സമസ്യാപൂരണങ്ങൾ
ചില സമസ്യാപൂരണങ്ങൾ |
രചയിതാവ് ആരാണെന്നറിയാത്ത ചില സമസ്യാപൂരണ പദ്യശകലങ്ങൾ |
- ഒന്ന് - മദ്യപൻ
മാക്കോന്താ മരനീരു മോന്തീ
മതിയായ് മത്തും പിടിച്ചിട്ട്
ഓക്കാനിച്ചിട്ട് തുറന്നവായിൽ
പലതാം നായും പെടുത്തീടവേ
ആർക്കും ഛർദ്ദി വരുന്ന വണ്ണം
ഇവിടെ പദ്യം കഥിച്ചീടുവാൻ
ഓർക്കേണ്ടാ ചെറുതും നിനക്കി
ലിവിടം നിൻ തന്തയാർക്കുള്ളതാണോ?
- രണ്ട് - ഒരുപക്ഷേ ഒരു മറുപടി?
നിന്റച്ഛൻ മുതുനാറിയോ കന്നാനോ കരിവേലനോ
ജലമതിൽ നീന്തുന്ന നീർക്കോലിയോ
നന്നായ് ചക്കിന് വട്ടമിട്ട് വലയും
വൻ വിഡ്ഢിയാം ചെട്ടിയോ
പോന്നേ ചൊല്ലുക അതോർത്ത്
വിഷമിക്കയും രോദിക്കയും വേണ്ടെടോ!