളകം പൊടിപ്പിത-
പ്പൂക്കാലമെത്തിച്ച പൊന്നോണനാളുകൾ!
ഇല്ല, മറക്കില്ലൊരിക്കലും, നിന്നെ ഞാ-
നുല്ലസൽസൽക്കലാശാലേ, ജയിക്ക നീ!