സത്യവുമായി ബന്ധപ്പെട്ട് സുഭാഷിതങ്ങൾ
സത്യേന ധാര്യതേ പൃഥ്വീ സത്യേന തപതേ രവി: സത്യേന വാതി വായുശ്ച സർവ്വം സത്യേ പ്രതിഷ്ഠിതം
- ഭൂമി സത്യത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്, സൂര്യൻ ചൂടാകുന്നതിന്റെ ആധാരവും സത്യമാണ്. സത്യത്തെ ആശ്രയിച്ചാണ് കാറ്റ് വീശുന്നത്. എല്ലാം സത്യത്തെ ആധാരമാക്കി നിലനിൽക്കുന്നു.